അടുക്കള കഥ വീണ്ടും: കേരളത്തിന്റെ അന്തരീക്ഷത്തിന് ചേരുന്ന ഐഡിയകൾ

നമ്മുടെ നാട്ടിൽ ഇന്ന് വീട് നിർമാണവുമായി ബന്ധപ്പെട്ട് അനേകം നൂതനവും പുറംരാജ്യങ്ങളിൽ കണ്ടുവരുന്ന ട്രെൻഡുകളും ഡിസൈനുകളും കാണപ്പെടുന്നു നമ്മുടെ വീടിനെ പറ്റിയുള്ള സങ്കല്പങ്ങൾ തന്നെ മാറ്റിമറിക്കുന്നു ഇതിൽ പലതും നമുക്ക് ഏറെ സൗകര്യപ്രദമാണ് എന്നാൽ ചില അനാവശ്യവും ഇൻറീരിയർ ഡിസൈൻ ഡിസൈൻ എക്സ്റ്റീരിയർ ഡിസൈനിലും ഈ പുതിയകാല ട്രെൻഡുകൾ നുഴഞ്ഞ് കയറിയിട്ടുണ്ട്. അതിലൊന്നും തെറ്റ് ഇല്ലതാനും. എന്നാൽ നമ്മുടെ വീടുകളിലെ അടുക്കള ഡിസൈൻ (kitchen design) ചെയ്യുമ്പോൾ ഇങ്ങനെ ചിന്തകൾ ഇങ്ങനെ അങ്ങനെ ചിന്തയില്ലാത്ത ട്രെൻഡുകൾ പുറകിലുള്ള പാച്ചിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകും അതിനാൽ തന്നെ നമ്മുടെ നാട്ടിലെ അന്തരീക്ഷത്തിന് ചുറ്റുപാടും ചേരുന്ന ചില അടുക്കള ചിന്തകളാണ് ഈ ലേഖനത്തിൽ പങ്കുവയ്ക്കുന്നത്

കേരളീയ അടുക്കള ചിന്തകൾ:

മോഡുലാർ അടുക്കള: 

ഈ ചോദ്യത്തിൽ നിന്ന് പിന്മാറി കൊണ്ട് ഇന്നത്തെകാലത്ത് അടുക്കള ഡിസൈനുകൾ പറ്റി സംസാരിക്കുക അസാധ്യമാണ് അതിനാൽ തന്നെ ആദ്യം ആ വിഷയം തന്നെ ചർച്ച ചെയ്യാം.

മോഡുലാർ അടുക്കളകൾ ഇന്ത്യൻ ഗൃഹനിർമ്മാണത്തിൽ അടുത്തായി കേട്ട് തുടങ്ങിയ ഒരു പദമാണ്. ഇന്ത്യൻ ഗൃഹനിർമ്മാണത്തിൽ മാത്രമേ ഇത്തരമൊരു പദം ഉപയോഗിക്കുന്നുള്ളൂ എന്നതാണ് സത്യം. വിദേശരാജ്യങ്ങളിൽ അടുക്കളകൾ എല്ലാംതന്നെ ഡിഫോൾട്ടായി മോഡുലാർ ആണ് എന്നത് തന്നെ കാര്യം. 

ഇനി ഇന്ത്യൻ അടുക്കളകൾക്ക് മോഡുലാർ കിച്ചൻ ആവശ്യമുണ്ടോ എന്ന കാര്യത്തിലേക്ക് വരാം. ഉത്തരം “അതേ” ആവശ്യങ്ങളിൽ ഒന്ന് തന്നെയാണ്. 

കാരണം മോഡുലാർ കിച്ചൻ നിങ്ങളുടെ അടുക്കള പ്രവർത്തികളെ കാര്യക്ഷമമാക്കുകയും അതിലൂടെ സമയം ലഭിക്കുകയും ചെയ്യുന്നു.കൂടാതെ മോഡുലാർ കിച്ചണുകൾ വേഗത്തിൽ സ്ഥാപിക്കാൻ കഴിയുന്നു

ആവശ്യമുണ്ടെങ്കിൽ ഒരു വീട്ടിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ കഴിയുന്നു അങ്ങനെ മോഡുലാർ കിച്ചനിന്റെ പ്രത്യേകതകൾ നിരവധിയാണ്.

2. കിച്ചൺ ക്യാബിനറ്റുകൾ

നിരവധി തരം കിച്ചൻ ക്യാബിനറ്റുകൾ ഇന്ന് അവൈലബിൾ ആണ്. കിച്ചൻ ക്യാബിനുകളെ അവയുടെ സ്ഥാനം അനുസരിച്ച് മൂന്നായി തിരിക്കാം. ബേസ് ക്യാബിനറ്റ്, വാൾ ക്യാബിനറ്റ്, ലോഫ്റ്സ് എന്നും, അവയുടെ വലിപ്പമനുസരിച്ച് നോർമൽ ക്യാബിനറ്റ് tall ക്യാബിനറ്റ്, mid-tall ക്യാബിനറ്റ് എന്നും, ഓപ്പണിങ് മെക്കാനിസം അനുസരിച്ച് റോളർ, ഷട്ടറുകളയും ആയി തിരിച്ചിരിക്കുന്നു. ചുരുങ്ങിയ സ്ഥലത്ത് ധാരാളം സാധനങ്ങൾ സൂക്ഷിക്കേണ്ടി വരുന്ന അടുക്കളകളിൽ മുകളിൽ പറഞ്ഞ ക്യാബിനുകളുടെ ഏതുതരം സംയോജനവും പ്രയോഗിക്കാവുന്നതാണ്. എന്നിരുന്നാലും മിക്ക ഡിസൈനർമാരും എല്ലാ അടുക്കളയിലും pantry pull-out അക്സസറീസ് അടങ്ങിയിട്ടുള്ള ഒരു നീളൻ ക്യാബിനറ്റ് നിർദ്ദേശിച്ച് കാണാറുണ്ട്.

ഓപ്പൺ കിച്ചണുകൾ നമ്മുടെ നാട്ടിൽ വിലപ്പോകുമോ??

ഇത് ഏറെ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം തന്നെയാണ് ആണ് എത്രയൊക്കെ പാശ്ചാത്യ കിച്ചൻ ഡിസൈൻ ഡിസൈനുകൾ നാം തള്ളിപ്പറഞ്ഞാലും ഓപ്പൺ ഒരു രീതിയിലും നമുക്ക് പുറന്തള്ളാൻ ആവില്ല ഏറെ വായുവും വെളിച്ചവും കയറുന്ന അന്തരീക്ഷമുള്ള ഒരു ആർക്കാണ് ഇഷ്ടമല്ലാത്തത് ഏതു നാട്ടിലാണ് യോജിക്കാത്തത്.

നിങ്ങളുടെ കിച്ചൺ ഓപ്പൺ ടൈപ്പ് ആണോ ക്ലോസ്ഡ് ടൈപ്പ് ആണോ എന്നതാണ് ലേഔട്ട് തീരുമാനിക്കുന്നത്. 

പരമ്പരാഗതമായി ഇന്ത്യൻ അടുക്കളകൾ ക്ലോസ് ടൈപ്പാണ്. ഒരുപക്ഷേ എല്ലാവർക്കും തോന്നും നമ്മുടെ പാചക ശൈലിക്ക് ഏറ്റവും യോജിച്ചത് ഓപ്പൺ കിച്ചൻ ആണ് എന്ന്. എന്നാൽ ഈ രണ്ട് അടുക്കളകൾക്കും അവയുടെ ഗുണങ്ങളും ദോഷങ്ങളും ഉണ്ട് എന്നതാണ് സത്യം. നിങ്ങളുടെ ജീവിതശൈലിയും ആവശ്യങ്ങളും കണക്കിലെടുത്ത് തീരുമാനത്തിലെത്തുകയാവും കൂടുതൽ ഉചിതം.