കിച്ചൻ ഡിസൈനും ഒഴിവാക്കേണ്ട മെറ്റീരിയലുകളും.വളരെയധികം ശ്രദ്ധയോടു കൂടി കൈകാര്യം ചെയ്യേണ്ട ഒരു ഭാഗമായി ഇന്റീരിയർ ഡിസൈനിൽ അടുക്കളയെ കാണേണ്ടതുണ്ട്.

കൂടുതൽ കാലം ഈട് നിൽക്കുന്ന രീതിയിലുള്ള മെറ്റീരിയലുകൾ നോക്കി വേണം അടുക്കളയിലേക്ക് തിരഞ്ഞെടുക്കാൻ.

ചൂടും, തണുപ്പും ഒരേ രീതിയിൽ തട്ടുന്ന ഒരിടം എന്നതു കൊണ്ട് തന്നെ അതിന് യോജിക്കുന്ന രീതിയിലുള്ള വസ്തുക്കളാണ് അടുക്കളയിൽ ഉപയോഗിക്കേണ്ടത്.

കുറഞ്ഞ വിലയ്ക്ക് ഒരു താൽക്കാലിക പ്രതിരോധ മാർഗം എന്ന രീതിയിൽ സാധനങ്ങൾ തിരഞ്ഞെടുത്താൽ പിന്നീട് അത് അധിക ചിലവായി മാറും.അടുക്കളയിൽ നിന്നും ഒഴിവാക്കേണ്ട മെറ്റീരിയലുകൾ ഏതെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

കിച്ചൻ ഡിസൈനും ഒഴിവാക്കേണ്ട മെറ്റീരിയലുകളും ഇവയെല്ലാമാണ്.

അടുക്കള നിർമ്മാണത്തിൽ ചിലവ് ചുരുക്കാനായി പലരും തിരഞ്ഞെടുക്കുന്ന ഒരു മാർഗമാണ് പ്ലാസ്റ്റിക് ലാമിനേറ്റ് കൗണ്ടറുകൾ. മിക്കപ്പോഴും ഇത്തരം മെറ്റീരിയലുകൾ ഒട്ടും ക്വാളിറ്റി ഇല്ലാത്ത എൻട്രി ലെവൽ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്.

വളരെ ചീപ്പ് മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിക്കുന്നതു കൊണ്ടുതന്നെ ഇവയിൽ സ്ക്രാച്ച് വീഴാനും, ലാമിനേറ്റിൽ കൂടുതൽ തവണ ഈർപ്പം കെട്ടി നിൽക്കുമ്പോൾ ഡാമേജ് ആകാനുമുള്ള സാധ്യത വളരെ കൂടുതലാണ്.

തുടക്കത്തിൽ എഡ്ജ് ഭാഗത്ത് മാത്രം കണ്ടു വരുന്ന ഇത്തരം പൊട്ടലുകൾ പതിയെ സീറ്റിന്റെ എല്ലാ ഭാഗത്തേക്കും എത്തുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.

മറ്റൊരു പ്രധാന പ്രശ്നം ചൂട് കൂടിയ പാത്രങ്ങൾ പ്ലാസ്റ്റിക് കൗണ്ടർ ടോപ്പിൽ വയ്ക്കുമ്പോൾ അവ ഉരുകി പോകാനുള്ള സാധ്യത കൂടുതലാണ് എന്നതാണ്.

എന്നാൽ ക്വാളിറ്റി കൂടിയ പ്ലാസ്റ്റിക് ലാമിനേറ്റ് കൗണ്ടറുകൾ ഇന്ന് വിപണിയിൽ ലഭിക്കുന്നുണ്ട്. വ്യത്യസ്ത നിറത്തിലും കൂടുതൽ കാലം ഈട് നിൽക്കുന്ന രീതിയിലും റിട്രോ ട്രെൻഡി പാറ്റേണിൽ ഇവ ലഭിക്കുന്നുണ്ട്.

പ്ലാസ്റ്റിക് ലാമിനേറ്റ് കൗണ്ടർ ടോപ്പ് തിരഞ്ഞെടുക്കുമ്പോൾ ക്വാളിറ്റി നോക്കി മാത്രം അവ വാങ്ങാനായി ശ്രദ്ധിക്കുക.

കിച്ചണിലേക്ക് ചിലവ് ചുരുക്കാൻ കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന മറ്റൊരു മെറ്റീരിയലാണ് വില കുറഞ്ഞ വിനൈയിൽ ഫ്ളോറിങ്. കാഴ്ചയിൽ ഭംഗിയും വ്യത്യസ്ത പാറ്റേണുകളിൽ കുറഞ്ഞ വിലയിൽ ലഭിക്കുകയും ചെയ്യുമെന്നത് ഇത്തരം മെറ്റീരിയലുകളുടെ ഒരു പ്രത്യേകതയാണ്.

മാത്രമല്ല സ്വന്തമായി ചെയ്തെടുക്കാവുന്നതു കൊണ്ടു തന്നെ ഇൻസ്റ്റലേഷൻ ചാർജ് നൽകേണ്ടി വരുന്നുമില്ല.

ഇത്തരം മെറ്റീരിയലുകൾ ഉപയോഗിക്കുമ്പോൾ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം അവക്കിടയിൽ നൽകിയിട്ടുള്ള സ്റ്റിക്കറിൽ ആവശ്യത്തിന് പശ ഇല്ലാത്തത് കാരണം ഭിത്തിയിൽ ഒട്ടാതെ വരികയും പതിയെ അവ മുഴുവനായും പൊളിഞ്ഞു വരുന്ന അവസ്ഥയുമാണ്.

വിനൈൽ ഫ്ളോറിങ് മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ ക്വാളിറ്റി നോക്കി മാത്രം വാങ്ങാനായി ശ്രദ്ധിക്കുക. ലാമിനേറ്റ് ചെയ്ത ക്യാബിനറ്റ് മെറ്റീരിയലുകൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ നൽകേണ്ടതുണ്ട്.

വില കൂടിയ മെറ്റീരിയലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവ കാഴ്ചയിൽ ക്യാബിനറ്റുകൾക്ക് ഭംഗി നൽകുന്നുണ്ട് എന്നത് സത്യം തന്നെ.എന്നാൽ ഇവയിൽ പലതും ഹീറ്റ് റെസിസ്റ്റന്റ് അല്ല എന്നതാണ് സത്യം.

അതു കൊണ്ട് ഓവൻ,ഗ്യാസ് സ്റ്റൗ എന്നിവയുടെ സമീപം ഇത്തരം മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തിയാൽ പെട്ടെന്ന് നശിച്ചു പോകും.

മറ്റ് ചില അബദ്ധങ്ങൾ.

അടുക്കളയ്ക്ക് കൂടുതൽ ഭംഗി നൽകാനായി ഹൈ ഗ്ലോസി മെറ്റീരിയൽ ഉപയോഗിച്ച് ക്യാബിനറ്റുകൾ നിർമ്മിക്കുന്നത് മിക്ക വീടുകളിലും കണ്ടു വരുന്നുണ്ട് .

ഇവ ഒറ്റനോട്ടത്തിൽ ഭംഗി നൽകുമെങ്കിലും എളുപ്പത്തിൽ സ്ക്രാച്ച്, കുഴികൾ എന്നിവ വീഴാനുള്ള സാധ്യത കൂടുതലാണ്.

മാത്രമല്ല ഇവ റിപ്പയർ ചെയ്യുന്നതിനും വലിയ ഒരു തുക ചിലവഴിക്കേണ്ടി വരും. അതെ സമയം ഹൈ ഗ്ലോസി ഫിനിഷിങ്ങിൽ ഉള്ള മെറ്റീരിയൽ തിരഞ്ഞെടുക്കുന്നതിന് പകരം തെർമോ ഫോയിൽ മെറ്റീരിയൽ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. കിച്ചണിലേക്ക് പെയിന്റ് തിരഞ്ഞെടുക്കുമ്പോഴും അതീവ ശ്രദ്ധ നൽകേണ്ടതുണ്ട്.

ഫ്ലാറ്റ് ഫിനിഷിങ്ങിലുള്ള പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ ഒരു റിച്ച് ലുക്ക് ലഭിക്കുമെങ്കിലും, അവ ഒരിക്കലും കിച്ചൻ ഫ്രണ്ട്‌ലിയായി കണക്കാക്കേണ്ട.

ലിവിങ് ഏരിയ ബെഡ്റൂം പോലുള്ള ഭാഗങ്ങളിൽ ഇത്തരം പെയിന്റുകൾ ആകർഷകമാക്കാനായി ഉപയോഗിക്കാം. ഫ്ലാറ്റ് പെയിന്റുകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മാറ്റ് ഫിനിഷിംഗ് നൽകുന്ന പെയിന്റുകളാണ്.

ഇത്തരം ഫിനിഷിങ് ഉള്ള പെയിന്റുകൾ കിച്ചനിൽ ഉപയോഗിക്കണമെന്ന് നിർബന്ധമുള്ളവർക്ക് സീലിംഗ് പോലുള്ള ഏരിയകളിൽ അവ ഉപയോഗപ്പെടുത്താവുന്നതാണ്.

മറ്റൊരു ഓപ്ഷൻ സെമി ഗ്ലോസി പെയിന്റുകൾ കിച്ചൻ വാളിലേക്ക് തിരഞ്ഞെടുക്കുന്നതാണ്. മാറുന്ന ട്രെന്റ് അനുസരിച്ച് അടുക്കളയിൽ ബാക്സപ്ലാഷ് മെറ്റീരിയലുകളും ഇടം പിടിച്ചു.

അതായത് സൂപ്പർ ട്രെൻഡി നിറങ്ങളിലുള്ള മെറ്റീരിയലുകൾ ആണ് ഇവയിൽ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.

ഗ്ലാസ്, മെറ്റൽ,ഹൈ ഡക്കർ ടൈലുകൾ എന്നിവയെല്ലാം ഇത്തരം മെറ്റീരിയലുകളിൽ ഉൾപ്പെടുന്നുണ്ട്. സാധാരണ മെറ്റീരിയലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവ വില കൂടുതലാണ് എന്ന് മാത്രമല്ല അടുക്കള പോലുള്ള ഭാഗങ്ങളിൽ ഉപയോഗിക്കുന്നതും അത്ര സേയ്ഫ് അല്ല.

വ്യത്യസ്ത വിലകളിൽ ഗ്രാനൈറ്റ്, സ്റ്റോൺ, ഗ്ലാസ്,മാർബിൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ബാക്സ്പ്ലാഷ് മെറ്റീരിയലുകൾ കിച്ചൻ യൂസിന് വേണ്ടി ലഭിക്കുമെങ്കിലും അവ തിരഞ്ഞെടുക്കുന്നതിന് മുൻപായി ഒന്നുകൂടി ചിന്തിക്കുന്നത് നല്ലതാണ്.

അതല്ല ഇത്തരം മെറ്റീരിയലുകൾ കിച്ചനിലേക്ക് പർച്ചേസ് ചെയ്യുകയാണെങ്കിൽ അത് കൗണ്ടർ ടോപ്പ് മെറ്റീരിയലിനോട് യോജിച്ചു നിൽക്കുന്ന രീതിയിൽ തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കാം.

ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ അടുക്കളയിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകൾ കൂടുതൽ കാലം യാതൊരു കേടുപാടും ഇല്ലാതെ ഉപയോഗപ്പെടുത്താനായി സാധിക്കും.

മറ്റൊരു പ്രധാന കാര്യം അടുക്കളയിൽ ഈർപ്പം കൂടുതലായി കെട്ടി നിൽക്കുന്ന ഭാഗങ്ങളിൽ നല്ല ക്വാളിറ്റിയിലുള്ള തടി ഉൽപ്പന്നങ്ങൾ മാത്രം തിരഞ്ഞെടുക്കുക.

അതല്ലെങ്കിൽ അവ പെട്ടെന്ന് ചിതലരിച്ച് പോകാനോ കേടായി പോകാനോ ഉള്ള സാധ്യതയുണ്ട്. അതുപോലെ വാൾപേപ്പർ പോലുള്ള മെറ്റീരിയലുകൾ അടുക്കളയിലേക്ക് തിരഞ്ഞെടുക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്.

കിച്ചൻ ഡിസൈനും ഒഴിവാക്കേണ്ട മെറ്റീരിയലുകളും ഇവയെല്ലാമാണ്.