ലിവിങ് റൂം അടിപൊളിയാക്കാൻ 5 മാർഗ്ഗങ്ങൾ

വീട്ടിലെ ഏറ്റവും പ്രധാന മുറികളില്‍ ഒന്നാണ് ലിവിങ് റൂം . സ്വീകരണ മുറി ലെ സൗകര്യങ്ങള്‍ക്ക് നമ്മള്‍ ശ്രദ്ധ നല്‍കാറുണ്ടെങ്കിലും പലപ്പോഴും ഇതിന്‍റെ അലങ്കാരത്തിന് വേണ്ട പ്രാധാന്യം നല്‍കാന്‍ മറന്ന് പോകാറുണ്ട്. മുറികളിലെ സൗകര്യങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വ്യത്യസ്തത തോന്നിപ്പിക്കുന്ന അലങ്കാരങ്ങളും. സ്വീകരണ മുറി അലങ്കരിക്കാനുള്ള ചില മികച്ച മാര്‍ഗ്ഗങ്ങളാണ് താഴെ പറയുന്നത്.

ഭിത്തി മനോഹരമാക്കാം

സ്വീകരണ മുറി പൂര്‍ണമായി പരിഷ്‌കരിക്കാനാണ് ലക്ഷ്യമിടുന്നതെങ്കില്‍ തീര്‍ച്ചയായും ഒരു കല്‍ഭിത്തി സ്ഥാപിച്ചിരിക്കണം.

മുറിക്ക് പൂര്‍ണമായും പഴമയുടെയും ഗ്രാമീണതയുടെയും ഭാവം നല്‍കുന്നതിന് പുറമെ നിങ്ങള്‍ക്ക് ആസ്വാദ്യകരമായ അന്തരീക്ഷവും നല്‍കും.

വീട് പൂര്‍ണമായും വ്യത്യസ്തമായിരിക്കണം എന്നാഗ്രഹിക്കുന്നുവരും ഉണ്ട്. നിങ്ങള്‍ അത്തരത്തില്‍ ഒരാളാണെങ്കില്‍ നിങ്ങളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ സ്വീകരണ മുറി മാറ്റി എടുക്കുക.

സ്വീകരണ മുറിക്ക് പര്‍പ്പിള്‍ നിറം നല്‍കുക, സൈക്കിള്‍ പ്രദര്‍ശനത്തിനായി വയ്ക്കുന്നതും മറ്റും വിചിത്രമായ കാര്യങ്ങള്‍ ആണെങ്കിലും വ്യത്യസ്തത നല്‍കും.

ലിവിങ് റൂം – കണ്ണാടികള്‍ സ്ഥാപിക്കാം

മുറി ചെറുതാണെങ്കില്‍ വലുപ്പം തോന്നിപ്പിക്കാന്‍ കണ്ണാടികള്‍ സ്ഥാപിക്കുന്നത് സഹായിക്കും.

പഴയതും വിരസവുമായ സാധാരണ കണ്ണാടികള്‍ക്ക് പകരം ആകര്‍ഷകമായ പുറംചട്ടയോട് കൂടിയ തെളിഞ്ഞ നിറത്തിലുള്ള കണ്ണാടികള്‍ തിരഞ്ഞെടുക്കുക.

പഴയ കണ്ണാടികള്‍ വീട്ടില്‍ ഉണ്ടെങ്കില്‍ അതിന് ഇഷ്ടമുള്ള നിറങ്ങള്‍ നല്‍കിയും ഉപോഗിക്കാം.

നിറം നിറക്കാം

തെളിഞ്ഞ നിറങ്ങള്‍ പൂര്‍ണമായും ഒഴിവാക്കരുത്.

മുറികളില്‍ സുഖകരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ തെളിഞ്ഞ നിറങ്ങള്‍ സഹായിക്കും.

ലിവിങ് റൂംകള്‍ക്ക് തെളിച്ച മുള്ള നിറങ്ങള്‍ നല്‍കുകയും അതിനിണങ്ങുന്ന അലങ്കാരങ്ങള്‍ തിരഞ്ഞെടുക്കുകയും ചെയ്യുക.

ഭിത്തി ഗാലറിയാക്കാം

ഭിത്തികളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രവണത വീണ്ടും തിരിച്ചെത്തിയിട്ടുണ്ട് വീടുകള്‍ക്ക് തനതായ ഭംഗി നല്‍കാന്‍ ഇത് സഹായിക്കും.

പ്രചോദനം നല്‍കുന്ന വാക്കുകളും നിങ്ങള്‍ ആരാധിക്കുന്ന വ്യക്തികളുടെ ചിത്രങ്ങളും മറ്റും ഭിത്തികളില്‍ പ്രദര്‍ശിപ്പിക്കാം. പശ്ചാത്തലമാകുന്ന ഭിത്തിക്ക് ഇണങ്ങുന്ന വര്‍ണം നല്‍കാന്‍ ശ്രദ്ധിക്കണം.

ലിവിങ് റൂം – പരവതാനി വിരിക്കാം

നിറങ്ങള്‍ ലിവിങ് റൂം അഴക് ഉയര്‍ത്തും എന്നതില്‍ സംശയമില്ല. തറകള്‍ അലങ്കരിക്കാന്‍ തിരഞ്ഞെടുക്കുന്ന പരവതാനികളും അത്തരത്തില്‍ ഒന്നാണ്.

വ്യത്യസ്തമായി നെയ്‌തെടുത്ത കൈത്തറി പരവതാനികളും മറ്റും സ്വീകരണ മുറിയ്ക്കായി തിരഞ്ഞെടുക്കാം.

മുറിക്ക് തെളിച്ചമുള്ള നിറം നല്‍കാനും പരവതാനികള്‍ വിരിയ്ക്കാനും നിങ്ങള്‍ക്കിഷ്ടമില്ല എങ്കില്‍ നിയോണ്‍ വിളക്കുകള്‍ പരീക്ഷിച്ചു നോക്കാം.

സ്വീകരണ മുറിയ്ക്ക് ഭംഗി നല്‍കാന്‍ നിയോണ്‍ വിളക്കുകള്‍ തിരഞ്ഞെടുക്കുന്നത് നിങ്ങളെ നിരാശപ്പെടുത്തില്ല. നിങ്ങളുടെ അഭിരുചിയ്ക്ക് അനുസരിച്ച് ഇവ അലങ്കാരത്തിനായി ഉപയോഗിക്കാം

കേരളത്തിലെ ഓഫീസ് സങ്കൽപങ്ങൾക്ക് പുതിയൊരു നിർവചനം!!