എയർ കൂളർ ഉപയോഗിച്ചാൽ ചൂട് കുറയുമോ ?

കാലാവസ്ഥ മാറി കഴിഞ്ഞിരിക്കുന്നു ചൂട് അസഹനീയമായിരുന്നു.ചൂട് കുറക്കാനുള്ള വഴികൾ തേടുകയാണ് എല്ലാവരും.എയർ കണ്ടീഷണറുകൾ പോലെ തന്നെ എപ്പോൾ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് എയർ കൂളറുകൾ .എന്നാൽ ഇവ ഉപയോഗിക്കുന്നത് കൊണ്ട് പ്രതീക്ഷിക്കുന്ന പ്രയോജനം ഉണക്കുന്നുണ്ടോ എന്ന് പരിശോധിക്കാം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഗൾഫ് നാടുകളിലും സർവ സാധാരണമായ ഒന്നാണ് എയർ കൂളറുകൾ

എന്നാൽ നമ്മുടെ നാട്ടിൽ യാതൊരു പ്രയോജനവും ചെയ്യാത്തതും അതേ സമയം ദോഷം ചെയ്യുന്നതുമായ ഒരു ഉപകരണവും ഡിസർട്ട് കൂളർ എന്നറിയപ്പെടുന്ന ഈ എയർ കൂളറുകൾ തന്നെ.

ഉത്തരേന്ത്യയിൽ വേനൽക്കാലത്തേ എയർ കൂളർ ഇല്ലാതെ ജീവിക്കാൻ പ്രയാസമാണ്‌.

കൂളറുകൾ ഇല്ലാത്ത വീടുകൾ ഉത്തരേന്ത്യയിൽ അപൂർവ്വമായിരിക്കും. നമ്മൂടെ നാട്ടിൽ കാണുന്ന തരത്തിലുള്ള ഇൻഡോർ കൂളറുകളേക്കാൾ പ്രചാരമൂള്ളത് വീടിന്റെ പുറത്ത് ജനലിനോട് ചേർത്ത് വയ്ക്കാവുന്ന ഔട് ഡോർ കൂളറുകൾ ആണ്‌.

മിക്കവാറും ഔട് ഡോർ കൂളറുകൾ എല്ലാം ലോക്കൽ മേഡ് ആയിരിക്കും.

എയർ കൂളർ വീടിനു വെളിയിൽ വയ്ക്കുന്നതുകൊണ്ടുള്ള ഗുണം?

ഇവാപ്പറേറ്റീവ് കൂളറുകൾ എന്നറിയപ്പെടുന്ന എയർ കൂളറുകൾ മുറിയിലെ ഹ്യുമിഡിറ്റി വർദ്ധിപ്പിക്കുന്നതാണ്‌.

ഇത്തരത്തിൽ ഹ്യുമിഡിറ്റി വളരെ കൂടുമ്പോൾ അത് ചൂട് കൂടുതലായി അനുഭവപ്പെടാൻ ഇടയാക്കുകയും ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

മുറിയ്ക്ക് അകത്ത് വയ്ക്കുന്ന കൂളറുകൾ മുറിയ്ക്കകത്തു തന്നെയുള്ല ഹ്യുമിഡിറ്റി കൂടിയ വായുവിനെ കൂളറിലൂടെ വീണ്ടും കടത്തി വിട്ട് ഒന്നു കൂടി ഹ്യുമിഡിറ്റി വർദ്ധിപ്പിക്കുന്നു.

ഇങ്ങനെ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ ശരാശരി ഹ്യുമിഡിറ്റി ഉള്ള ഇടങ്ങളിൽ പോലും ഇൻഡോർ കൂളറുകൾ ശരിയായ ഫലം നൽകുന്നില്ല.

അതിനൊരു പരിഹാരമായാണ്‌ അവിടങ്ങളിൽ കൂളറുകൾ വീടീനു പുറത്ത് ജനലിനോട് ചേർത്ത് വയ്കുന്നത്.

വർഷം മുഴുവൻ ഹ്യുമിഡിറ്റി കുറഞ്ഞ വരണ്ട കാലാവസ്ഥയുള്ള രാജസ്ഥാൻ പോലെയുള്ള ചുരുക്കം ഇടങ്ങളിൽ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും എയർ കൂളറുകൾ വേനൽ കാലത്തിന്റെ പകുതി കാലയളവിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ.

അതായത് ഏപ്രിൽ മുതൽ ജൂൺ അവസാനം വരെ മാത്രം. അതു കഴിഞ്ഞാൽ ഇടയ്ക്ക് പെയ്യുന്ന മഴയും മഴക്കാറുമൊക്കെയായി വലിയ തോതിൽ ഹ്യുമിഡിറ്റി വർദ്ധിക്കുന്നതിനാൽ ഇവിടങ്ങളിലും എയർ കൂളറുകൾ ഉപയോഗിക്കാൻ കഴിയില്ല.

അപ്പോഴും അവിടെ രക്ഷയ്ക്കെത്തുന്നത് വീടീന്റെ പുറത്ത് സ്ഥാപിച്ചിട്ടുള്ല തരം എയർ കൂളറുകൾ ആണ്‌.

ഹ്യുമിഡിറ്റി കൂടിയ ഈ കാലത്ത് ഇത്തരം കൂളറുകളിൽ വെള്ളം ഒഴിക്കില്ല. അപ്പോൾ അത് വെറും ഒരു ഫാൻ ആയി പ്രവർത്തിക്കുന്നു.

അതായത് രാത്രി കാലങ്ങളിൽ വീടിന്റെ പുറത്ത് ഉള്ള താരതമ്യേന തണുത്ത വായുവിനെ വീടീനകത്തേയ്ക്ക് കൊണ്ടു വന്ന് മുറി തണുപ്പിക്കുന്നു. ഇത്തരം കൂളറുകളിൽ എല്ലാം ഫാൻ ആയി ഉപയോഗിക്കുന്നത് ഹൈ പവർ എക്സ് ഹോസ്റ്റ് ഫാനുകൾ ആണ്‌. അതായത് എക്സ് ഹോസ്റ്റ് ഫാനുകൾ തിരിച്ച് വച്ചിരിക്കുന്നു.

വളരെ ഫലപ്രദമായതും മുറിയ്ക്കകത്തെ ചൂടിനെ ഗണ്യമായി കുറയ്ക്കുന്നതുമായ ഈ വിദ്യ തന്നെയാണ്‌ ഇപ്പോൾ ഇവിടെ മറ്റൊരു നേരത്തേ സൂചിപ്പിച്ച തരത്തിൽ പരീക്ഷിക്കപ്പെടുന്നത്.

ചുവരിലും റൂഫിലും എപ്പോഴും നേരിട്ട് വെയിലടിച്ചുകൊണ്ടിരിക്കുന്ന തരത്തിലുള്ള വീടുകളിൽ മുറിയ്ക്കകത്തെയും പുറത്തെയും ചൂടിൽ അഞ്ച് ഡിഗ്രിയുടെ എങ്കിലും വ്യത്യാസമുണ്ടാകും.

ഈ വ്യത്യാസത്തിന്റെ ഗുണഫലം അനുഭവിക്കാൻ പുറത്തുള്ല തണുത്ത വായുവിനെ വീടിനകത്തേയ്ക്ക് എത്തിക്കുകയും അതോടൊപ്പം മുറിയ്ക്കകത്തെ ചൂടുള്ല വായുവിനെ പുറത്തേക്ക് കളയുകയും വേണം.

ജനലുകൾ തുറന്നിട്ടാൽ ഈ പ്രക്രിയ നടക്കുമെങ്കിലും കാറ്റ് ഇല്ലാത്ത കാലാവസ്ഥയിൽ ഈ പ്രക്രിയ വളരെ പതുക്കെയേ നടക്കൂ. അപ്പോഴേയ്ക്കും നേരം വെളുത്തിട്ടുണ്ടാകും. ഇതിനെ ഒന്ന് വേഗത്തിലാക്കാൻ ഫാനുകളും ബ്ലോവറുകളുമൊക്കെ ഉപയോഗിച്ചുകൊണ്ടുള്ള ഫോഴ്സ്ഡ് എയർ കൂളിംഗിനു കഴിയുന്നു.

ഇതിനായി പ്രത്യേകമായി ഡിസൈൻ ചെയ്യപ്പെട്ട ‘വിൻഡോ ഫാനുകൾ’ വിദേശ രാജ്യങ്ങളിൽ ലഭ്യമാണ്‌. ഉപയോഗിക്കപ്പെടുന്നുമുണ്ട്.

പക്ഷേ നമ്മൂടെ നാട്ടിൽ ഇതുവരെ അതിനു കാര്യമായ പ്രചാരം ലഭിച്ചിട്ടില്ല. ഇപ്പോൾ പലരും യഥാർത്ഥത്തിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത് ഈ വിൻഡോ ഫാനുകളുടെ അപരിഷ്കൃത രൂപം തന്നെയാണ്‌.

part 1 – ജനലിൽ എക്സ്ഹോസ്റ്റ് ഫാൻ – ചൂട് കുറയ്ക്കുമോ