അടുക്കള നന്നാക്കാൻ: കുറച് കാര്യങ്ങൾ ഉണ്ട് ശ്രദ്ദിക്കാൻ Part I

വീട് പണിയുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ചിന്തിക്കുന്ന ഒരു പ്രധാന കാര്യം ആണ്, എങ്ങിനെ ആയിരിക്കണം അടുക്കള എന്നുള്ളത്. 

ഒരു വീടിന്റെ ഏറ്റവും പ്രധാന ഭാഗം ആണ് കിച്ചൻ. നമ്മൾ വീട് നിർമ്മിക്കുമ്പോൾ ഏറ്റവും കൂടുതൽ ക്യാഷ് ചിലവാക്കുന്നതും എന്നാൽ കുറച്ചു പേർ എങ്കിലും ഏറ്റവും കുറവ് ഉപയോഗിക്കുന്നതും (ചിലർ ഉപയോഗിക്കാറേ ഇല്ല, ഷോകിച്ചൻ ) പകൽ കൂടുതൽ സമയം ആയിരിക്കുന്നതും ഒരു വീടിന്റെ ജീവൻ എന്നു കരുതുന്നതും അടുക്കള തന്നെയാണ്. 

വലിയ ബഡ്ജെറ്റിൽ അല്ലാതെ സാധാരണ പണിയുന്ന വീടുകളിൽ അടുക്കള ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഈ ലേഖനത്തിൽ പറയുന്നത്: 

അടുക്കള ഒരുക്കുമ്പോൾ:

ഷേപ്പ്:

An open plan kitchen and breakfast bar with tall bar stools and copper coloured accent colour accessories.

(1)  ആദ്യം എങ്ങിനെയുള്ള അല്ലെങ്കിൽ ഏത് ഷേപ്പിൽ ഉള്ള അടുക്കള വേണം എന്ന് തീരുമാനിക്കണം (L ഷേപ്പിൽ, U ഷേപ്പിൽ, സ്ട്രെയ്റ്റ് ആയി ). എന്നിട്ട് അതിനനുസരിച്ചു ആണ് പ്ലാൻ വരച്ച് കിച്ചനുള്ള മുറി എടുക്കണം.

വായുസഞ്ചാരം:

(2)  ഒരു അടുക്കളയിൽ എത്രത്തോളം കൂടുതൽ വായുവും വെളിച്ചവും കയറാൻ പറ്റുന്നോ അത്രയും നല്ലത്. വീട്ടിൽ ഏറ്റവും കൂടുതൽ വെളിച്ചവും വായുവും കയറിയിറങ്ങേണ്ട സ്ഥലം കിച്ചൻ ആണ്. അതിനാൽ വെന്റിലേഷൻ സൗകര്യങ്ങൾ കൃത്യമായിരിക്കണം. അതു അടുക്കള ക്ളീൻ ആയി കിടക്കാൻ ഒരുപാട് സഹായിക്കും.

സ്‌ളാബിന്റെ ഹൈറ്റ്:

(3)  ഉപയോഗിക്കുന്ന ആളുടെ ഹൈറ്റിന് അനുസരിച്ചു ആയിരിക്കണം സ്ലാബ് വരേണ്ടത്. അതു ജോലി അനായാസം ആക്കാൻ ഉപകരിക്കും. (സാധാരണ 80cm മുതൽ 90cm വരെ ആണ് എടുക്കാറുള്ളത്,85മുതൽ 90വരെ ആണ് ഏറ്റവും നല്ലത് )

(4)  അടുപ്പും സിംഗും ഫ്രിഡ്ജും ഒരു കയ് അകലത്തിൽ വരുന്നതാണ് ഏറ്റവും നല്ലത്.അതു ജോലി അനായാസം ആക്കും.

ലൈറ്റ് കളർ:

5)  കിച്ചൻ വാളിൽ പരമാവധി വൈറ്റ് ടൈൽ അല്ലെങ്കിൽ ലൈറ്റ് കളർ ടൈൽ ഇടുന്നതാണ് ഏറ്റവും നല്ലത്. ഒന്ന് അഴുക്ക് പെട്ടെന്ന് അറിയുകയും അറിയാതെ ക്ളീൻ ചെയ്തു പോകുകയും ചെയ്യും. മറ്റൊന്ന്, ഇതിൽ ആണ് ഏത് കാബോർഡ് വെച്ചാലും കൂടുതൽ ഭംഗി കിട്ടുന്നത്, മാത്രമല്ല കൂടുതൽ വെളിച്ചം തോന്നിക്കുകയും ചെയ്യും.(എനിക്ക് അബദ്ധം പറ്റിയതാണ് അതുകൊണ്ടാണ് പറഞ്ഞത് )

ഡബിൾ സിങ്ക്

6)  കൂടുതൽ ഉപയോഗം ഉണ്ടെങ്കിൽ അല്ലെങ്കിൽ അംഗങ്ങൾ കൂടുതൽ ഉള്ള വീടാണെങ്കിൽ ഡബിൾ സിങ്ക് വളരെ നല്ലതാണ്. ഇതു ജോലി എളുപ്പം ആക്കുകയും വെള്ളത്തിന്റെ ഉപയോഗം കുറക്കുകയും സമയം ലാഭിക്കുകയും അടുക്കളയിൽ വെള്ളം തെറിച്ചു അഴുക്ക് ആകുന്നത് പരമാവധി കുറയ്ക്കും. 

മാത്രമല്ല കുട്ടികൾക്ക് വരെ എളുപ്പത്തിൽ ഉപയോഗിക്കാനും പെട്ടെന്ന് ജോലി തീർക്കാൻ രണ്ടു പേർക്ക് ഒരുമിച്ചു ചെയ്യാനും പറ്റും. (ഒരാൾ സോപ്പിട്ടു കൊടുക്കുന്നു മറ്റെയാൾ കഴുകുന്നു )

സിങ്കിന്റെ സ്‌ഥാനം:

(7) സിങ്ക് എപ്പോഴും വിൻഡോയോട് ചേർന്ന് വരുന്ന ഭിത്തിക്കു താഴെയാണ് കൊടുക്കുന്നത് നല്ലത്. കാരണം കഴുകിയെടുക്കുന്ന പാത്രങ്ങൾ നേരെ മുകളിൽ വരുന്ന ഇതിനു വേണ്ടി വെക്കുന്ന കാബോർഡിൽ വെച്ചാൽ, അടുക്കളയിൽ വെള്ളം ആകുന്നത് വളരെ കുറയും.വെളിച്ചതിനു കുറവ് ഉണ്ടാകുകയും ഇല്ല. അടിയിൽ ട്രെ വെക്കുകയോ ഓപ്പൺ ആക്കിയിടുകയോ അല്ലെങ്കിൽ എവിടെയാണ് വെള്ളം വീഴേണ്ടത് എന്ന് നോക്കി ഒരു ഹോൾ ഇട്ടുകൊടുത്താൽ വെള്ളം സിങ്കിൽ തന്നെ വീഴും. (സാധാരണ മിക്കവരും വിൻഡോയുടെ താഴെ ആണ് സിംഗ് വെക്കാറുള്ളത് )

ബ്രെക്ക്ഫാസ്റ് ടേബിൾ:

(8)  കഴിയുമെങ്കിൽ ഒരു നാലു പേർക്ക് ഇരിക്കാവുന്ന ഒരു ചെറിയ ടേബിൾ ഇടുന്നത് വളരെ നല്ലതാണ്.ചില സമയങ്ങളിൽ എളുപ്പത്തിൽ ഭക്ഷണം കഴിക്കുക മാത്രമല്ല, സഹായിച്ചില്ലെങ്കിലും വീട്ടിലുള്ളവർക്ക് ഇരുന്ന് കുശലം പറയുകയും ഒപ്പം പണി നടക്കുകയും ചെയ്യും. ഈ ടേബിൾ ഒരുപാട് കാര്യങ്ങക്ക് ഉപകരിക്കുകയും ചെയ്യും.

(9)  എപ്പോഴും ഉപയോഗിക്കേണ്ടി വരുന്ന, ഉപ്പ്, പഞ്ചസാര, കറി പൗഡറുകൾ മുതലായ സാധനങ്ങൾ കബോർഡിനുള്ളിൽ വെക്കാതെ കൈ എത്തുന്ന രീതിയിൽ ഒരു സ്റ്റാൻഡിൽ പുറത്തു വെക്കുന്നത് ആണ് നല്ലത്, അത് എപ്പോഴും ഡോർ തുറന്ന് അടക്കുന്നത് ഒഴിവാക്കും(മെയിന്റനൻസ് കുറയ്ക്കും) . കഴിയുന്നതും സ്റ്റീൽ പാത്രങ്ങളോ ഗ്ലാസ്‌ കുപ്പികളോ ഉപയോഗിക്കാൻ ശ്രെമിക്കുക (ഫോട്ടോ താഴെ ഇടുന്നുണ്ട് ).

10) ഗ്യാസ് സിലിണ്ടർ നല്ല രീതിയിൽ കിച്ചന്റെ പുറത്തു വെക്കുന്നതാണ് ഏറ്റവും നല്ലത്.

(11) എപ്പോഴുംഉപയോഗിക്കുന്ന കിച്ചൺ ആണെങ്കിൽ ഏതു കളർ സ്ലാബ് വേണമെങ്കിലും ഇടാം, ഉപയോഗം വളരെ കുറവ് ഉള്ള കിച്ചൻ ആണെങ്കിൽ ലൈറ്റ് കളർ സ്ലാബ് ഇടുന്നതാണ് നല്ലത്, കാരണം ഉറുമ്പ് പോലുള്ള ചെറു ജീവികൾ വന്നാൽ പെട്ടെന്ന് കാണാൻ സാധിക്കും.

(12) സിങ്കിന്റെ അടിയിൽ, ഒന്ന് വേസ്റ്റ് ഇടുന്ന പാത്രം വെക്കാം, അല്ലെങ്കിൽ ക്ളീനിംഗിനുള്ള ലോഷനുകൾ പോലുള്ള സാധനങ്ങൾ വെക്കാൻ പറ്റും.

(13) ഫ്ളോറും കാബോർഡിന്റെ ഡോറും തമ്മിൽ 7 മുതൽ 10 cm വരെ ഗ്യാപ്പ് ഉണ്ടാകണം. ഇല്ലെങ്കിൽ ഡോർ തുറക്കുമ്പോൾ കാലിന്റെ വിരൽ ഇതിനടിയിൽ പെടും.