വീട് ഭംഗിയാക്കാനായി ടെക്സ്ചർ വർക്കുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വീടിന്റെ ഇന്റീരിയർ ഭംഗിയാക്കുന്നതിൽ വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ഇന്ന് മിക്ക ആളുകളും.

ഇവയിൽ തന്നെ വീടിന്റെ ചുമരുകൾ ഭംഗിയാക്കാനായി വ്യത്യസ്ത രീതികൾ പരീക്ഷിക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്.

പ്രത്യേക നിറത്തിലുള്ള പെയിന്റു കൾ തിരഞ്ഞെടുത്തും, ടെക്സ്ചർ, വോൾ ക്ലാഡിങ് വർക്കുകൾ ചെയ്തും, വാൾപേപ്പറുകൾ നൽകിയുമെല്ലാം ഇത്തരത്തിൽ വാളുകൾ ഭംഗിയാക്കാൻ സാധിക്കും.

അതേസമയം ഏറ്റവും ചിലവ് കുറച്ചും കൂടുതൽ ഭംഗിയിലും വാളുകൾ ചെയ്തെടുക്കാൻ ഉപയോഗിക്കാവുന്ന ഒരു രീതിയായി ടെക്സ്ചർ വർക്കുകളെ കാണുന്നു.

എന്നാൽ ശരിയായ രീതിയിൽ ടെക്സ്ചർ വർക്കുകൾ നൽകിയില്ല എങ്കിൽ അവ ഭംഗി യേക്കാൾ കൂടുതൽ അഭംഗിയാണ് വീടിന് സമ്മാനിക്കുക.

വീടിന് ടെക്സ്ചർ വർക്കുകൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.

എന്താണ് ടെക്സ്ചർ വർക്ക്?

വ്യത്യസ്ത ആകൃതിയിലും രൂപത്തിലും ആവശ്യാനുസരണം മാറ്റിയെടുക്കാൻ സാധിക്കുന്ന ഒരു മെറ്റീരിയൽ ആയി ടെക്സ്ചർ മെറ്റീരിയൽ ഉപയോഗപ്പെടുത്താവുന്നതാണ്. അക്രലിക് പോളിമർ ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന ഒരു മെറ്റീരിയലാണ് ടെക്സ്ചറുകൾ.

കൂടാതെ വെള്ളത്തെ അടിസ്ഥാനമാക്കിയാണ് ഇവ നിർമ്മിച്ചെടുക്കുന്നത്. അതുകൊണ്ടുതന്നെ ഹാനികരമായ വസ്തുക്കൾ ഒന്നും ഇവയുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നില്ല എന്ന കാര്യം ഉറപ്പു വരുത്താൻ സാധിക്കുന്നു.

അപ്ലൈ ചെയ്ത് നൽകുമ്പോൾ

ടെക്സ്ചർ വർക്കുകൾ ചെയ്യുന്നതിന് മുൻപായി ചുമര് നല്ലപോലെ പുട്ടിയിട്ട് മിനുസവും ലെവൽ ഉള്ളതും ആക്കി മാറ്റണം. അല്ലാത്തപക്ഷം മനസ്സിൽ ഉദ്ദേശിക്കുന്ന രീതിയിൽ ഉള്ള വർക്കുകൾ ചുമരിൽ ചെയ്തെടുക്കാൻ സാധിക്കുകയില്ല.പുട്ടി ഇട്ട് ലെവൽ ആക്കുന്ന ഭാഗങ്ങളിൽ ആവശ്യമുള്ള ഭാഗങ്ങളെല്ലാം കട്ട് ചെയ്തു വൃത്തിയാക്കി നൽകണം. അങ്ങനെ ചെയ്യുകയാണെങ്കിൽ ഇഷ്ടമുള്ള നിറങ്ങൾ നല്ല രീതിയിൽ ടെക്സ്ചറിൽ ചെയ്തെടുക്കാൻ സാധിക്കും.

ഇത്തരം വർക്കുകൾ ചെയ്യുമ്പോൾ ഗ്രൂസ് ലഭിക്കുന്നതിനായി അബ്രോൺ ടേപ്പ് ചുറ്റി കൊടുക്കാവുന്നതാണ്. അങ്ങനെ ചെയ്യുന്നത് വഴി ലഭിക്കുന്നത് വളരെയധികം പ്രൊഫഷണൽ ആയ ഫിനിഷിങ്ങോട് കൂടിയ വർക്കുകൾ ആയിരിക്കും. അതായത് ഏതൊരു ലോ ബഡ്ജറ്റ് വീട്ടിൽ വേണമെങ്കിലും പരീക്ഷിക്കാവുന്ന ഒന്നായി ടെക്സ്ചർ വർക്കുകളെ കണക്കാക്കാം. കുറച്ച് കലാപരമായി കഴിവുള്ള ആർക്കുവേണമെങ്കിലും നാട്ടിലെ കടകളിൽ നിന്നും അക്രലിക് പോളിമാർ മെറ്റീരിയൽ പർച്ചേസ് ചെയ്ത് ടെക്സ്ചർ വർക്കുകൾ ചെയ്തെടുക്കാവുന്നതാണ്

മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ

ടെക്സ്ചർ വർക്കുകൾ ചെയ്യുന്നതിന് ആവശ്യമായ മെറ്റീരിയലുകൾ വ്യത്യസ്ത രീതിയിലുള്ളവ ഇപ്പോൾ വിപണിയിൽ നിന്നും തിരഞ്ഞെടുക്കാൻ സാധിക്കും. കല്ലുകളുടെ വലിപ്പം കുറച്ചും, കൂട്ടിയും ഉള്ളത് ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.

സ്ക്രാച്ച് പോലുള്ള വർക്കുകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തരി കൂടുതൽ ഉള്ള മെറ്റീരിയൽ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ബക്കറ്റിൽ ശരിയായ കൺസിസ്റ്റൻസി യിൽ മിക്സ് ചെയ്തു കൊണ്ടാണ് ഇവ വിപണിയിൽ ലഭിക്കുന്നത്.ഇത്തരത്തിൽ പർച്ചേസ് ചെയ്യുന്ന ബക്കറ്റുകൾ പിന്നീട് ആവശ്യത്തിന് വെള്ളം ഉപയോഗിച്ച് ഉപയോഗപ്പെടുത്താൻ സാധിക്കും. വെള്ളം ഉപയോഗിച്ച് മിശ്രിതം ഡൈലിയുട്ട് ചെയ്താലും അവ ഭിത്തിയിൽ അടിച്ചതിനുശേഷം മാത്രമാണ് സെറ്റായി തുടങ്ങുന്നുള്ളൂ. അതുകൊണ്ടുതന്നെ പുട്ടി പോലുള്ള മെറ്റീരിയലുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വെള്ളമൊഴിച്ചാൽ ഉടനെ സെറ്റ് ആകുന്ന അവസ്ഥ ഇവിടെ വരുന്നില്ല. അക്രിലിക് പോളിമർ ബേസ് ചെയ്തു കൊണ്ടുള്ള മെറ്റീരിയൽ ഹാർഡ് ആകുന്നതിന് ഓക്സിജനുമായി പ്രവർത്തിക്കേണ്ട ആവശ്യമുണ്ട്.

സെറ്റ് ആകാൻ എടുക്കുന്ന സമയം

ഉണങ്ങിയ ഒരു ഭിത്തിയിൽ ടെക്സ്ചർ വർക്കുകൾ ചെയ്ത് ഒന്നോ രണ്ടോ മണിക്കൂറുകൾ കഴിയുമ്പോൾ മാത്രമാണ് അവ സെറ്റായി തുടങ്ങുകയുള്ളൂ. അതേസമയം ഒരുതവണ സെറ്റായി കഴിഞ്ഞാൽ അവ പരുപരുത്തതും, കരിങ്കല്ല് പോലെ ബലമുള്ളതും ആയി മാറുന്നു. എന്നാൽ അവ അപ്ലൈ ചെയ്ത് നൽകുമ്പോൾ ഭിത്തിയിൽ വെള്ളത്തിന്റെ ഒരു അംശം പോലും ഉണ്ടായിരിക്കാൻ പാടില്ല എന്നത് നിർബന്ധമാണ്. വെള്ളമുള്ള പ്രതലത്തിൽ ടെക്സ്ചർ വർക്കുകൾ ചെയ്താൽ അവ ശരിയായ രീതിയിൽ ഒട്ടുക ഇല്ല എന്ന് മാത്രമല്ല പെട്ടെന്ന് പൊളിഞ്ഞു വരുന്നതിനും കാരണമാകുന്നു.

ഏതൊരാൾക്കും സ്വന്തമായി തന്നെ വളരെയധികം എളുപ്പത്തിൽ ടെക്സ്ചർ വർക്കുകൾ ചെയ്തു വീട് ഭംഗിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. അതേസമയം മുകളിൽ പറഞ്ഞ കാര്യങ്ങൾക്ക് പ്രാധാന്യം നൽകിയാൽ കൂടുതൽ നല്ലത്.