ലക്കേർഡ് ഗ്ലാസ് കൊണ്ട് മോഡുലാർ കിച്ചൻ ഒരുക്കാം

നമുക്ക് നമ്മുടെ മോഡുലാർ കിച്ചൻ ഏറ്റവും സുന്ദരമായിരിക്കണം എന്ന ആഗ്രഹം ഉണ്ട്. ആ സൗന്ദര്യവും തിളക്കവും വർഷങ്ങൾക്ക് ശേഷവും ഒരു മെയിന്റനൻസും പൊളിഷിങ്ങും ഇല്ലാതെ തന്നെ നിലനിൽക്കണം എന്നുണ്ടെങ്കിൽ, പാനൽ ഗ്യാപ്പുകൾ ഒരു ഫാക്റ്ററി ഫിനിഷ് പോലെ യൂണിഫോം ആയിരിക്കണം എന്നുണ്ടെങ്കിൽ, എത്ര തന്നെ റഫ്‌ യൂസ് ചെയ്താലും കറ പിടിക്കുകയോ പോറൽ വീഴുകയോ ചെയ്യരുത് എന്നുണ്ടെങ്കിൽ, ഈ ഗുണമേന്മയ്ക്ക് നിങ്ങൾ പണം മുടക്കാനും കൂടി തയ്യാറാണെങ്കിൽ നിങ്ങൾക്ക് സ്റ്റെയിൻലെസ്സ് സ്റ്റീൽ സ്ട്രക്ച്ചറിൽ ലക്കേർഡ് ഗ്ലാസ് പാനലുകളോട് കൂടിയ ഒരു മോഡുലാർ കിച്ചനെ പറ്റി ആലോചിക്കാവുന്നതാണ്.

സ്റ്റൈൻലെസ് സ്റ്റീൽ , ലക്കേർഡ് ഗ്ലാസ് എന്നൊക്കെ കേൾക്കുമ്പോൾ നമുക്ക് തോന്നുക ഇതൊക്കെ വളരെ വില കൂടിയ ഓപ്‌ഷനുകൾ അല്ലെ എന്നൊക്കെയാണ്.

നന്നായി MDF/HDF/ലാമിനേറ്റഡ് പ്ലൈ എന്നിവയിലൊക്കെ മോഡുലാർ കിച്ചൻ ഉണ്ടാക്കുന്ന ഒരു ടെക്ക്നിഷ്യന് ഇതും ചെയ്യാൻ കഴിയും എന്നുള്ളതാണ് സത്യം.

റേറ്റ് കൂടുതൽ ആകുമെങ്കിലും മോഡുലാർ കിച്ചൻ കമ്പനികൾ പറയുന്ന റേറ്റിന്റെ മൂന്നിൽ ഒന്ന് കൊണ്ട് നിങ്ങൾക്ക് ഇതു ചെയ്യാൻ കഴിയും, നല്ല പണിക്കാർ ഉണ്ടെങ്കിൽ. എല്ലാ സൈസിൽ ഉള്ള പാനലുകളും മാർക്കറ്റിൽ വാങ്ങാൻ കിട്ടും.

ബേസിക്കലി ലക്കേർഡ്ഗ്ലാസ് എന്നുള്ളത് ഒരു വശം ലക്കേർഡ് പെയിന്റ് കോട്ടിങ് ചെയ്ത ഗ്ലാസ് ആണ്. ഈ ഗ്ലാസ്സിനെ MDF പാനലിൽ ഒട്ടിച്ചു ചേർത്താണ് പാനൽ തയ്യാറാക്കുന്നത്.

  • ഒരു ലാമിനേറ്റഡ് പാനലിലോ painted wood പാനലിലോ ഇതിലും മികച്ച Edge finish ലഭിക്കുക വളരെ പ്രയാസമാണ്.
  • ക്യാബിനെറ്റുകളുടെ ഡെക്കുകൾ സ്റ്റീലോ സ്റ്റെയിൻലെസ് സ്റ്റീലോ ഉപയോഗിച്ചാൽ അതു കാലാകാലം സ്ട്രോങ്ങായി നിലനിൽക്കും.
  • 80ഡിഗ്രി സെൽഷ്യസ് വരെ ചൂട് താങ്ങാൻ ഗ്ലാസ്സിനു കഴിയും.
  • ഈർപ്പം മൂലം ഉണ്ടാകുന്ന ഫംഗസ് പോലുള്ള പ്രശ്‌നങ്ങൾ ഇല്ല.
  • പോറലുകൾ വീഴില്ല, കറ പിടിക്കില്ല.
  • തുടയ്ക്കാനും വൃത്തിയാക്കാനും വളരെ വളരെ ഈസി.


ക്യാബിനെറ്റുകൾക്ക് മാത്രമല്ല, backsplash ഏരിയക്കും ലക്കേർഡ് ഗ്ലാസ് ഉപയോഗിക്കാൻ കഴിയും.
പകരം വെയ്ക്കാനില്ലാത്ത മനോഹാരിതയും പ്രായമാകാത്ത ഗ്ലേയിസിംഗും ഗ്ളാസ് പാനലുകൾക്ക് മാത്രമേ നൽകാൻ കഴിയുള്ളൂ. കിച്ചൻ ചെയ്യും മുൻപ് ഈ ഒരു ഓപ്‌ഷൻ കൂടി ഒന്നു ചെക്ക് ചെയ്തേക്കൂ.

സ്റ്റയറും ഹാൻഡ് റെയിൽസും ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ