ഫർണിച്ചർ ഫിറ്റിങ്ങുകൾ കൂടുതലറിയാം

Ironmongery അഥവാ ഫർണിച്ചർ ഫിറ്റിങ്ങുകൾ ഏതൊരു മരഉരുപ്പടികളിലും ഒഴിച്ചുകൂടാൻ പറ്റാത്തവയാണ് . വാർഡ്രോബ്, ക്യാബിനറ്റ് തുടങ്ങിയ ജോയ്നറി ഐറ്റംസിൽ പൊതുവായി ഉപയോഗിക്കുന്ന ഫിറ്റിങ്ങുകളെ പരിചയപെടാം.

ഫർണിച്ചർ ഫിറ്റിങ്ങുകൾ

ക്യാബിനറ്റ് ഹിന്ജസ്


ജോയ്നറി വർക്കുകളിൽ ഉപയോഗിക്കുന്ന വിജാഗിരികളാണിവ. ക്യാബിനറ്റ് ഷട്ടറിന്റെയും സൈഡ് / ഇന്റർമീഡിയേറ്റ പാനലുകളുടെയും പൊസിഷൻ അടിസ്ഥാനമാക്കി ഇവയെ പ്രധാനമായും ഫുൾ ഓവർലൈ, ഹാഫ്ഓവർലൈ, ഇൻ സെറ്റ് എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. ഷട്ടറിന്റെ Thickness അനുസരിച്ചും ഓപ്പണിങ് ആംഗിൾ അനുസരിച്ചും , കോര്ണറുകൾ , ഫിക്സിങ് ആംഗിളുകൾ തുടങ്ങിയവക്കനുസരിച്ചും സ്പെഷ്യൽ പർപ്പസ് ഹിൻജുകളും ലഭ്യമാണ്. നിങ്ങളുടെ വിദഗ്ദനായ കോൺട്രാക്ടർക്കു ഇവ ആവശ്യാനുസരണം തിരഞ്ഞെടുക്കാനും ഫിക്സ് ചെയ്യുവാനും സാധിക്കും . ഒരു ക്യാബിനറ്റ് ഷട്ടറിൽ കനവും ഉയരവും അനുസരിച്ചു മിനിമം 2 മുതൽ 4 വരെ ഹിൻജുകൾ കൊടുക്കാവുന്നതാണ്. ഷട്ടറുകൾ അടക്കുമ്പോഴുള്ള ശബ്ദം ഒഴിവാക്കാൻ സോഫ്റ്റ് ക്ലോസിങ് ഹിൻജെസ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഓരോ ഹിഞ്ജിലും രണ്ടോ മൂന്നോ അഡ്ജസ്റ്മെൻറ് സ്‌ക്രൂകൾ ഉണ്ടായിരിക്കും , ഷട്ടറിന്റെ വശങ്ങളിലെക്കുള്ള തൂക്കം , ഗ്യാപ്തുടങ്ങിയവ അവയിൽ അഡ്ജസ്റ്റ് ചെയാം , നിങ്ങളുടെ കോൺട്രാക്ടറുടെ അവ ചോദിച്ചു മനസ്സിലാക്കിയാൽ ഭാവിയിൽ ചെറിയ അഡ്ജസ്റ്റുമെന്റുകൾ സ്വയം ചെയ്യാം.

ഡ്രോവർ റണ്ണർ


ഡ്രോവർ ഷെൽഫുകളെ സുഗമമായി ചലിക്കാൻ സഹായിക്കുന്നവയാണിവ. പ്രധാനമായും രണ്ടു തര റണ്ണറുകളാണുള്ളത് , സൈഡ് മൗണ്ടിങ് & ബോട്ടം മൗണ്ടിംഗ് . ആദ്യത്തെ ടൈപ്പിൽ റണ്ണർ ഡ്രോവർ തുറന്നാൽ സൈഡിൽ കാണാൻ സാധിക്കും, രണ്ടാമത്തേത് കൺസീൽഡ് ടൈപ്പാണ്. ഡ്രോവരിൽ സ്റ്റോർ ചെയുന്ന സാധനങ്ങളുടെ ഘനം, ഡ്രോവർ ബോക്സിന്റെ ഡെപ്ത് എന്നിവക്കനുസരിച്ചു സൈസുകളും ലോഡ് കപ്പാസിറ്റിയും തീരുമാനിച്ചു വേണം റണ്ണർ സെലക്ട് ചെയ്യാൻ. ഇതിലും സോഫ്റ്റ് ക്ലോസിങ് ടൈപ്പ് വാങ്ങിയാൽ അടയുന്പോഴുള്ള ശബ്ദം ഇല്ലാതാക്കാം. Push to Open റണ്ണറുകളും ഇന്ന് ലഭ്യമാണ്.

ഇൻവിസിബിൾ ഹിൻജസ്


180 ഡിഗ്ര്രിയിൽ ജോയിൻ ചെയ്യുന്ന ഷട്ടറുകൾക്കു അനുയോജ്യമായ ഹിൻജുകളാണ് ഇൻവിസിബിൾ ഹിൻജസ് അഥവാ സോസ് ഹിൻജുകൾ. ഷട്ടർ കനത്തിനും വെയ്‌റ്റിനും അനുസരിച്ചു പല മോഡലുകളും ലഭ്യമാണ്
സാധാരണ ബട്ട് ഹിഞ്ചസും നമുക്ക് പ്രയോജനപ്പെടുത്താവുന്നതാണ്

ഹാൻഡ്ൽസ്


ഷട്ടറുകള്ക്കു പല വിധത്തിലും ഡിസൈനിലുമുള്ള ഹാൻഡ്‌ലെസ് ലഭ്യമാണ്. നിങ്ങളുടെ ഡിസൈനറുടെ അഭിപ്രായപ്രകാരം ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ഹാൻഡ്ൽസിനു പകരം ഷട്ടറുകളിൽ ഫിംഗർപുൾ ഡീറ്റൈൽ ചെയ്തെടുത്തൽ കൂടുതൽ മനോഹരമാക്കാം.

പിവട്ട്


ഹിൻജുകൾക്കു പകരം ഉപയോഗിക്കാവുന്നതാണ് പിവട്ടുകൾ, ചെറിയ ഷട്ടറുകൾക്കു ഉപയോഗിക്കുന്നതാണ് നല്ലതു. ഷട്ടറിനും മുകളിലും താഴെയുമായി ചെറിയ മെറ്റൽ കുട്ടികൾ സ്ഥാപിച്ചാണ് ഇവ യാഥാർഥ്യമാകുന്നത്.

പുഷ് ടു ഓപ്പൺ മെക്കാനിസം


ഒരു കാന്തിക പാനലും സ്പ്രിങ് ആക്ഷനോട് കൂടിയ ബോഡിയും ഉള്ള മെക്കാനിസം ആണിത്, പേര് സൂചിപ്പിക്കും പോലെ ഷട്ടർ ഒന്ന് പതിയെ അമർത്തിയാൽ സ്പ്രിങ് റിലീസ് ആവുകയും ഷട്ടർ ചെറിതായി തുറക്കുകയും ചെയ്യും , പ്രധാനമായും ഹാൻഡിലുകൾ ഇല്ലാത്ത ഡിസൈനിൽ ഇവ ഉപയോഗിക്കാം.

ഫർണിച്ചർ ഫിറ്റിങ്ങുകൾ – മംഗ്‌നെറ്റിക് ക്യാച്ചർ.


ഷട്ടറുകൾ വൃത്തിയായി അടഞ്ഞിരിക്കാൻ വെടിയാണിത്. ഇരുമ്പു കൊണ്ടുള്ള ഒരു പ്ലേറ്റും ഖണ്ഡിക ശക്തിയുള്ള ഒരു ബോയിയും ചേർന്നതാണ് ഇത്. ക്യാബിനറ്റ് ഷട്ടറിൽ ഫിക്സ് ചെയ്താൽ അബദ്ധത്തിൽ ഷട്ടർ ഓപ്പൺ ആകുന്നതു തടയാൻ സാധിക്കും.

ഫർണിച്ചർ ഫിറ്റിങ്ങുകൾ-ബോൾ ക്യാച്ചർ


മുകളിൽ പറഞ്ഞ മാഗ്നെറ്റിക് ക്യാച്ചറിന്റെ ഉപരോഗം തന്നെയാണിതിന് . കാന്തത്തിനു പകരം സ്പ്രിങ്‌ലോഡ്ഡ് ബോൾ ആണെന്ന് മാത്രം.

ഹൈഡ്രോളിക് / മെക്കാനിക്കൽ ആംസ്


തിരശ്ചീനമായി തുറക്കാവുന്ന ഒരു ക്യാബിനറ്റ് ഷട്ടറിന്റെ അടഞ്ഞുപോകാതെ നിർത്താനുള്ള മെക്കാനിസമാണിത്

Z ക്ലിപ്സ് & ഹാങ്ങിങ് ബ്രാക്കറ്റ്സ്


കിച്ചൻ ഓവർഹെഡ് ക്യാബിനറ്റുകളെ ചുവരിൽ തൂക്കി നിർത്താനുള്ള ബ്രാക്കറ്റുകളാണിവ. യൂണിറ്റിന്റെ മൊത്തത്തിലുള്ള വെയിറ്റ് അനുസരിച്ചു ഫിക്സിങ്ങിൽ വ്യത്യാസം വരാം

ഫർണിച്ചർ ഫിറ്റിങ്ങുകൾ-ഡോവൽ


8MM വ്യാസമുള്ള മരത്തിനാലോ ലോഹം കൊണ്ടോ നിർമിച്ച സിലിണ്ടർ ഷാപ്പിലുള്ള അക്‌സെസ്സറികളാണിവ. അഡ്ജസ്റ്റബിൾ ഷെൽഫ് സപ്പോർട്ടുകൾക്കും പാനലുകൾ ജോയിന്റ് ചെയ്യുവാനും ഇവ ഉപയോഗപ്പെടുത്തുന്നു.

ഓരോ സാഹചര്യങ്ങൾക്കനുസരിച്ചു ഉപയോഗിക്കാവുന്ന പലതരം ഫർണിച്ചർ ഫിറ്റിങ്ങുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ് എന്നിരുന്നാലും ഈ അടിസ്ഥാന വിവരങ്ങളുടെ വെളിച്ചത്തിൽ നിങ്ങള്ക്ക് നിങ്ങളുടെ കോൺട്രാക്ടറുമായി സംവദിച്ചു ഉചിതമായ മെറ്റീരിയലുകൾ ,തീരുമാനങ്ങൾ എടുക്കാം

courtesy : fb group

അടുക്കള നന്നാക്കാൻ: കുറച് കാര്യങ്ങൾ ഉണ്ട് ശ്രദ്ദിക്കാൻ Part I