കണ്ണടച്ച് ഇന്റീരിയഡിസൈനറെ തിരഞ്ഞെടുക്കേണ്ട.ഇന്റീരിയർ വർക്കുകൾക്ക് വളരെയധികം ഡിമാൻഡ് കൂടി കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.

സ്വന്തം വീടിന് മറ്റുള്ള വീടുകളിൽ നിന്നും വ്യത്യസ്തമായ ഒരു ഇന്റീരിയർ വേണമെന്ന് പലരും കരുതുമ്പോൾ അവയ്ക്ക് പുറകിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും പലതാണ്.

വീടിന്റെ മോടി കൂട്ടാനായി കണ്ണുമടച്ച് പണം ചിലവഴിക്കുന്ന പലരും ഇത്തരം ചതികളിൽ പെടുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.

ചെറുതും വലുതുമായ നിരവധി ഇന്റീരിയർ ഡിസൈനിങ് കമ്പനികൾ ഇന്ന് നമ്മുടെ നാട്ടിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു.

വീടിന്റെ ഇന്റീരിയർ വർക്കുകൾക്കായി ഒരു ഇന്റീരിയർ ഡിസൈനറെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

കണ്ണടച്ച് ഇന്റീരിയർ ഡിസൈനറെ തിരഞ്ഞെടുക്കേണ്ട,ഇവ കൂടി ശ്രദ്ധിക്കണം.

ചെറുതോ വലുതോ ആയ ഏത് ഇന്റീരിയർ ഡിസൈനിങ് കമ്പനിയെ പണി ഏൽപ്പിച്ച് നൽകുമ്പോഴും നിങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി ഉദ്ദേശിച്ച ബഡ്ജറ്റിൽ പണി പൂർത്തിയാക്കി നൽകുമോ എന്ന കാര്യമാണ് ആദ്യമായി പരിഗണിക്കേണ്ടത്.

വലിയ കമ്പനികളെ തിരഞ്ഞെടുത്ത് പണി ഏൽപ്പിച്ച് നൽകുന്നതു കൊണ്ട് പൂർണ്ണത ലഭിക്കണമെന്നില്ല. മാത്രമല്ല പറഞ്ഞ സമയത്ത് പണി പൂർത്തിയാക്കി നൽകുമോ എന്ന കാര്യവും പരിഗണിക്കണം.

ഇന്റീരിയർ വർക്കുകളിൽ മിക്കപ്പോഴും സംഭവിക്കുന്നത് ഉദ്ദേശിച്ച തുകയേക്കാൾ വലിയ ഒരു എമൗണ്ട് കയ്യിൽ നിന്ന് നഷ്ടമാകുന്ന അവസ്ഥയാണ്.

വീട് നിർമ്മിക്കാനായി ചിലവഴിക്കുന്ന തുകയുടെ അത്രത്തോളം തന്നെ ഇന്റീരിയർ ഡിസൈൻ ചെയ്യാനായും പലരും ചിലവഴിക്കുന്നുണ്ട്.

യഥാർത്ഥത്തിൽ ആവശ്യങ്ങൾ അറിഞ്ഞ് അത്യാവശ്യ മാത്രം അലങ്കാരങ്ങൾ നൽകുക എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം. കോൺട്രാക്ട് രീതിയിൽ പണിയെടുത്ത് ഇന്റീറിയർ വർക്കുകൾ ചെയ്തു നൽകുന്നവരും നിരവധിയുണ്ട്.

ഇഷ്ടമുള്ള ഡിസൈനുകൾ അവരെ കാണിച്ച് പണി ചെയ്തു നൽകാനായി ആവശ്യപ്പെടാം. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ പലർക്കും പറ്റുന്ന ഒരു വലിയ അബദ്ധം അത്തരം ആളുകൾ ചെയ്ത പഴയ വർക്കുകളെ പറ്റി അന്വേഷിക്കാതെ പണം മുൻകൂട്ടി നൽകുന്നതാണ്.

മിക്കപ്പോഴും പണം ലഭിച്ചു കഴിഞ്ഞാൽ പിന്നെ അവരെപ്പറ്റി യാതൊരു വിവരവും ഇല്ലാത്ത അവസ്ഥയാകും. മറ്റൊരു വലിയ ചതി അവർ നിങ്ങളോട് പറയുന്ന മെറ്റീരിയൽ ആയിരിക്കില്ല ചിലപ്പോൾ പണി പൂർത്തിയായി കഴിയുമ്പോൾ ഉപയോഗിച്ചിട്ടുണ്ടാവുക.

വാങ്ങിച്ച പണത്തിന് യാതൊരു മൂല്യവും കൽപ്പിക്കാതെ ലോ ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ച് പണി ചെയ്ത് തീർത്തിട്ടുണ്ടാകും.

പിന്നീട് അവ മാറ്റി സ്ഥാപിക്കാൻ പോലും പറ്റാത്ത സാഹചര്യവും ഉണ്ടായേക്കാം.

ഇന്റീരിയർ വർക്കുകൾ ആരെ ഏൽപ്പിച്ച് നൽകുകയാണെങ്കിലും ഇടയ്ക്കിടയ്ക്ക് പണിസ്ഥലത്ത് പോയി കബോർഡുകളും മറ്റും നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെറ്റീരിയലുകൾ കണ്ട് ഉറപ്പു വരുത്തുകയും നിങ്ങളോട് പറഞ്ഞ അതേ മെറ്റീരിയൽ തന്നെയല്ലേ ഉപയോഗിക്കുന്നത് എന്ന കാര്യം ഉറപ്പു വരുത്തുകയും ചെയ്യുക.

കാഴ്ചയിൽ ഒരേ രീതിയിൽ തോന്നിപ്പിക്കുന്ന വ്യത്യസ്ത ക്വാളിറ്റിയിൽ ഉള്ള മെറ്റീരിയലുകളും ഇന്ന് വിപണിയിൽ സുലഭമാണ്. അതുകൊണ്ടുതന്നെ പൂർണ്ണമായും അവ എല്ലാവർക്കും കണ്ടാൽ പെട്ടെന്ന് മനസിലായിക്കൊള്ളണമെന്നില്ല.

ഇന്റീരിയർ വർക്കുകൾ ആരംഭിക്കുന്നതിന് മുൻപായി.

ഇന്റീരിയർ വർക്കുകളിൽ പെയിന്റിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തു തരുന്ന കമ്പനികളും അതേസമയം നോർമൽ ഇന്റീരിയർ വർക്കുകൾ മാത്രം ചെയ്തു നൽകുന്ന ആളുകളും ഉണ്ടായിരിക്കും. നിങ്ങളുടെ ആവശ്യങ്ങളും ബഡ്ജറ്റും പറഞ്ഞ് അതിൽ ഏതെല്ലാം കാര്യങ്ങൾ അവർ ചെയ്തു തരും എന്ന കാര്യം കൃത്യമായി ചോദിച്ചു മനസിലാക്കുക.

ഉപയോഗിക്കുന്ന മെറ്റീരിയൽ ഏകദേശം അവയ്ക്ക് വരാനിടയുള്ള കോസ്റ്റ് എന്നിവ ഉൾപ്പെടുത്തി ഒരു ക്വട്ടേഷൻ വാങ്ങുക.

ഒരൊറ്റ ഇന്റീരിയർ ഡിസൈനറുടെ അഭിപ്രായം മാത്രം കേട്ട് അവർക്ക് പണി ഏൽപ്പിച്ച് നൽകാതെ ഇതേ ആവശ്യങ്ങൾ പറഞ്ഞ് മറ്റുള്ള കമ്പനികളിൽ നിന്നും ക്വട്ടേഷൻ വാങ്ങാവുന്നതാണ്.

അതിൽ നിങ്ങൾക്ക് ഏതാണോ ലാഭകരമെന്ന് തോന്നുന്നത് അവരുടെ മുൻകാല വർക്കുകൾ കൂടി പരിഗണിച്ച ശേഷം തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്.

വീടുപണി ആരംഭിക്കുമ്പോൾ തന്നെ ഇന്റീരിയർ വർക്കിനുള്ള പ്ലാനും ഉണ്ടാക്കി വയ്ക്കുന്നതാണ് എപ്പോഴും നല്ലത്.

അങ്ങിനെ ചെയ്യുന്നത് വഴി ഫർണിച്ചറുകൾ, വാർഡ്രോബുകൾ എന്നിവയ്ക്കുള്ള സ്ഥാനം കൃത്യമായി കണ്ടെത്താനും അത് കൂടുതൽ ഭംഗിയായി ചെയ്തെടുക്കാനും സാധിക്കും.

കിച്ചൻ, ബാത്റൂം പോലുള്ള ഭാഗങ്ങളിൽ വാർഡ്രോബുകൾ നിർമ്മിക്കുന്നതിനായി വാട്ടർപ്രൂഫിങ് മെറ്റീരിയലുകൾ തന്നെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടണം.

അല്ലെങ്കിൽ ഈർപ്പം നിന്ന് അവ പെട്ടെന്ന് നശിച്ചു പോകാനും ചിതൽ പോലുള്ള പ്രശ്നങ്ങൾ വരാനുമുള്ള സാധ്യത കൂടുതലാണ്.

ഇന്റീരിയർ വർക്ക് ചെയ്യുന്നതിന് ആവശ്യമായ വ്യത്യസ്ത മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ തുലഭമായി ലഭിക്കുന്നുണ്ട്. ക്വാളിറ്റി കൂടിയ മെറ്റീരിയൽ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും, കുറഞ്ഞ മെറ്റീരിയൽ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങളും ചോദിച്ച് മനസ്സിലാക്കുക.

ചിലപ്പോൾ നിങ്ങൾ മനസിൽ ഉദ്ദേശിക്കുന്ന മെറ്റീരിയൽ ഉപയോഗിച്ച് വർക്ക് ചെയ്തു കഴിഞ്ഞാൽ അവയ്ക്ക് കൂടുതൽ ആയുസ് ഉണ്ടായിരിക്കണം എന്നില്ല.

ട്രെൻഡ് മാറുന്നതിനനുസരിച്ച് ഇന്റീരിയർ ഡിസൈനിലും വലിയ രീതിയിലുള്ള മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെ കൃത്യമായി ട്രെൻഡ് ഫോളോ ചെയ്യുന്ന ഒരു ഇന്റീരിയർ ഡിസൈനറെ തന്നെ തിരഞ്ഞെടുക്കുക എന്നത് ചാലഞ്ചേറിയ കാര്യമാണ്. ചിലവഴിക്കുന്ന പണത്തിന് ഉള്ള വർക്ക് ചെയ്തിട്ടുണ്ടോ എന്ന കാര്യം രണ്ട് തവണയെങ്കിലും ഉറപ്പ് വരുത്തുക.

പലരും ചെയ്യുന്ന മറ്റൊരു വലിയ അബദ്ധം ഒരു ഇന്റീരിയർ ഡിസൈനർക്ക് മുഴുവൻ വർക്കും ഏൽപ്പിച്ച് നൽകാതെ സ്പ്ളിറ്റ് ചെയ്ത് നൽകുന്ന രീതിയാണ്.

ചെറിയ രീതിയിലുള്ള ലാഭം മുന്നിൽ കണ്ടിട്ടാണ് ഇത് ചെയ്യുന്നത് എങ്കിൽ അത് മറ്റു പല രീതിയിലും നഷ്ടങ്ങളാണ് പലപ്പോഴും ഉണ്ടാകാറുള്ളത്.

ഏത് കമ്പനി തിരഞ്ഞെടുത്താലും എത്ര വർഷത്തെ വാറണ്ടിയാണ് വർക്കിന് തരിക എന്ന കാര്യവും ചോദിച്ച് മനസിലാക്കിയിരുന്നാൽ പിന്നീട് അതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നതാണ്.

കണ്ണടച്ച് ഇന്റീരിയർ ഡിസൈനറെ തിരഞ്ഞെടുക്കേണ്ട, അത് വലിയ സാമ്പത്തിക നഷ്ടങ്ങളിൽ നിങ്ങളെ കൊണ്ടെത്തിച്ചേക്കാം.