ഒട്ടും സോഫ്റ്റല്ല സോഫ്റ്റ് ഫർണിഷിംഗ്. ഒരു വീട് പുതിയതായി വാങ്ങുമ്പോൾ അല്ലെങ്കിൽ വീട് പണി തുടങ്ങുമ്പോൾ എല്ലാവരും ആദ്യം ചിന്തിക്കുന്ന കാര്യം വീടിന്റെ അകത്തളങ്ങൾ എങ്ങിനെ അലങ്കരിക്കാം എന്നതായിരിക്കും.

വീട് പണി പകുതി പൂർത്തിയാകുമ്പോൾ തന്നെ വീട്ടിലേക്ക് ആവശ്യമായ കർട്ടനുകൾ, ഫർണിച്ചറുകൾ, പെയിന്റിംഗ്സ് എന്നിവ വാങ്ങാനുള്ള തിരക്ക് കൂട്ടലുകൾ ആരംഭിക്കും.

ഇന്നത്തെ കാലഘട്ടത്തിൽ നല്ല രീതിയിൽ ലൈറ്റിംഗ് ചെയ്യാനും ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിലേക്ക് പെയിന്റിംഗ്സ് തിരഞ്ഞെടുക്കാനും ആളുകൾ ഇഷ്ടപ്പെടുന്നു.

എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു മേഖലയാണ് സോഫ്റ്റ് ഫർണിഷിംഗ് .

ലിവിങ് ഏരിയ,കിച്ചൻ എന്നിവിടങ്ങളിലേക്ക് തിരഞ്ഞെടുക്കുന്ന ചവിട്ടികൾ, കിച്ചൺ ടവൽ, വാഷ് ഏരിയ്ക്ക് ആവശ്യമായ ടവ്വൽ എന്നിവയെല്ലാം തന്നെ സോഫ്റ്റ് ഫർണിഷിന്റെ ഭാഗമായി വരുന്ന കാര്യങ്ങളാണ്.

കർട്ടനുകളും ഈയൊരു വിഭാഗത്തിൽ ഉൾപ്പെടുമെങ്കിലും അത് ഫർണിച്ചറുകൾ,പെയിന്റ് എന്നിവയോടൊപ്പം തിരഞ്ഞെടുക്കാൻ പലരും ശ്രദ്ധിക്കാറുണ്ട്.

വീടിന്റെ അകത്തളങ്ങൾക്ക് പൂർണത കൈവരിക്കണമെങ്കിൽ സോഫ്റ്റ് ഫർണിഷിങ്ങിലും വേണം പ്രത്യേക ശ്രദ്ധ.

നല്ല രീതിയിൽ വീട് അലങ്കരിക്കാൻ സോഫ്റ്റ് ഫർണിഷിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസിലാക്കാം.

ഒട്ടും സോഫ്റ്റല്ല സോഫ്റ്റ് ഫർണിഷിംഗ്.

സോഫ്റ്റ് ഫർണിഷിങ് മെറ്റീരിയലുകളുടെ ഭാഗമായി വരുന്നത് കർട്ടനുകൾ, സോഫയിലേക്ക് തിരഞ്ഞെടുക്കുന്ന കുഷ്യനുകൾ എന്നിവ പോലുള്ള കാര്യങ്ങൾ മാത്രമല്ല കർട്ടൻ ഹോൾഡറുകൾ , കർട്ടൻ ടൈ, കർട്ടന് പുറകു വശത്ത് നൽകേണ്ട കാര്യങ്ങൾ, സോഫയിലേക്ക് ആവശ്യമായ കുഷ്യൻ കവറുകൾ, കുഷ്യൻ , ചെറുതും വലുതുമായ ഫർണീച്ചറുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.

അതോടൊപ്പം വീട്ടിലെ ഉപയോഗിച്ച തുണികൾ ഇടാൻ ആവശ്യമായ ക്ലോത്ത് ബാസ്കറ്റ് അടുക്കളയിൽ വെജിറ്റബിൾസ് സജ്ജീകരിക്കുന്നതിന് ആവശ്യമായ വെജിറ്റബിൾ ബാസ്കറ്റ് എന്നിവയും സ്ഥാനം പിടിക്കും.

ഇന്റീരിയറിൽ ആഡംബരം നിറക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രിന്റഡ് ടിഷ്യൂ പേപ്പർ , ഫ്ലോറിലേക്ക് ആവശ്യമായ കാർപെറ്റ്,കുഷ്യൻ,വ്യത്യസ്ത രീതിയിലുള്ള ക്ലാഡിങ് വർക്കുകൾ എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്.

കർട്ടനുകളിൽ തന്നെ വ്യത്യസ്ത മോഡലുകൾ വീടിന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കാവുന്നത് വിപണിയിൽ ലഭ്യമാണ്. പ്ലീറ്റഡ് കർട്ടനുകൾ സീബ്രാ ടൈപ്പ് കർട്ടനുകൾ എന്നിവയ്ക്കെല്ലാം വളരെയധികം ഡിമാൻഡ് ഉണ്ട്.

കർട്ടൻ റോഡുകൾ വ്യത്യസ്ത രീതിയിൽ അഡ്ജസ്റ്റ് ചെയ്ത് ഉപയോഗിക്കാവുന്നവ സിംഗിൾ റോഡ്,ഡബിൾ റോഡ് രീതിയിൽ ഉള്ളവയും തിരഞ്ഞെടുക്കാം.

ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിലേക്ക് കൂടുതൽപേരും തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത് പ്ലീറ്റഡ് ടൈപ്പ് കർട്ടനുകളാണ്. ഇവ കാഴ്ചയിൽ ഭംഗിയും അതേ സമയം ഒരു ആഡംബര ലുക്ക് നൽകുകയും ചെയ്യുന്നു.

ലൈറ്റ് നിറങ്ങളിൽ ചെറിയ പ്രിന്റുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ വീട്ടിനകത്തേക്ക് കൂടുതൽ പ്രകാശം ലഭിക്കുന്നതിന് സഹായിക്കും.

കർട്ടനുകളിൽ ക്ലിപ്പ് നൽകുന്ന രീതിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ശരിയായ അകലത്തിൽ അല്ല നൽകുന്നത് എങ്കിൽ കാഴ്ചയിൽ ഒട്ടും ഭംഗി ലഭിച്ചിക്കില്ല.

കുഷ്യനുകൾ, കാർപെറ്റ് എന്നിവ തിരഞ്ഞെടുക്കുമ്പോൾ

വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒരു ചെറിയ റഗും സോഫയോട് ചേർന്ന് കാർപെറ്റും നൽകാവുന്നതാണ്. സോഫ,ഇന്റീരിയർ നിറങ്ങൾ എന്നിവയോട് യോജിച്ചു നിൽക്കുന്ന രീതിയിൽ വേണം കാർപെറ്റ് തിരഞ്ഞെടുക്കാൻ.

ലിവിങ് ഏരിയയിൽ കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോഴും കുഷ്യനോട് ചേർന്നു നിൽക്കുന്ന നിറങ്ങളിൽ സിംഗിൾ ലെയർ അല്ലെങ്കിൽ റോമൻ ടൈപ്പ് കർട്ടൻ ഉപയോഗപ്പെടുത്താവുന്നതാണ്.

സോഫ കളിൽ ഹൈലൈറ്റ് ചെയ്തു നിൽക്കുന്ന രീതിയിലുള്ള നിറങ്ങളിൽ വെൽവെറ്റ് മെറ്റീരിയലിൽ ഉള്ളവ നോക്കി തിരഞ്ഞെടുത്താൽ കാഴ്ചയിൽ കൂടുതൽ ഭംഗി ലഭിക്കും.

യൂറോപ്യൻ സ്റ്റൈൽ ഫർണിച്ചറുകൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ട്രഡീഷണൽ രീതിയിലുള്ള കുഷ്യനുകൾ ഒട്ടും യോജിക്കില്ല.

ഡൈനിങ് ഏരിയ, ലിവിങ് ഏരിയ എന്നിവിടങ്ങളിലേക്ക് ഡബിൾ ലെയർ ടൈപ്പ് കർട്ടനുകൾ ഉപയോഗപ്പെടുത്തുന്നത് ആവശ്യത്തിന് വെളിച്ചം എത്തിക്കുന്നതിൽ തടസ്സമുണ്ടാക്കും.

കുടുംബാംഗങ്ങൾക്കെല്ലാം ഒരുമിച്ച് ഇരിക്കാനായി ഫ്ലോർ ടൈപ്പ് കുഷ്യനുകൾ തിരഞ്ഞെടുക്കുന്നവരും നിരവധിയാണ്.

ഡൈനിംഗ് ഏരിയയിൽ കറട്ടനുകൾക്ക് അനുയോജ്യമായ രീതിയിൽ റണ്ണറുകൾ നൽകാവുന്നതാണ്. മാത്രമല്ല പ്രിന്റഡ് ടൈപ്പ് ടിഷ്യു വളരെയധികം ട്രെൻഡ് ആയി മാറിയിരിക്കുന്നു.

ബെഡ്റൂമുകളിൽ സോഫ്റ്റ് ഫർണിഷിങ്ങിനുള്ള പ്രാധാന്യം

ബെഡിന് വേണ്ടി തിരഞ്ഞെടുക്കുന്ന ബെഡ്ഷീറ്റ്, പില്ലോ കവർ,കുഷ്യൻ കവർ, കർട്ടൻ, ക്വിൽറ്റ് എന്നിവയെല്ലാം സോഫ്റ്റ് ഫർണിഷിങ്ങിൽ പെടുന്ന കാര്യങ്ങൾ തന്നെയാണ്. ഒരു പ്രത്യേക തീം അനുസരിച്ച് ബെഡ്റൂം ഒരുക്കുക യാണെങ്കിൽ അവ കാഴ്ചയിൽ കൂടുതൽ ഭംഗി നൽകും. ഒരു നിറത്തിന് പ്രാധാന്യം നൽകി ആ തീമിൽ തന്നെ എല്ലാം മെറ്റീരിയലുകളും തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കണം.ഒരു നിറത്തിന്റെ തന്നെ വ്യത്യസ്ത ഷേഡുകൾ തിരഞ്ഞെടുക്കുന്നതിന് പകരമായി കോൺട്രാസ്റ്റ് ആയി വരുന്ന നിറങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ അവ പെട്ടെന്ന് ശ്രദ്ധയാകർഷിക്കും.

ഡാർക്ക് നിറങ്ങളാണ് പ്രധാന തീം ആയി തിരഞ്ഞെടുക്കുന്നത് എങ്കിൽ അതിനോടൊപ്പം യോജിച്ചു പോകുന്നത് ലൈറ്റ് നിറങ്ങളിലുള്ള മെറ്റീരിയലുകൾ ആണ്. ചുവപ്പ് നിറത്തിലുള്ള ബെഡ്ഷീറ്റ് തിരഞ്ഞെടുക്കുമ്പോൾ അതിനോട് യോജിച്ചു പോകാൻ ബീജ് നിറത്തിൽ റെഡ് ഫ്ലോറൽ പ്രിന്റ് കളുള്ള പില്ലോ കവർ ഉപയോഗപ്പെടുത്താം.ഇതേ രീതിതന്നെയാണ് കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടത്.ട്രെഡീഷനിൽ രീതിയിൽ കുന്തൻ വർക്ക് നൽകിയിട്ടുള്ള കുഷ്യനോടൊപ്പം പുതിയ രീതിയിലുള്ള കുഷ്യനുകൾ സെറ്റ് ചെയ്ത് നൽകുന്നത് ഒട്ടും ഭംഗി നൽകില്ല.

ഒട്ടും സോഫ്റ്റല്ല സോഫ്റ്റ് ഫർണിഷിംഗ് ലൈറ്റിനുമുണ്ട് പ്രധാന്യം

സോഫ്റ്റ് ഫർണിഷിംഗ് രീതി ഉപയോഗപ്പെടുത്തുമ്പോൾ അവയ്ക്ക് പൂർണത ലഭിക്കണമെങ്കിൽ അനുയോജ്യമായ രീതിയിൽ ലൈറ്റിങ് കൂടി നൽകേണ്ടതുണ്ട്. ലിവിങ്‌ ഏരിയക്ക് കൂൾ ലൈറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ, വാഷ് ഏരിയയിൽ നൽകുന്ന ക്ലാഡിങ് വർക്കുകൾക്ക് സ്പോട്ട് ലൈറ്റുകൾ നൽകാവുന്നതാണ്. വാൾ പാനൽ വർക്കുകൾ ചെയ്യുന്നുണ്ട് എങ്കിൽ അവക്കിടയിൽ എൽഇഡി സ്ട്രിപ്പുകൾ നൽകി കൂടുതൽ ഭംഗിയാക്കാം.

ബെഡ്റൂമുകൾക്കു വേണ്ടി ലൈറ്റ് തിരഞ്ഞെടുക്കുമ്പോൾ ആക്സന്റ് ലൈറ്റുകളാണ് കൂടുതൽ അനുയോജ്യം.അതേ സമയം ഡൈനിങ് ഏരിയ, കിച്ചൺ എന്നിവിടങ്ങളിലേക്ക് പെൻഡന്റ് ലൈറ്റുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ അവ കൂടുതൽ ആകർഷകമാക്കാൻ സാധിക്കും. ഒട്ടും വെളിച്ചമില്ലാത്ത സ്ഥലങ്ങളിലേക്ക് ലീനിയർ ലൈറ്റുകൾ നൽകുമ്പോൾ,കിച്ചണിൽ സ്പോട്ട് ലൈറ്റുകൾ നൽകി കൂടുതൽ വെളിച്ചമുള്ളതാക്കാം. ക്രോക്കറി ഷെൽഫിനകത്തും സ്പോട്ട് ലൈറ്റുകൾ നൽകുന്നത് കൂടുതൽ ഭംഗി നൽകും.

ഒട്ടും സോഫ്റ്റല്ല സോഫ്റ്റ് ഫർണിഷിംഗ് എന്ന കാര്യം ഇപ്പോൾ മനസിലായി കാണുമല്ലോ.