അടുക്കള നന്നാക്കാൻ: കുറച് കാര്യങ്ങൾ ഉണ്ട് ശ്രദ്ദിക്കാൻ Part II

വീട് പണിയുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ചിന്തിക്കുന്ന ഒരു പ്രധാന കാര്യം ആണ്, എങ്ങിനെ ആയിരിക്കണം അടുക്കള എന്നുള്ളത്. 

ഒരു വീടിന്റെ ഏറ്റവും പ്രധാന ഭാഗം ആണ് കിച്ചൻ. നമ്മൾ വീട് നിർമ്മിക്കുമ്പോൾ ഏറ്റവും കൂടുതൽ ക്യാഷ് ചിലവാക്കുന്നതും എന്നാൽ കുറച്ചു പേർ എങ്കിലും ഏറ്റവും കുറവ് ഉപയോഗിക്കുന്നതും (ചിലർ ഉപയോഗിക്കാറേ ഇല്ല, ഷോകിച്ചൻ ) പകൽ കൂടുതൽ സമയം ആയിരിക്കുന്നതും ഒരു വീടിന്റെ ജീവൻ എന്നു കരുതുന്നതും അടുക്കള തന്നെയാണ്. 

വലിയ ബഡ്ജെറ്റിൽ അല്ലാതെ സാധാരണ പണിയുന്ന വീടുകളിൽ അടുക്കള ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഈ ലേഖനത്തിൽ പറയുന്നത്: 

അടുക്കള പ്ലാനിങ് (kitchen):

(14) വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം എങ്കിലും ക്ളീൻ ചെയ്യും എന്ന് ഉറപ്പുണ്ടെങ്കിൽ ചെറുത് ആയാൽ പോലും ഒരു സ്റ്റോർ റൂം വളരെ നല്ലത് ആണ്. ഇതു അടുക്കള ഒരു പരിധിവരെ നീറ്റ് ആയി കിടക്കാൻ സഹായിക്കും.

(15) കിച്ചണിൽ 7 അടി ഹൈറ്റിനു മുകളിൽ എടുക്കുന്ന കബോർഡുകൾ പിന്നീട് വേണം എന്നുണ്ടെങ്കിൽ മാത്രം ചെയ്താൽ മതി. കാരണം മിക്കവരും ഇതു കാര്യമായി ഉപയോഗിക്കാറില്ല.

(16)  തല്ക്കാലം ക്യാഷ് കുറവ് ഉള്ളവർ അത്യാവശ്യത്തിനു മാത്രം ഫർനീഷ് ചെയ്തിട്ട്, സാവധാനം ബാക്കി ആഡ് ചെയ്തു കൊടുത്താൽ മതി. അപ്പോൾ ചെയ്യുന്ന കാര്യങ്ങൾ നല്ല ക്വാളിറ്റിയിൽ ഈടു നിൽക്കുന്ന മെറ്റീരിയൽ ഉപയോഗിച്ച് ചെയ്തെടുക്കാൻ സാധിക്കും.

(17)  അടുപ്പിന്റെ അടുത്ത് ആയി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന തവികൾ കൈലുകൾ തുടങ്ങിയ സാധനങ്ങൾ ഇടാനായി ഒരു സ്റ്റാൻഡ് വെക്കുന്നത് നല്ലതായിരിക്കും. 

(18)  ഉപയോഗിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ വിറക് അടുപ്പിന്റെ ആവശ്യം ഉള്ളൂ, അല്ലെങ്കിൽ ആ സ്ഥലം വെറുതെ വേസ്റ്റ് ആയി കിടക്കും. വിറക് കിട്ടാൻ ഉള്ളത് കൊണ്ടും ഇതു ഉപയോഗിക്കാൻ താല്പര്യം ഉള്ളതുകൊണ്ടും എന്റെ വീട്ടിൽ വിറകടുപ്പ് നന്നായി ഉപയോഗിക്കുന്നുണ്ട്. (അത്യാവശ്യം കച്ചറ സാധങ്ങൾ ഇതിന്റെ കൂടെ കത്തിച്ചു പോകുകയും (പ്ലാസ്റ്റിക് അല്ല )കിട്ടുന്ന ചാരം പച്ചക്കറികൾക്ക് വളം ആയിമാറുകയും ചെയ്യും )

(19)  സ്റ്റോർ റൂം ഇല്ലെങ്കിൽ കബോർഡിലും പിന്നെ ഫ്രിഡ്ജിലും വെക്കാൻ പറ്റാത്ത സാധനങ്ങൾ വെക്കാൻ വേറെ സ്പെയ്സ് നേരത്തേ കണ്ടെത്തണം. (ഉള്ളി, സബോള, ചക്ക, മാങ്ങാ, തേങ്ങ തുടങ്ങിയവ )

(20)  ഫ്രിഡ്ജ് വാങ്ങുമ്പോൾ കാബോർഡിന്റെ കളറിനോട് ചേർന്ന കളർ വാങ്ങിയാൽ നന്നായിരിക്കും (മനസ്സിലാകാൻ ഫോട്ടോ ഇടാം )

(21)  തല്ക്കാലം സൗകര്യം ഇല്ലെങ്കിലും ഭാവിയിലേക്ക് വേണ്ടിയെങ്കിലും ചൂട് വെള്ളത്തിനുള്ള പൈപ്പ് ഇട്ടിട്ടുണ്ടാകണം.

(22)  മോടുലാർ കിച്ചൻ ആണ് ചെയ്യുന്നത് എങ്കിൽ, സ്ലാബ് നേരത്തേ വാർത്തിടാതെ കാബിൻ അടിച്ചു മുകളിൽ ഗ്രാനൈറ്റ് (അല്ലെങ്കിൽ മറ്റുള്ളവ )ഇടുന്നതാണ് നല്ലത്, കാരണം, ഇങ്ങിനെ ചെയ്യുമ്പോൾ ഗ്യാപ് വളരെ കുറവ് ആയിരിക്കും, അപ്പോൾ പാറ്റ തുടങ്ങിയ ജീവികൾ വളരെ കുറവേ ഉണ്ടാകു. മാത്രമല്ല വേണമെങ്കിൽ വേറെ സ്ഥലത്തേക്ക് മാറ്റി സ്റ്റാപിക്കാൻ പറ്റുകയും ചെയ്യും.

(23)  വലിയ പാത്രങ്ങൾ, അല്ലെങ്കിൽ കരി പിടിക്കുന്ന പാത്രങ്ങൾ ഒക്കെ കഴുകാൻ വേണ്ടി ഒരു വലിയ ഒറ്റ സിംഗ് പുറത്തോ അല്ലെങ്കിൽ വർക്ക് ഏരിയയിലോ എടുക്കുന്നത് നല്ലതാണ്. എങ്ങാനും ഒരെണ്ണം ബ്ലോക്ക് ആയാലും പണിക്കാർ വന്ന് ശെരിയാക്കുന്ന വരെ കാര്യങ്ങൾ നടക്കാൻ ഇതു ഉപകരിക്കുകയും ചെയ്യും.

(24) ഒരു എക്സ് ഹോസ്റ്റ് ഫാൻ വെക്കുന്നത് എപ്പോഴും നല്ലതായിരിക്കും (പ്രേത്യേകിച്ചു വിറകടുപ്പ് ചേർന്ന് ഉണ്ടെങ്കിൽ )

(25)  ഭംഗിയെക്കാൾ ഉപരി ഉപയോഗത്തിനും വൃത്തിക്കും പ്രാധാന്യം കൊടുത്തുകൊണ്ട് ആയിരിക്കണം അടുക്കള പണിയേണ്ടത്.

(26)  ഓപ്പൺ കിച്ചൻ നല്ലതാണ് എങ്കിലും കുറച്ചു കാര്യങ്ങൾ കാര്യമായി ശ്രെദ്ധിക്കേണ്ടതുണ്ട്. എല്ലാവർക്കും അത് പിന്നീട് ഇഷ്ട്ടപ്പെട്ടു എന്ന് വരില്ല. (കൂടുതൽ പേരും ഇതു ഷോ കിച്ചൻ ആയിട്ടാണ് ഇടാറുള്ളത്. ചുരുക്കം ചിലർ ഇതു നല്ല രീതിയിൽ ഉപയോഗിക്കുന്നുമുണ്ട് )

(27)  സാധിക്കുമെങ്കിൽ വീടിന്റെ കോമൺ ആയിട്ടുള്ള സ്പെയ്സുകളിൽ എല്ലായിടത്തും കണ്ണെത്താവുന്ന സ്ഥലം ആണ് അടുക്കളക്ക് തിരഞ്ഞെടുക്കേണ്ടത്. (പറ്റുമെങ്കിൽ വീടിന്റെ മുൻവശം കാണാൻ പറ്റുന്ന രീതിയിൽ ) ഇതു അത്ര എളുപ്പം അല്ല എങ്കിലും സാധിക്കും

(28)  നമ്മുടെ ഇഷ്ടത്തിനനുസരിച്ചു ആയിരിക്കണം ഓരോന്നിനും ഉള്ള സ്റ്റോറേജ് സ്പെയ്സ് കാബോർഡുകളിൽ ചെയ്യേണ്ടത്. ഉപയോഗത്തിനാണ് മുൻ‌തൂക്കം കൊടുക്കേണ്ടത്.

(29)  വേണമെങ്കിൽ ഫ്ലോറിൽ ഗ്രിപ്പ് ഉള്ള ടൈൽ ഇടാം ഇട്ടില്ലെങ്കിലും കുഴപ്പം ഇല്ല, ക്ളീൻ ചെയ്യാൻ ചിലപ്പോൾ ബുദ്ധിമുട്ട് ആകും. എന്നാൽ ഇടുന്ന ടൈലിനു ചേരുന്ന കാബോർഡ് ചെയ്യാൻ ശ്രെമിക്കുക, അല്ലെങ്കിൽ നേരെ തിരിച്ചു.

(30) കിച്ചണിൽ എന്തു ചെയ്യുമ്പോഴും അത് ക്ളീൻ ചെയ്യാൻ എളുപ്പത്തിൽ ഉള്ള രീതിയിൽ ചെയ്യുന്നതാണ് ഏറ്റവും നല്ലത്.

കുറെ പേർക്ക് എങ്കിലും ദിക്കുകളും ദിശകളും അളവുകളും ഒക്കെ കഴിഞു ഒരു പരുവം ആയിട്ടാണ് കിച്ചൻ കിട്ടാറുള്ളത്, അതുകൊണ്ട് പരമാവധി നല്ല രീതിയിൽ ഡിസൈൻ ചെയ്ത് ഭംഗിയായി ചെയ്തെടുക്കാൻ ശ്രെമിക്കുക.

ഫാസ്റ്റ് ലൈഫ് ആണ് എങ്കിൽ ഇതിൽ കുറെ ആവശ്യം വരില്ല. അതുപോലെ തന്നെ വലിയ വീടുകൾക്കും.സാധാരണ ആളുകൾക്കും വീടുകൾക്കും ആണ് ഇതു ഉപകാരപ്പെടാൻ സാധ്യത.