ഇന്‍റീരിയറില്‍ കർട്ടനുകൾക്ക് നൽകാം പ്രീമിയം ലുക്ക്. വ്യത്യസ്ത മെറ്റീരിയലുകളും, ഉപയോഗരീതിയും.

എല്ലാ വീടുകളിലും നിർമ്മാണം പൂർത്തിയായ ശേഷം വളരെയധികം പ്രാധാന്യമുള്ള ഒന്നായി കർട്ടനുകളെ കണക്കാക്കുന്നുണ്ട്. ഇന്റീരിയർ ഡിസൈനിൽ ഉപയോഗിക്കുന്ന കർട്ടനുകൾ വീടിന്റെ വെളിച്ചം,ഭംഗി എന്നിവയിൽ വഹിക്കുന്ന പങ്ക് അത്ര ചെറുതല്ല.

മുൻകാലങ്ങളിൽ കർട്ടനുകൾ ക്ക് വലിയ പ്രാധാന്യമൊന്നും ആരും നൽകിയിരുന്നില്ല. എന്നാൽ ഇന്ന് അതിൽ നിന്നും വ്യത്യസ്തമായി മെറ്റീരിയലുകൾ, പാറ്റേൺ എന്നിവയുടെ ഒരു വലിയ ശേഖരം തന്നെ കർട്ടനുകളിൽ കാണാൻ സാധിക്കുന്നുണ്ട്.

വീട്ടിനകത്തേക്ക് എങ്ങിനെ പ്രകാശം ലഭിക്കണം എന്നത് കർട്ടനുകളെ ആശ്രയിച്ച് ഇരിക്കുന്നു എന്നത് അത്ര ചെറിയ കാര്യമല്ല. വ്യത്യസ്ത കർട്ടൻ മോഡലുകളും അവയ്ക്ക് ഏകദേശം നൽകേണ്ടിവരുന്ന വിലയും മനസിലാക്കാം.

കർട്ടനുകൾ തിരഞ്ഞെടുക്കേണ്ട രീതി.

1) സീബ്ര ബ്ലൈൻഡ് കർട്ടനുകൾ.

കേരളത്തിലെ മിക്ക വീടുകളിലും സീബ്ര ബ്ലൈൻഡ് കർട്ടനുകൾ ഇപ്പോൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നുണ്ട്.അൽട്ടർനാറ്റീവ്സ് ഉപയോഗിക്കുന്നത് കൊണ്ടാണ് ഇവയ്ക്ക് സീബ്ര ബ്ലൈൻഡ് എന്ന പേര് വന്നത്.

റോളർ ടൈപ്പ് മെക്കാനിസം ഉപയോഗപ്പെടുത്തിയാണ് സീബ്ര ബ്ലൈൻഡ് കർട്ടനുകൾ വർക്ക് ചെയ്യുന്നത്.

കർട്ടനിൽ ഉപയോഗിക്കുന്ന തുണി ഫാബ്രിക് എന്നാണ് അറിയ പെടുന്നത്.അതേ സമയം അവ ഫിറ്റ്‌ ചെയ്യാനായി ഉപയോഗിക്കുന്നത് ബോക്സുകൾ എന്ന് അറിയപെടുന്നു, അതിനോടൊപ്പം ഉള്ള ഭാഗം റണ്ണുകൾ ആണ്. ഇത്രയും ഭാഗങ്ങൾ കർട്ടനിൽ ഉൾപ്പെടുന്നുണ്ട്.

കർട്ടനുകൾ റോൾ ചെയ്യാൻ ഉപയോഗിക്കുന്ന കയർ ‘കോഡ് ‘എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഇതിന് താഴെ ഭാഗത്തായി നൽകിയിട്ടുള്ള മെറ്റൽ റോഡ് ബോട്ടം വെയിറ്റ് എന്നാണ് അറിയപ്പെടുന്നത്. കോഡ് അഡ്ജസ്റ്റ് ചെയ്ത് റൂമിലേക്ക് വരേണ്ട സൂര്യപ്രകാശത്തിന്റെ അളവ് ക്രമീകരിക്കാവുന്നതാണ്.

വില കുറവാണെങ്കിലും കൂടുതൽ കാലം നില നിൽക്കുന്ന രീതിയിലാണ് സീബ്ര ബ്ലൈൻഡ് കർട്ടനുകൾ ഡിസൈൻ ചെയ്തിട്ടുള്ളത്.

പോളിസ്റ്റർ സിന്തറ്റിക് മെറ്റീരിയൽ ഉപയോഗിച്ചാണ് സീബ്ര ബ്ലൈൻഡ് കർട്ടനുകൾ നിർമ്മിക്കുന്നത്. ഇവ എളുപ്പം പൊടി കളയാനും വൃത്തിയാക്കി സൂക്ഷിക്കാനും സാധിക്കുകയും ചെയ്യും.

ഏകദേശം 110 മുതൽ 150 രൂപ വരെയാണ്‌ സീബ്ര ബ്ലൈൻഡ് കർട്ടനുകൾ ക്ക് വിപണിയിൽ ഒരു സ്ക്വയർഫീറ്റിന് വില നൽകേണ്ടി വരുന്നത്.

2) റോമൻ ബ്ലൈൻഡ് കർട്ടനുകൾ .

ഇന്റീരിയർ ഡിസൈനർമാർ ഏറ്റവും കൂടുതൽ പ്രിഫർ ചെയ്യുന്നത് റോമൻ ബ്ലൈൻഡ് കർട്ടനുകൾ ഉപയോഗിക്കാനാണ്.

മുഴുവനായും ഹോൾഡ് ചെയ്ത് വയ്ക്കുമ്പോൾ ഏകദേശം 30 സെന്റീമീറ്റർ ജനറലിന്റെ താഴേക്ക് തൂങ്ങി കിടക്കുന്ന രീതിയിലാണ് ഇവ ഡിസൈൻ ചെയ്തിട്ടുള്ളത്.

എന്നാൽ ഇന്റീരിയറിനോട്‌ കൂടുതൽ ചേർന്നു നിൽക്കുന്നതും വളരെ ഭംഗിയുള്ളതും ആണ് റോമൻ ബ്ലൈൻഡ് കർട്ടനുകൾ. ഒരു സ്ക്വയർഫീറ്റിന് 140 രൂപ മുതൽ 180 രൂപ വരെയാണ് റോമൻ ബ്ലൈൻഡ് കർട്ടനുകൾ ക്ക് വിപണിയിൽ വിലയായി നൽകേണ്ടി വരുന്നത്.

3) വെനീഷ്യൻ ബ്ലൈൻഡ് കർട്ടനുകൾ.

ജനാലകൾക്ക് ഒരു പാനൽ ടൈപ്പ് ലുക്ക് നൽകാൻ ആഗ്രഹിക്കുന്നവർക്ക് വെനീഷ്യൻ ബ്ലൈൻഡ് കർട്ടനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇവയിൽ ഉപയോഗിക്കുന്ന പാനലുകൾ സ്ലാഡ്സ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

പാനലുകളുടെ സ്ലൈഡുകൾ അലുമിനിയം പൗഡർ കോട്ടഡ് ആയാണ് നിർമ്മിച്ചിട്ടുള്ളത്. പ്രധാനമായും കിച്ചണിൽ തിരഞ്ഞെടുക്കാവുന്ന ഒരു മോഡലായി വെനീഷ്യൻ ബ്ലൈൻഡ് കർട്ടനുകൾ അറിയപ്പെടുന്നു.

ഇവ ക്ലോസ് ചെയ്ത് വെക്കുമ്പോൾ ഒരു കോണിയുടെ രൂപത്തിലാണ് കാണാൻ സാധിക്കുക. സ്ക്വയർഫീറ്റിന് 120 രൂപ മുതൽ 150 രൂപ വരെയാണ് വിപണിയിൽ വിലയായി നൽകേണ്ടി വരുന്നത്.

4) ട്രിപ്പിൾ ഷെയ്ഡ് റോളർ ബ്ലൈൻഡ്സ്.

സീബ്ര ബ്ലയ്ൻഡ് ചെയ്യുന്നതുപോലെ ഉയർത്തി വയ്ക്കാനും അതേസമയം വെനീഷ്യൻ ബ്ലൈൻഡ് പോലെ ഉപയോഗിക്കാനും സാധിക്കുന്നവയാണ് ട്രിപ്പിൾ ഷെയ്ഡ് റോളർ ബ്ലൈൻഡ്. സ്ക്വയർഫീറ്റിന് 265 രൂപ മുതൽ 280 രൂപ വരെയാണ് വിപണിയിൽ വിലയായി നൽകേണ്ടി വരുന്നത്.

5) ഹണികോംബ് ബ്ലൈൻഡുകൾ

കാഴ്ചയിൽ വളരെ ഭംഗി തരുന്നവയാണ് ഹണികോംബ് ബ്ലൈൻഡ്. സ്ക്വയർഫീറ്റിന് 350 രൂപയ്ക്ക് മുകളിലാണ് വിലയായി നൽകേണ്ടി വരുന്നത്. അത്യാവശ്യം നല്ല ക്വാളിറ്റിയിൽ തന്നെയാണ് ഇവയുടെ നിർമ്മാണം.

പേരുപോലെ തന്നെ ഒരു തേനീച്ച കൂടി നോട് ഉപമിക്കാവുന്ന രീതിയിലാണ് ഇവ നിർമ്മിച്ചിട്ടുള്ളത്. വ്യത്യസ്ത കളറുകളിൽ ഇവ വിപണിയിൽ ലഭ്യമാണ്.

ഓട്ടോമാറ്റിക് ആയി സെറ്റ് ചെയ്യാവുന്ന രീതിയിലാണ് ഉപയോഗിക്കുന്നത്. ഇതിനായി ഒരു പ്രത്യേക മോട്ടർ കർട്ടനൊപ്പം ഘടിപ്പിച്ച് നൽകണം. ഒരു റിമോട്ട് കൺട്രോൾ ഉപയോഗിച്ച് കൊണ്ട് തന്നെ 5 മുതൽ 15 വരെ ബ്ലൈൻഡുകൾ ഒരുമിച്ചു പ്രവർത്തിക്കാൻ സാധിക്കും.

ഇവയ്ക്കു പുറമേ മറ്റ് പല മോഡൽ കർട്ടനുകളും വിപണിയിൽ ഇപ്പോൾ ലഭ്യമാണ് ആവശ്യാനുസരണം എക്സ്റ്റീരിയർ,ഇന്റീരിയർ കർട്ടനുകൾ ഇഷ്ടാനുസരണം തിരഞ്ഞെടുത്ത് വീടുകൾ ഭംഗിയാക്കാം.