ലിവിങ് ഏരിയയും ഫീച്ചർ വാളും.ലിവിങ് ഏരിയകൾക്ക് പ്രത്യേക ഭംഗി ലഭിക്കുന്നതിന് വേണ്ടി എന്തെല്ലാം മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാം എന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും.

ഫർണിച്ചറുകൾ, പെയിന്റ്, കർട്ടൻ എന്നിവയിലെല്ലാം പരീക്ഷണങ്ങൾ നടത്തി നോക്കാമെങ്കിലും അവയെല്ലാം ചിലവേറിയ കാര്യങ്ങളാണ്.

അതേസമയം ചിലവ് കുറച്ച് ലിവിങ് ഏരിയ ഭംഗിയാക്കിയെടുക്കാനായി പരീക്ഷിക്കാവുന്ന ഒരു രീതിയാണ് ഫീച്ചർ വാൾ. കാഴ്ചയിൽ ഭംഗിയും കൗതുകവും നിറയ്ക്കുന്ന ഫീച്ചർ വാൾ സെറ്റ് ചെയ്യേണ്ട രീതിയെപ്പറ്റി വിശദമായി മനസ്സിലാക്കാം.

ലിവിങ് ഏരിയയും ഫീച്ചർ വാളും, സെറ്റ് ചെയ്യേണ്ട രീതി.

ഇഷ്ടമുള്ള ഫോട്ടോകൾ, ചിത്രങ്ങൾ,പെയിന്റിംഗ്സ് എന്നിവയെല്ലാം ഉപയോഗപ്പെടുത്തി ഫീച്ചർ വാളുകൾ സെറ്റ് ചെയ്യാനായി സാധിക്കും.

വ്യത്യസ്ത രീതിയിൽ ചെയ്തെടുക്കാവുന്ന ഫീച്ചർ വാൾ രീതിയിൽ ചുമരിൽ വലിയ വാൾപേപ്പർ സെറ്റ് ചെയ്ത് അവയ്ക്ക് പുറത്ത് പാനലുകൾ നൽകാവുന്നതാണ്.

തിരഞ്ഞെടുക്കുന്ന വാൾപേപ്പർ അല്ലെങ്കിൽ പെയിന്റിങ്സിന് ഒരു മ്യൂറൽ അല്ലെങ്കിൽ ക്ലാസിക്കൽ ടച്ച് കൊണ്ടു വന്നാൽ കാഴ്ചയിൽ കൂടുതൽ ഭംഗി ലഭിക്കും.

ലിവിങ് ഏരിയയിലെ ഫീച്ചർ വാളിൽ സെറ്റ് ചെയ്ത അതേ ചിത്രങ്ങളുടെ തുടർച്ചയെന്നോണം ബെഡ്റൂമുകളിലും അവ ഉപയോഗ പെടുത്താവുന്നതാണ്.

ഈ ഒരു രീതി ഉപയോഗിക്കുമ്പോൾ ഡബിൾ ഇമ്പാക്ട് ആണ് ചുമരുകൾക്ക് ലഭിക്കുന്നത്.

വളരെ വ്യത്യസ്തമായി ഫീച്ചർ വാൾ സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന മറ്റൊരു രീതി മിററുകൾ ഉപയോഗപ്പെടുത്തുന്നതാണ്.

വ്യത്യസ്ത വലിപ്പത്തിലുള്ള അലങ്കാര മിററുകൾ ചുമരിൽ ഫിക്സ് ചെയ്ത് നൽകുന്നത് ലിവിങ്‌ ഏരിയയിൽ കൂടുതൽ പ്രകാശം ലഭിക്കുന്നതിനും വിശാലത നൽകുന്നതിനും സഹായിക്കുന്നു.

ഒരേ നിറത്തിൽ വ്യത്യസ്ത വലിപ്പത്തിലുള്ള ഫ്രെയിമുകളിൽ ലഭിക്കുന്ന മിററുകൾ തിരഞ്ഞെടുക്കുന്നതാണ് കാഴ്ചയിൽ കൂടുതൽ ഭംഗി നൽകുക.

ഫീച്ചർ വാളിൽ അധികമാരും പരീക്ഷിക്കാൻ സാധ്യതയില്ലാത്ത ഒരു രീതി വ്യത്യസ്ത നിറത്തിലുള്ള ടൈൽ പീസുകൾ ചുമരിൽ ഒട്ടിച്ച് നൽകുന്നതാണ്.

പെട്ടെന്ന് കാഴ്ച പതിക്കുന്ന ഇടം നോക്കി വേണം ഇത്തരം ഏരിയകൾ കണ്ടെത്താൻ.

ചുമരിന്റെ നിറത്തോട് കോൺട്രാസ്റ്റ് ആയ നിറങ്ങൾ ഉപയോഗപ്പെടുത്തി വലിയ ഹാങ്ങിങ്ങുകൾ വാങ്ങി ചുമരിനെ ഹൈലൈറ്റ് ചെയ്തു കാണിക്കുന്ന രീതിയും ഫീച്ചർ വാളിനെ വ്യത്യസ്തമാക്കുന്ന കാര്യമാണ്.

മിക്സ് ആൻഡ് മാച്ച് നിറങ്ങളും ഡെക്കറേറ്റ് ചെയ്യുന്ന രീതിയും.

കളർഫുൾ ആയ നിറങ്ങൾ ചുമരുകളിൽ വ്യത്യസ്ത രീതിയിൽ ഉപയോഗപ്പെടുത്തുന്നത് കാഴ്ചയിൽ വളരെയധികം ഭംഗി നൽകുന്ന ഒരു രീതിയാണ്.

പിങ്ക്,ഗ്രീൻ,ഡാർക്ക് ബ്ലൂ പോലുള്ള നിറങ്ങളിൽ നിർമ്മിച്ച ഫോട്ടോ ഫ്രെയിംസ്, അലങ്കാരവസ്തുക്കൾ എന്നിവയെല്ലാം വ്യത്യസ്ത രീതികളിൽ അറേഞ്ച് ചെയ്യാവുന്നതാണ്.

കാഴ്ചയിൽ ഒരു കളർഫുൾ ഗ്യാലറി ക്രിയേറ്റ് ചെയ്യുക എന്ന ആശയമാണ് ഇത്തരം ഫീച്ചറുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

ഫീച്ചർ വാളുകൾക്ക് ബോൾഡ് ലുക്ക് കൊണ്ടു വരാൻ ഉപയോഗപ്പെടുത്താവുന്ന മറ്റൊരു രീതി ഡിഫറെന്റ് പാറ്റേണുകളിൽ ഉള്ള വാൾപേപ്പറുകൾ ചുമരിന്റെ ഒരു ഭാഗത്ത് മാത്രം ഹൈലൈറ്റ് ചെയ്തു നൽകുക എന്നതാണ്.

ചുമരിൽ പെയിന്റ് വ്യത്യസ്ത ആകൃതികളിൽ നിറങ്ങൾ മിക്സ് ചെയ്ത് പരീക്ഷിക്കുന്നതും വേറിട്ട ലുക്ക് കൊണ്ടു വരാനായി സാധിക്കും.

അതേസമയം ഒരു മോണോക്രോം ലുക്ക് ആണ് പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നത് എങ്കിൽ വൈറ്റ് ബ്ലാക്ക് കോമ്പിനേഷൻ മാത്രം ഉപയോഗപ്പെടുത്തി ചെയ്യാവുന്നതാണ്.

കുറച്ച് ഭാഗത്ത് പെയിന്റും ബാക്കിവരുന്ന ഭാഗത്ത് വോൾപേപ്പറും സെറ്റ് ചെയ്ത് വാളുകൾ അറേഞ്ച് ചെയ്യുന്നതും വ്യത്യസ്തത കൊണ്ടു വരാനായി പരീക്ഷിക്കാവുന്ന കാര്യങ്ങളാണ്.

എക്സ്പോസ്ഡ് സ്റ്റോൺ ഉപയോഗപ്പെടുത്തി ഡാർക്ക് നിറത്തിലുള്ള ടെക്സ്ചർ വർക്കുകൾ നൽകുമ്പോൾ ലക്ഷ്യൂറിയസ് ലുക്കാണ് ലഭിക്കുക.

ചുമരിൽ നൽകിയ അതേ നിറങ്ങളിൽ തന്നെ പെയിന്റിംഗ്സ് വാങ്ങി ഹാങ്ങ്‌ ചെയ്യുന്നതും മറ്റൊരു ഫീച്ചറിംഗ് ട്രെൻഡ് ആണ്.

ഇത്തരത്തിൽ കളർ ബ്ലോക്കിംഗ് പാനലിലിംഗ് എന്നിങ്ങനെ ഫീച്ചർ വാളിന്റെ സാധ്യതകൾ ഇവിടെ അവസാനിക്കുന്നില്ല എന്നതാണ് സത്യം.

ലിവിങ് ഏരിയയും ഫീച്ചർ വാളും വ്യത്യസ്ത രീതികളിൽ പരീക്ഷിച്ചു നോക്കാവുന്ന കാര്യങ്ങളാണ്.