അടുക്കളയും മാറേണ്ട ചിന്താഗതികളും.ഒരു വീടിനെ സംബന്ധിച്ച് ഒഴിച്ചു കൂടാനാവാത്ത ഇടമാണ് അടുക്കള. മാത്രമല്ല ഏറ്റവും വൃത്തിയായും ഭംഗിയായും വയ്ക്കേണ്ട ഇടവും അടുക്കള തന്നെയാണ്.

മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി അടുക്കളയെ പറ്റിയുള്ള സങ്കല്പങ്ങൾ ഇന്ന് പാടെ മാറി മറി-ഞ്ഞിരിക്കുന്നു.

അടുക്കളയെ പറ്റി ശരിയായ ധാരണ നൽകാൻ അത് ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് ആർക്കിടെക്റ്റിനേക്കാൾ കൂടുതൽ ഉണ്ടായിരിക്കും.

അടുക്കള ഉപയോഗിക്കുന്ന വ്യക്തിയുടെ ആവശ്യങ്ങൾ പരിഗണിച്ചു കൊണ്ട് നിർമ്മിക്കുന്ന കിച്ചണുകൾ മാത്രമേ പൂർണത കൈവരിച്ചു എന്ന് പറയാനായി സാധിക്കുകയുള്ളൂ.

അടുക്കളയെ പറ്റി മാറ്റേണ്ട ചില സങ്കല്പങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

അടുക്കളയും മാറേണ്ട ചിന്താഗതികളും ഇവയെല്ലാമാണ്.

പണ്ടു കാലത്ത് വീടിന്റെ ബെഡ്റൂമുകൾ, പൂമുഖം എന്നിവിടങ്ങളിൽ നിന്നും മാറി അടുക്കളകൾ നൽകിയിരുന്ന രീതിയാണ് കൂടുതലായും കണ്ടു വന്നിരുന്നത്.

അടുക്കളയിലെ പുകയും, കരിയും, ഗന്ധവും വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് എത്തേണ്ട എന്ന ആശയമായിരിക്കണം ഇത്തരം രീതിയിൽ അടുക്കള നിർമ്മിച്ചു നൽകിയിരുന്നതിനുള്ള കാരണങ്ങൾ.

എന്നാൽ ഇന്ന് മിക്ക വീടുകളിലും പുക നിറയുന്ന അടുപ്പുകൾക്കുള്ള സ്ഥാനം മാറുകയും അതിനു പകരമായി പാചകവാതക ഗ്യാസിലിണ്ടറുകൾ ഉപയോഗപ്പെടുത്തിയുള്ള സ്റ്റൗ സ്ഥാനം പിടിക്കുകയും ചെയ്തു.

കരിയും പുകയും നിറഞ്ഞ അടുക്കളകള സങ്കൽപ്പങ്ങൾ പാടെ മാറി മറിഞ്ഞു.

പാചകത്തിനായി ഉപയോഗപ്പെടുത്തുന്ന പാത്രങ്ങൾ സൂക്ഷിക്കുന്നതിന് സിമന്റ് ഉപയോഗിച്ച് നിർമ്മിച്ച ഭീത്തികൾ ആയിരുന്നു പണ്ടു കാലത്തെ വീടുകളിൽ ഉണ്ടായിരുന്നത്.

പിന്നീട് അത് കോൺക്രീറ്റിൽ സ്ലാബുകൾ വാർത്ത് പാർട്ടീഷൻ ചെയ്ത് നൽകുന്ന രീതിയും കുറച്ചുകൂടി മാറ്റം വന്നപ്പോൾ ഫെറോസിമന്റ് പോലുള്ള മെറ്റീരിയൽ ഉപയോഗിച്ച് കബോർഡുകൾ നിർമ്മിച്ച് നൽകുന്ന രീതിയും ഉണ്ടായിരുന്നു.

ഇന്ന് കിച്ചൻ ഇന്റീരിയർ വർക്ക് ചെയ്യുന്നതിന് തന്നെ നിരവധി മെറ്റീരിയലുകൾ വിപണിയിൽ ലഭ്യമാണ്.

വ്യത്യസ്ത നിറത്തിലും ക്വാളിറ്റിയിലും ഉള്ള കബോർഡ് നിർമ്മിക്കുന്ന മെറ്റീരിയലുകൾ ആവശ്യാനുസരണം തിരഞ്ഞെടുത്ത് ആവശ്യമുള്ള രീതികളിലെല്ലാം ഉപയോഗപ്പെടുത്താൻ സാധിക്കുന്നു.

കിച്ചണിന്റെ ആകൃതികൾക്കും വന്നു വലിയ മാറ്റം

അടഞ്ഞ മുറി എന്ന സങ്കല്പത്തിൽ നിന്നും വലിയ മാറ്റം വന്ന് ഓപ്പൺ കിച്ചണുകൾ, ഐലൻഡ്, മോഡുലാർ സെമി മോഡുലാർ ടൈപ്പ് കിച്ചണുകൾ എന്നിവയെല്ലാം വീടുകളിൽ സ്ഥാനം പിടിച്ചു. വീട്ടിലെ കുടുംബാംഗങ്ങളുമായി സംസാരിച്ചു കൊണ്ട് പാചകം ചെയ്യുക എന്ന ഒരു ആശയമാണ് ഇന്ന് മിക്ക വീടുകളിലും ഉള്ള രീതി.

കുടുംബത്തിലെ എല്ലാവരും ഒത്തൊരുമിച്ച് ആശയങ്ങൾ പങ്കുവയ്ക്കാനുള്ള ഒരിടം എന്ന രീതിയിലും അടുക്കളയ്ക്കുള്ള പ്രാധാന്യം വളരെ കൂടുതലായി.

തിരക്കു പിടിച്ച ജീവിതത്തിൽ വീട്ടിൽ ഒരാൾക്ക് ഒറ്റയ്ക്ക് അടുക്കള പണികൾ ചെയ്തു തീർക്കാൻ സാധിക്കില്ല എന്ന വസ്തുത ഉൾക്കൊണ്ടു കൊണ്ട് വീട്ടിലുള്ളവർ ഒത്തൊരുമിച്ച് പണി ചെയ്യുക എന്ന ആശയം പ്രാവർത്തികമാക്കാൻ മോഡേൺ രീതിയിലുള്ള കിച്ചണുകൾ തന്നെയാണ് അത്യുത്തമം.

മാത്രമല്ല അടുക്കള ഭംഗിയായി വയ്ക്കാൻ ഇന്ന് മിക്ക ആളുകളും ആഗ്രഹിക്കുന്നത് കൊണ്ട് തന്നെ പാത്രങ്ങൾ പുറത്തേക്ക് കാണാത്ത രീതിയിലുള്ള കബോർഡുകൾ,ടോൾ യൂണിറ്റുകൾ എന്നിവയുടെ പ്രാധാന്യവും വർദ്ധിച്ചു.

പച്ചക്കറികളും പഴങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കുക എന്നതിന് പകരമായി കേടു വരാത്ത സാധനങ്ങൾ പ്രത്യേക ബാസ്ക്കറ്റുകൾ നൽകി ഷെൽഫിനകത്ത് ക്രമീകരിച്ച് നൽകുന്ന രീതിയും കൂടുതലായി കണ്ടു വരുന്നുണ്ട്.

ഇത്തരത്തിൽ പണ്ടു കാലത്തെ അടുക്കളകളിൽ നിന്നും വലിയ മാറ്റങ്ങൾ പുതിയ അടുക്കളകൾക്ക് ആവശ്യമെന്ന കാര്യം പലരും തിരിച്ചറിഞ്ഞു കഴിഞ്ഞു.

അടുക്കളയും മാറേണ്ട ചിന്താഗതികളും മനസിലാക്കിയിരുന്നാൽ അത് വീട് നിർമ്മാണത്തിൽ വളരെയധികം ഗുണം ചെയ്യും.