റിയൽ വുഡ്, വുഡ് സുബ്സ്റ്റിട്യൂട്ട് ഗുണവും ദോഷവും

എല്ലായ്പ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്നൊരു ചോദ്യമാണ് . റിയൽ വുഡ്, വുഡ് സുബ്സ്റ്റിട്യൂട്ട് മികച്ചതേത്?

റിയൽ വുഡിനും വുഡ് സുബ്സ്റ്റിട്യൂട്ടുകൾക്കും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്.നിങ്ങളുടെ ആവശ്യം, ചിലവ്, ബജറ്റ് തുടങ്ങിയവ അനുസരിച്ച് വേണം തിരഞ്ഞെടുക്കാൻ

റിയൽ വുഡ്, വുഡ് സുബ്സ്റ്റിട്യൂട്ട് ഗുണവും ദോഷവും

വില


സോളിഡ് വുഡ് വർക്കുകളുടെ വില എങ്ങിനെ അളന്നു നോക്കിയാലും വുഡ് സുബ്സ്റ്റിട്യൂട്ടുകളുടെ മുകളിൽ തന്നെ നിൽക്കും.

സമയം


വുഡ് സുബ്സ്റ്റിട്യൂട്ടുകൾ ഫാക്ടറികാളിൽ ഉല്പാദിപ്പിക്കുന്നതിനാൽ വാങ്ങിയ ഉടനെ തന്നെ വർക്കുകൾക്കു ഉപയോഗിക്കാം
മരത്തടികൾ നാച്ചുറൽ സീസണിങ് നടക്കണമെങ്കിൽ മൂന്നു മാസം മുതൽ ആര് മാസം വരെ സമയമെടുക്കും. ഈർപ്പം വളരെ കുറഞ്ഞ അളവിൽ ഉണക്കം സംഭവിച്ച മരത്തടികൾ മാത്രമേ വർക്കുകൾക്കു ഉപയോഗിക്കാവൂ.
സോളിഡ് വുഡ് വർക്കിന്‌ കൂടുതൽ സമയം ആവശ്യമുള്ളതാണ് , മറ്റുള്ളവ താരതമ്യ എളുപ്പമാണ്. മരങ്ങളിൽ പൊട്ടലുകളും വിള്ളലുകളും വരാനുള്ള സാധ്യതയുണ്ട്, കാലക്രമേണ അവ ശരിയാവുകയും ചെയ്യും , വുഡ് സുബ്സ്റ്റിറ്റ്യൂട്ടുകളിൽ ഇത് കുറവാണ്.

പ്രകൃതി ഘടകങ്ങൾ


ഈർപ്പത്തെ പ്രതിരോധിക്കാനുള്ള കഴിവ് ഉപയോഗിച്ച മര വർഗത്തിനനുസരിച്ചു വ്യത്യസ്തമായിരിക്കും, എന്നിരുന്നാലും വീടിനകത്തും പുറത്തും ഒരുപോലെ ഉപയോഗിക്കാൻ സോളിഡ് വുഡ് മാത്രമേ സാധിക്കുകയുമുള്ളു . വുഡ് സുബ്സ്ടിട്യൂറ്സ് പ്രധാനമായും അകത്തളങ്ങൾക്കു വേണ്ടിയുള്ളതാണ്.


നാശനം


ചിതൽ, ചെള്ള് തുടങ്ങിയവയുടെ ആക്രമണം സോളിഡ് വൂഡിൽ കൂടുതലായിരിക്കും, കാരണം വുഡ്‌സുബ്സ്റ്റ്റുകളിൽ ഉള്ളത് പോലെ ഹാനികരമായ VOC മര ഉരുപ്പടികളിൽ ഇല്ല .


ഫിനിഷിങ്


സോളിഡ് വുഡിനെക്കാൾ വലിയ സൈഡിലാണ് വുഡ് സുബ്സ്റ്റിട്യൂട്ടുകൾ വരുന്നത് , അതുകൊണ്ടു തന്നെ സീംലെസ്,ജോയിന്റ്‌ലെസ്സ് പാനലുകൾ വേഗത്തിൽ നിർമിക്കാൻ സാധിക്കുന്നു .


കരവിരുത്


വുഡ് സുബ്സ്റ്റിറ്റ്യൂട്ടുകളിൽ വർക്ക് ചെയ്യുന്ന ആളുകൾക്ക് മരത്തടിയെ മെരുക്കിയെടുക്കാനുള്ള വൈദഗ്ദ്യം കുറവായിരിക്കും , മരത്തടിയിലാണ് പണിയുന്നതെങ്കിൽ വിദഗ്ദരായ പരമ്പരാഗത മരപ്പണിക്കരെ കണ്ടെത്തണം

അറ്റകുറ്റ പണികൾ


മാര ഉരുപ്പടികൾ ഇപ്പോഴും അറ്റകുറ്റ പണികൾ ചെയ്‌ത്‌ പുനരുപയോഗം നടത്താൻ സാധിക്കും , വുഡ് സുബ്സ്റ്റുയൂട്ടിൽ അതിനുള്ള സാധ്യത കുറവാണ്

വ്യത്യസ്തത / ചാരുത


മരം നൂറു ശതമാനം നാച്ചുറൽ മെറ്റീരിയൽ ആയതു കൊണ്ട് ഓരോ പലകയുടെയും നിറവും ഗ്രൈൻസും നേരിയ രീതിയിൽ വ്യത്യസ്തമായിരിക്കും , മിക്സ് ആൻഡ് മാച്ച് ചെയ്തു ഉരുപ്പടികൾ ഭംഗിയായി നിർമിക്കാം. വുഡ് സുബ്സ്ടിട്യൂറ്സ് ഫാക്ടറി നിർമിതികൾ ആയതു കൊണ്ട് പ്രകൃതിദത്തമായ ഈ വ്യത്യസ്ത കാണാൻ സാധിക്കില്ല.


ഡ്യൂറബിലിറ്റി

തിരഞ്ഞെടുക്കുന്ന മരത്തിന്റെ ക്വാളിറ്റി അനുസരിച്ചു ഈടില് വ്യത്യാസം വരാം. നന്നായി മൈന്റൈൻ ചെയ്തു സൂക്ഷിച്ചാൽ വുഡ് സുബ്സ്റ്റിട്യൂട്ടുകളേക്കാൾ ഈടു നീല്കുന്നതു സോളിഡ് വുഡ് തന്നെ യാണ്.
സോളിഡ് വൂഡിൽ ശില്പ ഭംഗി ആവാഹിച്ചെടുക്കുന്ന തച്ചന്മാരെ നമ്മൾ കണ്ടിട്ടുണ്ട് , സുബ്സ്റ്റിറ്റ്യൂട്ടിൽ അത് അത്രകണ്ട് വിജയ സാധ്യതയില്ലാത്തതാണ്.


പൈതൃകം


മര ഉരുപ്പടികൾ എന്നും നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണ്, കേടുപാടുകലില്ലാതെ തലമുറകളിൽനിന്നും തലമുറകളിലേക്ക് കൈമാറ്റവും ചെയ്യപ്പെടുന്നു ചെയ്യുന്നു. വുഡ് സുബ്സ്റ്റിട്യൂട്ടുകൾക്കു ആ മേന്മ അവകാശപ്പെടാൻ കഴിയില്ല.

വീടിൻറെ തറകൾക്ക് വെട്ടിത്തിളങ്ങുന്ന ഒരു പുതിയ ഫ്ലോറിങ്: എപ്പോക്സി ഫ്ലോർ കൊട്ടിങ്

courtesy : fb group