ഫുൾ ഓട്ടോമാറ്റിക് ടോപ് ലോഡ് ഗുണങ്ങളും ദോഷങ്ങളും part -2

വീട് പണി ഒക്കെ കഴിഞ്ഞു ഇനി ഹൗസ് വാർമിങ്ങിന് മുൻപായി ആദ്യമായി ഒരു വാഷിംഗ്‌ മെഷീൻ വാങ്ങുന്നവർക്കും അല്ലെങ്കിൽ നിലവിൽ ഉപയോഗിക്കുന്നത് ഉപേക്ഷിച്ചു പുതിയ ഒരെണ്ണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും ഏതു വാങ്ങണം എന്ന കൺഫ്യൂഷൻസ് ഉണ്ടാകാറുണ്ട്. ഫുൾ ഓട്ടോമാറ്റിക് ടോപ് ലോഡ് വാഷിംഗ് മെഷീൻ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കാം

PART 1 – സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ ഗുണങ്ങളും ദോഷങ്ങളും

പ്രധാനമായും ഇന്ത്യയിൽ മൂന്നു തരം Washing Machine കളാണ് മാർക്കറ്റിൽ ലഭ്യം.

1 സെമി ഓട്ടോമാറ്റിക്
2 ഫുൾ ഓട്ടോമാറ്റിക് ടോപ് ലോഡ്
3 ഫുൾ ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ്

ഫുൾ ഓട്ടോമാറ്റിക് ടോപ് ലോഡ് പ്രത്യേകതകൾ

ഇത്തരം Washing Machine നുകളിൽ ഒരു Tub മാത്രമേ കാണുകയുള്ളൂ Semi ഔട്ടോമാറ്റിക്കിലെ രണ്ടു Tub കളും സംയോജിപ്പിച്ച പോലുള്ള ഒരു Technology


Washing സമയം Tub ന്റെ ബേസ് ഭാഗത്തെ Disk(Pulsator) കറങ്ങുന്നു clockwise and anticlockwise…
അതു കഴിഞ്ഞാൽ Spin പ്രാവർത്തികമാക്കാൻ Tub മൊത്തത്തിൽ കറങ്ങുന്നു രണ്ടിനും കൂടി ഒരു Tub ആയതിനാൽഅലക്കികഴിഞ്ഞാൽ തുണി മാറ്റിയിടേണ്ട ആവശ്യം ഇല്ല

Washing quality സെമിയോട് ഏകദേശം തുല്യമാണെങ്കിലും ഇതിൽ wash പ്രോഗ്രാമുകൾ ,Water level, Spin time ഇവ set ചെയ്തു start ചെയ്താൽ പിന്നെ washing ഉം spinning ഉം കഴിയുന്നത് വരെ പുറകെ നടക്കേണ്ട ആവശ്യമില്ല

തുണികളുടെ അളവനുസരിച്ചു water level set ചെയ്താൽ Full time തുറന്നിട്ട water tap ൽ നിന്നും inlet motor അവശ്യാനുസരണം വെള്ളം ഉള്ളിലേക്ക് തുറന്ന് വിടുന്നു അതുപോലെ stop ചെയ്യുന്നു…


കൂടാതെ ഓരോ ഘട്ടത്തിന് ശേഷവും spin work ചെയ്യുന്നതിനാൽ soap ന്റെ അംശം Rinse സമയത്തു വേഗത്തിൽ ഇല്ലാതാവുന്നു…ഓരോ Rinse കഴിഞ്ഞും dryer വർക്കിങ് നടക്കുന്നതിനാൽ 2 Rinse ൽ സോപ്പ് മുഴുവൻ പോകാൻ സഹായിക്കും


ഒരു ഘട്ടത്തിലും നമ്മുടെ സഹായം ആവശ്യമില്ല.വില ഏതാണ്ട് (12K-25K)

ഗുണങ്ങൾ

സെമി പോലെ നമ്മൾ കൂടെ പണിയെടുക്കേണ്ട ആവശ്യമില്ല


Water Inlet/Outlet എല്ലാം തനിയെ പ്രവർത്തിക്കും


സെമിയിൽ മൂന്നു Rinse ന്റെ ഫലം രണ്ടു Rinse കൊണ്ടുതന്നെ സാധ്യമാകും


നേരത്തെ തന്നെ washing complete ആകുവാൻ വേണ്ട സമയം ഡിസ്പ്ലെ ചെയ്യും(ഈ സമയം ടാപ്പിലെ വെള്ളത്തിന്റെ force, supply voltage, drain tube delay, എന്നിവയനുസരിച്ചു display കാണിക്കുന്നതിൽ മാറ്റം വന്നേക്കാം)


Normal water inlet കൂടാതെHot water pipe inlet സൗകര്യം ഉള്ളതിനാൽ water heater ഇൽ നിന്നുള്ള pipe connect ചെയ്യുവാനും ചൂടുവെള്ളത്തിൽ അലക്കുവാനും സാധിക്കും temperature
Set ചെയ്താൽ മതി വെള്ളം രണ്ടു പൈപ്പിൽ നിന്നും സെറ്റ് ചെയ്ത temperature നു അനുസരിച്ചു automatic divide ചെയ്ത് എടുത്തോളും


പ്രവർത്തനസമയം വൈദ്യുതി നിലച്ചാൽ പിന്നീട് power supply വരുമ്പോൾ ചെയ്തു നിന്ന പ്രവർത്തിയുടെ ബാക്കി ചെയ്തു task complete ചെയ്യുന്നു…


Drum cleaning function ഉള്ളതിനാൽ Pulasator ഇന്റെ അടിയിൽ അടിയുന്ന ചെളി Drum cleaning function ചെയ്ത് ഒരു പരിധി വരെ വൃത്തിയാക്കാൻ സാധിക്കുന്നു…


തുണി load ഉള്ളതിനേക്കാൾ കറക്കത്തിന്റെ speed drum cleaning ൽ നടക്കുന്നതിനാലാണ് pulsator ഇന്റെ അടിഭാഗം വൃത്തിയാകുന്നത്.


അലക്കു കഴിഞ്ഞാൽ കുറേ നേരം തുറന്ന് വെക്കുന്നത് Tub ലെ ദുർഗന്ധം കുറയ്ക്കാൻ
സഹായിക്കും

ഫുൾ ഓട്ടോമാറ്റിക് ടോപ് ലോഡ് പോരായ്മകൾ

വിവിധ sensor കൾ ഉപയോഗിച്ചു work ചെയ്യുന്നതിനാൽ (Water level sensor, Temperature sensor, Drain sensor,) semi യെക്കാളും complaints ഉം spare parts rate ഉം വൈദ്യുതി ഉപയോഗവും അല്പം വർധിക്കും


Dryer start ചെയ്യുബോൾ Tub ഇൽ weight ബാലൻസ് ആയില്ലെങ്കിൽ sensor signal ശരിയായില്ലെങ്കിൽ വീണ്ടും Rinse ഒരുതവണ കൂടി വർക്ക് ചെയ്തു തുണികൾ weight ബാലൻസ് ആക്കാൻ ശ്രമിക്കും…

തുണികൾ കൂടുതൽ വൃത്തിയാകണമെങ്കിൽ ഇതിലും Shirt collar, cup, pants bottom എന്നിവ ആദ്യം തന്നെ cloth brush ഉപയോഗിച്ചു ഉരച്ചു വൃത്തിയാക്കിയ ശേഷം അലക്കിയാൽ കൂടുതൽ വൃത്തിയായി കിട്ടും.


അലക്കും എല്ലാ task ഉം കഴിഞ്ഞു തുണി എടുക്കുമ്പോൾ ചില നേരങ്ങളിലെങ്കിലും എല്ലാം കേട്ടു പിണഞ്ഞു കിടക്കുന്ന അവസ്ഥ വരാറുണ്ട് ഇതെല്ലാം ക്ഷമയോടെ അഴിച്ചെടുക്കണം…

Temperature കൊടുത്തു അലക്കുമ്പോൾ തുണികൾ സിംഗിൾ ആയി അലക്കണം അല്ലെങ്കിൽ ഒന്നിച്ചു അലക്കിയാൽ ചൂടാവുമ്പോൾ ഒട്ടുമിക്ക തുണി കളുടെയും ഡൈ ഇളകി മറ്റു തുണികളിൽ കളർ പിടിക്കാൻ സാധ്യത വളരെ കൂടുതലാണ്.


Semi പോലെ തന്നെ അലക്കാൻ ധാരാളം വെള്ളം ആവശ്യമാണ്…200L വരെ വെള്ളം ഓരോ അലക്കിനും രണ്ടു മെഷീനുകൾക്കും ആവശ്യമാണ്..

courtesy : fb group

CONTINUE….

part 3 – ഫുൾ ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ ഗുണങ്ങളും ദോഷങ്ങളും