വാർഡ്രോബ്കൾ നിർമിക്കാൻ മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

പഴയകാലത്ത് വീടുകളിൽ വസ്ത്രങ്ങളും മറ്റും സൂക്ഷിച്ച് വെക്കാനായി ഉപയോഗപ്പെടുത്തിയിരുന്നത് മരത്തിൽ തീർത്ത അലമാരകൾ, പെട്ടികൾ എന്നിവയായിരുന്നു.

പിന്നീട് കാലം കുറച്ചു കൂടി മുന്നോട്ടു സഞ്ചരിച്ചപ്പോൾ സ്റ്റീൽ അലമാരകൾ വീടുകളിൽ സ്ഥാനം പിടിച്ചു.ഇപ്പോഴും സ്റ്റീൽ അലമാരകളുടെ പ്രാധാന്യം കുറഞ്ഞിട്ടില്ല.

എന്നാൽ ഇന്റീരിയർ ഡിസൈനിന് കൂടുതൽ പ്രാധാന്യം വന്നതോടു കൂടി എല്ലാവരും അത്തരം വർക്കുകളോടൊപ്പം വാർഡ്രോബ്കൾ കൂടി ചെയ്യുന്ന രീതിയിലേക്ക് മാറി.

വ്യത്യസ്ത വലിപ്പത്തിലും, ആകൃതിയിലും നിറത്തിലുമെല്ലാം വാർഡ്രോബ്കൾ ചെയ്തെടുക്കാനുള്ള മെറ്റീരിയലുകൾ ഇന്റീരിയർ ഷോപ്പുകളിൽ സുലഭമായി ലഭിക്കുന്നുണ്ട്.

പഴയ രീതിയിലുള്ള അലമാരകൾ പോലും ചെറിയ ചില മോഡിഫിക്കേഷനുകൾ നൽകി മോഡേൺ ആക്കി മാറ്റാൻ പലതുണ്ട് വഴികൾ.

അതേ സമയം കൃത്യമായി ഓർഗനൈസ് ചെയ്തു കൊണ്ട് വാർഡ്രോബ്കൾ ഡിസൈൻ ചെയ്യുകയാണെങ്കിൽ അവ നല്ല രീതിയിൽ യൂട്ടിലൈസ് ചെയ്യാനും, സ്ഥലപരിമിതി കുറയ്ക്കാനും സഹായിക്കും.

വീട്ടിലൊരു വാർഡ്രോബ് കൂടുതൽ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയും, അതേസമയം മോഡേൺ ലൂക്കിലും നിർമ്മിക്കേണ്ട രീതി എങ്ങിനെയാണെന്ന് നോക്കാം.

ഫെറോസിമന്റ് ഉപയോഗിക്കുകയാണെങ്കിൽ

ഏറ്റവും ചിലവു ചുരുക്കി വീടിന്റെ വാർഡ്രോബ്കൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന രീതി ഫെറോസിമന്റ് ആണ്.

1 ഇഞ്ച് തിക്ക്നെസിൽ ഉള്ള ഫെറോസിമന്റ് സ്ലാബ് ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന അലമാരകൾ കാഴ്ചയിലും വളരെയധികം ഭംഗിയുള്ളവയാണ് .

ഇവയുടെ തിക്നെസ്സ് കുറവായതു കൊണ്ട് തന്നെ മാക്സിമം സ്ഥലം യൂട്ടിലൈസ് ചെയ്യാനായി സാധിക്കും.

ഇവയുടെ അകം ഭാഗം കൂടുതൽ ഭംഗിയായി ലഭിക്കുന്നതിന് ഇഷ്ടമുള്ള നിറങ്ങൾ പെയിന്റ് അടിച്ചു നൽകിയാൽ മാത്രം മതി.

തുടർന്ന് ഡോറുകൾ നൽകുന്നതിനായി മൾട്ടിവുഡ് പോലുള്ള ഏത് മെറ്റീരിയൽ വേണമെങ്കിലും തിരഞ്ഞെടുക്കാം. അതല്ല എങ്കിൽ മറൈൻ പ്ലൈവുഡ് ലാമിനേഷൻ വർക്കുകൾ ചെയ്ത് ഫെറോസിമന്റിൽ തീർത്ത അലമാരകൾ ഭംഗിയാക്കാൻ സാധിക്കും.

പ്രീലാമിനേറ്റഡ് ബോഡുകൾ

പ്രീ ലാമിനേറ്റഡ് ബോഡുകൾ തന്നെ രണ്ട് രീതിയിൽ ഇപ്പോൾ ലഭിക്കുന്നുണ്ട്. ഒന്ന് എംഡിഎഫ് മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിക്കുന്നതും, രണ്ടാമത്തെ രീതി വുഡ് ചിപ്സ് ഉപയോഗിച്ചു കൊണ്ട് നിർമിക്കുന്നതും. പാർട്ടിക്കിൾ ബോഡ് എന്ന പേരിലും വുഡ് ചിപ്സ് അറിയപ്പെടുന്നുണ്ട്. ജർമ്മൻ മോഡൽ കിച്ചൺ ചെയ്യുന്നവരെല്ലാം കൂടുതലായും ഉപയോഗപ്പെടുത്തുന്നത് പാർട്ടികൾ ബോഡുകളാണ്.

എന്നാൽ നമ്മുടെ നാട്ടിൽ ഉപയോഗപ്പെടുത്തുന്നതിനേക്കാൾ കൂടുതൽ ഡെൻസിറ്റി ഉള്ള ബോഡുകൾ ആണ് അവിടെ ഉപയോഗപ്പെടുത്തുന്നത്. മറൈൻ പ്ലൈ ആണ് ഉപയോഗിക്കുന്നത് എങ്കിലും അവയിൽ രണ്ട് ഗ്രേഡ് ഉപയോഗപ്പെടുത്തുന്നുണ്ട്.303,710 ഗ്രേഡുകളിൽ ആണ് ഇവ പ്രധാനമായും വരുന്നത്. രണ്ട് മെറ്റീരിയലുകൾ തിരഞ്ഞെടുത്താലും അതിനു മുകളിൽ ലാമിനേറ്റ് ചെയ്ത് ഉപയോഗപ്പെടുത്താൻ സാധിക്കും. പ്രത്യേക ബോക്സുകൾ നിർമ്മിച്ച് ഫിക്സ് ചെയ്യുന്ന രീതിയിലും ഇത്തരം മെറ്റീരിയൽ നൽകാനായി സാധിക്കും.710 ഗ്രേഡിലുള്ള മെറ്റീരിയലുകൾ ആണ് പ്രധാനമായും കിച്ചൺ പോലുള്ള ഭാഗങ്ങളിൽ ഉപയോഗപ്പെടുത്തുന്നത്.

ഫോം ബോഡുകൾ ഉപയോഗിക്കുമ്പോൾ

നമ്മുടെ നാട്ടിൽ പലരും മൾട്ടിവുഡ് എന്ന് തെറ്റിദ്ധരിക്കുന്നത് ഫോം ബോഡുകളെയാണ്. എന്നാൽ ഫോം ബോഡുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവയുടെ ഹിഞ്ച് കപ്പാസിറ്റി കുറച്ച് കുറവായിരിക്കും. അതുകൊണ്ടുതന്നെ ഡെൻസിറ്റി കൂടിയ ബോഡുകൾ ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കണം. മറ്റൊരു മെറ്റീരിയൽ WPC യാണ്. ഇത്തരം മെറ്റീരിയലുകളുടെ ഒരുഭാഗം ഓൾറെഡി ഫിനിഷ് ചെയ്താണ് വരുന്നത്.

അതുകൊണ്ടുതന്നെ പ്രത്യേക പെയിന്റ് നൽകേണ്ട ആവശ്യം വരുന്നില്ല.ഇവയിൽ ആവശ്യമെങ്കിൽ എഡ്ജ് ബാൻഡുകൾ നൽകാവുന്നതാണ്. ഇവയ്ക്കു പുറമേ പി യു ഫിനിഷ് പോലുള്ള മെറ്റീരിയലുകൾ തിരഞ്ഞെടുത്താൽ കൂടുതൽ നിറങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കും.മാറ്റ് ഫിനിഷിൽ തന്നെ സ്ക്രാച്ച് പ്രൂഫ് ഉള്ള മെറ്റീരിയൽ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.

ഓരോരുത്തർക്കും ഏതു മെറ്റീരിയൽ വേണം വാർഡ്രോബ് നിർമ്മിക്കാൻ ആവശ്യമായിട്ടുള്ളത് എന്ന് ബഡ്ജറ്റ് അനുസരിച്ച് തീരുമാനിക്കാം.