ഏതൊരു വീടിനെയും മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിനകത്ത് ഉപയോഗിക്കുന്ന മെറ്റീരിയലുകളെ ആസ്പദമാക്കിയാണ്. പലപ്പോഴും വീടിന്റെ ഭിത്തികളിൽ ഏതെങ്കിലും നിറത്തിലുള്ള ഒരു പെയിന്റ് അടിച്ചു നൽകുക എന്നതിന് അപ്പുറം ഒരുവാൾ ട്രീറ്റ്മെന്റ് ചെയ്യുന്നതിനെപ്പറ്റി ആരും ചിന്തിക്കുന്നില്ല. എന്നു മാത്രമല്ല വളരെയധികം ചിലവ് കൂടിയ കാര്യമാണ് വാൾ ട്രീറ്റ്മെന്റ് എന്ന രീതിയിലാണ് ഇത്തരം കാര്യങ്ങൾ പലരും ഒഴിവാക്കുന്നത്.അതേസമയം ചിലവ് കുറച്ച് വാൾ ട്രീറ്റ്മെന്റ് ചെയ്ത് ഇന്റീരിയർ കൂടുതൽ ഭംഗിയാക്കി എടുക്കാൻ സാധിക്കും. മിക്ക ആളുകൾക്കും പറ്റുന്ന ഏറ്റവും വലിയ അബദ്ധം കാഴ്ചയിൽ ഭംഗി തോന്നുന്ന ഫോട്ടോകളും, അലങ്കാരവസ്തുക്കളും വാങ്ങി വീടിനകം നിറയ്ക്കുക എന്നതാണ്. അതേസമയം അത് വീടിന് അനുയോജ്യമാണോ എന്ന കാര്യത്തിനും ശ്രദ്ധ നൽകേണ്ടതുണ്ട്. ഇത്തരത്തിൽ വീടിന്റെ ഭിത്തികൾ മനോഹരമാക്കാൻ പരീക്ഷിക്കാവുന്ന ചില കാര്യങ്ങൾ പരിചയപ്പെടാം.

ഭിത്തികൾക്ക് നൽകാം പ്രത്യേക ശ്രദ്ധ

ഭിത്തികളിൽ ഉപയോഗിക്കുന്ന നിറങ്ങൾക്ക് അനുസൃതമായാണ് ഫോട്ടോകൾ, പെയിന്റിംഗ്സ്, അലങ്കാര വസ്തുക്കൾ എന്നിവ തിരഞ്ഞെടുക്കേണ്ടത്.ഭിത്തിയോട് ചേർത്ത് നൽകിയിട്ടുള്ള ജനാലകൾക്ക് ആനുപാതികമായി കർട്ടനുകൾ തിരഞ്ഞെടുക്കാം. പെയിന്റ് ചെയ്യാതെ ഇട്ടിട്ടുള്ള ചുമരുകളിൽ എക്സ്പോസ്ഡ് വാളുകൾ എന്ന കൺസെപ്റ്റ് പരീക്ഷിച്ചു നോക്കാവുന്നതാണ്.

അങ്ങിനെ ചെയ്യുന്നത് വഴി ഒരുപാട് ആഡംബര വസ്തുക്കൾ പർച്ചേസ് ചെയ്ത വാൾ ട്രീറ്റ്മെന്റ് ചെയ്യേണ്ടതില്ല. ഉള്ളതിനെ ഭംഗിയാക്കി വയ്ക്കുക എന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്.

മുൻകാലങ്ങളിൽ വീടിന്റെ അലമാരകളും, ഭിത്തികളും ആഡംബര വസ്തുക്കൾ കൊണ്ട് നിറച്ചാൽ മാത്രമാണ് ഭംഗി ലഭിക്കുകയുള്ളൂ എന്ന ഒരു തെറ്റായ ധാരണ ഉണ്ടായിരുന്നു.

എന്നാൽ ഇന്ന് അതിൽ നിന്നും തീർത്തും വ്യത്യസ്ഥമായി മിനിമൽ ആയ ഡിസൈനുകൾ ഉപയോഗിച്ച് ഭിത്തി ഭംഗിയാക്കുക എന്ന രീതിയാണ് ഉപയോഗപ്പെടുത്തുന്നത്.

കുട്ടികളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള ഒരിടമായി മാറ്റം.

വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ അവരെ കൊണ്ട് ചിത്രങ്ങൾ വരപ്പിച്ചും , പെയിന്റ് ചെയ്യിപ്പിച്ചും അവ ഫ്രെയിം ചെയ്തോ,അല്ലാതെയോ ഭിത്തികളിൽ തൂക്കി വക്കാവുന്നതാണ്.

ഇത് കുട്ടിക്ക് ഒരു പ്രചോദനം നൽകുമെന്ന് മാത്രമല്ല, കാഴ്ചയിൽ ഭിത്തിക്ക് ഭംഗി നൽകുകയും ചെയ്യും. കൂടാതെ കുട്ടിക്ക് ലഭിക്കുന്ന ട്രോഫികൾ ഹാങ്ങ് ചെയ്ത് വച്ചാലും അത് ഭിത്തികളുടെ ഭംഗി വർധിപ്പിക്കും. വീട്ടിലുള്ളവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരിടമായി ഭിത്തികൾ ഉപയോഗ പെടുത്താം.

സോഫ്റ്റ്‌ ഫർനിഷിങ്‌

ഒരു മനുഷ്യൻ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്ന അതേ രീതിയിൽ തന്നെ വീടിന്റെ അകത്തളങ്ങളേയും പരിപാലിക്കാം.അതു മനസിൽ കണ്ടു കൊണ്ട് ഭിത്തികൾക്ക് അനുസൃതമായ കർട്ടനുകൾ, കുഷ്യനുകൾ എന്നിവ തിരഞ്ഞെടുക്കാം.

വീട്ടിലുള്ളവർക്ക് ചെറിയ രീതിയിലെങ്കിലും സ്റ്റിച്ചിങ് അറിയുമെങ്കിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ ചവിട്ടികൾ, കർട്ടൻ കുഷ്യൻസ് എന്നിവ സ്റ്റിച് ചെയ്ത് നൽകാം.

ഭിത്തിക്ക് കോൺട്രാസ്‌റ്റ് ആയ രീതിയിൽ കർട്ടൻ കുഷ്യനുകൾ എന്നിവ നൽകുന്നതിനോടൊപ്പം തന്നെ ചെറിയ രീതിയിലുള്ള ഇൻഡോർ പ്ലാന്റുകൾ ഭിത്തിയോട് ചേർന്ന് സെറ്റ് ചെയ്തു നൽകാം.മണി പ്ലാന്റ് പോലുള്ള ചെടികൾ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കും. ഭിത്തിയോട് ചേർന്ന് ഒരു ചെറിയ ഷെൽഫ് സെറ്റ് ചെയ്ത് നൽകി വായിക്കാനുള്ള പുസ്തകങ്ങൾ നൽകുന്നത് പോലും ഒരു അലങ്കാരമാക്കി മാറ്റാൻ സാധിക്കും. ഉപയോഗിക്കുന്ന ഒരു ഹുക്കിന് പോലും പ്രത്യേകം പ്രാധാന്യം നൽകാം.ഭിത്തികളിൽ വീട്ടുകാരെയും കാഴ്ചക്കാരുടെയും സന്തോഷിപ്പിക്കുന്ന രീതിയിൽ ഉള്ള വേഡുകൾ ചേർത്ത സ്റ്റിക്കറുകൾ വാൾപേപ്പറുകൾ എന്നിവ ഒട്ടിച്ച് നൽകുന്നത് നല്ലതായിരിക്കും. സ്വിച്ച് ബോർഡുകളിൽ പോലും ഉപയോഗപ്പെടുത്താവുന്ന ചെറിയ സ്റ്റിക്കറുകൾ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ഒഴിവാക്കാവുന്ന കാര്യങ്ങൾ

  • ഭിത്തിക്ക് ഒട്ടും അനുയോജ്യമല്ലാത്ത നിറങ്ങളിലുള്ള പെയിന്റിംഗ്സ്,ഡ്രോയിങ്സ് എന്നിവ ഒഴിവാക്കാം
  • പൊടിപിടിച്ച ഇന്റീരിയർ പ്ലാന്റുകൾ ഭിത്തിയിൽ നൽകുന്നത് അഭംഗി നൽകുന്നു.
  • ഭിത്തികൾക്ക് ഒട്ടും യോജിക്കാത്ത പാറ്റേണിലുള്ള കർട്ടനുകൾ ഉപയോഗിക്കാതെ ഇരിക്കുക.
  • ആവശ്യമില്ലാത്ത ടോയ്സ്, ബുക്കുകൾ എന്നിവ അലങ്കോലമായി ഇടുന്നത് ഒഴിവാക്കാം.

നിങ്ങളുടെ കഴിവുകൾ കാണിക്കുന്നതിനുള്ള ഒരു ഇടമായി വീടിന്റെ ചുവരുകളെ കണ്ടു തുടങ്ങിയാൽ, അത് നിങ്ങളുടെയും കാണുന്നവരുടെയും മനസ്സു നിറയ്ക്കുന്ന കാഴ്ചകളാണ് സമ്മാനിക്കുക.