ജനലിൽ എക്സ്ഹോസ്റ്റ് ഫാൻ – ചൂട് കുറയ്ക്കുമോ

OLYMPUS DIGITAL CAMERA

കേരളത്തിൽ ചൂട് അസഹ്യമായതിനെത്തുടർന്ന് ചൂട് കുറയ്ക്കാനായി പലരും പല പരീക്ഷണങ്ങളും നടത്തി നോക്കാറുണ്ട്. ഈ അടുത്ത കാലത്തായി ഇത് കൊള്ളാമല്ലോ എന്ന് പലർക്കും തോന്നിയിട്ടുള്ളതും എന്നാൽ ചിലർ സംശയദൃഷ്ടിയോടെ കാണുന്നതുമായ ഒരു പരീക്ഷണമാണ്‌ ജനലിൽ എക്സ്ഹോസ്റ്റ് ഫാൻ തിരിച്ച് വച്ച് പുറത്തു നിന്ന് അകത്തേക്ക് കാറ്റിനെ കൊണ്ടു വരുന്നത്. ഈ ആശയം നല്ലതാണോ എന്നതിനെക്കുറിച്ച് പരിശോധിക്കാം.

ജനലിൽ എക്സ്ഹോസ്റ്റ് ഫാൻ ഗുണങ്ങളും ദോഷങ്ങളും

Window on modern home, Ventilators on dirty glass window, Dusty exhaust fan mounted in a glass window closeup
  • വീടീനകത്തും പുറത്തും താപനിലയിൽ കാര്യമായ വ്യത്യാസം ഉള്ളപ്പോൾ വളരെ ഫലപ്രദമായി മുറയ്ക്കകത്തെ ചൂട് കുറയ്ക്കുന്നു.
  • മുറിയ്ക്കകത്ത് നല്ല രീതിയിലുള്ള വായു സഞ്ചാരം ഉറപ്പാക്കപ്പെടുന്നു.
  • എയർ കണ്ടീഷനറുകൾക്ക് ഒരു ബദൽ ആണെന്ന് പറയാൻ കഴിയില്ലെങ്കിലും വളരെ ചെലവ് കുറവായതിനാൽ ഏ സിയുടെ വിലയും ആവർത്തനച്ചെലവുകളും താങ്ങാൻ കഴിയാത്തവർക്ക് ഉപകാരപ്രദമാണ്‌.
  • പുറത്തു നിന്നുള്ള പൊടിയും പുകയും അകത്തേയ്ക്ക് കൂടുതലായി വലിച്ചെടുക്കപ്പെടുമെന്നതിനാൽ പൊടിശല്ല്യം കൂടുതലായ നഗര പ്രദേശങ്ങളിൽ ഫിൽട്ടറുകൾ ഉപയോഗിക്കേണ്ടി വരും. ഫിൽട്ടറുകൾ ഉപയോഗിക്കുമ്പോൾ എയർ ഫ്ലോ കുറയും അപ്പോൾ കൂടുതൽ പവർ ഫുൾ ആയ ഫാനുകൾ ഉപയോഗിക്കേണ്ടി വരും. ഫലം കൂടുതൽ വൈദ്യുതി ചെലവും ശബ്ദ ശല്ല്യവും.
  • ഗ്രാമങ്ങളിലായാലും നഗരങ്ങളിലായാലും കൊതുകുകളും പ്രാണികളും കടക്കാതിരിക്കാനായി നെറ്റ് ഉപയോഗിച്ചിരിക്കണം.
  • ഇന്റീരിയർ / എക്സ്റ്റീരിയർ ഭംഗി : ഒരു അഡീഷണൽ ഫിറ്റിംഗ് ആയതിനാൽ മുറിയുടെ ഇന്റീരിയർ ഭംഗിയെ സ്വാധീനിക്കുന്നു. ഏച്ചു കെട്ടിയതായി തോന്നും.
  • നല്ല രീതിയിൽ ഡിസൈൻ ചെയ്താൽ ഈ പ്രശ്നത്തെ പരിഹരിക്കാനാകും പക്ഷേ ഭംഗിയാക്കി ഭംഗിയാക്കെ എയർ കണ്ടീഷണറുകളേക്കാൾ വില വരുന്ന രീതിയിൽ ആകരുതെന്നു മാത്രം.
  • വീട് ഉണ്ടാക്കുമ്പോൾ തന്നെ ഇത്തരത്തിൽ ‘ഫോഴ്സ്ഡ് എയർ കൂളിംഗ് ‘ സംവിധാനം കൂടി ഒരുക്കുന്ന രീതിയിൽ ഡിസൈൻ ചെയ്യുന്നതായിരിക്ക്മ് കൂടുതൽ നല്ലത്.
  • പുറത്ത് നിന്നും മുറിയ്കകത്തേയ്ക്ക് എന്നതുപോലെ മുറിയിൽ നിന്നും പുറത്തേയ്ക്ക് ഉള്ള വായു സഞ്ചാരവും പ്രധാനമാണ്‌ എന്നതിനാൽ മുറികളുടെ മുകൾ ഭാഗത്തുള്ള വെന്റിലേറ്റർ ഹോളുകളിലൂടെയോ അല്ലെങ്കിൽ എതിർ ദിശയിലോ മറ്റേതെങ്കിലും വശങ്ങളിലോ ഉള്ള ജനലുകളിലൂടെയോ ഉള്ള പുറത്തേയ്ക്ക് ഉള്ള വായു സഞ്ചാരം ഉറപ്പാക്കേണ്ടതുണ്ട്.

ഇത് രണ്ടാമതൊരു എക്സ് ഹോസ്റ്റ് ഫാൻ ഉപയോഗിച്ചാണെങ്കിൽ കൂടുതൽ ഫലപ്രദമാകും പക്ഷേ അപ്പോഴും കറന്റ് ചാർജ്, ശബ്ദശല്ല്യം തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കണം.

  • ശരാശരി 8 മണിക്കൂർ എങ്കിലും തുടർച്ചായി പ്രവർത്തിക്കേണ്ടതാണെന്നതിനാൽ ഇത്തരം എക്സ് ഹോസ്റ്റ് ഫാനുകളുടെ ഊർജക്ഷമത പ്രധാനപ്പെട്ടതാണ്‌. അതുകൊണ്ട് BLDC എക്സ് ഹോസ്റ്റ് ഫാനുകൾ ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും അനുയോജ്യം.

part 2 – നമ്മുടെ നാട്ടിൽ എയർ കൂളർ ഉപയോഗിച്ചാൽ ചൂട് കുറയുമോ ?

courtesy : fb group