അനുരാഗ കരിക്കിൻ വെള്ളത്തിൽ നമ്മൾ കണ്ട കണ്ടെയ്നർ വീടുകൾ: സ്ത്രീ സംരംഭകർ പൂനെയിൽ യാഥാർത്യമാക്കുന്നു!!

നിങ്ങൾക്കറിയാമോ?? ഇപ്പോൾ ദശകങ്ങളായി ദേശീയതലത്തിലും ആഗോളതലത്തിലും ഏറ്റവും വലിയ ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാവ്യതിയാനവും, പ്രകൃതിയുടെ പ്രകൃതി നാശത്തിനും കാരണമാകുന്ന അനവധി ഘടകങ്ങളിൽ 40 ശതമാനത്തോളം വഹിക്കുന്നത് നാം പല രീതികളിലാണ് ചെയ്യുന്ന നിർമ്മാണ പ്രവർത്തനങ്ങളിലൂടെയാണ്. പുനരുപയോഗം ചെയ്യാനാവാത്ത കോൺക്രീറ്റ് കട്ടകൾ അവൾ ഭൂമിയുടെ മേൽ ഉണ്ടാകുന്ന കാർബൺ ഫുട്ട് പ്രിൻറ് ചില്ലറയൊന്നുമല്ല.

എന്നാൽ ഈ പ്രശ്നത്തിന് വ്യത്യസ്തമായ  രീതിയിൽ ഒരു പരിഹാരം കണ്ടെത്തി അതോടുകൂടി വിജയകരമായ സംരംഭത്തിന് ജന്മം കൊടുത്തിരിക്കുകയാണ് പൂനെ സ്വദേശിനികളായ ധാര കബാരിയ, സൊനാലി ഭട്ട്കെ എന്നീ വനിതകൾ.

പഴയ ഷിപ്പിംഗ് കണ്ടെയ്നറുകൾ ഉപയോഗിച്ച് അടിപൊളി വീടുകൾ പണിതു കൈമാറുക എന്നതാണ് ഈ സ്ത്രീകൾ തുടങ്ങിയ സംരംഭം. ഈ ഷിപ്പിംഗ് കണ്ടെയ്‌നറുകൾക്കുള്ളിൽ സ്റ്റുഡിയോ വീടുകളും ഓഫീസുകളും നിർമ്മിച്ച് വിപണനം ചെയ്യുകയാണ് ഇവരുടെ സംരംഭം.

ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കുന്ന കണ്ടെയ്‌നറുകൾ ആയതിനാൽ തന്നെ ഏറെ ബലം ഉള്ളവയാണ്. അതിനാൽ തന്നെ ഇതിൽ നിർമ്മിക്കുന്ന വീടുകൾ ഈടുനിൽക്കും എന്ന് ഉറപ്പ്. 

വലിയ കണ്ടെയ്നറുകളുടെ ഇന്റീരിയർ പല ഭാഗങ്ങളായി തിരിച്ചാണ് വീട് ഒരുക്കുന്നത്. ഇങ്ങനെ സിമന്റ്, കോൺക്രീറ്റ് എന്നിവയുടെ ഉപയോഗം പരമാവധി കുറച്ച്, പരിസ്ഥിതിക്ക് ദോഷം ഏൽക്കാത്ത വീടുകൾ നിർമ്മിക്കാനാവും.

മറ്റ് നിർമാണ രീതികളും ആയി ആയി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ചിലവിൽ, മുടക്കുന്ന കാശിന്റെ മൂല്യമുള്ള വീടുകൾ ഉടമസ്ഥർക്ക് കൊടുക്കാനാകുന്നുണ്ട് ഇവർക്ക്. ഈ പ്രക്രിയയിൽ നിർമ്മാണ സമയവും തീരെ കുറവാണ്. 

വീടുകൾ മാത്രമല്ല ഓഫീസുകളും ഇത്തരത്തിൽ കണ്ടെയ്നറുകളിൽ നിർമിക്കാൻ ഇവർക്ക് കഴിയുന്നു. ഇതുവരെ 20 ഓളം കെട്ടിടങ്ങളാണ്  ഉപയോഗിക്കാവുന്ന ഇടങ്ങളായി രൂപമാറ്റം വരുത്തി ഇവർ നൽകിയിട്ടുള്ളത്. 

അതുപോലെ തന്നെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും ആകും എന്നതാണ് വേറൊരു വലിയ പ്രത്യേകത. ഒരു സന്നദ്ധ സംഘടനയായി ഇങ്ങനെയുള്ള സഞ്ചരിക്കുന്ന ഒരു സ്കൂളും ഇവർ നിർമിച്ചു നൽകിയിട്ടുണ്ട്.

പഴയ ഷിപ്പിംഗ് കണ്ടെയ്നറുകളിൽ നിന്നും ഉപയോഗിക്കാനാവുന്ന കണ്ടെത്തി വാങ്ങുന്നു. പിന്നീട് ഇൻറീരിയർ ഡിസൈൻ ചെയ്ത ശേഷം വെൽഡിങ്, ഫാബ്രിക്കേഷൻ, പ്ലംബിങ് എന്നിവ പൂർത്തിയാക്കി ആവശ്യക്കാർക്ക് നൽകുകയാണ് ഇവരുടെ പ്രക്രിയ.

സാധാരണ വീടുകൾ പൊളിച്ചു നീക്കുമ്പോൾ കെട്ടിടാവശിഷ്ടങ്ങൾ ഭൂമിയിൽ മാലിന്യമായി അവശേഷിക്കുകയാണ് പതിവ് എങ്കിൽ, കണ്ടെയ്നർ വീടുകൾ പുനരുപയോഗം ചെയ്യാനാവും എന്നതിനാൽ സുസ്ഥിരത ഉറപ്പാക്കാൻ ആകുന്നു. 

പുനരുപയോഗം ചെയ്യാവുന്ന മലിനജലം, കൃത്യമായി കൈകാര്യം ചെയ്യാനുള്ള സൗകര്യവും കണ്ടെയ്നർ വീടുകൾക്കുള്ളിൽ ഒരുക്കിയിട്ടുണ്ട്. ഗാർഡനിംഗ് തുടങ്ങി കൂടുതൽ സൗകര്യങ്ങൾ ഒരുക്കി കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കാനുള്ള  തയ്യാറെടുപ്പിലാണ് ഈ യുവതികൾ ഇപ്പോൾ.