ഓപ്പൺ കിച്ചനോ ക്ലോസ്ഡ് കിച്ചനോ??? ഏതാണ് കൂടുതൽ നല്ലത്?

അടുക്കള. മലയാളി വീടുകളിലെ ഒരു പ്രധാന ഘടകം തന്നെയാണ് അത്. ഒരു പരിധിവരെ കേന്ദ്രസ്ഥാനം എന്നുപോലും പറയേണ്ടിവരും

ഇന്ന് മറ്റെല്ലാ മേഖലകളിലും ഉള്ള പോലെ തന്നെ കിച്ചൻ ഡിസൈനിലും, കിച്ചൻ സാമഗ്രികളും, കിച്ചൻ സജ്ജീകരിക്കുന്നതിലും അനേകം ഓപ്ഷൻസ് ലഭ്യമാണ്. 

ഈ കാലയളവിൽ വന്ന ഏറ്റവും ഏറ്റവും പ്രധാനമായ മാറ്റങ്ങളിൽ ഒന്നാണ് ഓപ്പൺ കിച്ചൻ – ക്ളോസ്ഡ് കിച്ചൻ എന്നീ കൺസെപ്റ്റുകൾ.

കിച്ചൻ ഒരു ഒറ്റപ്പെട്ട മുറിയായി സംവിധാനം ചെയ്യുന്നതിനാണ് ക്ലോസ്ഡ് കിച്ചൺ എന്നു പറയുന്നത്. ഇത് സാമ്പ്രദായികമായി നാം നമ്മുടെ നാട്ടിൽ കണ്ടു വരുന്ന മാതൃകയാണ്. 

എന്നാൽ മുഴുവനായി അടച്ച് ഉള്ള സംവിധാനം അല്ലാതെ, പാതി അടച്ചൊ, അല്ലെങ്കിൽ മുഴുവനായി മറ്റു മുറികളിലേക്ക് തുറസ്സായതോ ആയ ഡിസൈനാണ് ഓപ്പൺ കിച്ചൺ എന്നുപറയുന്നത്.

രണ്ടിനും അതിൻറെ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം:

ഓപ്പൺ കിച്ചൻ (Open Kitchen)

ഓപ്പൺ കിച്ചൻ  നമ്മുടെ നാട്ടിൽ പുതിയൊരു കൺസെപ്റ്റ് ആണ് .  

വിദേശത്തുള്ള വീടുകളിൽ അടുക്കള നേരത്തെ മുതൽ ഇങ്ങനെ തന്നെയാണ്. 

വീട്ടിൽ വരുന്ന അതിഥികളോട് യാതൊരു മറയും കൂടാതെ കിച്ചണിൽ വർക്ക്  ചെയ്തു കൊണ്ടിരിക്കുമ്പോൾ തന്നെ അവരുമായി ഇൻട്രാക്റ്റ്  ചെയ്യാൻ പറ്റും എന്നുള്ളതാണ്  ഇതിൻറെ ഏറ്റവും വലിയ ഒരു ഗുണം. 

പക്ഷേ  ഇതിന് ഒരു പോരായ്മ കൂടിയുണ്ട്. 

നമ്മുടെ  കിച്ചണിൽ ഉണ്ടാക്കുന്ന വസ്തുക്കളുടെ പുകയും മണവും ,  ചൂടും എല്ലാ മുറികളിലേക്കും യാതൊരു തടസ്സവും കൂടാതെ  എത്തപ്പെടുന്നു എന്നുള്ളതിന്  ഒരു വലിയ പോരായ്മ തന്നെയാണ്.

ഓപ്പൺ കിച്ചൺ എല്ലായിപ്പോഴും വൃത്തിയാക്കി വെക്കേണ്ടത് വളരെ ആവശ്യമാണ് കാരണം പുറത്തുനിന്ന് വരുന്ന അതിഥികളുടെ ആദ്യ ശ്രദ്ധ ആകർഷിക്കുന്ന സ്ഥലവും ഈ ഓപ്പൺ  കിച്ചൻ തന്നെ ആയിരിക്കും.

ഓപ്പൺ കിച്ചണിൽ walls കുറവായതുകൊണ്ട് തന്നെ കബോർഡുകളും മറ്റും സ്ഥാപിക്കാനുള്ള സ്പേസ് വളരെ കുറവായിരിക്കും. 

ക്ളോസ്ഡ് കിച്ചൻ (Closed kitchen)

ക്ലോസ് കിച്ചൻ എന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിൽ പരമ്പരാഗതമായി കണ്ടുവരുന്ന ഒരു  നിർമ്മാണ രീതി തന്നെയാണ്.

വീടിൻറെ ഒരു മുറി കിച്ചനായി  മാറ്റിവയ്ക്കുന്നു. അവിടെ ഉപയോഗിക്കേണ്ട പാത്രങ്ങളും, മറ്റു സാധനങ്ങളും, കബോർഡുകളും മറ്റും ഉണ്ടാക്കി കിച്ചൻ റൂമിൽ തന്നെ സംരക്ഷിക്കുന്നു. ഈ കൺസെപ്റ്റ്നെ ആണ് ക്ലോസ്ട് കിച്ചൻ എന്ന് പറയുന്നത്.

ക്ലോസ്ട് കിച്ചണിൽ ഭിത്തികൾ കൂടുതലുള്ളതുകൊണ്ട്  കബോർഡുകളും മറ്റും സ്ഥാപിക്കാനുള്ള സ്പേസ് ധാരാളം കിട്ടുകയും ചെയ്യും.

ക്ലോസ്ട് കിച്ചൻറെ ഏറ്റവും വലിയ പോരായ്മ ഒരു അതിഥി വീട്ടിലേക്ക് വന്നു കഴിയുമ്പോൾ അവരുമായി ഒരു ഡയറക്ട് ഇൻട്രാക്റ്റ് കിച്ചണിൽ നിന്ന്  കൊണ്ടു നടത്താൻ പറ്റുന്നില്ല എന്നുള്ള തന്നെയാണ്. അതിഥികൾ വരുമ്പോൾ കിച്ചണിൽ പെരുമാറുന്നവർ അവിടെ മാത്രമായി ഒതുങ്ങിപ്പോകുന്നു എന്ന അവസ്ഥാവിശേഷം പണ്ടുമുതലേ കേരളീയ വീടുകളിൽ കണ്ടുവരുന്നതാണ്. 

എന്നാൽ ഇതിന് ചില മേന്മകളും ഉണ്ട്.

നമ്മുടെ വീടിൻറെ അടുക്കളകളിൽ എപ്പോഴും എന്തെങ്കിലും ആക്ടിവിറ്റീസ് നടന്നുകൊണ്ടിരിക്കും.

ഫുഡുകൾ  ഉണ്ടാക്കുക,  അതിനുവേണ്ടി പ്ലേറ്റുകളും മറ്റ് ആഹാരസാധനങ്ങളും കഴുകുക തുടങ്ങിയ പ്രവർത്തനങ്ങൾ ഇടവിട്ടു നടക്കുന്നതുകൊണ്ട് അതിൻറെതായ് കുറച്ച് വെള്ളവും മറ്റ് അഴുക്കുകളും എപ്പോഴും അടുക്കളയിൽ ഉണ്ടാകും. ക്ലോസ് കിച്ചൻ ആണെങ്കിൽ ഇത്  ക്ലീൻ ചെയ്യാനുള്ള സാവകാശം നമുക്ക് ലഭിക്കുന്നു. 

ക്ലോസ്ഡ് കിച്ചൻ ഏറ്റവും വലിയ ഒരു മേന്മ എന്നു പറയുന്നത് അടുക്കളയിൽ ഉണ്ടാക്കുന്ന വസ്തുക്കളുടെ മണവും ചൂടും വീടിൻറെ മറ്റു മുറികളിലേക്ക് എത്തപ്പെടുന്നില്ല എന്നുള്ളത് തന്നെയാണ്.