പിന്നെയും പണി!! പുരയിടം ആയി തരംമാറ്റിയ നിലങ്ങളുടെ ന്യായവില വീണ്ടും പുതുക്കാൻ സർക്കാർ

അപേക്ഷകൾ 1.12 ലക്ഷം: ഭൂമി തരം മാറ്റാനായി 27 RDO ഓഫീസുകളിലായി 1.12 ലക്ഷം അപേക്ഷകളാണ് ജനുവരി 31 വരെ ലഭിച്ചത്.

പുരയിടം ആയി തരംമാറ്റിയ നിലത്തിന്റെ ന്യായവില ഉടൻ പുതുക്കി നിശ്ചയിക്കാൻ സംസ്ഥാന സർക്കാർ നീക്കം.

ഭൂമി തരം മാറ്റി നൽകുന്ന ഉത്തരവിനോട് ഒപ്പം തന്നെ ന്യായവിലയും പുതുക്കാനുള്ള ആലോചനകളാണ് നടക്കുന്നത്.

ഇതിൻറെ ചുമതല ആർ ഡി ഓ/സബ് കളക്ടർക്ക് നൽകാനുമാണ് ആലോചന. 

നിർമ്മാണ യോഗ്യമല്ലാത്ത അതിനാൽതന്നെ വയലുകൾക്ക് ഇപ്പോഴത്തെ നിലയിൽ സ്വാഭാവികമായും

കുറഞ്ഞ വിലയാണ് നിശ്ചയിച്ചിട്ടുള്ളത്.

എന്നാൽ ഇവ പുരയിടം ആകുന്നതോടെ ഭൂമിയുടെ വില അതോടൊപ്പം ന്യായമായും കൂടും. എന്നാൽ നിലവിൽ ഇത്തരം ഭൂമി കൈമാറുന്ന ഇടപാടുകളിൽ ന്യായ വില കുറവായാണ് രേഖപ്പെടുത്തുന്നത്. ഇത് വീണ്ടും പരിശോധിക്കാനാണ് ശ്രമം. അതോടൊപ്പം തരം മാറ്റി കൊടുക്കുന്നതിനോട് ഒപ്പം തന്നെ പുതിയ വിലയും നിശ്ചയിക്കപ്പെടാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കാൻ ശ്രമിക്കുന്നത്.

എന്നാൽ ഇപ്പോൾ ഭൂമി തരം മാറ്റുന്നതും, പുതിയ ന്യായവില നിശ്ചയിക്കുന്നതും രണ്ട് നിയമങ്ങളുടെ അടിസ്ഥാനത്തിൽ ആയതിനാൽ ഒറ്റ ഉത്തരം വഴി ഇവ രണ്ടും നടക്കാൻ ആകുമോ എന്ന സംശയവുമുണ്ട്.

തീരുമാനിച്ച ന്യായവില സംബന്ധിച്ച് ആക്ഷേപമുണ്ടെങ്കിൽ ഭൂവുടമ ആർ ടി ഒ-ക്ക് പരാതി നൽകുകയും തുടർന്ന് വില്ലേജ് ഓഫീസർ വഴിയും മറ്റും റിപ്പോർട്ട് ശേഖരിച്ച് ആവശ്യമെങ്കിൽ തിരുത്തി ഉത്തരം നൽകുകയുമാണ് ചെയ്യുന്നത്. 

ഈ ആകെ പ്രക്രിയയിൽ കളക്ടറാണ് അപ്പലേറ്റ് അതോറിറ്റി.