അടുക്കളയുടെ അകത്തങ്ങളങ്ങൾ ഭംഗിയാക്കാനായി ചില നുറുങ്ങു വിദ്യകൾ.

ഏതൊരു വീടിനെ സംബന്ധിച്ചും ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ട ഭാഗം തന്നെയാണ് അടുക്കള. പഴയ രീതിയിൽ നിന്നും വ്യത്യസ്തമായി പുതിയ രീതികൾ അവലംബിച്ച് കൊണ്ടാണ് ഇന്ന് മിക്ക വീടുകളിലും അടുക്കള നിർമ്മിച്ച് നൽകുന്നത്.

ഇവയിൽ തന്നെ രണ്ട് അടുക്കളകൾ നിർമ്മിച്ച് നൽകുന്ന വീടുകളും കുറവല്ല. ഏറ്റവും പുതിയ രീതിയിൽ കിച്ചൻ ചെയ്യാൻ ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കുന്നത് മോഡുലാർ കിച്ചണുകൾ ആണ്. ഇവയിൽ തന്നെ ഓപ്പൺ കിച്ചൻ, ഐലൻഡ് കിച്ചൻ, L- ഷേപ്പ് കിച്ചൻ എന്നിങ്ങനെ വ്യത്യസ്ത രീതികളും ഉപയോഗപ്പെടുത്തുന്നുണ്ട്.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും അടുക്കളയുടെ അകത്തളങ്ങൾക്ക് കൂടുതൽ ഭംഗി നൽകാനുള്ള കാര്യങ്ങൾ പലരും ശ്രദ്ധിക്കാറില്ല. അതുകൊണ്ടുതന്നെ എത്ര ഭംഗിയായി ചെയ്ത കിച്ചണും വളരെ കുറഞ്ഞ സമയത്തിൽ കറ പിടിച്ചതും കാണാൻ ഭംഗി ഇല്ലാത്തതുമായി മാറുന്നു.

പലപ്പോഴും ഭക്ഷണം ഉണ്ടാക്കുന്ന വ്യക്തി ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന സ്ഥലം കിച്ചൻ ആണ് എന്നതും, ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലം എന്നീ കാര്യങ്ങൾ ചിന്തിക്കുകയാണെങ്കിൽ അടുക്കള ഭംഗിയാക്കി വയ്ക്കാൻ എല്ലാവർക്കും മനസ് വരും.

അടുക്കളയുടെ അകത്തളങ്ങളിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെപ്പറ്റി മനസ്സിലാക്കാം.

അടുക്കള അലങ്കരിക്കേണ്ട രീതി.

അടുക്കളയുടെ ക്യാബിനറ്റുകൾ നിർമ്മിച്ചു നൽകാൻ ഏറ്റവും നല്ല മെറ്റീരിയൽ മറൈൻ പ്ലൈവുഡ് തന്നെയാണ്.ഇവ ഉപയോഗിച്ച് ഷെൽഫുകൾ നിർമ്മിക്കുമ്പോൾ മുൻകാലങ്ങളിൽ പ്രധാനമായും പെയിന്റ് ആണ് അടിച്ചിരുന്നത്.

എന്നാൽ അതിന് പകരമായി ലാമിനേറ്റ് ഉപയോഗിക്കാവുന്നതാണ്. ലാമിനേറ്റ് ഉപയോഗിക്കുകയാണെങ്കിൽ അവ വളരെ എളുപ്പം ക്ലീൻ ചെയ്യുന്നതിന് സാധിക്കും.

ഷട്ടറുകൾ നൽകുമ്പോൾ

വ്യത്യസ്ത ഡിസൈനുകളിലും, പാറ്റേണിലുമുള്ള ലാമിനേറ്റ് കൾ തിരഞ്ഞെടുക്കുന്നത് തന്നെയാണ് ഷട്ടറുകൾ ക്കും നല്ലത്.

അങ്ങിനെ ചെയ്യുന്നത് വഴി ഏതെങ്കിലും രീതിയിൽ അഴുക്കു പറ്റുകയോ കറ വീഴുകയോ ചെയ്താൽ അവ വെള്ളം ഉപയോഗിച്ച് വളരെ പെട്ടെന്ന് വൃത്തിയാക്കി എടുക്കാൻ സാധിക്കും.

കിച്ചൻ ക്യാബിനറ്റിൽ ഉപയോഗപ്പെടുത്താവുന്ന മറ്റൊരു മെറ്റീരിയലാണ് പ്രീ ലാം ബോർഡ്‌. ഇവയുടെ മുകളിൽ PU പെയിന്റ് അടിച്ച് നൽകുകയാണെങ്കിൽ കൂടുതൽ ഭംഗി ലഭിക്കുന്നതാണ്. PU പെയിന്റ് അടിക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നം അതിനുമുകളിൽ സ്ക്രാച്ച് വരുമ്പോൾ അവ പെട്ടെന്ന് പോകില്ല എന്നതാണ്.

കിച്ചണിൽ ബോട്ടം ക്യാബിനറ്റ് നൽകുമ്പോൾ.

മിക്ക വീടുകളിലും പറ്റുന്ന ഒരു പ്രധാന അബദ്ധം കിച്ചണിലെ ബോട്ടം ക്യാബിനറ്റ് നൽകുമ്പോൾ ആവശ്യത്തിന് ശ്രദ്ധ നൽകുന്നില്ല എന്നതാണ്.

കിച്ചണിൽ താഴെയുള്ള ഷെൽഫുകൾ നൽകുമ്പോൾ അവയുടെ വലിപ്പം 85 സെന്റീമീറ്റർ മുതൽ 90 സെന്റീമീറ്റർ വരെ നിലനിർത്താനായി ശ്രദ്ധിക്കുക.

അതോടൊപ്പം തന്നെ ക്യാബിനറ്റിന് മുകളിൽ സ്ലാബുകൾ നൽകിയിരുന്ന രീതിയാണ് മുൻപ് കൂടുതലായും കണ്ടു വന്നിരുന്നത്.

അതിൽ നിന്നും തീർത്തും വ്യത്യസ്തമായി ഗ്രാനൈറ്റ് പതിപ്പിച്ച് നൽകുന്ന രീതിയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി പ്രത്യേക രീതിയിലുള്ള പശ ഉപയോഗപ്പെടുത്തിയാണ് ഒട്ടിച്ച് നൽകുന്നത്.

എന്നാൽ ഇങ്ങിനെ ചെയ്യേണ്ട ആവശ്യം ശരിക്കും വരുന്നില്ല. കിച്ചൻ ക്യാബിനറ്റ് ചെയ്ത് അതിനു മുകളിൽ ഗ്രാനൈറ്റ് സ്ലാബ് നേരിട്ട് തന്നെ പിൻ ചെയ്ത് നൽകാവുന്നതാണ്.

ഈ ഒരു രീതിയാണ് ചെയ്യുന്നത് എങ്കിൽ കിച്ചൻ ക്യാബിനറ്റിനകത്ത് നല്ല രീതിയിൽ സ്പേസ് ഉപയോഗപ്പെടുത്താൻ സാധിക്കും.

കൂടാതെ പല്ലി പാറ്റ, പോലുള്ള ജീവികൾ അതിനകത്ത് പ്രവേശിക്കുന്നതും ഒഴിവാക്കാൻ സാധിക്കും.

കിച്ചൺ ആക്സസറീസ് തിരഞ്ഞെടുക്കുമ്പോൾ.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കിച്ചൺ കൂടുതൽ ഭംഗിയായും വൃത്തിയായും ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലുള്ള ആക്സസറീസ് ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

അതായത് പ്ലെയിൻ ബാസ്ക്കറ്റുകൾ,താലി ബാസ്കറ്റ്, വെജിറ്റബിൾ അടുക്കി വയ്ക്കുന്നതിന് ആവശ്യമായ പ്രത്യേക ബാസ്ക്കറ്റുകൾ എന്നിവ ആവശ്യാനുസരണം തിരഞ്ഞെടുക്കാം.

ചെറിയ സ്പേസ് നല്ല രീതിയിൽ മാനേജ് ചെയ്യുന്നതിനു വേണ്ടി ബോട്ടിൽ ബാസ്കറ്റുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

ഇവ പെട്ടെന്ന് കൈകാര്യം ചെയ്യുന്നതിനും സാധിക്കും. അടുക്കളയുടെ കോർണർ ഭാഗങ്ങൾക്ക് വേണ്ടി ഡിസൈൻ ചെയ്തിട്ടുള്ള മാജിക് കോർനേഴ്സ് ഉപയോഗപ്പെടുത്താം. ഇവ പൂർണ്ണമായും പുറത്തെടുത്ത് ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം നല്ല ബ്രാൻഡുകളുടെ ആക്സസറീസ് നോക്കി പർച്ചേസ് ചെയ്യുക എന്നതാണ്. തിരഞ്ഞെടുക്കുന്ന ആക്സസറീസ് നിർമ്മിച്ചിരിക്കുന്ന മെറ്റീരിയൽ SS ആണ് എന്ന കാര്യം ഉറപ്പുവരുത്തുക.അങ്ങിനെ ചെയ്യുന്നതു വഴി കൂടുതൽ കാലം ഈട് നിൽക്കും. പൗഡർ കോട്ടിങ് ആണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അവ പെട്ടെന്ന് അടർന്നു വീഴാനുള്ള സാധ്യതയുണ്ട്.

ടോൾ യൂണിറ്റുകൾ ഉപയോഗപ്പെടുത്താം.

കിച്ചണിൽ വലിയ സാധനങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടി ടോൾ യൂണിറ്റുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. ഇവ വലിച്ച് പൂർണമായും തുറന്നു ഉപയോഗിക്കാവുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.

ഷട്ടർ ഭാഗങ്ങളിൽ നൽകിയിരിക്കുന്ന സാധനങ്ങൾ പോലും ഡോർ ഓപ്പൺ ചെയ്യുമ്പോൾ തന്നെ എളുപ്പത്തിൽ പുറത്തേക്ക് വരുന്നതാണ്.ടോപ് ക്യാബിനറ്റ് നൽകുമ്പോൾ ചെറിയ രീതിയിലുള്ള സ്പൂൺ, ഫോർക്, തവി എന്നിവ ഹാങ്ങ്‌ ചെയ്ത് നൽകാവുന്ന രീതിയിലുള്ള ആക്സസറീസും വിപണിയിൽ ലഭിക്കുന്നുണ്ട്.

ലൈറ്റ് നൽകുമ്പോൾ

കിച്ചൻ ലൈറ്റ് സജ്ജീകരിച്ച് നൽകുമ്പോൾ ഭിത്തികളിൽ നൽകുന്ന ലൈറ്റിന്റെ അതേ പ്രാധാന്യം ടോപ് ക്യാബിനറ്റിന് കൂടി നൽകാവുന്നതാണ്. ചെറിയ രീതിയിലുള്ള സ്പോട്ട് ലൈറ്റുകൾ ടോപ് ക്യാബിനറ്റിൽ നൽകുകയാണെങ്കിൽ അവ കൂടുതൽ ഭംഗിയും, പ്രകാശവും നൽകുന്നതിന് സഹായിക്കുന്നു. സ്പോട് ലൈറ്റ് ഉപയോഗിക്കുമ്പോൾ ബോട്ടം കാബിനറ്റിന് മുകളിൽ നൽകിയിട്ടുള്ള സ്ലാബിലേക്ക് നല്ല രീതിയിൽ പ്രകാശം ലഭിക്കുകയും പണികൾ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുകയും ചെയ്യും.

ഇത്തരത്തിൽ ചെറിയ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ തന്നെ ഏതൊരു ചെറിയ അടുക്കളയും കൂടുതൽ ഭംഗിയുള്ളതും വൃത്തിയുള്ളതുമാക്കി മാറ്റാൻ സാധിക്കും.