അടുക്കളയിൽ ആവശ്യത്തിന് വെളിച്ചം ലഭിക്കാൻ.ഒരു വീടിനെ സംബന്ധിച്ച് വളരെയധികം വായുവും വെളിച്ചവും ലഭിക്കേണ്ട ഇടമാണ് അടുക്കള.

പലപ്പോഴും വീട് നിർമ്മാണം പൂർത്തിയായി കഴിയുമ്പോൾ ആയിരിക്കും അടുക്കളയിൽ ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെടുന്നത്.

നാച്ചുറൽ ആയ വെളിച്ചത്തിന് വളരെയധികം പ്രാധാന്യം നൽകേണ്ട ഒരു ഏരിയ ആയതു കൊണ്ട് തന്നെ അവ ലഭിക്കാത്ത സാഹചര്യത്തിൽ കൃത്രിമ വെളിച്ചങ്ങളെ ആശ്രയിക്കുക എന്നത് മാത്രമാണ് ഒരേയൊരു മാർഗം.

എന്നാൽ കൃത്രിമ വെളിച്ചം നൽകുന്നതിനായി ലൈറ്റുകൾ സജ്ജീകരിച്ച് നൽകണമെങ്കിലും വീടിന്റെ വയറിങ് സമയത്ത് തന്നെ അതിന് ആവശ്യമായ ഇലെക്ട്രിക്കൽ പ്ലാൻ തയ്യാറാക്കേണ്ടതുണ്ട്.

ആവശ്യത്തിന് പവർ പോയിന്റ് നൽകിയിട്ടില്ല എങ്കിൽ പിന്നീട് അവിടേക്ക് വെളിച്ചം എത്തിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

വെളിച്ചത്തിന് മനസിന്റെ വികാരങ്ങളെ സ്വാധീനിക്കാനുള്ള കഴിവ് ഉള്ളതുകൊണ്ട് തന്നെ അടുക്കളകളിൽ ഒരു പോസിറ്റീവ് എനർജി സെറ്റ് ചെയ്യണമെങ്കിൽ അതിന് ആവശ്യമായ വെളിച്ചവും വേണം.

അടുക്കളയിലേക്ക് ആവശ്യമായ ബൾബുകൾ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ പ്രകാശം നൽകുന്നതും, നിഴൽ വീഴാത്തതുമായവ നോക്കി തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

കിച്ചണിൽ ആവശ്യത്തിന് വെളിച്ചം നൽകാനായി തിരഞ്ഞെടുക്കാവുന്ന രീതികൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

അടുക്കളയിൽ ആവശ്യത്തിന് വെളിച്ചം ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ.

വീട് പ്ലാൻ ചെയ്യുമ്പോൾ തന്നെ വെളിച്ചത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നവരാണെങ്കിൽ ഡബിൾ ഹൈറ്റ് രീതിയിലുള്ള സീലിങ്ങുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

അടുക്കളയുടെ സീലിംഗ് എത്രമാത്രം ഉയരത്തിൽ നൽകുന്നോ അത്രയും വെളിച്ചം അടുക്കളയിലേക്ക് ലഭിക്കുന്നതാണ്.

അടുക്കളയിലെ ജനാലകൾക്ക് സ്കൈ ലൈറ്റ് രീതി ഉപയോഗപ്പെടുത്തുകയാണെങ്കിൽ മുകളിൽ നിന്നും ശരിയായ രീതിയിൽ വെളിച്ചം താഴേക്ക് ലഭിക്കും.

ഐലൻഡ് കിച്ചണുകളിൽ 6 ഇഞ്ച് എങ്കിലും ഹൈറ്റിൽ ആയി സീലിംഗ് നൽകാൻ ശ്രദ്ധിക്കുക. റൂഫിന്റെ കൂടുതൽ ഭാഗം പ്ലെയിൻ ആയ രീതിയിൽ നൽകാൻ ശ്രദ്ധിക്കണം.

അടുക്കളയിലേക്ക് ആവശ്യമായ നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മിക്സ് ആൻഡ് മാച്ച് രീതിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ഡാർക്ക് നിറങ്ങൾ ഉപയോഗപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക.

ലൈറ്റ് നിറങ്ങളിലുള്ള രണ്ടോ മൂന്നോ ഷേഡുകൾ മിക്സ് ചെയ്ത് നൽകുന്നത് വലിപ്പം കൂട്ടി തോന്നിപ്പിക്കാനായി സഹായിക്കും.

വാൾ ടൈലുകൾ തിരഞ്ഞെടുക്കുമ്പോഴും വൈറ്റ് അല്ലെങ്കിൽ ലൈറ്റ് നിറങ്ങളിൽ ഉള്ളവ തിരഞ്ഞെടുത്താൽ ഭിത്തികളിലേക്ക് കൂടുതൽ വെളിച്ചം ലഭിക്കുന്ന ഫീൽ ഉണ്ടാകും.

കിച്ചൻ കൗണ്ടർ ടോപ്പിനും നാനോ വൈറ്റ് കൊറിയൻ സ്റ്റോൺ പോലുള്ള വൈറ്റ് നിറത്തിലുള്ള മെറ്റീരിയലുകൾക്ക് പ്രാധാന്യം നൽകാം.

വീടുപണി തുടങ്ങുന്നതിന് മുൻപായി തന്നെ അടുക്കളയിലേക്ക് ആവശ്യമായ ലൈറ്റ് എക്സ്റ്റൻഷനുകൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക.

കൂടുതൽ വെളിച്ചം അടുക്കളയിലേക്ക് വേണമെന്ന് തോന്നുമ്പോൾ അതിന് ആവശ്യമായ വയറിങ്, സോക്കറ്റുകൾ എന്നിവ നൽകിയിട്ടില്ല എങ്കിൽ പിന്നീട് അവ നൽകുക അത്ര എളുപ്പമുള്ള കാര്യമല്ല.

കിച്ചണിലേക്ക് കൂടുതൽ വെളിച്ചം ലഭിക്കുന്നതിന് വേണ്ടി റൗണ്ട് ബൾബുകൾ ആണ് എപ്പോഴും നല്ലത്. ഫോക്കസ് ലൈറ്റുകൾ ആണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ എല്ലാ ഡയറക്ഷനിലേക്കും വെളിച്ചം ലഭിക്കുന്നുണ്ട് എന്ന കാര്യം ഉറപ്പു വരുത്തുക.

അലങ്കാര ലൈറ്റുകളും പെൻഡന്റ് ലൈറ്റുകളും

അടുക്കളയ്ക്ക് പ്രത്യേക അലങ്കാരം നൽകാൻ താല്പര്യപ്പെടുന്നവർക്ക് അലങ്കാര ലൈറ്റുകൾ ഒരു നല്ല ഓപ്ഷനാണ്.

ഒരു ഫോക്കൽ പോയിന്റ് സെറ്റ് ചെയ്ത് അവിടെ പെൻഡന്റ് ലൈറ്റ് നൽകുകയാണ് വേണ്ടത്. ഐലൻഡ് കിച്ചൻ രീതിയാണ് തിരഞ്ഞെടുത്തിട്ടുള്ളത് എങ്കിൽ സ്ലാബിന് മുകളിൽ വരുന്ന രീതിയിൽ പെൻഡന്റ് ലൈറ്റ് സജ്ജീകരിച്ചു നൽകാം.

വലിയ അടുക്കളകളിൽ മാത്രമല്ല ചെറിയ അടുക്കളകളിലും ഈ രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്.

പലപ്പോഴും വെളിച്ചത്തിന്റെ അളവിൽ വലിയ രീതിയിലുള്ള വ്യത്യാസങ്ങൾ ആവശ്യമായി വരുന്ന ഒരു ഇടമാണ് അടുക്കള. വേനൽക്കാലത്ത് കൂടുതൽ വെളിച്ചം നാച്ചുറൽ ആയി തന്നെ അടുക്കളയിലേക്ക് ലഭിക്കുമെങ്കിലും മഴയുടെ സമയത്ത് കൂടുതൽ വെളിച്ചം ലഭിക്കാനായി ബൾബുകൾ സജ്ജീകരിച്ച് നൽകുക.

അടുക്കളയുടെ അളവിന് അനുസൃതമായാണ് ലൈറ്റുകൾ തിരഞ്ഞെടുക്കേണ്ടത്. പെൻഡന്റ് ലൈറ്റുകൾ തൂക്കാനായി സീലിങ്ങിൽ നിന്നും 12 മുതൽ 20 ഇഞ്ച് വരെ സ്ഥലം ആവശ്യമായി വരും.

അതേസമയം സീലിങ്ങിന്റെ വലിപ്പം കൂടുന്നതിനനുസരിച്ച് തിരഞ്ഞെടുക്കേണ്ട ലൈറ്റിന്റെ അളവിലും വ്യത്യാസങ്ങൾ വരുന്നതാണ്. കിച്ചൻ ക്യാബിനറ്റുകൾ ചിമ്മിനി എന്നിവിടങ്ങളിൽ സ്പോട് ലൈറ്റുകൾ നൽകുന്നത് എപ്പോഴും വളരെയധികം ഗുണം ചെയ്യും.

ഒരു ലൈറ്റിനെ മാത്രം ആശ്രയിക്കാതെ ഒന്നിൽ കൂടുതൽ ലൈറ്റുകൾ വ്യത്യസ്ത ഭാഗങ്ങളിലായി സെറ്റ് ചെയ്ത് നൽകുകയാണെങ്കിൽ ഒരെണ്ണം വർക്ക് ചെയ്തില്ലെങ്കിലും വലിയ രീതിയിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരില്ല.

അടുക്കളയിലേക്ക് തിരഞ്ഞെടുക്കുന്ന മെറ്റീരിയൽ ഫർണിച്ചറുകൾ എന്നിവയെല്ലാം പരിഗണിച്ച് ലൈറ്റുകൾ കൂടി തിരഞ്ഞെടുക്കുകയാണെങ്കിൽ അടുക്കള കൂടുതൽ ആകർഷകമാക്കാൻ സാധിക്കും.

വ്യത്യസ്ത ഡിസൈനുകളിൽ ഉള്ള എൽഇഡി ലൈറ്റുകൾ ചെറുതും വലുതും ആവശ്യാനുസരണം ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. അവ അടുക്കളയുടെ വലിപ്പത്തിനനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്.

ടാസ്ക് ലൈറ്റിംഗ് രീതിയും, ഗ്രൗണ്ട് അപ്പ്‌ ലൈറ്റുകളും നമ്മുടെ നാട്ടിൽ അത്ര പ്രചാരത്തിൽ ഇല്ല എങ്കിലും ഭാവിയിൽ അവ കൂടുതൽ ഉപയോഗപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്.

പരമാവധി നാച്ചുറൽ ലൈറ്റിനെ തന്നെ ഉപയോഗപ്പെടുത്തി കിച്ചണിലേക്ക് ആവശ്യമായ വെളിച്ചം കൊണ്ടു വരുന്നതാണ് എപ്പോഴും നല്ലത്. മാത്രമല്ല അടുക്കളയുടെ ആവശ്യങ്ങളും വലിപ്പവും നോക്കി ലൈറ്റുകൾ തിരഞ്ഞെടുക്കുക എന്നതിലും വളരെ വലിയ പ്രാധാന്യമുണ്ട്.

അടുക്കളയിൽ ആവശ്യത്തിന് വെളിച്ചം ലഭിക്കാൻ ഇത്തരം കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം.