ഡബിൾ സിങ്ക് സ്ഥാപിക്കാം. അടുക്കള ജോലി എളുപ്പമാക്കാം

അടുക്കളയിൽ ഡബിൾ സിങ്ക് സ്ഥാപിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ പരിശോധിക്കാം

സാധാരണ ഒരു വീട്ടമ്മക്ക് ഏറ്റവും മടുപ്പ് ഉണ്ടാക്കുന്ന ജോലികളിൽ ഒന്നാണ് പാത്രം കഴുകൽ, ബാക്കിയെല്ലാ ജോലികളും കഴിഞ്ഞു അവസാനം എങ്ങിനെയെങ്കിലും തീർത്താൽ മതിയെന്നു കരുതി ചെയ്യുന്ന ജോലികളിൽ ഒന്ന്,

അതിനു മുൻപുള്ള എല്ലാ ജോലികളും ആവേശത്തോടെ ചെയ്തിട്ട് അവസാനം മനസ്സില്ലമനസോടെ ചെയ്യുന്നതും ആയ പ്രവർത്തി. എല്ലാ ദിവസങ്ങളിലും രണ്ടോ മൂന്നോ പ്രാവശ്യം എങ്കിലും ചെയ്യേണ്ടി വരാറുണ്ട് ഈ അടുക്കള വൃത്തി.

ഒരു വീട്ടിൽ ഏറ്റവും കൂടുതൽ ക്യാഷ് മുടക്കുന്ന സ്ഥലങ്ങളിൽ ഒന്നായ അടുക്കളയിൽ

ഈ ജോലി കുറച്ചു കൂടി എളുപ്പത്തിൽ ആക്കാൻ ഉള്ള കാര്യങ്ങൾക്ക് എത്രത്തോളം പ്രാധാന്യം കൊടുക്കുന്നുണ്ട് നമ്മൾ.

ഈ ജോലി കുറച്ചു കൂടി എളുപ്പത്തിൽ ആക്കാനുള്ള ഒരു മാർഗം ആണ്, ഡബിൾ സിങ്ക്.

ഇപ്പോൾ പണിയുന്ന കുറച്ചു വീടുകളിൽ ഇത് വെച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും കൂടുതലും പേർ ഇപ്പോഴും ഇത് ചെയ്യുന്നില്ല. (ഇത് വെച്ചവരെക്കാൾ വളരെ കൂടുതൽ പേർ ഇത് വെക്കാത്തവർ ആണ് )അതിനുള്ള ഒരു കാരണം വില കൂടുതൽ ആണെന്നുള്ളത് തന്നെയാണ്.

രണ്ടാമത്തേത് നേരത്തേ വാർത്തിട്ടുള്ള സ്ലാബ് കുത്തിയിടിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുമാണ്.

ഉപയോഗിച്ച് തുടങ്ങുമ്പോൾ വലിയ പ്രത്യേകതകൾ ഒന്നും തോന്നില്ലെങ്കിലും കുറച്ചു നാൾ ഡബിൾ സിങ്ക് ഉപയോഗിച്ച് കഴിഞ്ഞിട്ട്

പിന്നെ സിംഗിൾ സിങ്ക് ഉപയോഗിക്കുമ്പോൾ മനസ്സിലാകും ഇത് എത്രത്തോളം നല്ലത് ആണെന്ന്.

ഡബിൾ സിങ്ക് ഗുണങ്ങൾ


എളുപ്പത്തിൽ പണി തീർക്കാൻ പറ്റും

പിന്നെ വളരെ കുറച്ചു വെള്ളമേ ഫ്ലോറിലേക്ക് തെറിക്കുകയുള്ളു, (അത്രെയും അഴുക്കും ചെളിയും അടുക്കളയിൽ കുറയും )

പിന്നെയുള്ളത് സമയ ലാഭം ആണ്, കുറച്ചു സമയമേ ലാഭിക്കുന്നുള്ളൂ എന്ന് തോന്നിയാലും അത് എല്ലാ ദിവസവും രണ്ടും മൂന്നും പ്രാവശ്യം ആകുമ്പോൾ അതൊരു വലിയ കാര്യം തന്നെയാണ്.

ഇനിയുള്ളവർ എങ്കിലും കുറച്ചു ക്യാഷ് കൂടിയാലും കഴിയുമെങ്കിൽ ഇത് വെക്കാൻ ശ്രമിക്കുക. എല്ലാ ദിവസവും ഉപകരിക്കുന്ന ഈ കാര്യത്തിന് കുറച്ചു ക്യാഷ് പോയാലും കുഴപ്പം ഇല്ല.(ക്യാഷ് കുറക്കാൻ വേണ്ടി രണ്ടു സിംഗിൾ സിംഗ് അടുപ്പിച്ചു വെക്കുന്നവരും ഉണ്ട് )

ഇത് വെക്കുന്ന സ്ഥലത്തു, രണ്ടു പൈപ്പുകൾ കൊടുക്കുന്നുണ്ടെങ്കിൽ അതിൽ ഒന്ന് സോളാർ വാട്ടർ ഹീറ്ററിലിൽ നിന്നും കൊടുത്താൽ ഒന്നിൽ ചൂടുവെള്ളം ലഭിക്കും,

എങ്കിൽ കഴുകൽ കൂടുതൽ എളുപ്പം ആകും.രണ്ടു വെള്ളവും ഒറ്റ പൈപ്പിലൂടെ കിട്ടുന്ന രീതിയും ഉണ്ട്

ഏറ്റവും പ്രധാനപെട്ട കാര്യം ഡബിൾ സിങ്ക് എവിടെയാണ് ഉപയോഗിക്കുന്നത് എന്ന് നേരത്തേ മനസ്സിലാക്കി അവിടെയാണ് സ്ഥാപിക്കേണ്ടത്,

അതായത്, വർക്ക് ഏരിയയിൽ ആണ് നമ്മൾ കൂടുതലും എല്ലാം ചെയ്യുന്നത് എങ്കിൽ ഇത് വെക്കേണ്ടത് അവിടെയാണ്, അതല്ല മെയിൻ അടുക്കളയിൽ ആണെങ്കിൽ അവിടെ. (ഷോ കിച്ചണിൽ ആണെങ്കിൽ ആ ക്യാഷ് കളയേണ്ട ).ഇപ്പോൾ ഏത് വലിപ്പത്തിൽ ഉള്ളതു വേണമെങ്കിലും വിപണിയിൽ ലഭ്യമാണ് അതു കൊണ്ട് വലിയ പത്രങ്ങൾ കഴുകാൻ ബുദ്ധിമുട്ട് ഉണ്ടാകും എന്നുള്ള പേടി വേണ്ട.

പലരും ഇത് ഇപ്പോഴും അർഭാടം ആണ്, എന്തിനാ വെറുതെ ക്യാഷ് കളയുന്നെ എന്നൊക്കെയാണ് ചിന്തിക്കുന്നത്.

അപ്പപ്പോൾ ഉള്ളത് കഴുകിയാൽ പോരേ എന്നൊക്കെ ചോദിക്കും. എന്നാൽ, ഒന്നോ രണ്ടോ പേർ ഉള്ള വീട്ടിൽ അത് നടക്കും. കുട്ടികളും വയസ്സായവരും ഒക്കെയുള്ള വീട്ടിൽ അപ്പപ്പോൾ കഴുകൽ അത്ര എളുപ്പം അല്ല.


പശുവോ, ആടോ, പട്ടിയോ, ചെടികളോ പച്ചക്കറികളോ ഉണ്ടെങ്കിൽ പറയുകയേ വേണ്ട.

നിലം തൊടാനുള്ള സമയം ഉണ്ടാകില്ല .വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്ന പല കാര്യങ്ങൾക്കും വെറുതെ ക്യാഷ് മുടക്കുമ്പോൾ, എല്ലാ ദിവസവും രണ്ടും മൂന്നും പ്രാവശ്യം ഉപയോഗിക്കുന്ന ഈ കാര്യത്തിന് ഇത്തിരി ക്യാഷ് കൂടുതൽ മുടക്കിയാലും കുഴപ്പം ഇല്ല.

അടുക്കളയിൽ കൂടുതൽ ജോലി ചെയ്യുന്നവർക്ക്, അത് ഭാര്യ ആയാലും അമ്മ ആയാലും മാറ്റാരായാലും അവർക്കു കൊടുക്കുന്ന ഏറ്റവും നല്ല ഒരു സമ്മാനം ആയിരിക്കും ഇത്, തീർച്ച.

courtesy : fb group

പൊള്ളുന്ന ചൂടിനെ പുല്ല് പോലെ തടുക്കാൻ 6 വഴികൾ!!