വീടിന്‍റെ ഇന്‍റീറിയറിന് വാൾപേപ്പർ തിരഞ്ഞെടുക്കുന്നതിനു മുൻപായി അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ.

സ്വന്തമായി നിർമിക്കുന്ന വീടിന്റെ ഭംഗി വർദ്ധിപ്പിക്കാൻ പല മാർഗങ്ങൾ പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ പലരും. ഇവയിൽ തന്നെ വീടിന്റെ ഇന്റീരിയർ ലുക്ക് കൂടുതൽ ഭംഗിയുള്ളതും ആകർഷകത തോന്നുന്നതുമാക്കാൻ പലരും ഉപയോഗിക്കുന്നത് വാൾപേപ്പറുകളാണ്.

വ്യത്യസ്ഥ നിറങ്ങളിലും ഡിസൈനിലും വാൾപേപ്പറുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. കൂടാതെ ഓരോരുത്തർക്കും തങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന വാൾപേപ്പറുകൾ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ഇന്ത്യയിൽ നിർമ്മിക്കുന്ന ഹൈ ക്വാളിറ്റിയിൽ ഉള്ള വാൾപേപ്പറുകൾ വളരെ കുറവാണ് എന്നതാണ് എടുത്തു പറയേണ്ട ഒരു വസ്തുത. അതുകൊണ്ടുതന്നെ മിക്ക ആളുകളും ഇംപോർട്ടഡ് വാൾപേപ്പറുകൾ ആണ് കൂടുതലായും ഉപയോഗ പെടുത്തുന്നത്.

മിക്ക കമ്പനികളും വിദേശത്തുനിന്നും വാൾപേപ്പറുകൾ ഇറക്കുമതി ചെയ്ത് റീ ബ്രാൻഡ് നൽകി വിൽക്കുകയാണ് ചെയ്യുന്നത്. ഇവയിൽ തന്നെ 40% വാൾപേപ്പറുകൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. ഇന്ത്യയിൽ നിർമ്മിക്കുന്ന വാൾപേപ്പറുകളുടെ ഷെയർ പരിശോധിക്കുകയാണെങ്കിൽ 2 മുതൽ 3 ശതമാനം മാത്രമാണ് വരുന്നത്. ഏറ്റവും കുറഞ്ഞ വിലയിൽ കുറഞ്ഞ ക്വാളിറ്റിയിൽ വരുന്ന വാൾപേപ്പറുകളിൽ മുൻപന്തിയിൽ നിൽക്കുന്നത് ചൈനീസ് വാൾപേപ്പറുകൾ തന്നെയാണ്.

എന്നാൽ മീഡിയം ക്വാളിറ്റി വാൾപേപ്പറുകൾ ഇന്ത്യയിലേക്ക് ഇംപോർട്ട് ചെയ്യുന്നത് കൊറിയയിൽ നിന്നാണ്. പ്രീമിയം ക്വാളിറ്റി വാൾപേപ്പറുകൾ പ്രധാനമായും യൂറോപ്പ് യുഎസ് എന്നിവിടങ്ങളിൽ നിന്നുമാണ് നമ്മുടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്.

വാൾപേപ്പറുകൾ നിർമ്മിക്കുന്ന സ്ഥലത്തെ അടിസ്ഥാനമാക്കി അവയുടെ നിർമ്മാണ രീതിയിലും വ്യത്യാസം വരുന്നുണ്ട്.അതുകൊണ്ടുതന്നെ മെറ്റീരിയൽ ക്വാളിറ്റിയിലും ആ ഒരു വ്യത്യാസം കാണാവുന്നതാണ്.

വോൾപേപ്പറുകളെ തരം തിരിച്ചിരിക്കുന്ന രീതി.

1) വിനൈൽ വാൾപേപ്പറുകൾ

പിവിസി കോട്ടിങ് ഉപയോഗപ്പെടുത്തി നിർമിച്ചിട്ടുള്ളവയാണ് വിനൈൽ വാൾപേപ്പറുകൾ. 100% ക്ലീൻ ചെയ്ത് ഉപയോഗിക്കാവുന്ന രീതിയിലാണ് ഇത്തരം വാൾപേപ്പറുകൾ ഡിസൈൻ ചെയ്തിട്ടുള്ളത്. കൂടാതെ ഇവ കൂടുതൽ കാലം നില നില്ക്കുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്.

കളർ ഫെയ്ഡ് ആവാതെ തന്നെ കൂടുതൽ കാലം ഉപയോഗിക്കാം എന്ന് തന്നെയാണ് വിനൈൽ വാൾപേപ്പറുകൾ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണം.

ഇവയിൽ തന്നെ വ്യത്യസ്ത ഡിസൈനിൽ ഉള്ള വാൾപേപ്പറുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.ജർമനിയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വാൾപേപ്പറുകൾ ബ്ലോൻ വിനൈൽ വാൾപേപ്പർ എന്ന പേരിലാണ് അറിയപ്പെടുന്നത്.

അതായത് കുറച്ച് എമ്പോസ്ഡ് ആയി 3 D ഡിസൈൻ നൽകുന്നവയാണ് ബ്ലോൺ വിനൈൽ വാൾപേപ്പറുകൾ.

ഇറ്റലിയിൽനിന്നും പുറത്തിറക്കുന്ന വാൾപേപ്പറുകൾ സോളിഡ് വിനൈൽ വാൾ പേപ്പർ എന്ന പേരിൽ ആണ് അറിയ പെടുന്നത്. സാധാരണ പേപ്പർ അല്ലെങ്കിൽ ഫാബ്രിക്കിന് മുകളിലായി പിവിസി കോട്ടിംഗ് നൽകുന്ന രീതിയിലാണ് ഇവ വരുന്നത്.

യു എസിൽ നിന്നും വരുന്ന വാൾ പേപ്പർ പൂർണമായും പേപ്പറിൽ നിർമ്മിച്ചവയാണ്.

പ്രീമിയം കാറ്റഗറിയിൽ പുറത്തിറങ്ങുന്ന ഇത്തരം വാൾപേപ്പറുകൾ പ്യുവർ പേപ്പർ വാൾപേപ്പർ എന്ന പേരിൽ തന്നെയാണ് അറിയപ്പെടുന്നത്.വളരെ എക്സ്പെൻസീവായ മെറ്റീരിയൽ തന്നെയാണ് പ്യുവർ വാൾ പേപ്പറുകളിൽ ഉപയോഗിക്കുന്നത്.

2) നോൻ വോവൻ വാൾപേപ്പറുകൾ

പിവിസി മെറ്റീരിയൽ ഒട്ടും ഉപയോഗിക്കാതെ നിർമ്മിക്കുന്നവയാണ് നോൻ വോവൻ വാൾപേപ്പറുകൾ.
സിന്തറ്റിക്,നാച്ചുറൽ ഫൈബർ മെറ്റീരിയൽ ഉപയോഗിച്ചു കൊണ്ടാണ് ഇത്തരം വാൾപേപ്പറുകൾ നിർമ്മിക്കുന്നത്.

സാധാരണയായി പിവിസി വാൾപേപ്പറുകൾ നിർമിക്കുമ്പോൾ അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നു. ഇത് പൂർണമായും ഒഴിവാക്കി കൊണ്ടാണ് വോവൻ വാൾ പേപ്പറുകളുടെ നിർമ്മാണം.

വീട്ടിനകത്ത് ഈർപ്പം കൂടുതലായുള്ള സ്ഥലം ചൂട് കൂടുതലായി തട്ടുന്ന സ്ഥലം എന്നിവിടങ്ങളിൽ വാൾപേപ്പറുകൾ ഒട്ടിക്കാതെ ഇരിക്കുന്നതാണ് നല്ലത്. അങ്ങനെ ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ കാലം അവയുടെ പശ നില നിൽക്കില്ല.

നേരത്തെ നിശ്ചയിച്ചു വച്ച ഡിസൈനിൽ വാൾപേപ്പറുകൾ ഡിസൈൻ ചെയ്തെടുക്കാൻ സാധിക്കും. ഇതിനായി പ്രത്യേക പാറ്റേൺ തിരഞ്ഞെടുക്കുകയോ സ്വന്തമായി വരച്ചു ഡിസൈൻ ചെയ്യുകയോ ആവാം. പ്രധാനമായും റോളുകളുടെ രൂപത്തിലാണ് വാൾപേപ്പറുകൾ വിപണിയിൽ ലഭ്യമായിട്ടുള്ളത്.ഒരു റോളിൽ 57 സ്ക്വയർഫീറ്റ് ആണ് ഉള്ളത്. എന്നാൽ ഇവയിൽ ഉപയോഗിക്കാൻ സാധിക്കുന്നത് 50 സ്ക്വയർഫീറ്റ് മാത്രമായിരിക്കും.

10*12 സൈസിൽ ഉള്ള ഒരു റൂമിൽ നാല് ചുമരുകൾക്കും വാൾപേപ്പർ നൽകണമെങ്കിൽ ഏകദേശം ആവശ്യമായി വരിക 350 സ്ക്വയർ ഫീറ്റ് വാൾപേപ്പർ ആണ്.

ഒരു റോളിന് 700 രൂപ മുതൽ 750 രൂപ വരെയാണ് വിലയായി നൽകേണ്ടി വരുന്നത്. ഇവ തിരഞ്ഞെടുക്കുന്ന ഫാക്ടറി,ക്വാളിറ്റി എന്നിവ അനുസരിച്ച് മാറ്റം വരും.

എന്നാൽ ഇഷ്ടമുള്ള പാറ്റേൺ പ്രിന്റ് ചെയ്യിപ്പിച്ച് എടുക്കുകയാണെങ്കിൽ ഒരു സ്ക്വയർ ഫീറ്റിന് ഏകദേശം 145 രൂപ നിരക്കിൽ നൽകേണ്ടിവരും.

കുറഞ്ഞ നിരക്കിൽ ഓൺലൈൻ വെബ്സൈറ്റുകൾ വഴി ഇപ്പോൾ വാൾപേപ്പറുകൾ സുലഭമായി ലഭിക്കുന്നുണ്ട്.

ഇവ തിരഞ്ഞെടുത്ത് വീട്ടിൽ സ്വന്തമായി ഒട്ടിക്കാവുന്നതാണ്. എന്നാൽ ഇവയ്ക്ക് നല്ല ക്വാളിറ്റി ലഭിക്കണമെന്നില്ല.

അതുകൊണ്ടുതന്നെ പ്രീമിയം ക്വാളിറ്റി വാൾപേപ്പർ വീട്ടിൽ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരു എക്സ്പേർട്ടിന്റെ സഹായം തേടാവുന്നതാണ്.

ഫേയ് മസ് ആയ പല ബ്രാൻഡുകളും ലക്ഷ്വറി ഇനത്തിൽ ഇംപോർട്ടഡ് ആയ വാൾപേപ്പറുകൾ വീട്ടിൽ സെറ്റ് ചെയ്തു തരുന്നുണ്ട്.

നിങ്ങളുടെ ബഡ്ജറ്റ് എത്രയാണോ അതിനനുസരിച്ച് വാൾപേപ്പറുകൾ തിരഞ്ഞെടുത്ത് വീടിന്റെ ഇന്റീരിയർ കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റാം.