വലിയ അളവിൽ വെള്ളം സ്റ്റോർ ചെയ്യേണ്ടിവരുമ്പോൾ!! സ്വിംമിങ്‌ പൂൾ അല്ലെങ്കിൽ പോണ്ടുകൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സിമ്മിംഗ് പൂൾ അല്ലെങ്കിൽ വാട്ടർ tank നിർമ്മാണ സമയത്ത് തന്നെ നമ്മുടെ ശ്രദ്ധ വളരെയധികം അതിനകത്ത്  ചെല്ലേണ്ടതാണ്. എത്രമാത്രം വെള്ളം കൊള്ളാനുള്ള കപ്പാസിറ്റിയുള്ള വാട്ടർ കണ്ടെയ്‌നർ ആണ് ഉണ്ടാക്കേണ്ടത് എന്ന് ആദ്യം തന്നെ നിശ്ചയിക്കണം. അതിനനുസരിച്ച് വേണം കമ്പിയും മറ്റു കാര്യങ്ങൾ ഒക്കെ ഡിസൈൻ ചെയ്തു എടുക്കാൻ. 

എർത്ത് വർക്ക് കഴിഞ്ഞതിനുശേഷം,  അടിയിൽ നിന്ന് വരുന്ന മണ്ണ് നന്നായിട്ട് ഇടിച്ച്  ഉറപ്പിച്ചതിനുശേഷം മാത്രമേ PCC വർക്ക് തുടങ്ങൾ പാടുള്ളൂ.

PCC ക്ക് മുകളിൽ വച്ച് കമ്പി വർക്ക് സ്റ്റാർട്ട് ചെയ്യണം. ഇതിനുശേഷമാണ് സൈഡ് സ്ലാബിനു ഫോം വർക്ക് വെക്കേണ്ടത്. 

ഫോം വർക്ക് വയ്ക്കുമ്പോൾ  ലീക്കേജ് ഉണ്ടാകാത്ത തരത്തിൽ ടൈറ്റ് ആയിട്ട് വയ്ക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ കോൺക്രീറ്റ് സമയത്ത് ഗ്രൗണ്ട്  ഇറങ്ങി പോകുവാനും നാളെ അവിടെ ലീക്കേജ് വരുവാനുള്ള സാധ്യതയും കൂടുതലാണ്.  

കവർ ബ്ലോക്സ് കണിശമായി ഇട്ടുകൊടുക്കണം എന്നത് മറ്റൊരു നിർബന്ധ കാര്യം. എന്നാൽ മാത്രമേ കോൺക്രീറ്റിന് കറക്റ്റ് ആയിട്ടുള്ള കവറേജ് കിട്ടുകയുള്ളൂ. കോൺക്രീറ്റിന് ഉപയോഗിക്കുന്ന സിമൻറ് നല്ല സിമൻറ് തന്നെ തിരഞ്ഞെടുക്കണം. നല്ല M20 mix  ഇട്ടു തന്നെ വേണം കോൺക്രീറ്റ് ചെയ്യുവാൻ. 

ഈ മിക്സിൽ നല്ല വാട്ടർപ്രൂഫിങ് സൊലൂഷൻ, ഒരു ചാക്ക് സിമൻറ് ബാഗിന് 200 ml എന്ന കണക്കിന് ചേർക്കേണ്ടതാണ്. 

അതുപോലെ കോൺക്രീറ്റ് സമയത്ത് വൈബ്രേറ്റർ ഉപയോഗിച്ച് വൈബ്രേറ്റ് ചെയ്യുകയും വേണം കോൺക്രീറ്റ് mix ൽ ഉണ്ടാകുവാൻ സാധ്യതയുള്ള എയർ ബബിൾസിനെ ഒഴിവാക്കുവാൻ  വേണ്ടിയിട്ടും  കൂടെയാണ് ഈ വൈബ്രേറ്റർ ഉപയോഗിക്കുന്നത്.

കോൺക്രീറ്റ് കഴിഞ്ഞതിനുശേഷം form വർക്ക് മാറ്റുമ്പോൾ എവിടെയെങ്കിലും ചെറിയ ചെറിയ ദ്വാരങ്ങളോ മറ്റോ ഉണ്ടായിട്ടുണ്ടെങ്കിൽ സിമൻറ് വെച്ച് ഫില്ല് ചെയ്ത എടുക്കുകയും വേണം.

 21 ദിവസത്തെ നിർബന്ധം ആയിട്ടുള്ള ക്യൂറിങ് ഈ വാട്ടർ ടാങ്കിന് കൊടുക്കണം.

ഇതിനുശേഷം വാട്ടർ ടാങ്കിൻറെ പ്രതലം മുഴുവൻ ക്ലീനാക്കി  ആ പ്രതലത്തിലേക്ക് പെനിട്രേററ്റീവ് വാട്ടർപ്രൂഫിങ് കെമിക്കൽ അപ്ലൈ ചെയ്യണം. ഇത് ആ പ്രദേശത്തെ മുഴുവനായി വാട്ടർ പ്രൂഫ് ആക്കി മാറ്റും.

ഫൈബർ  മെഷ് വച്ച് വാട്ടർ ടാങ്കിൻറെ നാല് സൈഡിലും ഉള്ള ഭിത്തിയിലും ഫ്ലോറിലും ചേർന്നു നിൽക്കത്തക്ക രീതിയിൽ സിമൻറും വാട്ടർപ്രൂഫിങ് കോമ്പൗണ്ടും വെച്ച് ഫിക്സ് ചെയ്യണം. വെള്ളത്തിൻറെ പ്രഷർ മൂലം ടാങ്കിൻറെ  കീഴിലൂടെ ഉണ്ടാവുന്ന ലീക്ക് ഒഴിവാക്കാൻ  വേണ്ടിയിട്ടാണ് ഇങ്ങനെ ചെയ്യുന്നത്.

ഇതിനുശേഷം പ്ലാസ്റ്ററിങ് ചെയ്യാവുന്നതാണ്. പ്ലാസ്റ്ററിങ്ൽ നോൺ  ടോക്സിക്കായ വാട്ടർ പ്രൂഫിങ് കെമിക്കൽ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഇതിന്റെ കൂടെ താങ്കൾക്ക് ഇഷ്ടമുള്ള ബ്ലാക്ക് ഓക്സൈഡോ,  റെഡ് ഓക്സൈഡോ ചേർക്കാവുന്നതാണ്. 

ഇതിനു മുകളിൽ വേണം epoxy അടിച്ചു കൊടുക്കുവാൻ. ഇങ്ങനെ ചെയ്താൽ ലീക്കിന്റെ പ്രശ്നം ഉണ്ടാകാതെ ടാങ്കിനെ ഏറെ നാളത്തേക്ക് സംരക്ഷിക്കാം.