Design & material:


വളരെ വിലപ്പെട്ട ഒരു പോയിന്റ് ആണ് സ്വിച്ചുകളുടെ നിർമാണരീതി. അതിൽ ഉപയോഗിച്ചിട്ടുള്ള മെറ്റീരിയൽ അതിന്റെ ഈടുനിൽപ്പ് എന്നിവ. നല്ല ഇന്സുലേഷൻ ഉള്ളവയും moisture proof ആയിട്ടുള്ളവയും ആയ സ്വിച്ചസ് ഏറെ ഗുണം ചെയ്യും. പ്രേത്യേകിച്ചു വെള്ളം വീഴാൻ സാധ്യത കൂടുതലായ washroom kitchen ഏരിയയിൽ.

Durability:


കാണാൻ ഭംഗിയുള്ള സ്വിച്ച് എന്നതിനേക്കാൾ ഉപരി ശ്രെദ്ദിക്കേണ്ട ഒന്നാണ് അതിന്റെ ഉപയോഗവും. പലപ്പോഴും നമ്മൾ കൂടുതൽ ബലം ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യുന്നത് മൂലം അത് കേടുപാടുണ്ടവൻ സാധ്യത ഉണ്ട്. സോഫ്റ്റ്‌ ടച്ച്‌ മോഡ്ലർ സ്വിച്ച് ഉപയോഗിക്കേണ്ടത് soft ആയിട്ടുള്ള ഓപ്പറേഷൻ കൂടെ മാത്രമാണ്.

Current Rating:


ചുവടെ ചേർത്തിരിക്കുന്ന വിധം റേറ്റിംഗ് വേർതിരിച്ചു സ്വിച്ചസ് തിരഞ്ഞെടുക്കാൻ ശ്രെമിക്കുക.
6A/10A = For lights & Fans
16A/20A = Heavier lights, moderate power consumption appliances like TV, cooler
25A/32A = Heavy appliances like air-conditioning

Fire Reterdant & shutter :


സ്വിച്ച് തിരഞ്ഞെടുക്കുമ്പോൾ ശ്രെദ്ദിക്കേണ്ട ഒന്നാണ് അവ ഫയർ retardant നിർമിതമാണോ അതുപോലെ തന്നെ ഷട്ടർ ടൈപ്പ് ആണോ എന്നൊക്കെ. ഷട്ടർ ടൈപ്പ് കുട്ടികൾ ഉള്ള വീടുകളിൽ കൂടുതൽ കരുതൽ പ്രദാനം ചെയ്യുന്നു.

ISI Mark:


ISI മാർക്കിങ് ഇല്ലാത്ത സ്വിച്ചസ് കഴിവതും വാങ്ങുന്നത് ഒഴിവാക്കുക.

Less noice &less pressure:


ഇതിൽനിന്നും മനസിലാക്കേണ്ടത് നമ്മൾ ഓപ്പറേറ്റ് ചെയ്യുമ്പോൾ കൂടുതൽ pressure കൊടുത്തു കൊണ്ട് on ആക്കേണ്ട അവസ്ഥ ഉണ്ടാകരുത് അങ്ങനെ ഉള്ള സ്വിച്ചസ് കഴിവതും ഒഴിവാക്കുക. Soft ഓപ്പറേഷൻ സ്വിച്ചസ് വാങ്ങുക.

Click :


വാങ്ങിയ ആരും തന്നെയാ ഒരുപക്ഷെ കടയിൽ ഇതുവരെ ചോദിച്ചിട്ടില്ലാത്ത ഒരു കാര്യം ആയിരിക്കും വാങ്ങാൻ പോകുന്ന സ്വിച്ച് എത്ര ക്ലിക്ക് ആയിരിക്കും എന്നുള്ളത്. ഒരു പ്രാവശ്യം on അല്ലെങ്കിൽ off ചെയ്യുന്നതിനെ ആണ് ഒരു ക്ലിക്ക് എന്ന് പറയുന്നത്. സാധാരണ ബ്രാൻഡഡ് കമ്പനികൾ 2ലക്ഷം മുതൽ 2.50ലക്ഷം വരെ ക്ലിക്ക് ഉണ്ടെന്നു അവകാശപ്പെടുന്നു.

Repair & replace:


വളരെ പ്രധാനപ്പെട്ട ഒരു കാര്യം ആണ് വളരെ കാലങ്ങളായി മാർക്കറ്റിൽ ഉള്ളതും ഈടുനിൽക്കുന്നതും ആയ സ്വിച്ച് വാങ്ങണം എന്നുള്ളത്. വാങ്ങി ഉപയോഗിച്ചതിനു ശേഷം എന്തെങ്കിലും ഒരു കേടുപാട് സംഭവിച്ചാൽ ആ കമ്പനി തന്നെ നിലവിൽ ഇല്ലെങ്കിൽ അത് നമുക്ക് ബുദ്ധിമുട്ടു ഉളവാക്കും. അതുകൊണ്ട് കാലങ്ങളായി മാർക്കറ്റിൽ ഉള്ള സ്വിച്ചസ് വാങ്ങുക.

Pintype & colour:


നമ്മൾ വാങ്ങുവാൻ പോകുന്ന അഥവാ നമ്മുടെ പക്കൽ ഉള്ള വീട്ടുപകരണങ്ങൾ ശെരിയായ രീതിയിൽ സോക്കറ്റിൽ match ആകുമോ എന്ന് നോക്കുക. Univeral അഥവാ ഇന്റർനാഷണൽ sockets വാങ്ങുന്നത് 2 രീതിയിലും ഉള്ള pins insert ചെയ്യാൻ ഉപകരിക്കും. അതുപോലെ തന്നെയാണ് കളർ. Color fade ഉണ്ടാവാൻ സാധ്യത ഉള്ള low ക്വാളിറ്റി സ്വിച്ചസ് ഒഴിവാക്കുക അത് പിൽക്കാലത്തു അഭംഗി ഉളവാക്കും.

Branded products:


അവസാനമായി പറയാൻ ഉള്ളത് ചെറിയ ലാഭം നോക്കി നമുക്ക് കേട്ടുകേൾവി പോലും ഇല്ലാത്ത സ്വിച്ചസ് വാങ്ങാതിരിക്കുക. മാർക്കറ്റിൽ ഉള്ള branded പ്രോഡക്റ്സിനെ വിശ്വസിക്കുക.

വാങ്ങുമ്പോൾ ശ്രെദ്ദിക്കേണ്ട മറ്റുചില കാര്യങ്ങൾ

  • ആദ്യം തന്നെ വ്യക്തമായ ഒരു ഇലെക്ട്രിക്കൽ drawing തയ്യാറാക്കുക.
  • വാങ്ങുവാൻ പോകുന്നതിനു മുൻപ് വ്യക്തമായ മെറ്റീരിയൽ ലിസ്റ്റ് ഇലെക്ട്രിഷ്യന്റെയ് കയ്യിൽ നിന്നും വാങ്ങുക.
  • വാങ്ങുവാൻ പോകുന്ന സ്വിച്ച്, ബ്രാൻഡ്, കമ്പനി, color എന്നിവ ഉറപ്പുവരുത്തുക.
  • ഇന്റീരിയർ ഡിസൈൻ, പെയിന്റ് എന്നിവയോട് ചേർന്ന് നിൽക്കുന്ന color ആണോ എന്ന് ഉറപ്പുവരുത്തുക.

Credit – Arun Kumar – fb group