വീടിനകം വിശാലമാക്കാനുള്ള വഴികൾ.നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം വീടിന് പുറത്തു നിന്ന് നോക്കുമ്പോൾ ആവശ്യത്തിൽ കൂടുതൽ വലിപ്പമുള്ളതായി തോന്നിപ്പിക്കുമെങ്കിലും വീടിനകത്ത് അതിന് അനുസൃതമായ രീതിയിൽ സൗകര്യങ്ങൾ ഉണ്ടാവാറില്ല എന്നതാണ്.

മറ്റൊരു പ്രശ്നം അകത്തളങ്ങൾക്ക് ആവശ്യത്തിന് വലിപ്പമുണ്ടെങ്കിലും പല ഭാഗങ്ങളും ഉപയോഗമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയാണ്.

ശരിയായ പ്ലാനിങ് ഇല്ലാതെ വീട് നിർമിക്കുമ്പോൾ പറ്റുന്ന ഇത്തരം അബദ്ധങ്ങൾ ഒഴിവാക്കിയാൽ തന്നെ വീടിനകം വിശാലമാക്കി മാറ്റാൻ സാധിക്കും.

പല വീടുകളിലും കയറി ചെല്ലുമ്പോൾ കാണുന്ന ഒരു കാഴ്ച വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്തു തന്നെ ഫർണീച്ചറുകൾ കുത്തി നിറച്ച് നൽകിയിരിക്കുന്ന അവസ്ഥയാണ്.

വീട്ടിലെ അംഗങ്ങൾക്ക് അനുസൃതമായി മാത്രം തിരഞ്ഞെടുക്കേണ്ട ഫർണിച്ചറുകൾ ആഡംബരത്തിന് പ്രാധാന്യം നൽകി തിരഞ്ഞെടുക്കുമ്പോഴാണ് ഇത്തരത്തിലുള്ള അബദ്ധങ്ങൾ കൂടുതലായും സംഭവിക്കുന്നത്.

അകത്തളങ്ങൾ വിശാലമാക്കി നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസിലാക്കാം.

വീടിനകം വിശാലമാക്കാനുള്ള വഴികൾ.

പല വീടുകളിലും കണ്ടു വരുന്ന കാഴ്ച്ചയാണ് നീളത്തിൽ നൽകുന്ന കോറിഡോറുകൾ. പലപ്പോഴും ഇവയുടെ ആവശ്യകത എന്താണ് എന്ന് പോലും ചിന്തിക്കേണ്ടി വരുന്ന അവസ്ഥ. വീട്ടിനകത്ത് നീളം കൂടിയ പ്ലാറ്റ്ഫോമുകളും,കോറിഡോറും പരമാവധി ഒഴിവാക്കാനായി ശ്രദ്ധിക്കണം. വീടിന്റെ പ്രധാന ഹാളിൽ നിന്നും മറ്റ് ഭാഗങ്ങളിലേക്ക് പ്രവേശിക്കുന്ന രീതിയിലാണ് വീട് ഡിസൈൻ ചെയ്തിട്ടുള്ളത് എങ്കിൽ വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് നൽകുന്ന അകലം കൃത്യമായ അളവിൽ വേണം നൽകാൻ.

വീടിന് അനുയോജ്യമല്ലാത്ത രീതിയിൽ അനാവശ്യ രീതിയിലുള്ള അലങ്കാരങ്ങൾ വീടിനകത്തെ നടപ്പാതകളിൽ നിന്നും ഒഴിവാക്കാനായി ശ്രമിക്കണം.

പല വീടുകളിലും ഒരു പ്രയോജനവും ഇല്ലാത്ത രീതിയിൽ കാൻഡിലിവറുകൾ,ഫ്ലോട്ടിങ് ലിവറുകൾ എന്നിവ നൽകിയിട്ടുള്ളത് കാണാറുണ്ട്.

അവ നൽകുന്നതിന് മുൻപായി അവയുടെ ആവശ്യകതയെപ്പറ്റി ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും.

അലങ്കാരങ്ങൾക്കും പരിധി നിശ്ചയിക്കാം

വീടിന് അനുയോജ്യമായ രീതിയിൽ അനുയോജ്യമായ സ്ഥലം നോക്കി വേണം അലങ്കാരങ്ങൾ തിരഞ്ഞെടുക്കാൻ.

കണ്ണിൽ കാണുന്ന സാധനങ്ങളെല്ലാം വാങ്ങി കൂട്ടി വീട്ടിനകത്ത് വയ്ക്കാൻ പറ്റാത്ത അവസ്ഥ മാക്സിമം ഒഴിവാക്കാനായി ശ്രദ്ധിക്കണം.

ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോഴും ലളിതമായ രീതി പിന്തുടരുന്നതാണ് കൂടുതൽ നല്ലത്.

സ്ഥലം ലാഭിക്കാനും ട്രെൻഡിന് അനുസരിച്ച് ഫർണിച്ചറുകൾ ഒരുക്കാനും ഇത് സഹായിക്കും.

പരമ്പരാഗത രീതിയിലുള്ള തടിയിൽ തീർത്ത വലിയ ഫർണിച്ചറുകൾ കൊത്തുപണികൾ കൊണ്ട് കാഴ്ചയിൽ ഭംഗി നൽകുമെങ്കിലും അവ കൂടുതൽ സ്ഥലം ഉപയോഗപ്പെടുത്തുന്നതിന് കാരണമാകും.

വീട്ടുകാരുടെ ആവശ്യകതക്ക് അനുസരിച്ച് മാത്രം ഫർണിച്ചറുകൾ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്.ലിവിങ് ഏരിയയിൽ സോഫ തിരഞ്ഞെടുക്കുമ്പോൾ മൾട്ടിപർപ്പസ് രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ടീപോയ് നൽകുന്നതാണ് ഗുണം ചെയ്യുക.

ബെഡ്റൂ മുകളിൽ സ്റ്റോറേജ് ടൈപ്പ് ബെഡുകൾ തിരഞ്ഞെടുത്ത് കൂടുതൽ സ്ഥലം ലാഭിക്കാൻ സാധിക്കും.

സ്ഥാനം തിരഞ്ഞെടുക്കുമ്പോൾ

സ്ഥലപരിമിതി പ്രശ്നമായിട്ടുള്ള വീടുകളിൽ കൃത്യമായ രീതിയിൽ പസ്‌പേസ് ഉപയോഗപ്പെടുത്തണമെ ങ്കിൽ ഓരോ സാധനങ്ങൾക്കും പ്രത്യേക സ്ഥാനം നിശ്ചയിക്കേണ്ടതുണ്ട് . അതായത് അടുക്കളയിൽ ഉപയോഗിക്കുന്ന പ്രധാന ഉപകരണമായ ഫ്രിഡ്ജ്, പാത്രം കഴുകാനുള്ള സിങ്ക് ,പാചകം ചെയ്യാനുള്ള ഗ്യാസ് സ്റ്റൗ എന്നിവ അറേഞ്ച് ചെയ്യുന്നതിന് പ്രത്യേക സ്ഥലം കണ്ടെത്തേണ്ടതുണ്ട്. ഡൈനിങ് ഏരിയക്കായി പ്രത്യേക ഇടം കണ്ടെത്താൻ സാധിക്കില്ല എങ്കിൽ കിച്ചണിനോട് ചേർന്ന് ഡൈനിങ് കം കിച്ചൻ രീതിയിൽ സജ്ജീകരിച്ചു നൽകാം. അതുപോലെ ലിവിങ് ഏരിയയിൽ ടിവി സെറ്റ് ചെയ്യാനുള്ള ഇടം, ബുക്കുകൾ അറേഞ്ച് ചെയ്യാൻ താല്പര്യപ്പെടുന്നുണ്ടെങ്കിൽ അതിനാവശ്യമായ ഷെൽഫുകൾ, ഇൻഡോർ പ്ലാന്റുകൾ നൽകുന്നുണ്ടെങ്കിൽ അതിന് അനുയോജ്യമായ ഇടം എന്നിവ മുൻകൂട്ടി നിശ്ചയിക്കണം.

വീട്ടിൽ ഇൻവെർട്ടർ ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കിൽ അത് സുരക്ഷിതമായി ഉപയോഗപ്പെടുത്താവുന്ന ഒരിടം സ്റ്റെയർകേസിന്റെ താഴ് ഭാഗമാണ്. വീട്ടിൽ കാർപോർച്ച് നൽകുന്നുണ്ടെങ്കിൽ അത് സിറ്റൗട്ടിനോട് ചേർന്നു തന്നെ നൽകുന്നതാണ് കൂടുതൽ നല്ലത്.ഇങ്ങിനെ ചെയ്യുന്നത് വഴി വീടിന്റെ മുകൾ ഭാഗം ബാൽക്കണി, റൂം എന്നിവ നൽകി ഉപയോഗപ്പെടുത്താൻ സാധിക്കും. വീട്ടിൽ നിന്നും ഒരുപാട് മാറി കാർപോർച്ച് നൽകുകയാണെങ്കിൽ അത് നിർമ്മാണ ചിലവ് കൂട്ടുകയും, പ്രത്യേക സ്ഥലം കണ്ടെത്തേണ്ടി വരികയും ചെയ്യും.

വീടിനകം വിശാലമാക്കാനുള്ള വഴികൾ മനസിലാക്കിയിരുന്നാൽ വീടിനകത്തെ സ്ഥലപരിമിതി ഒരു പ്രശ്നമായി മാറില്ല.