വുഡ് സുബ്സ്റ്റിട്യൂട്ട് നിർമ്മാണത്തിലെ ലിപ്പിങ് പ്രോസസ്സ്

ഏതൊരു വുഡ് സുബ്സ്റ്റിട്യൂട്ട് കട്ട് ചെയ്യുമ്പോഴുണ്ടാകുന്ന അൺഫിനിഷ്ഡ് എഡ്ജുകളെ വൃത്തിയായി കവർ ചെയ്യാനാണ് ലിപ്പിങ് അഥവാ എഡ്ജ് ബാൻഡുകൾ ഉപയോഗിക്കുന്നത്.

ഒരു പരിധിവരെ എഡ്ജുകളെ കേടുപാടുകളിൽനിന്നും സംരക്ഷിക്കാനും എഡ്ജ് ബാൻഡുകൾ സഹായിക്കും. ജോയ്നറി പാനലുകളിൽ ഉപയോഗിക്കുന്ന ഫിനിഷിങ് മെറ്റീരിയലുകൾക്കനുസരിച്ചു ലീപ്പിങ് മെറ്റീരിയലുകളിലും മാറ്റം വരാം. പ്രധാനമായും ഇന്നുപയോഗിക്കുന്ന ലീപ്പിങ് മെറ്റീരിയലുകളെ പരിചയപ്പെടാം.

PVC ലിപ്പിങ്


ലാമിനേറ്റുകളോ മെലാമിന് ബോർഡുകളോ ഉപയോഗിക്കുമ്പോൾ PVC ലീപ്പിങ് ആണ് അഭികാമ്യം . ഒരുവിധം എല്ലാ കളറുകളിലും മരത്തിന്റെ ഷെഡുകളിലും ഇവ ലഭ്യമാണ് . പിവിസി ലിപ്പിങ് എഡ്ജുകൾ വശങ്ങളിൽ അതിന്റെ കനം (2mm max ) തെളിഞ്ഞു കാണും എന്നുള്ളത് ഒരു പോരായ്മയാണ്.

ലാമിനേറ്റ് ലിപ്പിങ്


പേര് സൂചിപ്പിക്കും പോലെ ലാമിനേറ്റ് പാനലുകളിൽ ആണ് ലാമിനേറ്റ് ലീപ്പിങ് ഉപയോഗിക്കുന്നത്. വശങ്ങളിൽ ലാമിനാറിന്റെ ബേർഡ് ബേസ്(0 .7MM Max ) കറുത്ത നിറത്തിൽ വ്യക്തമായി കാണാം എന്നത് ഒരു ന്യൂനതനയാണ്.

വെനീർ ലിപ്പിങ്


വെനീർ ബോർഡുകളിൽ വെനീർ കൊണ്ട് തന്നെ ലീപ്പിങ് ചെയ്യുന്ന രീതിയാണിത് . താരതമ്യേന ഡ്യൂറബിലിറ്റി കുറവുള്ള രീതിയാണിത് എങ്കിലും നല്ല ഫിനിഷിങ് ആയിരിക്കും.

സോളിഡ് ലിപ്പിങ്


വെനീർ പാനലുകളിൽ കൂടുതൽ ഡ്യൂറബിലെ ആയി നിലനിൽക്കുന്ന ലീപ്പിങ് രീതിയാണിത് . നിങ്ങൾ ഉപയോഗിക്കുന്ന വീനീരിന്റെ ഷെയ്ഡ് അല്ലെങ്കിൽ സ്പീഷീസിലുള്ള വുഡ് കൊണ്ട് തന്നെ ലിപ്പ് ചെയ്യന്ന രീതിയാണിന് . വ്യത്യസ്ത സാഹചര്യ്ങ്ങളിൽ 3MM മുതൽ 20mm വരെ യുള്ള കനങ്ങളിൽ ചെയ്തെടുക്കാം

മേല്പറഞ്ഞ പിവിസി / ലാമിനേറ്റ് ലിപ്പിങ്ങുകൾ എക്സ്പോസ്ഡ് ലിപ്പിങ്ങുകൾ ആയി മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ – അതായതു ലിപ്പിങ് കനം സൈഡിൽ നിന്നും നമുക്ക് കാണുവാൻ സാധിക്കും .

സോളിഡ് വുഡ് ലിപ്പിങ് കൺസീൽഡ് ആയി ചെയ്തെടുക്കാം എന്നത് ഒരു മേന്മയാണ് . അതായതു വെനീർ ചെയ്യുന്നത് മുൻപ് തന്നെ ആവശ്യമായ സൈസിൽ മുറിച്ചെടുത്ത പാനലുകളിൽ സോളിഡ് ലിപ് ചെയ്തെടുത്ത ശേഷം വെനീർ ചെയ്താൽ സോളിഡ് ലീപ്പിങ് എഡ്ജുകൾ വെനീറിനുള്ളിൽ കവർ ആയി വൃത്തിയുള്ള ഫിനിഷ് നൽകുന്നതാണ്.

പാനലിലേക്കു കൂട്ടിച്ചേർക്കുന്ന ലീപ്പിങ് ഗുണമേന്മയിൽ നിലനിൽക്കണമെങ്കിൽ മെക്കാനിക്കൽ ലിപ്പിങ്മെഷീനുകൾ ഉപയോഗിച്ച് ചെയ്തെടുക്കേണ്ടത് അത്യാവശ്യമാണ് .

മെഷീനുകളിൽ പ്രത്യേക തരം പശകള് ചൂടാക്കി യഥാർത്ഥ അലൈന്മെന്റിൽ പാനലുകളിലേക്കു ഒട്ടിച്ചു ചേർക്കുന്ന ലീപ്പിങ് കൂടുതൽ കാലം നിലനിൽക്കും.

സൈറ്റിൽ വച്ച് മന്വലി ചെയ്യുന്നതിനേക്കാൾ നല്ലതാണത്.

കൂടുതൽ ഇമ്പാക്ക്ററ് വരുന്ന എഡ്ജുകളിൽ ഗുണനിലവാമുള്ള ലീപ്പിങ് തിരഞ്ഞെടുക്കാൻ അനുഭവസമ്പത്തുള്ള ഒരു കോൺട്രാക്ടർക്കു നിഷ്പ്രയാസം സാധിക്കും .

അതുപോലെ തന്നെ എവിടെ ഏതു തരം ലീപ്പിങ് ഉപയോഗിക്കണം എന്നുള്ളതും നല്ല കോൺട്രാക്ടർക്കു എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും.

ജോയ്നറി ഐറ്റം ഫ്ലോറിൽ തട്ടി നിൽക്കുന്നതാനെങ്കിൽ ഫ്ലോറിൽ തട്ടിനിൽക്കുന്ന പാനലിന്റെ അടിവശം നിർബന്ധമായും ലീപ്പിങ് ചെയ്യാൻ ശ്രമിക്കണം .

സോളിഡ് വുഡ് ലീപ്പിങ് ആണ് ഏറ്റവും അഭികാമ്യം , ലാമിനേറ്റ് / വെനീർ / പെയിന്റ് ആണ് ഫിനിഷ് എങ്കിൽ സോളിഡ് വുഡും മെലാമിന് ആണെങ്കിൽ പിവിസി ലിപിങ്ങും ചെയ്യുക.

ബോർഡിലേക്ക് ഈർപ്പം കയറി ഉണ്ടാകുന്ന പ്രശനങ്ങൾ ഒരു പരിധി വരെ കുറക്കാൻ ഇത് സഹായിക്കും.

ഇന്റീരിയർ ഡിസൈനർ ഒക്കെ എന്തിന്?? തന്നെ ചെയ്താൽ പോരേ? പണി കിട്ടും!!

content couretsy : fb group