ചെറിയ ലിവിങ്‌ ഏരിയകൾ അടിപൊളിയാക്കാൻ.വീട്ടിൽ അതിഥികളെ സ്വീകരിക്കുന്ന ഇടം എന്ന രീതിയിൽ ലിവിങ് ഏരിയ ക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല.

പ്രത്യേകിച്ച് ഫ്ലാറ്റുകളിൽ കുറഞ്ഞ സ്ഥല പരിമിതിക്കുള്ളിൽ നല്ല രീതിയിൽ ലിവിങ് ഏരിയ സെറ്റ് ചെയ്ത് എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ ഏതൊരു ചെറിയ ലിവിങ് ഏരിയയും കൂടുതൽ ഭംഗിയായും വൃത്തിയായും സെറ്റ് ചെയ്തു നൽകാനായി സാധിക്കും.

ഇന്ന് മിക്ക വീടുകളിലും,ഫ്ലാറ്റുകളിലും ഓപ്പൺ സ്റ്റൈൽ രീതിയിൽ നൽകുന്ന ലിവിങ് ഏരിയകൾ ആണ് കൂടുതലായും കണ്ടു വരുന്നത്.

ഇത് വീടിന് കൂടുതൽ വലിപ്പം തോന്നിപ്പിക്കാനും അതേ സമയം നല്ല രീതിയിൽ ഉപയോഗപ്പെടുത്താനും അവസരമൊരുക്കുന്നു.

ലിവിങ് ഏരിയയിൽ തന്നെ സാധാരണ ഒരു ലിവിങ്ങിന് പുറമേ ഫാമിലി ലിവിങ് എന്ന രീതിയിലും ഒരു ഭാഗം നൽകാൻ പലരും ഇഷ്ടപ്പെടുന്നുണ്ട്.

കൂടുതൽ സ്ഥലമുള്ള വീടുകളിൽ ഇത്തരത്തിൽ ഒരു ഫാമിലി ലിവിങ് കൂടി നൽകുന്നതിൽ തെറ്റില്ല.

അതേസമയം സ്ഥലം കുറവുള്ള വീടുകളിൽ ഈയൊരു കാര്യം പാടെ ഒഴിവാക്കുന്നതാണ് നല്ലത്.

ഒരു ചെറിയ ലിവിങ് ഏരിയ നല്ല രീതിയിൽ എങ്ങിനെ സജ്ജീകരിച്ച് എടുക്കാൻ സാധിക്കുമെന്ന് കൃത്യമായി അറിഞ്ഞിരിക്കാം.

ചെറിയ ലിവിങ്‌ ഏരിയകൾ അടിപൊളിയാക്കാൻ.

ഓപ്പൺ പ്ലാൻ ലേ ഔട്ട് രീതിയാണ് ലിവിങ് ഏരിയകളിൽ ഉപയോഗപ്പെടുത്തുന്നത് എങ്കിൽ പ്രത്യേക ചുമരുകൾ നൽകി അവയെ മറ്റു ഭാഗങ്ങളിൽ നിന്നും സെപ്പറേറ്റ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. പൂർണമായും ഓപ്പൺ ശൈലി പിന്തുടർന്നു കൊണ്ട് ഡിസൈൻ ചെയ്യുന്നതിനാൽ ലിവിങ് ഏരിയ,ഡൈനിങ് ഏരിയ, കിച്ചൺ എന്നിവ തമ്മിൽ പാർട്ടീഷൻ നൽകേണ്ട ആവശ്യം വരുന്നില്ല. ഇത് വീടിന് കൂടുതൽ വിശാലത തോന്നിപ്പിക്കുന്നതിനും സഹായിക്കും. ലിവിങ് ഏരിയയിൽ ഏറ്റവും കൂടുതൽ വായുവും വെളിച്ചവും ലഭിക്കുന്നതിനായി ബേ വിൻഡോ ലിവിങ് ഏരിയയിൽ സജ്ജീകരിച്ച് നൽകുന്നത് കൂടുതൽ ഗുണം ചെയ്യും.വിൻഡോ ബേ രൂപത്തിൽ നൽകുന്നത് വഴി അവിടെ ഇരുന്ന് പുറം കാഴ്ചകൾ ആസ്വദിക്കാനും സാധിക്കും.

ലിവിങ് ഏരിയ യിൽ നിന്നാണ് സ്റ്റെയർകെയ്സ് നൽകുന്നത് എങ്കിൽ അവക്കിടയിൽ ജനാലകൾ സെറ്റ് ചെയ്ത് നൽകാം. കൂടാതെ മുകൾ ഭാഗം പറഗോള നൽകി ഗ്ലാസ് റൂഫിംഗ് രീതിയും പ്രയോജനപ്പെടുത്താവുന്നതാണ്. ലിവിങ് ഏരിയ, ഫാമിലി ലിവിങ് ഏരിയ എന്നിവ തമ്മിൽ വേർതിരിക്കുന്നതിനായി ഒരു ചെറിയ കോർട്ടിയാഡ് സെറ്റ് ചെയ്ത് നൽകാം. വീട്ടിനകത്തേക്ക് വായുസഞ്ചാരം,വെളിച്ചം എന്നിവ ഉറപ്പുവരുത്തുന്നതിനും ഇത് സഹായിക്കും.സ്റ്റോറേജ് ടൈപ്പ് ഫർണിച്ചറുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ പുസ്തകങ്ങൾ ടോയ്സ് എന്നിവയെല്ലാം അതോടൊപ്പം സൂക്ഷിച്ചു വെക്കാം. ടിവി യൂണിറ്റി നോട് ചേർന്നാണ് ഷെൽഫുകൾ നൽകുന്നത് എങ്കിൽ കൂടുതൽ സാധനങ്ങൾ അറേഞ്ച് ചെയ്യാനായി സാധിക്കും.

ഫർണീച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ

സ്ഥലപരിമിതി പ്രശ്നമായിട്ടുള്ള ലിവിങ് ഏരിയകളിലേക്ക് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ ഫോൾഡബിൾ ടൈപ്പ് ടേബിൾ, ചെയർ എന്നിവ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. L ഷേപ്പ് സോഫകൾ ഉപയോഗപ്പെടുത്തുന്നതും സ്ഥലപരിമിതി മറികടക്കുന്നതിന് സഹായിക്കും. സോഫ, കസേരകൾ എന്നിവ തിരഞ്ഞെടുക്കുമ്പോൾ അപ് ഹോൾസ്റ്ററി രീതിയിൽ തുണി, ലദർ എന്നിവ ഉപയോഗിച്ചുള്ളത് തിരഞ്ഞെടുക്കുന്നത് കൂടുതൽ നല്ലതാണ്.

മോഡേൺ രീതി പിന്തുടർന്നു കൊണ്ട് ലിവിങ് സെറ്റ് ചെയ്യാൻ താൽപര്യപ്പെടുന്നവർക്ക് അലങ്കാരങ്ങൾ ഒഴിവാക്കി മിനിമൽ ഡിസൈൻ ഫോളോ ചെയ്യാവുന്നതാണ്. ചെറിയ രീതിയിലുള്ള അലങ്കാരങ്ങൾ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നവർക്ക് പ്രകൃതിദത്തമായ രീതിയിൽ നിർമ്മിച്ച തടി, സ്റ്റോൺ എന്നിവ ഉപയോഗപ്പെടുത്തിയുള്ള മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. ടീവി യൂണിറ്റ് ചെറിയ രീതിയിൽ സജ്ജീകരിച്ചു നൽകി അതോടൊപ്പം വരുന്ന ചെറിയ ഭാഗങ്ങളിൽ ഇൻഡോർ പ്ലാന്റുകൾ നൽകാവുന്നതാണ്.

ചെറിയ ലിവിങ് ഏരിയകൾ അടിപൊളിയാക്കാൻ ഈ വഴികൾ കൂടി പരീക്ഷിച്ചു നോക്കാം.