എംഡിഫ്, പ്ലൈവുഡ് തരം അറിഞ്ഞ് വാങ്ങാം

ഇന്ന് ഗൃഹ നിർമാണ മേഖലയിൽ ഒഴുച്ചു കൂടാനാവാത്ത പ്രധാനികളാണ് എംഡിഫ് പ്ലൈവുഡ്. പരമ്പരാഗതമായി മരത്തടി കൊണ്ട് ചെയ്തു പോന്നിരുന്ന ജോലികളെ എളുപ്പമാക്കാനാണു ഇവ മാർക്കറ്റിൽ അവതരിപ്പിക്കപ്പെടാനുള്ള ഒരു പ്രധാന കാരണം.

താരതമ്യേന മരത്തിലുള്ള പരമ്പരാഗത ആശാരിപ്പണിയുടെ അത്ര കൈവൈഭവം വുഡ് സബ്സ്റ്റിട്യൂട്ടുകൾ എന്ന് പൊതുവെ അറിയപ്പെടുന്ന ഇത്തരം മെറ്റീരിയലുകൾ കൊണ്ടു ജോലി ചെയ്യുന്നവർക്ക് വേണമെന്നില്ല എന്നുള്ളതും, കൈകാര്യം ചെയ്യാൻ എളുപ്പാണെന്നുള്ളതും കരാറുകാർക്കിടയിലും ജോലിക്കാർക്കിടയിലും ഇവയെ താരങ്ങളാക്കി.

ലളിതമായി പറഞ്ഞാൽ അരച്ചെടുത്തു പേസ്റ്റ് റുപത്തിലാക്കിയ വുഡ് പള്പ്പിനെ ഉയർന്ന ചൂടിലും മർദ്ദത്തിലും പ്രത്യേക തരം പശയുടെ സഹായത്താൽ പ്രസ് ചെയ്തു ആണ് എംഡിഫ് ഷീറ്റുകൾ നിർമിക്കുന്നത്.

പ്രധാനമായും മൂന്നു തരം എംഡിഫ് ബോർഡുകളാണ് ആഗോള തലത്തിൽ ഉപയോഗിക്കപ്പെടുന്നത് .

എംഡിഫ് പ്ലൈവുഡ് തരങ്ങൾ മനസ്സിലാക്കാം

എംഡിഫ്

1 റെഗുലർ എംഡിഫ്

സർവ്വ സാധാരണയായി ഉപയോഗിക്കുന്ന ഇളം ബ്രൗൺ നിറത്തിൽ വരുന്ന എംഡിഫ് ബോർഡുകളാണിവ.


2 . മോയ്‌സ്ചർ റെസിസ്റ്റന്റ് എംഡിഫ്

-വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട , അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു പ്രോഡക്റ്റ് ആണിത് .

മോയ്‌സ്ചർ റെസിസ്റ്റന്റ് എന്ന് പറഞ്ഞാൽ ഈർപ്പത്തെ ചെറുക്കും എന്നുമാത്രമേ കണക്കാക്കാൻ പറ്റൂ, ഒരിക്കലും ഈ പ്രോഡക്റ്റ് വാട്ടർ റേസിറ്റന്റ് അഥവാ വെള്ളത്തെ പ്രതിരോധിക്കുന്ന ഒന്നല്ല.

MR എംഡിഫ് ഇൽ നേരിട്ട് വെള്ളം വീണാൽ കേടുപാടുകൾ സംഭവിക്കും എന്ന് എല്ലാവരും മനസ്സിലാക്കിയിരിക്കണം. പച്ച നിറത്തിലാണ് ആഗോള തലത്തിൽ സാധരണ കാണപ്പെടാറു


3 . ഫയർ റെസിസ്റ്റന്റ് എംഡിഫ്

പേര് സൂചിപ്പിക്കും പോലെ തന്നെ തീയിനെ പ്രതിരോധിക്കാൻ ശേഷി ഉള്ളവരാണ് ഇവർ – തെറ്റിദ്ധരിക്കരുത്, ഒട്ടും തീ പിടിക്കില്ല എന്നതല്ല, തീയുണ്ടായാൽ അതിന്റെ വ്യാപ്തിക്കനുസരിച്ചു അരമണിക്കൂർ മുതൽ 90 മിന്റ് വരെയൊക്കെ കത്തി പോകാതെ തീയിനെ പ്രധിരോധിക്കാൻ കഴിയും എന്ന് ടെസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള പ്രൊഡക്ടുകളാണിവ.

ഒരു ഭാഗത്തുനിന്നും മറ്റൊരു ഭാഗത്തെക്കു തീ എത്തിപ്പെടാനുള്ള സമയം വൈകിപ്പിക്കാൻ ഇത്തരം എംഡിഫ് പാനലുകൾക്കു ശേഷി ഉണ്ട്. ചുവന്ന നിറത്തിലാണ് കാണപ്പെടാറു.

പ്ലൈവുഡ്

തീപ്പെട്ടിമില്ലുകളിൽ കനം കുറഞ്ഞ പോളകൾ നിർമിക്കുന്നത് പലരും കണ്ടുകാണും , അതുപോലെ ഹാഡ്‌വുഡ്കളും സോഫ്റവുഡുകളും പാളികളക്ക്കി പ്രത്യേക തരം പശകൾ ഉപയോഗിച്ച് ഉയർന്ന മർദ്ദത്തിൽ പ്രസ് ചെയ്തു നിര്മിക്കുന്നവയാണ് പ്ലൈവുഡുകൾ .

എംഡിഫ് നെ അപേക്ഷച്ചു നോക്കുമ്പോൾ കൂടുതൽ ദൃഢതയും നമ്മുടെ ട്രോപ്പിക്കൽ കാലാവസ്ഥയെ ഒരു പരിധിവരെ തരണം ചെയ്യാനുള്ള ശേഷിയും പ്ലൈവുഡിനുണ്ട്.

ഇതിലും പ്രധാനമായും മൂന്നു വിഭാഗങ്ങൾ ആണുള്ളത്.

റെഗുലർ പ്ലൈവുഡ്.

– താരതമ്യനാ വിലയും ഗുണവും കുറഞ്ഞ പ്ലൈവുഡുകളാണിത്.


WBP / BWP പ്ലൈവുഡ്

– (വാട്ടർ ബോയിലിംഗ് പ്രൂഫ് / ബോയിലിംഗ് വാട്ടർ പ്രൂഫ് ) രണ്ടും ഒന്ന് തന്നെ , ചില രാജ്യങ്ങളിൽ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നു എന്നുമാത്രം. പേര് സൂചിപ്പിക്കും പോലെ തന്നെ ചൂടുവെള്ളത്ത പോലും ഒരു പരിധി വരെ പ്രതിരോധിക്കാനുള്ള ശേഷിയുള്ളവനാണിവൻ. വീട്ടിലെ ആവശ്യങ്ങൾക്ക് നല്ലൊരു ചോയ്‌സ് ആണ് WBP പ്ലൈവുഡുകൾ.

മറൈൻ ഗ്രേഡ് പ്ലൈവുഡുകൾ

– ഒരുപാടു ലവണങ്ങൾ അടങ്ങിയ കടൽവെള്ളത്തെ പ്രധിരോധിക്കാൻ ശേഷിയുണ്ട് എന്നതാണ് മേന്മ. കടൽവെള്ളത്തെ പ്രധിരോധിക്കുമെങ്കിൽ സ്വാഭാവികമായും നമ്മെദ് ട്രോപ്പിക്കൽ ക്ലൈമറ്റിനെയും ഒരു പരിധി വരെ പ്രതിരോധിക്കും എന്ന് അനുമാനിക്കാം.

മേൽ പറഞ്ഞ എംഡിഫ് ആയാലും പ്ലൈ വുഡ് ആയാലും ഓരോ ഗ്രേഡും ക്വാളിറ്റിയും കനവും ബ്രാൻഡും അനുസരിച്ചു വിലയിൽ വ്യത്യാസം വരാം.

ഇന്റീരിയർ വർക്കുകൾക്കു ഏറ്റവും അഭികാമ്യം 18mm കനമുള്ള 8 X 4 അടി ( 2440X1220 mm)വലുപ്പമുള്ള പാനലുകൾ ഉപയോഗിക്കുന്നതാണ്. ഷോപ്പുകളിൽനിന്നും ലഭിക്കുന്ന സാമ്പിൾ പീസുകൾ കണ്ടു ഒരിക്കലും മെറ്റീരിയൽ അപ്പ്രൂവ് ചെയ്യരുത് , പ്രത്യേകിച്ച് പ്ലൈവുഡുകൾ , സാമ്പിൾ പീസുകൾ കമ്പനികൾ പ്രത്യേകം തയ്യാറാക്കുന്നതാണ് , പറ്റുമെങ്കിൽ നിങ്ങൾ ഉദ്ദേശിച്ച ബ്രാൻഡുപയോഗിച്ചു നടന്നു കൊണ്ടിരിക്കുന്ന സൈറ്റ് സന്ദർശിച്ചു അവിടെ കാണുന്ന കട്ട് പീസുകൾ പരിശോധിക്കുക, അപ്പോൾ മാത്രമേ ഇന്നർ ലയറുകളിൽ എത്രമാത്രം ഗ്യാപ്പുകൾ ഉണ്ടെന്നും , ക്വാളിറ്റിയും നമുക്ക് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.


കോൺട്രാക്ടറുമായി കരാറിലെത്തുമ്പോൾ ഉപയോഗിക്കുന്ന മെറ്റീരിയലിന്റെ ബ്രാൻഡ് , ഗ്രേഡ് , കനം, വലുപ്പം തുടങ്ങിയവ നിർബന്ധമായും രേഖപ്പെടുത്തണം, സമയാസമയങ്ങളിൽ കരാറുപ്രകാരമുള്ള വസ്തുക്കൾ തന്നെയാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പു വരുത്തുകയും വേണം.


എംഡിഫ് ഉം പ്ലൈവുഡും താരതമ്യം ചെയ്യുമ്പോൾ വർക്ക് ചെയ്യുവാനും ഫിനിഷ് ചെയ്തെടുക്കുവാനും എളുപ്പം എംഡിഫ് ആണ്. എന്നിരുന്നാലും ഡ്യൂറബിലിറ്റി വച്ച് നോക്കുമ്പോൾ പ്ലൈവുഡ് ആണ് വിജയി.

courtesy : fb group

റിയൽ വുഡ്, വുഡ് സുബ്സ്റ്റിട്യൂട്ട് ഗുണവും ദോഷവും