വീട് നിർമ്മാണത്തിൽ സിമന്‍റ് തിരഞ്ഞെടുക്കുന്നതിന് മുൻപ് ക്വാളിറ്റി ചെക്ക് ചെയ്യേണ്ട രീതി.

വീട് നിർമ്മാണത്തിനായി തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സിമന്റ്. ഒരു ബിൽഡിങ്ങിന്റെ ക്വാളിറ്റി നിശ്ചയിക്കുന്നതിൽ സിമന്റിന് നിർണായകമായ പങ്കുണ്ട്.

വീടിന് കൂടുതൽ കാലം ലൈഫ് നൽകുന്നതിനും, ബലം നൽകുന്നതിനും സിമന്റിന് ഉള്ള പ്രാധാന്യം ചെറുതല്ല.

വീട്ടുടമ നേരിട്ട് മെറ്റീരിയലുകൾ വാങ്ങി നൽകി വീട് പണിയുകയാണെങ്കിൽ ഓരോഘട്ടത്തിലും വാങ്ങേണ്ട മെറ്റീരിയലുകൾക്കും വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്.

അതുകൊണ്ടുതന്നെ ഒരു സാധാരണ വ്യക്തിക്ക് വീടുപണിക്ക് ആവശ്യമായ സിമന്റ് തിരഞ്ഞെടുക്കുമ്പോൾ അതിന്റെ ക്വാളിറ്റി ചെക്ക് ചെയ്യുന്നതിനായി ഉപയോഗപ്പെടുത്താവുന്ന ചില മാർഗ്ഗങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.

സിമന്‍റ് തിരഞ്ഞെടുക്കുമ്പോൾ

പലപ്പോഴും വീട് നിർമ്മാണത്തിന് സിമന്റ് തിരഞ്ഞെടുക്കുമ്പോൾ അവയുടെ ക്വാളിറ്റിയെ പറ്റി വലിയ ധാരണയൊന്നും ആർക്കും ഉണ്ടാകാറില്ല.പലപ്പോഴും പരസ്യങ്ങളിലും മറ്റും കാണുന്ന സിമന്റ് പർച്ചേസ് ചെയ്ത അബദ്ധങ്ങൾ പറ്റുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

സിമന്റ് തിരഞ്ഞെടുക്കുമ്പോൾ മറ്റ് പലരും ചെയ്യുന്ന ഒരു തെറ്റ് വീടിന് കൂടുതൽ സ്‌ട്രെങ്ത് കിട്ടുമെന്ന് കരുതി സിമന്റിന്റെ അളവ് കൂട്ടി ഉപയോഗിക്കാൻ പറയുന്നതാണ്. എന്നാൽ ഒരു പരിധിക്ക് മുകളിലുള്ള സിമന്റ് ഉപയോഗം ഗുണത്തെക്കാൾ കൂടുതൽ ദോഷമാണ് വീടിന് ഉണ്ടാക്കുക.

തരം തിരിച്ചിട്ടുള്ള രീതി

പ്രധാനമായും രണ്ട് രീതിയിലുള്ള സിമന്റ് ആണ് ഇപ്പോൾ വിപണിയിൽ ലഭിക്കുന്നത്.

  • OPC സിമന്‍റ്

വീട് നിർമ്മാണത്തിനായി 1987 വരെ ലഭ്യമായി കൊണ്ടിരുന്നത് OPC വിഭാഗത്തിൽപ്പെട്ട സിമന്റ് ആയിരുന്നു. എന്നാൽ ഇവ വളരെയധികം ക്വാളിറ്റി കൂടിയ സിമന്റ് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താൻ സാധിക്കില്ല.

  • PPC സിമന്‍റ്

ഉയർന്ന ക്വാളിറ്റി വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ് PPC സിമന്റ്.പോർട്ട് ലാൻഡ് പോസോലാന എന്നതാണ് PPC യുടെ പൂർണ്ണരൂപം. സിമന്റിന്റെ ക്വാളിറ്റി ചെക്ക് ചെയ്യുന്നത് അതിൽ അടങ്ങിയിട്ടുള്ള ഫ്ലൈ ആഷിനെ അടിസ്ഥാനപ്പെടുത്തിയാണ്.

സിമന്റ് ക്വാളിറ്റി ചെക്ക് ചെയ്യുന്നതിനായി പല രീതിയിലുള്ള ടെസ്റ്റുകളും ഇപ്പോൾ ലാബുകളിൽ ലഭ്യമാണ്.

ക്വാളിറ്റി ചെക്ക് ചെയ്യേണ്ട രീതി

ലാബ് ടെസ്റ്റുകൾ ചെയ്യാതെ തന്നെ സിമന്റ് ക്വാളിറ്റി ചെക്ക് ചെയ്യാൻ സാധിക്കുന്നതാണ്. ഇതിൽ ഏറ്റവും പ്രധാനകാര്യം ഒരു സിമന്റ് ബാഗ് ലഭിച്ചാൽ അതിന്റെ മാനുഫാക്ചറിങ് ഡേറ്റ് ചെക്ക് ചെയ്യുക എന്നതാണ്.

  • വാങ്ങിയ സിമന്റ് മാനുഫാക്ചർ ചെയ്തത് മൂന്ന് മാസത്തിനുള്ളിൽ തന്നെയാണ് എന്ന് ഉറപ്പുവരുത്തുക.
  • മാനുഫാക്ചറിങ് ഡേറ്റ് കൂടുന്നതിനനുസരിച്ച് സിമന്റിന്റെ ബലത്തിന് വ്യത്യാസം വരുന്നതാണ്.
  • അന്തരീക്ഷത്തിൽ അടങ്ങിയ ഈർപ്പവുമായി പ്രവർത്തിച്ച് സിമന്റ് സെറ്റാകാൻ തുടങ്ങുന്ന അവസ്ഥ ഉണ്ടാകുന്നു.
  • മാനുഫാക്ച്ചറിങ് ഡേറ്റ് മൂന്ന് മാസം കഴിയുമ്പോൾ സിമന്റ് സ്‌ട്രെങ്ത് 28,38,58 എന്നിങ്ങിനെ കുറഞ്ഞു വരുന്നതിന് കാരണമാകുന്നു.
  • സിമന്റ് ബാഗ് പൊട്ടിക്കുമ്പോൾ കട്ട പിടിച്ചാണ് കാണുന്നത് എങ്കിൽ അവക്ക്‌ ആവശ്യത്തിന് ക്വാളിറ്റി ഇല്ല എന്ന കാര്യം മനസ്സിലാക്കാം.

ടെമ്പറേച്ചർ ടെസ്റ്റ്

സിമന്റ് ക്വാളിറ്റി ചെക്ക് ചെയ്യുന്നതിന് വളരെ എളുപ്പത്തിൽ ചെയ്തു നോക്കാവുന്ന ഒരു ടെസ്റ്റ് ആണ് ടെമ്പറേച്ചർ ടെസ്റ്റ്.

അതായത് സിമന്റ് ബാഗ് പൊട്ടിച്ച് അതിനകത്തേക്ക് കൈ ഇറക്കി വയ്ക്കുമ്പോൾ ചെറിയ രീതിയിൽ തണുപ്പാണ് അനുഭവപ്പെടുന്നത് എങ്കിൽ അത് നല്ല ക്വാളിറ്റിയുള്ള സിമന്റ് ആണെന്ന് മനസ്സിലാക്കാം. അതല്ല ചൂട് അനുഭവപ്പെടുകയാണെങ്കിൽ ക്വാളിറ്റി കുറവാണ് എന്ന് മനസ്സിലാക്കാം.

ക്ലോട്ടിംഗ് ടെസ്റ്റ്

ഒരു ഒരു ഗ്ലാസിൽ നിറയെ വെള്ളം എടുക്കുക. അതിലേക്ക് ഒരു സ്പൂൺ സിമന്റ് എടുത്ത് മിക്സ് ചെയ്യുമ്പോൾ തന്നെ അവ പൂർണമായും ഗ്ലാസിന്റെ അടിയിലേക്ക് പോവുകയാണെങ്കിൽ അത് നല്ല ക്വാളിറ്റിയിൽ ഉള്ള ഒരു സിമന്റ് ആണെന്ന് മനസ്സിലാക്കാം.അതേ സമയം സിമന്റ് വെള്ളത്തിന്റെ മുകളിലേക്ക് പൊങ്ങി കിടക്കുകയാണ് എങ്കിൽ അത് ക്വാളിറ്റി കുറവ് ഉള്ളതാണ് എന്നു മനസ്സിലാക്കാൻ സാധിക്കും.

അഡൽട്ടറേഷൻ ടെസ്റ്റ്‌

ഉപയോഗിക്കുന്ന സിമന്റ് മായം കലർന്ന് വരാനുള്ള സാധ്യത കൂടുതലാണ്. ഇപ്പോൾ മിക്ക സ്ഥലങ്ങളിലും സിമന്റി നോടൊപ്പം മണൽ ആഡ് ചെയ്തു വരുന്നുണ്ട്. ഇത് കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്ന ടെസ്റ്റ് ആണ് അഡൾട്ടറേഷൻ ടെസ്റ്റ്.ടെസ്റ്റ്‌ ചെയ്യാൻ കയ്യിൽ കുറച്ച് സിമന്റ് എടുത്ത് വിരലുകൾ ഉപയോഗിച്ച് നല്ല രീതിയിൽ സ്മൂത്ത് ചെയ്തു നോക്കുക. ഇപ്പോൾ സോഫ്റ്റ് ഫീൽ ആണ് ലഭിക്കുന്നത് എങ്കിൽ അത് മായം കലരാത്ത സിമന്റ് ആണ് എന്ന് ഉറപ്പുവരുത്താം. അതേ സമയം ഒരു റഫ് ഫീൽ ആണ് ലഭിക്കുന്നത് എങ്കിൽ അതിൽ മായം കലർത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്താവുന്നതാണ്.

പ്യൂരിറ്റി ടെസ്റ്റ്

കുറച്ച് സിമന്റ് എടുത്ത് അതിലേക്ക് വെള്ളം ഉപയോഗിച്ച് നല്ലപോലെ കുഴച്ചെടുക്കുക. ഏതെങ്കിലും ആകൃതിയിലുള്ള ഒരു മോൾഡിലേക്ക് കുഴച്ചുവെച്ച സിമന്റ് സെറ്റ് ചെയ്ത് നൽകുക. 24 മണിക്കൂറിനു ശേഷം പരിശോധിക്കുമ്പോൾ രൂപത്തിന് യാതൊരുവിധ മാറ്റവും വന്നിട്ടില്ല എങ്കിൽ അത് നല്ല സിമന്റ് ആണ് എന്ന് ഉറപ്പുവരുത്താൻ സാധിക്കും.അതേസമയം കൃത്യമായ ആകൃതി ഇല്ലാതെയാണ് സിമന്റ് ഉള്ളത് എങ്കിൽ അത് നല്ല സിമന്റ് അല്ല എന്ന് മനസ്സിലാക്കാം.

വീട് നിർമ്മാണത്തിനായി സിമന്റ് തിരഞ്ഞെടുക്കുമ്പോൾ പരസ്യങ്ങളുടെ പുറകെ പോകാതെ ഇത്തരത്തിൽ ടെസ്റ്റ് ചെയ്ത് നോക്കിയതിനു ശേഷം മാത്രം വാങ്ങാനായി ശ്രദ്ധിക്കുക.