കെട്ടിട നികുതി – ഇനി എല്ലാവർഷവും വർധന

530 സ്ക്വയർഫീറ്റിന്(50 ചതുരശ്ര മീറ്റർ) മുകളിലുള്ള ചെറു വീടുകൾക്കും വസ്തു നികുതി ഏർപ്പെടുത്തും. 50 ചതുരശ്ര മീറ്ററിനും – 60 ചതുരശ്ര മീറ്ററിനും ഇടയിലുള്ള വീടുകൾക്കും സാധാരണത്തേതിന് പകുതി നിരക്കിൽ കെട്ടിട നികുതി ഈടാക്കും.

2022 ഏപ്രിൽ ഒന്ന് മുതൽ നിർമ്മിച്ച 3000 സ്ക്വയർ ഫീറ്റിൽ കൂടുതൽ തറ വിസ്തീർണമുള്ള വീടുകൾക്ക്, തറ പാകുന്ന വസ്തുക്കളുടെ ഇനം പരിഗണിക്കാതെ തന്നെ അടിസ്ഥാന നികുതിയുടെ 15 ശതമാനം അധിക നികുതിയായി ഈടാക്കും.

സംസ്ഥാന ധനകാര്യ കമ്മീഷൻ രണ്ടാം റിപ്പോർട്ടിന്റെ ശുപാർശപ്രകാരമാണ് തീരുമാനം.
അടുത്ത സാമ്പത്തിക വർഷം മുതൽ വസ്തു നികുതി പരിഷ്കരണം വർഷത്തിലൊരിക്കൽ നടത്തും.

ഇതോടെ വൻ ബാധ്യതയാകും വരുക. ചില പ്രത്യേക വിഭാഗം കെട്ടിടങ്ങളുടെ വസ്തുനികുതി വർദ്ധനവിന് പരിതി ഏർപ്പെടുത്താനുള്ള നിലവിലെ തീരുമാനം പിൻവലിക്കും. സ്കൂൾ ഗ്രന്ഥശാല സൊസൈറ്റികൾ അടക്കം നിരവധി സ്ഥാപനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും.

നിലവിൽ 60 ചതുരശ്ര മീറ്ററിന്( 630 സ്ക്വയർഫീറ്റ്) മുകളിലുള്ള വീടുകൾക്കാണ് നികുതി.

  • ചെറു വീടുകൾക്കും ഇനി നികുതി ഉണ്ടാകും.
  • 3000 സ്ക്വയർ ഫീറ്റിന് മുകളിലുള്ള വീടുകൾക്ക് നിലവിലെ നികുതിയിൽ നിന്ന് 15 ശതമാനം ഉയർത്തും. വിനോദനികുതിയ ആക്ട് ഭേദഗതി ചെയ്യും.


പൊളിക്കുമ്പോൾ അറിയിക്കണം


കേരള മുനിസിപ്പാലിറ്റി ആക്ട് 241 പുനസ്ഥാപിക്കും. കെട്ടിടം പൊളിച്ചു മാറ്റുന്ന വിവരം വീട്ടുടമസ്ഥൻ പ്രാദേശിക സർക്കാരിനെ അറിയിക്കണം. അല്ലാത്തപക്ഷം അറിയിക്കുന്ന ആ ദിവസം വരെയുള്ള നികുതി അടക്കേണ്ടി വരും.

കെട്ടിട നികുതി – നിർദ്ദേശങ്ങൾ

വസ്തുനികുതി പരിഷ്കരണം അടിയന്തരമായി പൂർത്തീകരിക്കുകയും. ഇതുമായി ബന്ധപ്പെട്ട് ഡേറ്റാബേസ് കാലാനുസൃതമാക്കുകയും വേണം. വിവരങ്ങൾ പ്രാദേശിക സർക്കാരുകളുടെ വെബ്സൈറ്റിൽ ലഭ്യമാക്കണം. എല്ലാ നികുതികളുടെയും കുടിശ്ശിക വാർഡ് അല്ലെങ്കിൽ ഡിവിഷൻ അടിസ്ഥാനത്തിൽ ലഭ്യമാക്കുകയും ചെയ്യണം എന്നിവയാണ് പുതിയ തീരുമാനങ്ങൾ

എഗ്രിമെന്റ് എഴുതുമ്പോൾ ഈ 4 കാര്യങ്ങൾ ഓർക്കാം.