വീടുകൾക്ക് മോടി കൂട്ടാൻ തിരഞ്ഞെടുക്കാം മോഡേൺ ഫർണിച്ചറുകൾ.

എല്ലാവർക്കും തങ്ങളുടെ വീട് മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമായി ഇരിക്കണം എന്നതായിരിക്കും ആഗ്രഹം.

അതിനായി വൃത്തിയുടെ കാര്യത്തിലും, ഭംഗിയുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ നൽകുന്നതിനുള്ള വഴികളും അന്വേഷിക്കാറുണ്ട്.

ഒരു വീടിന് മോഡേൺ ലുക്ക്‌ തരുന്നതിൽ വളരെയധികം പ്രാധാന്യ-മർഹിക്കുവയാണ്ഫർണിച്ചറുകൾ.

കാലത്തിനനുസരിച്ച് ഫർണിച്ചറുകളുടെ രൂപത്തിലും നിറത്തിലുമെ ല്ലാം വളരെയധികം മാറ്റം വന്നിരിക്കുന്നു.

പലപ്പോഴും ക്ലാസിക്,മോഡേൺ ശൈലികൾ സമന്വയിപ്പിച്ച് കൊണ്ടുള്ള ഫർണിച്ചറുകളാണ് പലരും തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്.

കാഴ്ചയിൽ ഭംഗി തരിക മാത്രമല്ല പാരമ്പര്യത്തിന്റെ പ്രൗഢി കാത്തു സൂക്ഷിക്കുന്നതിലും ഫർണ്ണിച്ചറുകൾക്ക് ഒരു പ്രധാന സ്ഥാനം തന്നെയുണ്ട്.

നമ്മുടെ നാടിന്റെ സമ്പന്നതയും പാരമ്പര്യവും നില നിർത്തുന്നതിൽ തേക്ക്, ഈട്ടി പോലുള്ള മരങ്ങളിൽ തീർത്ത ഫർണിച്ചറുകൾക്ക്‌ പ്രത്യേകത നില നിർത്താൻ സാധിക്കുന്നു .

വീടുകളെ മോടി പിടിപ്പിക്കുന്നതിനായി മോഡേൺ രൂപത്തിൽ വ്യത്യസ്ത വർണ്ണങ്ങളിലും പാറ്റേണിലുമുള്ള ഫർണിച്ചറുകൾ വിപണിയിൽ ലഭിക്കുന്നുണ്ട്.

ഒരു വീടിനെ മോഡേൺ രൂപത്തിൽ ആക്കി മാറ്റാനായി ഉപയോഗപ്പെടുത്താവുന്ന കുറച്ച് ഫർണിച്ചറുകളെ പറ്റി അറിഞ്ഞിരിക്കാം.

1) കോഫീ ടേബിൾ

വീട്ടിലേക്ക് വരുന്ന അതിഥികളെ സൽക്കരിക്കുന്നതിൽ കോഫി ടേബിളിന് ഉള്ള പങ്ക് അത്ര ചെറുതല്ല. മിക്കപ്പോഴും കാപ്പി പങ്കിട്ട് ആശയവിനിമയം നടത്താൻ ഏറ്റവും അനുയോജ്യമായ ഇടം കോഫി ടേബിൾ തന്നെയാണ്.

വൃത്താകൃതിയിലും, ദീർഘചതുരാകൃതിയിലും മൾട്ടി പർപ്പസ് രീതിയിലും കോഫി ടേബിളുകൾ ഡിസൈൻ ചെയ്യാം.

ഇവയിൽ കുറച്ച് സങ്കീർണമായ കൊത്തുപണികൾ കൂടി നൽകുന്നതോടെ ലിവിങ് റൂം, ബെഡ് റൂം എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ കോഫി ടേബിൾ തിരഞ്ഞെടുക്കാവുന്നതാണ്.

മോഡേൺ രീതിയിലുള്ള മൾട്ടിപർപ്പസ് കോഫി ടേബിളുകൾ പ്രധാനമായും ട്രഷറർ ചെസ്റ്റ് ഉൾപ്പെടുത്തിക്കൊണ്ടാണ് നിർമ്മിക്കുന്നത്.

അതുകൊണ്ടുതന്നെ ഇവ വീടിന് ഒരു മോഡേൺ ലുക്ക് തരുന്നതിനോടൊപ്പം സ്ഥലം ലാഭിക്കാനുള്ള ഒരിടം എന്ന രീതിയിലും ഉപയോഗപ്പെടുത്താം.

2) ജാപ്പനീസ് ബെഡുകൾ

അത്യാധുനിക രീതിയിൽ മിക്ക വീടുകളിലും ഇപ്പോൾ തിരഞ്ഞെടുക്കുന്നത് ജാപ്പനീസ് ബെഡുകൾ ആണ്. വളരെയധികം ലളിതമായ രീതിയിലാണ് ഇത്തരം ബെഡുകൾ ഡിസൈൻ ചെയ്തിട്ടുള്ളത്.

ഒരു താഴ്ന്ന പ്ലാറ്റ്ഫോം നൽകി അതിനുമുകളിൽ കൂടുതൽ പരപ്പ് തോന്നിക്കുന്ന രീതിയിലാണ് ജാപ്പനീസ് ബെഡിന്റെ ഡിസൈൻ.

വളരെയധികം കട്ടിയുള്ള തടികൾ ഉപയോഗിച്ചാണ് കട്ടിൽ നിർമ്മിക്കുന്നത്.

മോഡേൺ ലുക്ക് നൽകുക മാത്രമല്ല പലപ്പോഴും ഒരു അലങ്കാര വസ്തുവിനോട് ഉപമിക്കാവുന്ന രീതിയിലാണ് ഇത്തരം ബെഡുകൾ ഡിസൈൻ ചെയ്തീർക്കുന്നത്.

3) ക്ലാസിക്കൽ മോഡൽ ആക്സന്റ് ചെയറുകൾ

പഴമയും പുതുമയും ഒരുമിച്ച് വീട്ടിലേക്ക് കൊണ്ടു വരാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്ഷൻ ആണ് ക്ലാസിക്കൽ മോഡൽ ആക്സന്റ് ചെയറുകൾ. കൊത്തു പണിക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് കസേരകൾ ഡിസൈൻ ചെയ്തിട്ടുള്ളത്.

ആഡംബരത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് കൊത്തുപണി കളോടൊപ്പം പ്രത്യേക വളയങ്ങൾ നൽകുന്നു. വ്യത്യസ്ത നിറങ്ങളിൽ തീർത്ത വളയങ്ങൾ കാഴ്ചയിൽ ഒറ്റനോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കാൻ കഴിവുള്ളവയാണ്.

രൂപഭംഗി കൊണ്ട് പലപ്പോഴും കസേരകൾക്ക് ചലിക്കാനുള്ള ശേഷി ഉണ്ടോ എന്നുപോലും നമ്മളിൽ തോന്നൽ ഉളവാക്കും. ഇത്തരം കസേരകൾ ലിവിങ് റൂം, ബെഡ്റൂം എന്നിവയ്ക്കായി കൂടുതൽ അനുയോജ്യമായ രീതിയിൽ തിരഞ്ഞെടുക്കാവുന്നതാണ്.

4) ഐലൻഡ് കിച്ചണുകൾ

വ്യത്യസ്ത രീതിയിലുള്ള കിച്ചണുകൾ ഇന്ന് വീട് നിർമാണത്തിൽ തിരഞ്ഞെടുക്കുന്നുണ്ട്. ഒരുകാലത്ത് അടുക്കളക്ക് വേണ്ടി ഒരു പ്രത്യേക മുറി തന്നെ സജ്ജീകരിച്ചു നൽകിയിരുന്നുവെങ്കിൽ ഇന്ന് അതിൽ നിന്നും തീർത്തും വ്യത്യസ്തമായി ഓപ്പൺ കിച്ചണുകൾ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും.

വീട്ടിലെ കുടുംബാംഗങ്ങൾക്ക് സംസാരിച്ചു കൊണ്ട് ഭക്ഷണം പാചകം ചെയ്യാനുള്ള അവസരമൊരുക്കുകയാണ് ഓപ്പൺ കിച്ചണുകൾ.

എന്നാൽ ഇവയിൽ തന്നെ മോഡേൺ രീതിയിലുള്ള കിച്ചണുകൾ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഓപ്ഷൻ ആണ് ഐലൻഡ് കിച്ചണുകൾ. റോ ടിംബർ ഉപയോഗപ്പെടുത്തി അക്രിലിക് ബാർ സ്തൂപങ്ങൾ നൽകിക്കൊണ്ടാണ് കിച്ചൻ ഡിസൈൻ ചെയ്യുന്നത്.

പാരമ്പര്യത്തിന് വളരെയധികം പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു ഡിസൈൻ ആയി ഐലൻഡ് കിച്ചണുകളെ കണക്കാക്കാം. അതുകൊണ്ടുതന്നെ ഇന്ത്യൻ വീടുകളിൽ അടുക്കള നിർമ്മാണത്തിന് തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച രീതിയാണ് ഐലൻഡ് മോഡൽ കിച്ചണുകൾ. എന്നുമാത്രമല്ല വീടിന് ഒരു മോഡേൺ ലുക്ക് തരികയും ചെയ്യും.

5) പ്രത്യേക ആകൃതിയിലുള്ള അലമാരകൾ

മിക്ക വീടുകളിലും ഇന്റീരിയറിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് ആവശ്യത്തിന് സ്റ്റോറേജ് സ്പേസ് ഇല്ലാത്തത്. ഉള്ള സ്ഥലം നല്ല രീതിയിൽ ഉപയോഗപ്പെടുത്താതെ യും, ഡിസൈൻ ചെയ്ത പലഭാഗങ്ങളും പിന്നീട് ഉപയോഗപ്പെടുത്താൻ പറ്റാത്ത അവസ്ഥയും പല വീടുകളിലും ഉണ്ടാകാറുണ്ട്.

എന്നാൽ കബോർഡുകൾ നൽകുമ്പോൾ വ്യത്യസ്ത ഷേപ്പുകളിൽ സ്ഥലം കൃത്യമായ രീതിയിൽ ഉപയോഗപ്പെടുത്തിയാണ് ഡിസൈൻ ചെയ്ത് നൽകുന്നത് എങ്കിൽ സ്റ്റോറേജ് സ്പേസ് മാത്രമല്ല തരുന്നത് മറിച്ച് കാഴ്ചയിൽ കൂടുതൽ ഒരു മോഡേൺ ലുക്കും ലഭിക്കും .

വളരെ കുറഞ്ഞ സ്ഥലങ്ങളിൽ സീലിംഗ് ടൈപ്പ് വാർഡ്രോബുകൾ, കോംപാക്ട് ടൈപ്പ് സ്റ്റോറേജ് എന്നിവ നൽകുന്നതിലൂടെ ബെഡ്റൂമുകൾ ക്ക് മോഡേൺ രീതി കൈവരിക്കാൻ സാധിക്കുന്നു.

വീട് മോടി കൂട്ടുന്നതിലും,മോഡേൺ ആക്കുന്നതിലും ഫർണിച്ചറുകൾക്കുള്ള സ്ഥാനം ചെറുതല്ല. കാലത്തിന് അനുസൃതമായ മാറ്റങ്ങളാണ് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോഴും ആവശ്യമായിട്ടുള്ളത്.