ഒരു ഗാർഡൻ ഡിസൈൻ ചെയ്യുമ്പോൾ ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം ആവശ്യത്തിനും ഉപയോഗത്തിനും അനുസരിച്ചിരിക്കണം എന്നത് തന്നെ .


ഒരു ഗാർഡൻ ഡിസൈനിലെ ഉൾപ്പെടുത്തേണ്ട അവിഭാജ്യഘടകങ്ങൾ ഇവ ആണ് .
മുറ്റം , പ്രധാന വഴി ( Main drive ) , നടപ്പാത ( Jogging Track ) , ഇരിപ്പിടങ്ങൾ , പുൽത്തകിടി , ഇറിഗേഷൻ വർക്ക് ( Irrigation Work ), എലെക്ട്രിക്കൽ പോയ്ന്റ്സ് ( Electrical Leads ) , മഴവെള്ള സംഭരണി ( Rain water harvesting ) , വിളക്ക് കാൽ ( Lamp Post ) , സിറ്റിംഗ് ഏരിയ ( Sitting area ) , വെള്ളച്ചാട്ടങ്ങൾ ( Cascade ) , കല്ലുകൊണ്ടുള്ള മലകൾ , ബോർഡർ അലങ്കാര രീതിയിൽ വരുന്ന ചെടികൾ ( Boarder planting ), ചെടികളുടെ ഒരു കൂട്ടവും ( Focal planting ), ഹെർബൽ ഗാർഡൻ ( Herbal Garden ) , മെഡിസിനൽ പ്ലാന്റ്സ് , റൂഫ് ഗാർഡൻ , വെർട്ടിക്കൽ ഗാർഡൻ തുടങ്ങിയനായാണ്

പൂന്തോട്ടം ഒരുക്കുന്നതിലെ പ്രധാന ഘടകമായ തറയോട് തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.കൂടുതൽ മനസ്സിലാക്കാം

Paving materials (പേവിങ് മെറ്റീരിയൽസ്)

പ്രധാന ഇനങ്ങൾ

  • നാച്ചുറൽ Flamed Granite
  • Cobble Stone
  • Cement Paver
  • Grass tile
  • interlock tile എന്നിവ

ഇത്തരം തറഓടുകൾ പാകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ആദ്യമായി വർക്ക് ചെയ്യുന്ന ഭാഗത്തിന്റെ സർവേ എടുക്കണം . അതിനുശേഷം വീടിന്റെ മാതൃകക്ക് ചേർന്നരീതിയിൽ ഒരു ഡിസൈൻ ഉണ്ടാക്കണം . അതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടുന്ന കാര്യം പ്രധാന കവാടത്തിൽ നിന്നുള്ള വഴിയും വിക്കറ്റ് ഗേറ്റിൽ നിന്നുള്ള ഭാഗവും ഡിസൈൻ ചെയ്യണം .
  • പ്രധാന ഗെയ്റ്റിൽ നിന്നുള്ള വഴി ഡിസൈൻ ചെയ്യുമ്പോൾ വീടിന്റെ സ്റ്റെപ്പിന്റെ ഉയരവും വഴിയുട ലെവലും സെറ്റ് ചെയ്യുന്നത് ഒരു പ്രധാന ഘടകം ആണ് .
  • ലെവൽ സെറ്റ് ചെയ്യുമ്പോൾ മണ്ണിട്ട് നികത്തിയ സ്ഥലം ആണെങ്കിൽ 6 ഇഞ്ച് മുതൽ 1 അടിവരെയുള്ള മണ്ണ് നീക്കം ചെയ്തതിന് ശേഷം ക്വാറി വേസ്റ്റ് ഇട്ട് നല്ല രീതിയിൽ Compact ചെയ്യണ്ടതാണ് . അതിനുശേഷം ബേബി മെറ്റൽ അല്ലെങ്കിൽ M.Sand ( 1/2 മുതൽ 3 ഇഞ്ച് ) വിരിച്ച് ലെവൽ ചെയ്യാം . അതിനു ശേഷം തിരഞ്ഞെടുത്ത paving tile ഉപയോഗിക്കാം.

ഓരോ തരം തറഓട്കളും വിശദമായി മനസിലാക്കാം

Natural flamed Granite / Bangalore Stone

ഇവ പല കനത്തിലും വലിപ്പത്തിലും വരുന്നുണ്ട്. മുകൾവശം പരിക്കൻ ( rough ) ആയിട്ടുള്ളതും കൊത്തി എടുത്തിട്ടുള്ളതുമയ flamed രീതിയിൽ ഇവ ലഭ്യമാണ്.

Tandoor സ്റ്റോൺ Kaddapper Stone

Tandoor stone, kadapper stone എന്നിവ 40mm മുതൽ 50mm വരെ കനത്തിൽ പലവലിപ്പത്തിലും വിപണിയിൽ ലഭ്യമാണ്. ഇതിൽ തന്നെ മറ്റൊരുത്തരത്തിൽ ഉള്ള natural paver ആണ് Cobble Stone.ഇവ 4 inch വലിപ്പത്തിൽ പല കനത്തിലും ലഭ്യമാണ് . ഇത് നാം ഉപയോഗിക്കുമ്പോൾ അടിഭാഗം നന്നായി compact ചെയ്തതിന് ശേഷം കോൺക്രീറ്റിൽ ഉറപ്പിച്ച് അതിന്റെ വശങ്ങളിൽ ചാന്ത് ഒഴിച്ച് ഉറപ്പിക്കാവുന്നതാണ്. മറ്റൊരുതരം Paver ആണ് cement grass Paver tile. ഇത് വാഹനങ്ങൾ കയറുന്ന ഭാഗത്തും, പാർക്കിംഗ് ഏരിയ , നടപ്പാത തുടങ്ങിയ ഭാഗങ്ങളിൽ ആണ് പ്രധാനമായും ഉപയോഗിക്കുന്നത്.

courtesy : Shalu Bhasker