അകത്തളങ്ങളുടെ ചുമരുകൾക്ക് മിഴിവേകാൻ സഹായിക്കുന്ന അഞ്ചു വ്യത്യസ്ത കളർ കോമ്പിനേഷനുകൾ പരിചയപ്പെടാം.

പ്രകൃതിയിൽ കാണുന്ന ഓരോ നിറത്തിനും പ്രത്യേകതകളും വ്യത്യസ്തമാണ് . ഇവയിൽ തന്നെ കണ്ണിന് പെട്ടെന്ന് ആകർഷണത നൽകുന്നവയുണ്ട്. എന്നാൽ ചിലത് മറ്റൊരു പ്രതീതി യിലേക്ക് നമ്മളെ എത്തിക്കാനും കഴിവുള്ളവയാണ്.

ചില നിറങ്ങൾ നമ്മൾ കാണുന്ന കാഴ്ചയെ തന്നെ മാറ്റി മറിക്കുമ്പോൾ മറ്റുചിലത് നമ്മുടെ ഉൾകാഴ്ചകളിലേക്ക് നിറങ്ങൾ വാരി വിതറുന്നു. അതുകൊണ്ടുതന്നെ വീടിന്‍റെ അകത്തളങ്ങളിൽ വ്യത്യസ്ത കളർ കോമ്പിനേഷനുകൾ പരീക്ഷിക്കുന്നത് കണ്ണിനും മനസ്സിനും ഒരേ രീതിയിൽ കുളിർമ പകരുന്നു.

അകത്തളങ്ങളിലെ ചുമരുകളിൽ പരീക്ഷിച്ചു നോക്കാവുന്ന 5 വ്യത്യസ്ത കളർ കോമ്പിനേഷനുകളും അവ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളും മനസ്സിലാക്കാം.

1) പേസ്റ്റൽ അല്ലെങ്കിൽ ലൈറ്റ് നിറങ്ങൾ.

ഇപ്പോൾ ഏറ്റവുമധികം ട്രെൻഡിങ് ആയി നിൽക്കുന്ന കളറുകളിൽ ഉൾപ്പെടുന്നവയാണ് പേസ്റ്റൽ കളറുകൾ. വീടുകളുടെ പെയിന്‍റ് മാത്രമല്ല മറ്റ് പല മേഖലകളിലും പേസ്റ്റൽ കളറുകൾ തിരഞ്ഞെടുക്കാനാണ് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്.

ബേബി ബ്ലൂ, പിങ്ക്, ലൈറ്റ് ഗ്രേ, പിസ്ത ഗ്രീൻ പോലുള്ള പേസ്റ്റൽ കളറുകൾ വ്യത്യസ്ത കോമ്പിനേഷനുകളിൽ പരീക്ഷിക്കുന്നതു വഴി വളരെയധികം സോഫ്റ്റ് ആയതും, എന്നാൽ കണ്ണിന് കൂടുതൽ സുഖം നൽകുന്നതുമായ ഒരു പ്രതീതി ലഭിക്കുന്നു.

2) പർപ്പിൾ കളർ, ഗൺ മെറ്റൽ ഗ്രേ കോമ്പിനേഷൻ.

കേൾക്കുമ്പോൾ അത്ര ആകർഷണീയത തോന്നുന്ന കളർ കോമ്പിനേഷൻ ആയി പർപ്പിൾ,ഗ്രേ എന്നിവ തോന്നുന്നില്ല എങ്കിലും അവ സംയോജിക്കുമ്പോൾ അകത്തളങ്ങൾക്ക് ലഭിക്കുന്ന പ്രതീതി വളരെ വ്യത്യസ്തമായിരിക്കും.

അതായത് പർപ്പിൾ എന്ന ഡാർക്ക് കളറിനോട്‌,ഗ്രേ എന്ന ലൈറ്റ് കളർ ചേരുമ്പോൾ അത് സ്നേഹത്തിന്റെയും, വർണ്ണ വൈവിധ്യത്തിന്റെയും ഒരു പുതിയ തലം ചുമരുകളിൽ സൃഷ്ടിക്കുന്നു.

3)സോഫ്റ്റ്‌ പിങ്ക്,ടർഖോയ്‌സ് നിറങ്ങൾ

അകത്തളങ്ങളുടെ ചുമരുകൾക്ക് ബോൾഡ് ലുക്ക്‌ നൽകാൻ ആഗ്രക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഒരു കളർ കോമ്പിനേഷൻ ആണ് സോഫ്റ്റ് പിങ്കും ടർക്കോയിസും.

ഇവ മിക്സ്‌ ചെയ്ത് കൊണ്ട് ഉപയോഗിക്കാവുന്ന നിറങ്ങൾ. പ്രത്യേകിച്ച് കുട്ടികളുടെ വീടുകളിൽ ഇത്തരം നിറങ്ങൾ പരീക്ഷിക്കുന്നത് വളരെയധികം പ്രസന്നമായ ഒരു അന്തരീക്ഷംസൃഷ്ടിക്കുന്നതിന് സഹായകരമാണ്.

4) ഗ്രേപ്പ്, അക്വാറിയം ബ്ലൂ കളറുകള്‍

വളരെയധികം എനർജി നൽകുന്ന നിറങ്ങളാണ് ഗ്രേപ്പ്ബ്ല്യൂ നിറങ്ങള്‍.ഉപയോഗപ്പെടുത്താവുന്ന തീർത്തും വ്യത്യസ്തമായ ഒരു കളർ കോമ്പിനേഷൻ ആണ് ഗ്രേപ്പ്, അക്വാറിയം ബ്ലൂ.

ചുറ്റും ഒരു സന്തോഷകരമായ പ്രതീതി സൃഷ്ടിച്ചെടുക്കുന്ന അതിൽ ഈ ഒരു കളർ കോമ്പിനേഷന് ഉള്ള പ്രാധാന്യം അത്ര ചെറുതല്ല. അകത്തളങ്ങൾ കൂടുതൽ വെളിച്ചമുള്ളതാക്കി മാറ്റാൻ അക്വാ, ഗ്രേപ്പ് നിറങ്ങൾ പരീക്ഷിക്കാവുന്നതാണ്.

5) മഞ്ഞയും, നീലയും ചേർന്നുള്ള കളർ കോമ്പിനേഷൻ.

മഞ്ഞ,നീല നിറങ്ങൾ ചേർന്നുള്ള കോമ്പിനേഷൻ ഇലക്ട്രിക് പെയറിംഗ് ആയി കണക്കാക്കപ്പെടുന്നു.

മനസ്സിന്‍റെ വികാരങ്ങളെ സ്വാധീനിക്കാൻ കഴിവുള്ള ഒരു നിറമായി നീലയെ കണക്കാക്കുന്നു. കുട്ടികളുള്ള വീട്ടിൽ ബുദ്ധിക്ക് പ്രാധാന്യം നൽകുന്ന നിറമായി മഞ്ഞ നിറം കൂടി അതോടൊപ്പം ചേർത്തു നൽകാം.