കിച്ചൺ വാൾ ടൈൽ ഐഡിയകൾ.വ്യത്യസ്ത കിച്ചൻ ഡിസൈനിങ് രീതികൾ ഇന്ന് ഇന്റീരിയർ ഡിസൈനിങ്ങിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.

വീടിന്റെ ഓരോ ഭാഗങ്ങളിലേക്കും തിരഞ്ഞെടുക്കാവുന്ന രീതിയിൽ വ്യത്യസ്ത മെറ്റീരിയലുകളിൽ ഉള്ള ടൈലുകളും വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

സെറാമിക്, വിട്രിഫൈഡ് ടൈലുകളിൽ തന്നെ ഫ്ലോറിൽ ഉപയോഗപ്പെടുത്താവുന്നവവാളിൽ ഉപയോഗപ്പെടുത്താവുന്നവ എന്നിങ്ങനെ തരംതിരിച്ച് നൽകിയിരിക്കുന്നു.

അടുക്കളയുടെ ലുക്കിനെ മുഴുവനായും മാറ്റി മറിക്കാൻ കിച്ചൻ വാളുകളിൽ വ്യത്യസ്ത രീതിയിലുള്ള ടൈൽ കോമ്പിനേഷനുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

കിച്ചണിലേക്ക് ആവശ്യമായ വോൾ ടൈലുകൾ തിരഞ്ഞെടുക്കേണ്ട രീതി എങ്ങിനെയാണെന്ന് മനസ്സിലാക്കാം.

കിച്ചൺ വാൾ ടൈൽ ഐഡിയകൾ പരീക്ഷിച്ചു നോക്കാം.

കിച്ചണിൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റാൻ ഉപയോഗിക്കാവുന്ന രണ്ട് നിറങ്ങളാണ് ന്യൂട്രൽ വിഭാഗത്തിൽ ഉൾപ്പെടുന്ന ഗ്രേ, ക്രീമി വൈറ്റ് കോമ്പിനേഷൻ.

ഇത്തരം നിറങ്ങൾ തിരഞ്ഞെടുക്കുന്നത് അടുക്കളയിലേക്ക് ചേരില്ല എന്ന് കരുതുന്നവർ ആയിരിക്കും മിക്ക ആളുകളും.

എന്നാൽ അടുക്കളയ്ക്ക് ഒരു ഫ്രഷ് ക്ലീൻ ലുക്ക് ലഭിക്കുന്നതിന് ലൈറ്റർ ടോണിലുള്ള നിറങ്ങൾ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്.

ഒരു നിറം മാത്രം ഉപയോഗപ്പെടുത്തുന്നതിന് പകരമായി രണ്ട് ന്യൂട്രൽ നിറങ്ങൾ മിക്സ് ചെയ്ത് നൽകുന്നത് വാളുകൾക്ക് പ്രത്യേക ഭംഗി നൽകും .

അടുക്കളയിലെ വാർഡ്രോബുകൾ, കൗണ്ടർ ടോപ്പ് എന്നിവയുടെ നിറങ്ങൾക്ക് യോജിച്ച് നിൽക്കുന്ന രീതിയിലുള്ള വാൾ ടൈലുകൾ കൂടി നൽകുകയാണെങ്കിൽ ഒരു നാച്ചുറൽ ഫിനിഷ് അടുക്കളയ്ക്ക് ലഭിക്കുകയും റിലാക്സ്ഡ് മൂഡ് സെറ്റ് ചെയ്യാനും സാധിക്കും.

വലിയ വില കൊടുത്ത് കിച്ചൻ ടൈലുകൾ വാളുകളിൽ നൽകാൻ താൽപര്യമില്ലാത്തവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച മാർഗ്ഗം വിനൈൽ വാൾപേപ്പറുകൾ ഉപയോഗിക്കുക എന്നതാണ്.

സാധാരണ ടൈലുകളിൽ ലഭിക്കുന്ന എല്ലാ നിറങ്ങളിലും പാറ്റേണുകളിലും വിനൈൽ വാൾപേപ്പറുകൾ ഉപയോഗപ്പെടുത്തി ഒരു ക്ലാസിക് ടച്ച് അടുക്കളയ്ക്ക് കൊണ്ടു വരാനായി സാധിക്കും.

വുഡൻ ഫിനിഷിങ്ങിൽ പെയിന്റ് ചെയ്ത വിനൈൽ വാൾപേപ്പറുകൾ അടുക്കളയ്ക്ക് കൂടുതൽ ഭംഗി നൽകുന്നതിന് സഹായിക്കും.

വ്യത്യസ്ത പാറ്റേണുകൾ സെറ്റ് ചെയ്യാം.

അടുക്കളയുടെ വാൾ ടൈലുകളിൽ പ്രത്യേക പാറ്റേണുകൾ സെറ്റ് ചെയ്ത് നൽകുന്നത് കാഴ്ചയിൽ ഒരു പ്രത്യേക ലുക് നൽകുകയും പോസിറ്റീവ് എനർജി നിറയ്ക്കുകയും ചെയ്യുന്നു.

ബ്രിക്ക് മോഡൽ, ഹെക്സാഗണൽ, വെർട്ടിക്കൽ എന്നിങ്ങനെ വ്യത്യസ്ത ടൈൽ ലേ ഔട്ട് പാറ്റേണുകൾ ഇവിടെ പരീക്ഷിച്ചു നോക്കാൻ സാധിക്കും. മാത്രമല്ല ടൈലുകളുടെ നിറങ്ങളിലും പ്രത്യേക ബ്ലോക്കുകൾ സെറ്റ് ചെയ്ത് നൽകാവുന്നതാണ്.

കിച്ചന് ഒരു ഫൺ ലുക്ക് കൊണ്ടു വരാൻ ഹൊറിസോണ്ടൽ സ്ട്രൈപ്പ് രീതിയിൽ വൈറ്റ്, യെല്ലോ, പിങ്ക് കോമ്പിനേഷൻ ആണ് കൂടുതൽ നല്ലത്. ഒന്നിൽ കൂടുതൽ നിറങ്ങൾ വാൾ ടൈലിന് തിരഞ്ഞെടുക്കുമ്പോൾ അവയിൽ ഒരു നിറം വൈറ്റ് തന്നെ ചൂസ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.

എക്സ്പോസ്ഡ് ബ്രിക്ക് വാളുകൾക്കും കിച്ചണിൽ വളരെയധികം ഡിമാൻഡാണ് ഇപ്പോൾ ഉള്ളത്. ഫീച്ചർ വാളുകൾ സെറ്റ് ചെയ്യാൻ ഏറ്റവും നല്ല ഓപ്ഷൻ എക്സ്പോസ്ഡ് വാളുകൾ തന്നെയാണ്.

കാഴ്ചയിൽ ഒരു യഥാർത്ഥ ബ്രിക്ക് സെറ്റ് ചെയ്തു നൽകിയ അതേ പ്രതീതി ഈയൊരു രീതി ഉപയോഗപ്പെടുത്തി അടുക്കളയിൽ ചെയ്തെടുക്കാം.

കബോർഡുകൾക്ക് ഉള്ളിൽ ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ.

സാധാരണയായി കബോർഡുകൾ സെറ്റ് ചെയ്ത് നൽകുമ്പോൾ ട്രാൻസ്പരന്റ് രീതിയിൽ അല്ല നൽകുന്നത് എങ്കിൽ ടൈലുകൾ നൽകേണ്ടതില്ല. പകരം നോർമലായ ഭിത്തിയോട് ചേർത്ത് ഷെൽഫ് സെറ്റ് ചെയ്തു നൽകാവുന്നതാണ്.

എന്നാൽ ഫ്രെയിമും ഗ്ലാസും ചേർന്ന് കോമ്പിനേഷനിൽ ആണ് ക്രോക്കറി ഷെൽഫ് പോലുള്ള കാര്യങ്ങൾ സെറ്റ് ചെയ്ത് നൽകുന്നത് എങ്കിൽ അവയ്ക്കുള്ളിൽ ഉപയോഗപ്പെടുത്തുന്ന ടൈലുകൾ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റും.

ഷെൽഫിന്റെ ഫ്രെയിമിനോട് കോൺട്രാസ്റ്റ് ആയ ഏതെങ്കിലും നിറം ഉപയോഗപ്പെടുത്തി വെർട്ടിക്കൽ ഷേപ്പിൽ ടൈലുകൾ അറേഞ്ച് ചെയ്ത് നൽകിയാൽ ഒരു ഫോക്കൽ പോയിന്റ് സെറ്റ് ചെയ്യാനായി സാധിക്കും.

അടുക്കളയ്ക്ക് കണ്ടംപററി കൂൾ ലുക്ക് നൽകാൻ താല്പര്യപ്പെടുന്നവർക്ക് അധികമാരും ഉപയോഗിച്ച് നോക്കാത്ത ഡാർക്ക് നിറങ്ങളിലുള്ള കോംബോ പരീക്ഷിച്ചു നോക്കാം.

കോറൽ ബ്ലൂ,ഡാർക്ക് ഗ്രീൻ കോമ്പിനേഷനെല്ലാം ഇത്തരത്തിൽ പരീക്ഷിച്ച് നോക്കാവുന്ന കാര്യമാണ്.

ഇതേ ടൈലുകൾ തന്നെ കിച്ചൻ കൗണ്ടറിലും തിരഞ്ഞെടുത്തു നൽകാം.ബോൾഡ് ലുക്ക് അടുക്കളയിൽ കൊണ്ടു വരാൻ താല്പര്യപ്പെടുന്നവർക്ക് ക്യാബിനറ്റിന്റെ നിറങ്ങളും ടൈലും കോൺട്രാസ്റ്റ് ആയ രീതിയിൽ സജ്ജീകരിച്ച് നൽകാം.

വ്യത്യസ്ത ആകൃതിയിൽ മിക്സ് ആൻഡ് മാച്ച് ചെയ്തും സ്ട്രൈപ്പ് രീതിയിലും വാൾ ടൈലുകൾ നൽകുന്നതാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ ട്രെൻഡ്.

എന്നാൽ വ്യത്യസ്ത നിറങ്ങൾ ഉപയോഗപ്പെടുത്തി അടുക്കള അലങ്കരിക്കാൻ താല്പര്യമില്ലാത്തവർക്ക് മുഴുവനായും വൈറ്റ് തീമിൽ കിച്ചൻ ഡിസൈൻ ചെയ്യാം.

അടുക്കളയ്ക്ക് മോഡേൺ ലുക്ക് നൽകാനായി ബിസ്ട്രോ സ്റ്റൈലിൽ മെട്രോ ടൈലുകൾ സെറ്റ് ചെയ്ത് നൽകാവുന്നതാണ്. അതായത് ബ്രിക്ക് ഷേപ്പിൽ ടൈലുകൾ അറേഞ്ച് ചെയ്ത് നൽകുന്ന രീതിയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.

വ്യത്യസ്ത സ്റ്റൈലുകളിൽ ഉള്ള ടൈലുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നതു കൊണ്ട് തന്നെ ഓരോരുത്തർക്കും തങ്ങളുടെ താൽപര്യങ്ങൾക്ക് അനുസൃതമായി നിറങ്ങളും ഡിസൈനുകളും നൽകി അടുക്കളകൾ ഭംഗിയാക്കാം.

കിച്ചൺ വാൾ ടൈൽ ഐഡിയകൾ തീർച്ചയായും പരീക്ഷിച്ച് നോക്കാൻ ഇത്തരം കാര്യങ്ങൾ ഉപകാരപ്പെടും.