സിമന്റ് ഫൈബർ ബോർഡുകൾ ഉപയോഗിച്ച് വീട് നിർമിക്കാൻ കഴിയുമോ ?

പരമ്പരാഗത കെട്ടിട നിർമാണത്തിൽനിന്നു മാറി ചിന്തിക്കുന്നവർക്ക് മികച്ചൊരു ബദൽമാർഗം ആണ് സിമന്റ് ഫൈബർ ബോർഡുകൾ. നമ്മുടെ നാട്ടിൽ പൊതുവേ v ബോർഡുകൾ, E ബോർഡുകൾ എന്നണ്‌ സിമന്റ് ഫൈബർ ബോർഡുകൾ അറിയപ്പെടുന്നത്. v ബോർഡുകൾ, E ബോർഡുകൾ എന്നതൊക്കെ സത്യത്തിൽ അവ ഇറക്കുന്ന കമ്പനികൾ നൽകിയിരിക്കുന്ന പേരാണ്.

അതിൽ Visaka എന്ന ബ്രാൻഡിന്റെ ആയതു കൊണ്ട് v ബോർഡുകൾ എന്ന് വിളിക്കുന്നു.
മറ്റൊരു ബോർഡുകൾ ആണ് EVEREST, അതിനെ പൊതുവായി E ബോർഡുകൾ എന്ന് വിളിക്കുന്നു..
കേരളത്തിൽ കൂടുതൽ പ്രചാരത്തിൽ നിൽക്കുന്ന ബ്രാൻഡ് വൈശാഖ് (v ബോർഡുകൾ)ആയതിനാൽ സിമന്റ് ഫൈബർ ബോർഡ് എന്നതിന് പകരമായി v ബോർഡുകൾ എന്ന് അറിയപ്പെടുന്നത് .

ഗുണമേന്മകൾ അറിയാം.

സിമന്റ് ഫൈബർ ബോർഡ്, സിമന്റ്, സിലിക്ക സാൻഡ്, വുഡൻ പൾപ്പ് എന്നിവകൊണ്ടാണു ഈ സിമന്റ് ഫൈബർ ബോർഡുകൾ നിർമിച്ചിരിക്കുന്നത് . സിമന്റ് കട്ടയ്ക്കും വെട്ടുകല്ലിനും പകരം പൂർണമായും ഇത്തരം ബോർഡുകൾ ഉപയോഗിച്ചിട്ടുള്ള വീടുകളുണ്ട് ഇപ്പോൾ നിലവിലുണ്ട്.
ഇടഭിത്തികളുടെ നിർമാണത്തിനും, റൂഫിങ്ങിനു ശേഷം വരുന്ന സീലിങ്‌ വർക്കുകൾക്കും ആണ് നേരത്തേ v-ബോർഡ്കൾ ഉപയോഗിച്ചു വന്നിരുന്നത്. എന്നാൽ ഇന്ന് വീടിന്റെ അകത്തളങ്ങൾ, കിച്ചൻ തുടങ്ങിയവയ്ക്കു മോടി കൂട്ടാനും ഇവ ഉപയോഗിക്കുന്നു. കളർ ചെയ്തുവരുന്ന സിമന്റ് ഫൈബർ ബോർഡുകളും ഇപ്പോൾ ലഭ്യമാണ്. കളർ ചെയ്യാതെ ലഭിക്കുന്ന മോഡലുകളിൽ ഏതു തരത്തിലുള്ള പെയിന്റിങ്ങും സാധ്യമാണുതാനും.

വീടിന്റെ ഇന്റീരിയർ ചെയ്യാൻ മികച്ച മെറ്റീരിയൽ ആണ് സിമന്റ് ഫൈബർ ബോർഡുകൾ, അതായത് വീടിനുള്ളിൽ ചെറിയ സ്റ്റോറേജ് ഉണ്ടാക്കാനും,അത്പോലെ സീലിംഗിനും ചെറിയ വൈർഹൗസ് കൾ ഉണ്ടാക്കാനും ചെറിയ പാർട്ടീഷൻ മതിലുകളായി ചെയ്യാനും ഒക്കെ ബെസ്റ്റ് ആണ് v -ബോർഡ് .

സിമന്റ് കട്ട, വെട്ടുകല്ല് തുടങ്ങിയവ ഉപയോഗിച്ച് ചെയ്യുന്ന ഭിത്തികളുടെ ഭാരം താങ്ങാൻ ശേഷിയില്ലാത്ത ബേസ്മെന്റ് ഏരിയകളിൽ സിമന്റ് ഫൈബർ ബോർഡുകളുപയോഗിച്ച് വളരെ മികച്ച രീതിയിൽ മുറികളുണ്ടാക്കുകയും വേർതിരിക്കുകയും ചെയ്യാം . വുഡൻ പാനലിൽ കാലക്രമേണ കണ്ടുവരുന്ന ചിതൽ, പുഴുക്കുത്ത് തുടങ്ങിയ ശല്യങ്ങളൊന്നും ഇവയ്ക്കില്ല. ഈർപ്പത്തെ അതിജീവിക്കുന്നതിനൊപ്പം കുത്തു പിടിക്കില്ല. ഭിത്തികൾക്കും സീലിങ് വർക്കുകൾക്കും പാർട്ടീഷൻ വർക്കുകൾക്കുമായി വിവിധ കനത്തിലും ബലത്തിലും ഉള്ള സിമന്റ് ഫൈബർ ബോർഡുകൾ വിപണിയിൽ ലഭ്യമാണ്. ഇതേസമയം സിമന്റ് ഫൈബർ ബോർഡ് വർക്കുകൾ വിദഗ്ധമായി ചെയ്യുന്നവരുടെ സേവനം വിനിയോഗിക്കണം. വീടുകൾക്ക് ഇരുപതു മുതൽ മുപ്പതുവർഷം വരെ ഗാരന്റി ഓഫർ നൽകുന്ന കമ്പനികളുമുണ്ട്.