ലിവിങ് റൂം പെയിന്റിന് ഏറ്റവും ചേരുന്ന 5 നിറങ്ങൾ ഇതൊക്കെയാണ്!!

ലിവിങ് റൂം!!! ഒരു വീടിന്റെ ഏലവേഷനു ശേഷം അതിഥികൾ ആദ്യം കാണുന്ന മുറി. ഒരുപോലെ ഗ്രാന്റായും അതുപോലെ തന്നെ ഹൃദ്യമായും നാമെല്ലാം ആഗ്രഹിക്കുന്ന ഒരു മുറി. 

Modern living room design

പല തരം ഫർണിച്ചറുകളുടെ ഓപ്‌ഷൻസ് ഉണ്ടെങ്കിലും ചുവരിന്റെയും സീലിങ്ങിന്റെയും പെയ്ന്റിന്റെ കാര്യത്തിൽ ആരും അധികം റിസ്‌ക്ക് എടുക്കാറില്ല. ഇവിടെ നാം പറയുന്നതും ലിവിങ് റൂമിന്റെ പെയിന്റ് ഷെയ്ഡ്സിൽ ഏറ്റവും ഉചിതമായ 5 എണ്ണം ഏതൊക്കെ എന്നാണ്. 

1. വൈറ്റ്

Courtesy: House photo created by wirestock – www.freepik.com

വൈറ്റ് എന്നാൽ പ്രൗഢിയാണ്. ഇന്ന് ലിവിങ് റൂംസിന് വൈറ്റ് ഒരു ട്രെൻഡാണ്.

വൈറ്റ് എന്ന ഷെയ്ഡ് തന്നിൽ വീഴുന്ന പ്രകാശത്തെ പൂർണമായി പ്രതിഫലനം ചെയ്യുന്നു എന്ന് നമുക്കറിയാം. ഇത് ഒരു മുറിയുടെ ബൗണ്ടറിസിനെയും കോണുകളെയും മായ്ച്ചു കളയുന്ന എഫെക്ട് കൊണ്ടുവരുകയും, ചെറിയ സ്പെയസുകൾക്ക് പോലും അതിനു ഉള്ളതിലും വിശാലത തോന്നാൻ സഹായിക്കുകയും ചെയ്യുന്നു.

Credits: Unsplash

വൈറ്റ് എന്നാൽ ഉടനെ മിനിമലിസ്റ്റിക് എന്ന് കരുതേണ്ട കാര്യവുമില്ല. വൈറ്റ് ബാക്ഗ്രൗണ്ടിൽ ചെറിയ വർക്കുകൾ ചെയ്യുമ്പോൾ തന്നെ എടുത്തു നിൽക്കുനത്തിനാൽ കോമ്പിനേഷൻസ് ഏറെ വർക് ചെയാൻ സാധ്യതയുണ്ട്.

അതിനുംപുറമേ ഫർണിച്ചറുകൾ കൊണ്ട് നൽകാവുന്ന കൊമ്പിനേസിന്റെ അനന്ത സാധ്യതകൾ വേറെ.

2. ക്രീം

ഇതാണ് അധികവും വീട്ടുടമകൾ പ്രിഫർ ചെയുന്ന ഷെയ്ഡ്. ലിവിങ് റൂംസിന് ഏറ്റവും ഉചിതം എന്നറിയപ്പെടുന്ന കളറും ഇത് തന്നെ.

Living room in Cream wall paint

ക്രീം നിങ്ങളടെ ലിവിങ് റൂമിനു ഒരു ബ്രൈറ്റ് അന്തരീക്ഷം നൽകാൻ സഹായിക്കുന്നു. വുഡ് കളറുമായി അത്യധികം കോമ്പിനേഷൻ വർക്ക് ആവുന്ന കളറും ഇത് തന്നെ.

ഒരു ഉത്തമ ബാക്ഗ്രൗണ്ട് കളർ എന്ന് വൈറ്റിനെ പറ്റി പറഞ്ഞത് ക്രീമിനും സ്വന്തം.

Living room

ഒരു റിലാക്സിങ് എഫെക്ട് നൽകാൻ ഏറ്റവും ഉചിതമായ കളറാണ് ക്രീം. പ്രത്യേകിച്ചും സീലിംഗ് കൂടി ഇതേ കളർ നൽകിയാൽ. ഫർണിച്ചറുകളോട് ഇത്ര നന്നായി ബ്ലെൻഡ് ആവുന്ന മറ്റൊരു വോൾ ഷെയ്ഡ് ഇല്ലെന്ന് തന്നെ പറയാം. 

3. മഞ്ഞ

Living room in yellow with indoor plants

തെറിച്ചു നിൽക്കുന്ന മഞ്ഞ പലർക്കും താല്പര്യം ഇല്ലെങ്കിലും, മഞ്ഞയുടെ ഒരു കാഠിന്യം കുറഞ്ഞ ഷെയ്ഡ് തീർച്ചയായും ഒരു ലിവിങ് റൂമിനു ആനന്ദത്തിന്റെ അന്തരീക്ഷം നൽകാൻ സഹായിക്കും എന്നതിൽ തർക്കമില്ല. 

അതിലും ഉപരി, “ക്വിർകി” ആയുള്ള കളർ സ്മികീമിലെ ഒരു അത്യന്താപേക്ഷിത കളർ ആണ് ബ്രൈറ്റ് യെല്ലോ. ഡൈനിങ് റൂമുകൾക്ക് പലപ്പോഴും മഞ്ഞയുടെ ഹൃദ്യമായ ഷെയ്ഡുകൾ പ്രിഫർ ചെയ്യപ്പെടുന്നതായി കാണാറുമുണ്ട്. ക്ലാസിക്കൽ സ്റ്റൈലിലും കണ്ടംപററി സ്റ്റൈലിലും ഒരുപോലെ പോകുന്ന കളർ.

4. ഗ്രേ (Gray)

ചുരുണ്ട് കൂടാൻ ഇഷ്ടപെടുന്ന ഇടങ്ങൾ തീർക്കാൻ grey ഷെയ്ഡിനെക്കാൾ നല്ല മറ്റൊന്നില്ല.

Beautiful Grey tone living room and furniture
Courtesy: Mirror window

വൈറ്റ് പോലെ തന്നെ ഗ്രേയും മുറികളുടെ കോണുകൾ മായ്ക്കുകയും മുറിയ്ക്ക് ആഴം നൽകുകയും ചെയ്യുന്നു. ഗ്രേ ഡാർക്ക് ആണെകിലും ഒരു ക്രിസ്‌പ്പ് നിറം തന്നെയാണ്. മുറികൾക്ക് ഒരു സ്റ്റൈലിഷ് അന്തരീക്ഷം നല്കാൻ പറ്റിയത്. 

Living room interior

വൈറ്റ് ഡെക്കൊറുകളും ബ്രൈറ്റ് ഫർണി ച്ചറുകളും നന്നായി ഇതോടൊപ്പം പോകുന്നു. വളരെ സംയോചിതമായ ലൈറ്റിങ്ങുകൾ കൊണ്ട് ഈ ഷെയ്ഡിന് കൂടുതൽ ആംഗിളുകൾ കൊടുക്കാൻ സാധിക്കുന്നു.

5. ഇൻഡിഗോ (Indigo)

ഡാർക്ക് ഷെയ്ഡുകളിൽ പിന്നെ വരുന്നത് ഡാർക്ക് ബ്ലൂ അഥവാ indigo ആണ്.

Courtesy: House photo created by vanitjan – www.freepik.com

ഒരു ക്ളാസി, ഡിസൈനർ സ്റ്റൈൽ സ്‌പെയ്‌സ് ഉണ്ടാക്കിയെടുക്കാൻ ഈ നിറം ഏറെ സഹായിക്കുന്നു. ഇത് ബാക്‌ഗ്രൗണ്ടാക്കി, ലൈറ്റ് കളർ ഫർണിച്ചറുകളും, ഫർണിഷിങ്‌സും, ആർട്ട് വർക്കും സംവിധാനാം ചെയ്യാൻ പറ്റിയ ഷെയ്ഡ്.

ഈ കളർ ഉപയോഗിക്കുമ്പോൾ ഇതിന്റെ തന്നെ ലൈറ്റർ ഷെയ്ഡ്‌സ് കൊണ്ട്രാസ്റ്റായി കൊടുക്കുന്നതും കണ്ടു വരുന്ന ഒരു രീതിയാണ്. അതുപോലെ തന്നെ സ്ട്രൈക്കിങ് കൊണ്ട്രാസ്റ്റായി വരുന്നതാണ് വൈറ് സീലിങും.

നല്ല ചേർച്ച ഉള്ള ലൈറ്റിങ് കൂടി സീലിംഗിനും ഭിത്തികൾക്കും കൊടുത്താൽ മുറിക്ക് ഒരു വിശാലമായ എഫെക്ട് കിട്ടും. വളരെ ഹൃദ്യമായ ഒരു കോമ്പിനേഷൻ അങ്ങനെ ലഭിക്കുകയും ചെയ്യാം.