ഇന്റീരിയർ ഡിസൈനിൽ ആർട്ടിനുള്ള സ്ഥാനം.ഇന്റീരിയർ ഡിസൈൻ ചെയ്യുന്നതിന് കലാപരമായ ഒരു കഴിവ് ആവശ്യമാണ്.

ഇന്ന് നിരവധി കമ്പനികൾ ഇന്റീരിയർ ഡിസൈനിങ് വർക്കുകൾ ചെയ്തു നൽകുന്നുണ്ട് എങ്കിലും അവയിൽ പൂർണമായും ആർട്ടിനു പ്രാധാന്യം നൽകി എത്ര പേർ ചെയ്യുന്നുണ്ട് എന്നത് ചിന്തിക്കേണ്ട കാര്യമാണ്.

കലയോടൊപ്പം തന്നെ ആത്മാർത്ഥത കൂടി ചേരുമ്പോൾ മാത്രമാണ് അത് പൂർണ്ണ അർത്ഥത്തിൽ എത്തുന്നുള്ളൂ.

ഇന്റീരിയർ ഡിസൈനുമായി ബന്ധപ്പെട്ട വ്യത്യസ്ത ആർട്ട് വർക്കുകളാണ് വാൾ ആർട്ട്, റൂഫ് ആർട്ട്, കർട്ടൻ ആർട്ട് എന്നിവയെല്ലാം.

കേൾക്കുമ്പോൾ ഇത് ആർക്കു വേണമെങ്കിലും ചെയ്യാവുന്ന കാര്യമല്ലേ എന്ന് കരുതുന്നുണ്ടെങ്കിൽ അത് തീർത്തും തെറ്റായ ധാരണ മാത്രമാണ്.

വർക്കിന് അതിന്റെ പൂർണ ഭംഗി ലഭിക്കണമെങ്കിൽ കലാപരമായ കഴിവുകൾ കൂടി അതിൽ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

ഇന്റീരിയർ വർക്കിൽ ആർട്ടിനുള്ള സ്ഥാനത്തെ പറ്റി വിശദമായി മനസ്സിലാക്കാം.

ഇന്റീരിയർ ഡിസൈനിൽ ആർട്ടിനുള്ള സ്ഥാനം.

ഇന്റീരിയറില്‍ വ്യത്യസ്ത നിറങ്ങൾ വ്യത്യസ്ത രീതിയിൽ ഉപയോഗപ്പെടുത്തുന്നതിൽ അല്ല കാര്യം.

മറിച്ച് ഇന്റീരിയറിന് അനുയോജ്യമായ രീതിയിൽ നിറങ്ങൾ തിരഞ്ഞെടുത്ത് അവ എങ്ങിനെ അപ്ലൈ ചെയ്യുന്നു എന്നതിലാണ്.

പ്രകാശം കൂടുതൽ ലഭിക്കേണ്ട ഭാഗങ്ങളിൽ ഇളം നിറങ്ങൾ തിരഞ്ഞെടുക്കുന്നതും കുറവ് ആവശ്യമുള്ള ഭാഗങ്ങളിൽ ഡാർക്ക് നിറങ്ങൾ നൽകുന്നതും കലാപരമായ ഒരു കഴിവ് തന്നെയാണ്.

നിറങ്ങളെ പറ്റി കൃത്യമായ ധാരണ ഇല്ലാത്ത ഒരു വ്യക്തിക്ക് ഏതു നിറം ഏത് ഭാഗത്ത് നൽകണമെന്നത് എപ്പോഴും ആശങ്ക സൃഷ്ടിക്കുന്ന ഒന്നായിരിക്കും.

മാത്രമല്ല പാറ്റേണുകൾ തിരഞ്ഞെടുക്കുമ്പോഴും കലയുടെ പ്രാധാന്യം വരുന്നുണ്ട്. ഒരിക്കലും യോജിക്കാത്ത പാറ്റേണുകൾ യോജിക്കാത്ത നിറങ്ങളുമായി ചേർത്തു വയ്ക്കുമ്പോൾ അവ കാഴ്ചക്കാരിൽ ഉണ്ടാക്കുന്നത് ഒരു മടുപ്പാണ്.

ശരിയായ നിറങ്ങൾ ഇന്റീരിയറിൽ ശരിയായ രീതിയിൽ പരീക്ഷിക്കുക എന്നത് കലാപരമായി കഴിവുള്ള ഒരാൾക്ക് വളരെ എളുപ്പം സാധിക്കും.

ഇന്റീരിയർ ഡിസൈനിൽ ആർട്ടിനുള്ള സ്ഥാനം പെയിന്റിങ്‌സും,നിറങ്ങളും

ഒറ്റനോട്ടത്തിൽ ഭംഗി തോന്നുന്ന എല്ലാ പെയിന്റിംഗ് സും ചിലപ്പോൾ ഇന്റീരിയറിൽ യോജിക്കണം എന്നില്ല. തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ നമ്മുടെ വീട്ടിലെ ഇന്റീരിയറിന് എത്രമാത്രം യോജിക്കും എന്നതിലാണ് കാര്യം. ചിത്രങ്ങൾ,ക്ലോക്ക് എന്നിവ ഒരുമിച്ച് നൽകുന്ന രീതിയിലുള്ള ആർട്ട് വർക്കുകൾക്ക് ഇന്ന് ആളുകൾക്കിടയിൽ വളരെയധികം പ്രിയമേറുന്നു ണ്ട്. ഒരേ രീതിയിൽ വ്യത്യസ്ത പാർട്സ് രീതിയിൽ ഘടിപ്പിക്കാവുന്ന ചിത്രങ്ങൾ തിരഞ്ഞെടുക്കാനും ആളുകൾ ഇഷ്ടപെടുന്നു.

പെയിന്റിംഗ്സ് തിരഞ്ഞെടുക്കുമ്പോൾ ഒരു തീമിനെ ആസ്പദമാക്കിയാണ് ചെയ്യുന്നത് എങ്കിൽ അത് ഒരു പ്രത്യേക ലുക്ക് തന്നെ വീടിനു നൽകും. മാത്രമല്ല കുട്ടികളുടെ ബെഡ്റൂ മുകളിൽ അവരുടെ ഇഷ്ടാനുസരണം കാർട്ടൂൺ കഥാപാത്രങ്ങൾ ചോദിച്ച് മനസ്സിലാക്കി ചെയ്യുന്നതും ഒരു കലാപരമായ കഴിവ് തന്നെയാണ്. ഇത് കുട്ടികൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ പുറത്തു കൊണ്ടുവരാനും സഹായിക്കും. ലിവിങ്, ഡൈനിങ്,ബെഡ്റൂമുകൾ എന്നിവിടങ്ങളിലേക്ക് അനുയോജ്യമായ നിറങ്ങൾ, കർട്ടനുകൾ, വോൾപേപ്പർ എന്നിവ തിരഞ്ഞെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വളരെയധികം ശ്രദ്ധയോടു കൂടി ചെയ്യേണ്ട ഒന്നായി ഇതിനെ കണക്കാക്കാം.

അടുക്കളയിലും ആർട്ട് വർക്കോ?

അടുക്കളയിലും ആർട്ട് വർക്കുകൾക്ക് പ്രാധാന്യമുണ്ട്. ഉപയോഗിക്കുന്ന കണ്ടെയ്നറുകളുടെ ഷേപ്പ്, ഷെൾഫുകളുടെ ആകൃതി,ക്യാബിനറ്റിന്റെ നിറം എന്നിവ തിരഞ്ഞെടുക്കുമ്പോഴെല്ലാം ഇന്റീരിയർ ഡിസൈൻ പ്രാധാന്യം നിങ്ങൾക്ക് മനസ്സിലാകും. കബോർഡുകൾക്ക് ലാമിനേറ്റഡ് ഷീറ്റ് ഉപയോഗപ്പെടുത്തുമ്പോൾ ഒരിക്കലും ചേരാത്ത രണ്ടു നിറങ്ങളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അത് നിങ്ങൾക്ക് തന്നെ പെട്ടെന്ന് മടുപ്പുളവാക്കുന്ന കാര്യമായി മാറും.അടുക്കളയിലെ മേൽക്കൂരയിൽ വ്യത്യസ്ത രീതിയിലുള്ള ഡിസൈനുകൾ,സിമന്റ് വർക്ക് എന്നിവ പരീക്ഷിക്കാവുന്നതാണ്. അതേസമയം ഫോൾസ് സീലിങ് വർക്കുകൾ ചെയ്യാൻ ഒട്ടും അനുയോജ്യമായ ഒരു ഇടമല്ല അടുക്കള.

കൂടുതലായി ചൂടും തണുപ്പും ഏൽക്കുന്ന ഇടമായതു കൊണ്ടു തന്നെ ഈർപ്പം നിലനിർത്താനും അവ പെട്ടെന്ന് കേടായി പോകാനും കാരണമാകുന്നു. വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നൽകുന്ന അതേ ശ്രദ്ധ അല്ലെങ്കിൽ അതിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട ഇടമാണ് കിച്ചൻ. പ്രകാശം കൂടുതൽ ലഭിക്കുന്നതിനായി ലൈറ്റ് നിറങ്ങളിലുള്ള പെയിന്റും,കട്ടനും ഇവിടേക്ക് തിരഞ്ഞെടുക്കാം.

കർട്ടൻ ആർട്ട് പരീക്ഷിക്കുമ്പോൾ

വീടിന്റെ അന്തരീക്ഷത്തിന് അനുസൃതമായി കർട്ടനുകൾ തിരഞ്ഞെടുക്കുന്ന രീതിയാണ് കർട്ടൻ ആർട്ട്. അതായത് വീട്ടിൽ ആഘോഷങ്ങൾ നടക്കുമ്പോൾ അതിനനുസൃതമായ രീതിയിൽ വേണം കർട്ടനുകൾ സജ്ജീകരിച്ചു നൽകാൻ. ഉദാഹരണത്തിന് കുട്ടികളുടെ പിറന്നാളാഘോഷങ്ങൾക്ക് ലൈറ്റ് പിങ്ക്, ഇളം നീല പോലുള്ള നിറങ്ങളാണ് കൂടുതൽ അനുയോജ്യം. ഇത് പ്രത്യേക മൂഡ് സെറ്റ് ചെയ്യാനായി സഹായിക്കും. ബെഡ്റൂമുകൾക്ക് വേണ്ടി കർട്ടനുകൾ, ഫ്ളോറിങ് എന്നിവ തിരഞ്ഞെടുക്കുമ്പോഴും ലൈറ്റ് നിറങ്ങൾ തിരഞ്ഞെടുത്ത് അതിനനുസൃതമായ രീതിയിൽ വേണം നൽകാൻ.

അതായത് വാളുകൾ ഹൈലൈറ്റ് ചെയ്യുകയോ,വാൾപേപ്പർ നൽകുകയോ ആണ് എങ്കിൽ പ്രകാശം ഏത് ഭിത്തിയിലേക്ക് ആണ് കൂടുതൽ ലഭിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ചെയ്യേണ്ടത്. ലൈറ്റ് നിറങ്ങൾ നൽകുന്ന റൂമുകളിൽ 3 ചുമരുകൾക്ക് ലൈറ്റ് നിറങ്ങൾ നൽകി ഒരു ചുമരിനു മാത്രം ഡാർക്ക്‌ നിറം പരീക്ഷിക്കാവുന്നതാണ്. ഡാർക്ക് നിറത്തിനോട് യോജിക്കുന്ന രീതിയിലുള്ള കർട്ടനുകൾ കൂടി നോക്കി സെറ്റ് ചെയ്ത് നൽകാം. ഇന്റീരിയൽ ഡിസൈൻ എന്നത് വെറുമൊരു വർക്ക് അല്ല മറിച്ച് ഒരു ആർട്ട് വർക്ക് ആണ് എന്ന കാര്യം ഇപ്പോൾ മനസ്സിലായി കാണുമല്ലോ.

ഇന്റീരിയർ ഡിസൈനിൽ ആർട്ടിനുള്ള സ്ഥാനം അത്ര ചെറുതല്ല.