വീട് കോൺക്രീറ്റിങ്ങിൽ ഹൂക്ക് സ്ഥാപിക്കുമ്പോൾ ഇവ ശ്രദ്ധിക്കുക

കോൺക്രീറ്റ് സമയത്ത് സ്ഥാപിക്കുന്ന ഹൂക്ക്കൾ കൊണ്ട് പിന്നീട് ധാരാളം ഉപയോഗങ്ങളാണ് ദിനംപ്രതി വീട്ടിൽ ഉണ്ടാകുന്നത്.വീട്ടിലെ ചെടികൾ തൂക്കാൻ തുടങ്ങി വലിയ ചാര് കസേരകൾ പോലും താങ്ങാൻ കരുത്തും ഉള്ളവയാണ് ഈ ചെറിയ വളഞ്ഞ കൊളുത്തുകൾ .കൂടുതൽ അറിയാം

  • ബെഡ് റൂമുകളിൽ ഫാൻ പോയിൻ്റിനുവേണ്ടി ഇടുന്ന ഹൂക്കിന് പുറമെ, സീലിംഗ് ഫാനിൻ്റെ ലീഫുകൾ തട്ടാത്ത രീതിയിൽ (ആവശ്യമുള്ളവർ) കുഞ്ഞുങ്ങളെ ഉറക്കാൻ തൊട്ടിൽ കെട്ടാനുള്ള ഹുക്ക് കൂടെ പിടിപ്പിക്കുന്നത് നല്ലതാണ്.
  • ഊഞ്ഞാൽ കെട്ടാൻ വേണ്ടി മെയിൻ ഹാളിലൊ, ബാൽകണിയിലൊ, സൗകര്യമുള്ള സ്ഥലത്തോ നാല് അല്ലെങ്കിൽ രണ്ട് ഹുക്ക് പിടിപ്പിക്കുക .
  • സ്റ്റോർ റൂമിൽ രണ്ടൊ മൂന്നൊ ഹുക്കുകൾ ഇടുന്നത് നല്ലതാണ് സാധനങ്ങളും മറ്റും തൂക്കി ഇടുന്നതിന് ഈ ഹൂക്ക്കൾ ഉപയോഗിക്കാം
  • ‘വീടു പണിയുടെ സമയത്ത് അതികം ഹുക്കുകളുടെ ആവശ്യമില്ല’ എന്ന് തോന്നിയാൽപോലും വീടിൻ്റെ പുറം ഭാഗങ്ങളിൽ ആവശ്യാനുസരണം ഹുക്കുകൾ പിടിപ്പിക്കാൻ മറക്കുകയൊ, വിമുഖത കാണിക്കുകയൊ അരുത്.
  • വള്ളിചെടികൾ പടർത്താനും, തണലിനുവേണ്ടി പന്തൽ ഇടാനും, വാഹനങ്ങൾ നിർത്താൻ ഷെഡ്ഡൊ മറ്റൊ പണിയാനും, വീട്ടിൽ ഫങ്ങ്ഷനൊ മറ്റൊ നടക്കുമ്പോൾ സൗകര്യങ്ങൾക്കു വേണ്ടിനും പുറം ഭാഗങ്ങളിൽ ‘ആവശ്യാനുസരണം ഹുക്കുകൾ പിടിപ്പിക്കുന്നത്’ വലിയ ഉപകാരമായിരിക്കും.
  • കറണ്ടിൻ്റെ സർവീസ് വയർ വരുന്ന ഭാഗത്ത് സ്റ്റെ കമ്പി വലിച്ചുകെട്ടാൻ പാകത്തിൽ ആവശ്യമുള്ള സ്ഥാനത്ത് ഹൂക്ക് വെക്കാൻ മറക്കരുത്.
  • തുരുമ്പ് വരാത്ത റെഡിമെയ്ഡ് സ്റ്റീൽ ഹുക്കുകൾ തന്നെ പിടിക്കാൻ ശ്രദ്ധിക്കണം.
  • ഹുക്കുകൾ വാർപ്പിന് പുറമേക്ക് അമിതമായി താഴ്ന്നു നിന്ന് വീടിന് അഭംഗിയാകാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടത്, ഹുക്ക് വെക്കുന്ന സമയത്ത് (കോൺക്രീറ്റ് നടക്കുന്നതിന് മുൻപ്) ഹുക്ക് കൂടുതലായി കോൺക്രീറ്റിന് പുറമേക്ക് താഴ്ന്ന് നിൽക്കാത്ത രീതിയിൽ പിടിപ്പിക്കണം എന്ന കാര്യം പണിക്കാരെ പ്രത്യേകം ഓർമ്മപ്പെടുത്തണം.
  • കോൺക്രീറ്റിനുശേഷം ഹുക്കുകൾ യഥാസ്ഥാനത്തുനിന്ന് പുറത്തെടുക്കാൻ പണിക്കാർ പലപ്പോഴും പ്രയാസപ്പെടുന്നത് കാണാം. അതിന് നാം ചെയ്യേണ്ടത്:വാർപ്പിനുവേണ്ടി കമ്പികെട്ടി ഹുക്കുകൾ പിടിപ്പിച്ചതിന് ശേഷം (കോൺക്രീറ്റിന് മുൻപ്) ആ ഭാഗമെല്ലാം കൃത്യമായി മൊബൈലിൽ ഫോട്ടൊ എടുത്തു വെക്കുന്നതും, ഹുക്കുകളുടെ സ്ഥാനം കൃത്യമായി രേഖപ്പെടുത്തി വെക്കുന്നതും നല്ലതാണ്. വാർപ്പിന് ശേഷം ഹുക്കുകൾ വെച്ച സ്ഥാനം കൃത്യമായി കണ്ടെത്തി ഹുക്കുകൾ എളുപ്പത്തിൽ പുറത്തെടുക്കാൻ പണിക്കാർക്ക് ഇത് വളരെ സഹായകരമാകും!

പ്രത്യേകം ശ്രദ്ധിക്കുക:

  • പുതിയ വീടുകളിലെ സൺഷേഡുകളിലും മറ്റും LED ബൽബുകളുടെ പോയിൻ്റുകളും ഹൂക്കുകളുടെയും സ്ഥാനം പണിക്കാർക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്തതു കാരണം LED പോയിൻ്റുകൾ ഡാമേജ് വരുന്നത് സർവ്വസാധാരണയാണ്. അത് കൊണ്ട് സ്ഥാനം പ്രത്യേകം ശ്രദ്ധിക്കുക.

content courtesy : fb group