വീടിന്റെ ഇന്റീരിയർ ചിലവ് കുറക്കാൻ.വീടുകളെ സംബന്ധിച്ച് ഇന്റീരിയർ വർക്കുകൾ കൂടുതൽ ഭംഗി നൽകുന്നതിന് സഹായിക്കുന്നു. പഴയ കാലത്തിൽ നിന്നും വ്യത്യസ്തമായി ഇന്ന് ഇന്റീരിയർ വർക്കുകൾക്കുള്ള പ്രാധാന്യം വളരെയധികം കൂടുതലാണ്.

പലപ്പോഴും ഇന്റീരിയർ വർക്കുകൾക്ക് വേണ്ടി ചിലവഴിക്കേണ്ട തുക വളരെ കൂടുതലായിരിക്കും. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഇന്റീരിയർ വർക്കിനു വരുന്ന ചെലവ് കുറയ്ക്കാൻ സാധിക്കും.

തെരഞ്ഞെടുക്കുന്ന മെറ്റീരിയൽ, കോസ്റ്റ് എന്നിവയ്ക്കെല്ലാം ഇന്റീരിയർ വർക്കിൽ വളരെയധികം പ്രാധാന്യമുണ്ട്.

ക്വാളിറ്റി നില നിർത്തിക്കൊണ്ടുതന്നെ ഇന്റീരിയർ ചിലവ് കുറയ്ക്കുന്നതിനായി ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

വീടിന്റെ ഇന്റീരിയർ ചിലവ് കുറക്കാൻ.

വ്യത്യസ്ത ക്വാളിറ്റിയിൽ ഉള്ള മെറ്റീരിയലുകൾ ഇന്റീരിയർ വർക്ക് ചെയ്യുന്നതിനായി ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

നല്ല ക്വാളിറ്റിയിൽ ഉള്ള ഒരു മെറ്റീരിയൽ കാണുമ്പോൾ ഇന്റീരിയർ വർക്കിന് അത് ഉപയോഗിച്ചാലോ എന്ന് പലർക്കും തോന്നും.

എന്നാൽ അത്തരത്തിലുള്ള ഒരു മെറ്റീരിയൽ നമ്മുടെ ബഡ്ജറ്റിന് ഇണങ്ങുന്ന താണോ എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

പലപ്പോഴും തിരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്ന മെറ്റീരിയൽ മാറുമ്പോൾ തന്നെ അത് ടോട്ടൽ കോസ്റ്റിനെ വളരെ വലിയ രീതിയിൽ ബാധിക്കും.

ഇന്റീരിയർ വർക്ക് ചെയ്യുന്നതിനു മുൻപായി വ്യത്യസ്ത വേണ്ടേർസിനെ കണ്ടെത്തി അവരിൽ നിന്നും ഒരുക്വട്ടേഷൻ വാങ്ങാവുന്നതാണ്.

തുടർന്ന് ആ ക്വട്ടേഷനിൽ നൽകിയിട്ടുള്ള കാര്യങ്ങൾ എന്തെല്ലാമാണെന്ന്‌ വിശദമായി മനസ്സിലാക്കുക.

ലിസ്റ്റിൽ ഏതെല്ലാം കാര്യങ്ങൾ ആഡ് ചെയ്യണമെന്ന് വെണ്ടറോട് ആവശ്യപ്പെടുക. എപ്പോഴും ഒന്നിൽ കൂടുതൽ ആളുകളെ കണ്ടെത്തി അവരിൽ നിന്നും ക്വട്ടേഷൻ വാങ്ങുന്നതാണ് നല്ലത്.

നമ്മുടെ ആവശ്യങ്ങൾ എല്ലാം പറഞ്ഞു ക്വട്ടേഷൻ തയ്യാറാക്കി തരുമ്പോൾ അതിൽ നിന്നും ഒരു ബെസ്റ്റ് പ്രൈസ് വെണ്ടർമാരുമായി കമ്പയർ ചെയ്തു കൊണ്ട് തിരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്.

ഇന്റീരിയർ വർക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ

പലപ്പോഴും വീടിന്റെ പണികളെല്ലാം പൂർത്തിയായ ശേഷമാണ് ഇന്റീരിയർ വർക്ക് സ്റ്റാർട്ട് ചെയ്യുന്നത്. അതുകൊണ്ടു തന്നെ നമ്മുടെ കൈവശം ഇനി എത്ര രൂപ കൂടി ബാക്കിയുണ്ട് എന്നകാര്യം ഒരു ഏകദേശ ധാരണ ലഭിക്കുന്ന സമയമായിരിക്കും. വീട് നിർമ്മാണത്തിനായി മാറ്റിവെച്ച മുഴുവൻ തുകയിൽ ഇന്റീരിയർ വർക്കിന് അധികമായി തുക എടുക്കാൻ സാധിക്കുന്ന അവസ്ഥയാണെങ്കിൽ അതിനനുസരിച്ചുള്ള മെറ്റീരിയലുകൾ തിരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ ഇൻബിൽട്ട് രീതിയിലുള്ള ഫർണിച്ചറുകൾ വീട്ടിലേക്ക് തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ക്വട്ടേഷൻ വെണ്ടറിൽ നിന്നും വാങ്ങാവുന്നതാണ്.

പലപ്പോഴും വൈറ്റ് പോലുള്ള ബേസിക് നിറങ്ങൾ ഉപയോഗിച്ച് ഒരു ക്വട്ടേഷൻ ആണ് മിക്ക ഇന്റീരിയർ ഡിസൈനർമാരും നമുക്ക് തരിക. അവയിൽനിന്നും മാറ്റി മറ്റ് കളറുകളിലേക്ക് പോകുമ്പോൾ സ്വാഭാവികമായും ചിലവ് 90 ശതമാനത്തിനു മുകളിൽ വരാനുള്ള സാധ്യത മുന്നിൽ കാണണം. തിരഞ്ഞെടുക്കുന്ന മെറ്റീരിയൽ വീടിനടുത്തുള്ള ഷോപ്പുകളിൽ നിന്ന് ലഭിക്കുമെങ്കിൽ അവിടെനിന്നും പർച്ചേസ് ചെയ്യുന്നതാണ് നല്ലത്. അതല്ല എങ്കിൽ ട്രാൻസ്പോർട്ടേഷൻ കോസ്റ്റ് കൂടി നൽകേണ്ടി വരും. പലപ്പോഴും ഇംപോർട്ടഡ് ഐറ്റംസ് ഉപയോഗിച്ച് ഇന്റീരിയർ വർക്ക് ചെയ്യുമ്പോൾ ചിലവ് കൂടാനുള്ള കാരണം അവയുടെ ട്രാൻസ്പോർട്ടേഷൻ കോസ്റ്റ്, ടാക്സ് എന്നീ കാര്യങ്ങളാണ്.

ഇന്റീരിയർ വർക്കിനോടൊപ്പം

വീടിന്റെ ഇന്റീരിയർ വർക്കുകൾ ചെയ്യുന്നതിനോടൊപ്പം തന്നെ വെൻറിലേഷൻ, ജനാലകൾ എന്നിവയ്ക്ക് ആവശ്യമായ മോസ്കിറ്റോ നെറ്റ്, തുണി അലക്കി ഇടാനുള്ള ഹാങ്ങറുകൾ എന്നിവ കൂടി പറഞ്ഞു ചെയ്യിക്കാവുന്നതാണ്.മോസ്കിറ്റൊ നെറ്റ് അത്യാവശ്യം നല്ല ക്വാളിറ്റിയിൽ ചെയ്തെടുക്കണം എങ്കിൽ സ്ക്വയർഫീറ്റിന് 1000 രൂപ നിരക്കിൽ നൽകേണ്ടിവരും. മാത്രമല്ല വീടിന്റെ ഇന്റീരിയർ ഭാഗങ്ങളിൽ പ്രത്യേക നിറങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവയും,ഫർണിച്ചറുകൾ, കർട്ടൻ എന്നിവയും ആവശ്യാനുസരണം പറഞ്ഞു ചെയ്യിക്കാവുന്നതാണ്.

എന്നാൽ ഇത്തരം വർക്കുകൾ നമ്മുടെ ബഡ്ജറ്റിൽ അധിക തുക ഉണ്ടെങ്കിൽ മാത്രം ചെയ്യുന്നതാണ് കൂടുതൽ നല്ലത്. അതല്ല എങ്കിൽ ആവശ്യമായ കാര്യങ്ങൾ മാത്രം ഇന്റീരിയർ വർക്കിൽ നൽകുകയും പിന്നീട് സാമ്പത്തികമായി ബാധ്യതകൾ ഇല്ലാത്ത സമയത്ത് ബാക്കി വർക്കുകൾ ചെയ്യുന്നതുമാണ് നല്ലത്. പല വീടുകളിലും കണ്ടു വരുന്ന ഒരു അബദ്ധം ഇന്റീരിയർ വർക്കിന് ആവശ്യമില്ലാതെ നിരവധി ആഡംബര വസ്തുക്കൾ വാങ്ങി കൂട്ടുകയും ആവശ്യ സാധനങ്ങൾ ഇല്ലാത്തതുമാണ്. ഈ ഒരു അവസ്ഥ വരാതിരിക്കാൻ പരമാവധി ശ്രമിക്കുക.

വീടിന്റെ ഇന്റീരിയർ ചിലവ് ചുരുക്കാൻ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്.