ജിപ്സം പ്ലാസ്റ്ററിങ്ങ് ചെയ്യുമ്പോൾ ഉണ്ടാകുന്ന സംശയങ്ങളും ഉത്തരങ്ങളും.

വീട് നിർമാണ മേഖലയിലെ പുതിയ പ്ലാസ്റ്ററിങ് ട്രെൻഡ് തന്നെയാണ് ജിപ്‌സം പ്ലാസ്റ്ററിങ്.അതുകൊണ്ട് തന്നെ ഇത്തരം ഒന്ന് ചെയ്യുമ്പോൾ ധാരാളം സംശയങ്ങൾ ഉദിച്ച് വരാറുണ്ട് .ജിപ്‌സം പ്ലാസ്റ്ററിങ്ങിലെ പ്രധാനമായും ഉണ്ടാകാറുള്ള സംശയങ്ങളും ഉത്തരങ്ങളും ഇതാ .

  • നമ്മുടെ നാട്ടിലെ കാലാവസ്ഥക്ക് പറ്റിയതാണോ

Ans . തീർച്ചയായും വീടുകളിലെ ഉൾവശം പ്ലാസ്റ്റർ ചെയ്യുന്നതിന് ഏറ്റവും മികച്ച ഒരു മെറ്റീരിയൽ തന്നെയാണ് ജിപ്സം. ലൈഫ് ടൈം സർവീസ് വാറന്റിയോട് കൂടിയാണ് മിക്ക ഏജൻസികളും ചെയ്തുകൊടുക്കുന്നത്

  • വെള്ളം തട്ടിയാൽ പൊളിഞ്ഞു പോരുമോ

Ans :തീർച്ചയായും ഇല്ല , ജിപ്സം പ്ലാസ്റ്ററിങ് ചെയ്ത ചുമരുകൾ വെള്ളം കൊണ്ട് നന്നായി കഴുകിയാൽ പോലും ചുമരുകൾക്ക്‌ ഒന്നും സംഭവിക്കില്ല .

  • എങ്ങെനയാണ് സാധാ സിമന്റ് പ്ലാസ്റ്ററിങ്ങിനെക്കാൾ ജിപ്സം പ്ലാസ്റ്ററിങ് ലാഭകരം ആകുന്നത്

Ans . സാധാ പ്ലാസ്റ്ററിങ് കഴിഞ്ഞാൽ പൂട്ടി, വൈറ്റ് സിമന്റ്‌ എന്നിവ ചെയ്യുവാൻ അധിക ചെലവും അദ്ധ്വാനവും വേണ്ടിവരും.
എന്നാൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുമ്പോ തന്നെ പൂട്ടി ഫിനിഷിങ്ങും വൈറ്റ്‌ കളറും ലഭികുന്നുണ്ട്‌ , അതിലുപരി ചുമരുകൾ ഒരു പരുതി വരെ ചൂട് കുറക്കുകയും ചെയ്യും .

  • ജിപ്സം പ്ലാസ്റ്ററിങ് ചെയ്ത ഭിത്തികളുടെ കോർണറുകൾ എന്തെങ്കിലും തട്ടിയാൽ പെട്ടന്ന് പൊട്ടി പോകും എന്നു കേൾക്കുന്നു?

Ans . കോർണറുകൾ നല്ല ഷാർപ് ആയി ആണു ചെയ്യുന്നതങ്കിൽ പൊട്ടി പോകാനുള്ള സാദ്യത കൂടുതൽ ആണു . edge ബോണ്ട് എന്ന material ഉപയോഗിച്ച് പ്ലാസ്റ്ററിങ് ചെയ്താൽ മൂലകൾ അടർന്നു പോകുന്നു എന്ന പോരായ്മ ഒഴിവാക്കാം

  • ആണി അടിക്കുക, സ്ക്രൂ ചെയ്യുക തുടങ്ങിയ പ്രവർത്തികൾ ഈ ഭിത്തിയിൽ പറ്റുമോ?

തീർച്ചയായും പറ്റും. ജിപ്സം പ്ലാസ്റ്ററിങ് ചെയ്ത ഭിത്തികൾ സാധാരണ പ്ലാസ്റ്റർ ചെയ്ത് വ്യക്തികളെ പോലെ തന്നെ ഉപയോഗിക്കാവുന്നതാണ്

  • ജിപ്സം പ്ലാസ്റ്ററിങ് കൊണ്ട് എക്സ്റ്റീരിയർ ചെയ്യാൻ പറ്റുമോ

ഇല്ല എന്ന് തീർത്തു പറയാൻ കഴിയില്ല. ഇന്റീരിയർ വർക്കിലെ ജിപ്സം പ്ലാസ്റ്ററിങ്ങിന്റെ സാധ്യതകൾ മനസ്സിലാക്കുന്ന പഠനം നടക്കുന്നതേയുള്ളൂ

  • ACC block Bricks എന്നിവയുടെ മുകളിൽ ചെയ്യാൻ കഴിയുമോ

Ans . തീർച്ചയായും പറ്റും , ACC & Bricks , ചെങ്കല്ല് , കോൺക്രീറ്റ് തുടങ്ങി എല്ലാത്തരം കട്ടകളുടെയും മുകളിൽ പ്ലാസ്റ്ററിങ് ചെയ്യുവാൻ ജിപ്സം മികച്ച ഒരു ഓപ്ഷൻ ആണ്

  • ഏതെങ്കിലും ആവശ്യത്തിന് ഭിത്തികൾ കുഴിക്കേണ്ടി വന്നാൽ പിന്നീട് ജോയിന്റ് ചെയ്യുമ്പോൾ ഭിത്തികളിൽ അടയാളം നിലനിൽക്കുമോ?

Ans . ഇല്ല , എത്ര വട്ടം വേണമെങ്കിലും നമ്മുക് ജോയിന്റ് ചെയ്യാം , ഒരു അടയാളം ഉണ്ടാവുകയില്ല .