വുഡ് സുബ്സ്റ്റിട്യൂട്ടിൽ വെസ്റ്റേജ് കുറക്കാം

വുഡ് സുബ്സ്റ്റിട്യൂട്ട് വാങ്ങുപോൾ വെറുതെ പാഴാക്കി കളയുന്ന വെസ്റ്റേജ് കുറക്കാം

വുഡ് സുബ്സ്റ്റിട്യൂറ്റുകളുടെ കൊമേർഷ്യൽ സൈസ് ആയി കണക്കാക്കപ്പെടുന്നത് 8X4 അടി (1220×2440 MM) പാനലുകളാണ്.

അതുകൊണ്ടു തന്നെ ഈ പാനലുകൾ മുറിക്കുമ്പോഴുണ്ടാവുന്ന വെസ്റ്റേജ് പരമാവധി കുറച്ചു വേണം ഓരോ ജോയ്നറി ഐറ്റംസും ഡിസൈൻ ചെയ്യാനും നിര്മിക്കുവാനും.

കൊമേർഷ്യൽ സൈസിനെ അടിസ്ഥാനമാക്കി വെസ്റ്റേജ്കുറക്കുവാൻ വേണ്ടി ആഗോള തലത്തിൽ പിന്തുടരുന്ന ഒരു മാർഗമാണ് ജോയ്നറി ഐറ്റംസിന്റെ സൈസുകളെ 600MM ന്റെ ഗുണിതങ്ങളായി രൂപപ്പെടുത്തുക എന്നുള്ളത് .

അതായതു ഒരു വാർഡ്രോബ് സങ്കൽപ്പിക്കുക. അതിന്റെ വീതി 600MM ഉം ഉയരം 2400MM ഉം കൊടുക്കുന്നതാണ് വെസ്റ്റേജ് കുറക്കാൻ നല്ലതു. അതുപോലെ യൂണിറ്റിന്റെ നീളം പരമാവധി 600 ന്റെ ഗുണിതങ്ങളായി കണക്കാക്കുന്നതുമാണ് അഭികാമ്യം.

അതായതു ഒരു ഷട്ടർ മാത്രമുള്ള യൂണിറ്റിനെ 600D X 600W X 2400H MM , എന്നും രണ്ടു ഷട്ടർ ഉള്ളതിനെ 600D X 1200W X 2400H MM എന്നും , അതുപോലെ നാല് ഷട്ടർ ഉള്ളതിനെ 600D X 2400W X 2400H MM എന്നും നില നിർത്തിയാൽ വെ സ്റ്റേജ് പരമാവധി കുറക്കാം .

ഡിസൈനിന്റെയും ഫിറ്റിങ് ഏരിയയുടെയും ഏറ്റക്കുറച്ചിലനുസരിച്ചു പരമാവധി വെസ്റ്റേജ് കുറച്ചു ചെയ്യാൻ ഇപ്പോഴും ശ്രദ്ധിക്കുക. 450X450X2100 എന്ന സൈഡിൽ ചെയ്തെടുക്കുന്നതും 600X600X2400 എന്ന സൈഡിൽ ചെയ്തെടുക്കുന്നത്തിനും ഏതാണ്ട് ചിലവുകൾ സമാനമാവും , ലേബർ ചാർജിൽ മാത്രമേ നേരിയ വ്യതാസം വരൂ എന്ന് മനസ്സിലാക്കുക

നല്ല സ്‌കിൽഡ് ആയ ജോലിക്കാർക്കും ടെക്നിക്കൽ കനൗലെഡ്ജ് ഉള്ള ഡിസൈനര്മാരെയും തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക, എന്നാൽ മാത്രമേ മേൽപറഞ്ഞ പോലെ വെസ്റ്റെജ് ഇല്ലാതെ ജോലി തീർക്കാൻ കഴിയുകയുള്ളു.

courtesy : fb group

ഫാൻ ഇപ്പോൾ ഉള്ളതിലും നന്നായി പ്രയോജനപ്പെടുത്താൻ 6 പൊടിക്കൈകൾ