വീടിന് മിഴിവേകാൻ തിരഞ്ഞെടുക്കാവുന്ന നിറങ്ങളും,ശ്രദ്ധ നൽകേണ്ട കാര്യങ്ങളും.

പലപ്പോഴും ഒരു വലിയ വീട് നിർമാണം പൂർത്തിയായി കഴിയുമ്പോൾ വലിപ്പം കുറവുള്ളതായി തോന്നുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇവിടെയാണ് വീടിനായി തിരഞ്ഞെടുക്കുന്ന നിറങ്ങളുടെ പങ്ക് എടുത്തു പറയേണ്ടത്.

അതേസമയം ഏതൊരു ചെറിയ വീടിനെയും വലിപ്പം ഉള്ളതായി തോന്നിപ്പിക്കുന്നതിലും നിറങ്ങൾക്കുള്ള പ്രാധാന്യം ചെറുതല്ല.

പ്രധാനമായും വീട്ടിലേക്ക് ആവശ്യമായ പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ വീട്ട് ഉടമയുടെയും വീട്ടുകാരുടെയും അഭിപ്രായത്തിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്.

അതേസമയം ഒരു ഇന്റീരിയർ ഡിസൈനറോട് തങ്ങളുടെ ആശയങ്ങൾ പങ്കുവെച്ച് അഭിരുചിക്ക് അനുസരിച്ച് നിറങ്ങൾ തിരഞ്ഞെടുക്കുകയുമാ വാം.

ഒരു വീടിന്റെ ഇന്റീരിയർ വലിപ്പം ഉള്ളതായി തോന്നിപ്പിക്കുന്നതിൽ വളരെയധികം പങ്കു വഹിക്കുന്ന നിറങ്ങളുടെ സാന്നിധ്യത്തെ പറ്റി വിശദമായി മനസ്സിലാക്കാം.

നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ

പലപ്പോഴും ബെഡ്റൂമുകൾക്ക് കൂടുതൽ വിശാലത തോന്നുന്നതിന് ലൈറ്റ് നിറങ്ങളിലുള്ള പെയിന്റ്, കർട്ടൻ, ആക്സസറീസ് എന്നിവ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

അതായത് ഓരോ മുറികളും കൃത്യമായ അളവുകളിൽ ആണ് നിർമ്മിച്ച് നൽകുന്നത്.അതുകൊണ്ടുതന്നെ പിന്നീട് അതിൽ മാറ്റം വരുത്തുക എന്നത് അസാധ്യമായ കാര്യമാണ്.

അതേസമയം ലൈറ്റ് നിറങ്ങളിലുള്ള മെറ്റീരിയലുകൾ ഉപയോഗിക്കുകയാണെങ്കിൽ മുറികളുടെ സ്ഥലപരിമിതി ഒരു പരിധിവരെ കാണുന്നവർക്ക് തിരിച്ചറിയാൻ സാധിക്കില്ല.

ഫ്ലോറിങ്ങിനായി മാർബിൾ, ലൈറ്റ് നിറങ്ങളിലുള്ള ടൈലുകൾ എന്നിവ തിരഞ്ഞെടുക്കാം. അതല്ല എങ്കിൽ മാർബിൾ പീസുകൾ തിളങ്ങുന്ന രൂപത്തിൽ നൽകിയും സെറ്റ് ചെയ്യാം.

അതേസമയം മുറിയിലേക്ക് അത്യാവശ്യം നല്ല രീതിയിൽ വെളിച്ചം ലഭിക്കുന്നുണ്ടെങ്കിൽ വൈറ്റ് കളർ പെയിന്റ് തന്നെ തിരഞ്ഞെടുത്താൽ മതി.

ഫർണിച്ചറുകൾ,കർട്ടൻ, പെയിന്റ് എന്നിവ തിരഞ്ഞെടുക്കുമ്പോൾ.

ഏതൊരു റൂമിനെ സംബന്ധിച്ചും സോഫ്റ്റ് പാർട്ട്‌ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ് ഫർണിച്ചറുകളും, പെയിന്റും കർട്ടനുകളും. ഇവ തമ്മിൽ ഒരു പ്രത്യേക സിങ്ക് കൊണ്ടുവരാൻ സാധിച്ചാൽ തന്നെ ആ മുറിക്ക് നല്ല രീതിയിൽ വലിപ്പം ഉള്ളതായി അനുഭവപ്പെടും.

പല വീടുകളിലും കണ്ടു വരുന്ന ഒരു പ്രവണതയാണ് യാതൊരുവിധ ബന്ധവുമില്ലാത്ത നിറങ്ങളിൽ ഇത്തരം മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നത്.

ഇവ മുറികളിൽ അഭംഗി നൽകുക മാത്രമല്ല, ആവശ്യത്തിന് വെളിച്ചം, വലിപ്പം എന്നിവ ഇല്ലാത്ത അവസ്ഥയും സൃഷ്ടിക്കുന്നു.ഡാർക്ക് നിറങ്ങൾ ഉപയോഗിക്കുമ്പോൾ മിനിമൽ വാക്കുകൾക്ക് മാത്രമായി തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.

അതായത് സോഫയുടെ കുഷ്യൻ, ഡെകോർ ഐറ്റംസ് എന്നിവ തിരഞ്ഞെടുക്കുമ്പോൾ ലൈറ്റ് നിറങ്ങളോടൊപ്പം ഡാർക്ക് ഷേഡുകൾ ഉപയോഗപ്പെടുത്തി നോക്കാം. ഇത് കൂടുതൽ ഭംഗി നൽകുന്നതിനു സഹായിക്കും.

ഫ്ലോറിങ് ചെയ്യുമ്പോൾ

ടൈലുകളിൽ ഗ്ലോസി മെറ്റീരിയൽ തിരഞ്ഞെടുക്കുകയാണെങ്കിൽ വീടിനകത്ത് കൂടുതൽ വലിപ്പമുള്ള തായി ഫീൽ ചെയ്യും. മുറികളിൽ വ്യത്യസ്ത ഭാഗങ്ങളിലായി മിററുകുകൾ സെറ്റ് ചെയ്ത് നൽകുന്നതും കൂടുതൽ വലിപ്പമുള്ള അനുഭവം നൽകുന്നു.

കളർ കോമ്പിനേഷനുകൾക്കുള്ള പ്രാധാന്യം

നേരത്തെ പറഞ്ഞതുപോലെ ലൈറ്റ് നിറങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും അതോടൊപ്പം ചെറിയ രീതിയിൽ ഡാർക്ക് ഷേഡുകൾ നൽകുകയും ചെയ്താൽ മുറികൾക്ക് വലിപ്പം ലഭിക്കുക മാത്രമല്ല ഒരു റിച്ച് ലുക്ക് ലഭിക്കുകയും ചെയ്യും.

കൂടുതൽ റഫ് ആയ രീതിയിലാണ് കിച്ചൻ ഉപയോഗിക്കുന്നത് എങ്കിൽ ലൈറ്റ് നിറങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. അതേസമയം അത്യാവശ്യം നല്ല ശ്രദ്ധ നൽകി കിച്ചൻ ഉപയോഗിക്കുന്നവർക്ക് ലൈറ്റ് നിറങ്ങൾ ഉപയോഗിക്കുന്നത് കൂടുതൽ പ്രീമിയം ലുക്ക് തരുന്നതിന് സഹായിക്കുന്നു. നോൺ ബ്രാൻഡഡ് ഉൽപന്നങ്ങൾ കൊണ്ടാണ് ഇന്റീരിയർ വർക്കുകൾ ചെയ്യുന്നത് എങ്കിലും അവ വാറണ്ടി നോക്കി വേണം തിരഞ്ഞെടുക്കാൻ

വീട് പണിയിൽ ഇന്റീരിയർ വർക്കുകൾ ആരംഭിക്കേണ്ട സമയം

ഒരു വീടുപണിക്ക് ആവശ്യമായ പ്ലാൻ വരക്കുമ്പോൾ തന്നെ ഇന്റീരിയർ വർക്കുകൾ ക്കുള്ള പ്ലാൻ വരച്ചു തുടങ്ങാവുന്നതാണ്. അങ്ങിനെ ചെയ്യുന്നത് വഴി ഓരോ മുറികളിലും ആവശ്യമായി വരുന്ന ഫർണിച്ചറുകൾ, അവ ഫിക്സ് ചെയ്യേണ്ട സ്ഥലം, വലിപ്പം എന്നിവയെപ്പറ്റിയെല്ലാം ഒരു കൃത്യമായ ധാരണ ലഭിക്കും. കൂടാതെ വാർഡ്രോബുകൾ, ബെഡ് എന്നിവ സെറ്റ് ചെയ്ത് നൽകുമ്പോൾ സ്ഥലപരിമിതി ഒരു പ്രശ്നമായി വരില്ല.

കൃത്യമായി പ്ലാൻ ചെയ്യാതെ ഇന്റീരിയർ വർക്കുകൾ ചെയ്യുമ്പോഴാണ് പലപ്പോഴും ആവശ്യത്തിന് സ്ഥലം ലഭിക്കാതെ വീടിന് ഒരു ഇടുങ്ങിയ അവസ്ഥ തോന്നിപ്പിക്കുന്നത്. കൃത്യമായ പ്ലാൻ ഉണ്ടെങ്കിൽ ഉപയോഗിക്കേണ്ട നിറങ്ങളുടെ അനുപാതം, മെറ്റീരിയൽ, ഫർണിച്ചർ എന്നിവയുടെ കാര്യത്തിലും കൃത്യത പുലർത്താൻ സാധിക്കും. ഏതൊരു ചെറിയ വീടിനെയും കൂടുതൽ വലിപ്പമുള്ളതും ഭംഗിയുള്ളതും ആക്കി മാറ്റുന്നതിൽ നിർണായകമായ പങ്ക് നിറങ്ങൾക്കുണ്ട്.