ക്രൗൺ മോൾഡിങ് രീതികളും ഉപയോഗങ്ങളും.വീടിന്റെ ഇന്റീരിയർ വ്യത്യസ്തമാക്കുന്നതിനായി ഏതു വഴിയും പരീക്ഷിക്കാൻ താല്പര്യപ്പെടുന്നവരായിരിക്കും മിക്ക ആളുകളും.

സീലിംഗ് ഡിസൈൻ ചെയ്യുമ്പോൾ കൂടുതൽ ആകർഷകമാക്കുന്നതിനു വേണ്ടി ഉപയോഗപ്പെടുത്താവുന്ന ഒരു മെത്തേഡ് ആണ് ക്രൗൺ മോൾഡിംഗ്.

അതായത് ഫാൾസ് സീലിംഗ് രീതികൾ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായി ഭിത്തിയുടെ മുകൾഭാഗം, കോർണർ എന്നിവിടങ്ങളിൽ പ്രത്യേക ആകൃതിയിൽ മോൾഡ് ചെയ്തെടുക്കുന്ന രീതിയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.

പഴയകാല വീടുകളിലും ക്രൗൺ മോൾഡിങ് ഉപയോഗപ്പെടുത്തിയിരുന്നു. ലിവിങ് ഏരിയ, ഡൈനിങ് റൂം, ബെഡ്റൂം എന്നിവിടങ്ങളിൽ എവിടെ വേണമെങ്കിലും പരീക്ഷിക്കാവുന്ന ക്രൗൺ മോൾഡിങ് രീതിയെപ്പറ്റി വിശദമായി മനസ്സിലാക്കാം.

ക്രൗൺ മോൾഡിങ് രീതികളും ഉപയോഗങ്ങളും അറിഞ്ഞിരിക്കാം.

ഇടക്കാലത്ത് ഫാൾസ് സീലിംഗ് രീതികൾക്ക് പ്രചാരം ഏറിയതോടെ ക്രൗൺ മോൾഡിങ് രീതികൾ ആരുമധികം കൂടുതലായി ഉപയോഗപ്പെടുത്തിയിരുന്നില്ല.

വീടുകൾക്ക് മോഡേൺ ലുക്ക് കൊ ണ്ടുവരിക എന്നതിൽ ഉപരി ട്രഡീഷണൽ ലുക്ക് നിലനിർത്തുന്നതിന് വേണ്ടിയാണ് പലരും ഈ ഒരു രീതി ഉപയോഗപ്പെടുത്തുന്നത്.

സാധാരണയായി മോഡേൺ രീതിയിൽ ഡിസൈൻ ചെയ്യുന്ന കിച്ചണുകൾ,ലിവിങ് റൂം എന്നിവിടങ്ങളിൽ ഒന്നും തന്നെ ഈ ഒരു രീതി ഉപയോഗപ്പെടുത്താറില്ല.

അതുപോലെ ഫാൾസ് സീലിംഗ് വർക്കുകൾ ചെയ്ത ചുമരുകളിൽ വീണ്ടും ക്രൗൺ മോൾഡിംഗ് നൽകേണ്ട ആവശ്യവും വരുന്നില്ല.

വീടിന് വളരെ ലളിതമായ രീതിയിൽ അലങ്കാരങ്ങൾ നൽകാൻ താല്പര്യപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു രീതിയാണ് ക്രൗൺ മോൾഡിങ്.

പ്രധാനമായും ക്ലാസിക്കൽ ശൈലിയിൽ ഡിസൈൻ ചെയ്ത വീടുകളിലാണ് ഇവ ഉപയോഗപ്പെടുത്തുന്നത്.

ക്രൗൺ മോൾഡിങ് അപ്ലൈ ചെയ്യുന്ന രീതി.

വാളിനും സീലിങ്ങിനും ഇടയ്ക്ക് വരുന്ന ഭാഗത്താണ് ക്രൗൺ മോൾഡിങ് സാധാരണയായി ചെയ്യുന്നത്. സീലിങ്ങിന്റെയും വാളിന്റെയും ഗ്യാപ്പിൽ 45 ഡിഗ്രി ആംഗിൾ എന്ന കണക്കിലാണ് ഇവ ജോയിൻ ചെയ്ത് നൽകുന്നത്.

ഇത്തരം ജോയിൻ പാർട്ടുകളെ മീറ്റെർഡ് ജോയിൻസ് അല്ലെങ്കിൽ കോപ്ഡ് ജോയിൻസ് എന്നാണ് പറയപ്പെടുന്നത്.

കോപ്ഡ് ക്രൗൺ മോൾഡിങ് രീതിയെയാണ് പൂർണ്ണ അർത്ഥത്തിലുള്ള ക്രൗൺ മോൾഡിങ് രീതിയായി കണക്കാക്കപ്പെടുന്നത്.

വീടിനകത്ത് ഇൻ ബിൽറ്റായി ക്യാബിനറ്റുകൾ സെറ്റ് ചെയ്ത് നൽകുമ്പോൾ അവക്കിടയിൽ വരുന്ന ഗ്യാപ്പുകളിൽ ഇത്തരം രീതികൾ പരീക്ഷിക്കാവുന്നതാണ്.

ഓരോരുത്തർക്കും തങ്ങളുടെ ഇഷ്ടപ്രകാരം വലിപ്പം കൂട്ടിയും കുറച്ചുമെല്ലാം ഇവ ഡിസൈൻ ചെയ്തു നൽകാനായി ആവശ്യപ്പെടാം. ഡ്രൈ സർഫസുകളിലും ആവശ്യമാണെങ്കിൽ ബോക്സ് രൂപത്തിൽ ഇവ ചെയ്തെടുക്കാനായി സാധിക്കുന്നതാണ്.

ചുരുക്കിപ്പറഞ്ഞാൽ ടോപ്പ് എഡ്ജ് വരുന്ന ക്യാബിനറ്റുകളുടെ ഇടയിലെല്ലാം ക്രൗൺ മോൾഡിങ് രീതി അപ്ലൈ ചെയ്താൽ അവ കാഴ്ചയിൽ ഒരു പ്രത്യേക ഭംഗി നൽകുന്നു.

കിച്ചൻ, ബാത്റൂം എന്നിവിടങ്ങളിലെല്ലാം ചെറിയ രീതിയിലുള്ള സ്ട്രിപ്പുകൾ കൊടുത്ത് ക്രൗൺ മോൾഡങ് ചെയ്യാവുന്നതാണ്.

ഇന്റീരിയറിൽ ഓപ്പണായി കിടക്കുന്ന വാളുകൾക്ക് മുകളിൽ ഇത്തരം വർക്കുകൾ ചെയ്യുമ്പോൾ കാഴ്ചയിൽ കൂടുതൽ ഭംഗി ലഭിക്കുന്നു.

അതുപോലെ പാർഷ്യലായി കിടക്കുന്ന വാളുകളിലും വ്യത്യസ്തത കൊണ്ടു വരാൻ ക്രൗൺ മോൾഡിങ് രീതികൾ ഉപയോഗപ്പെടുത്താവുന്നതാണ്.

ഓപ്പൺ ലേഔട്ട് സ്റ്റൈലിൽ ഡിസൈൻ ചെയ്യുന്ന വീടുകളുടെ ഭിത്തികളെ ഹൈലൈറ്റ് ചെയ്തു കാണിക്കാൻ വ്യത്യസ്ത നിറങ്ങളിൽ ഉള്ള പെയിന്റ് ഉപയോഗിച്ച് ക്രൗൺ മോൾഡിങ് ഡിസൈൻ ചെയ്തു നൽകാവുന്നതാണ്.

ചുരുക്കിപ്പറഞ്ഞാൽ വളരെ സിമ്പിൾ ആയി നല്ല ഫിനിഷിങ്ങോട് കൂടി ഒരു ഇന്റീരിയർ ഡിസൈൻ വാളുകൾക്ക് ലഭിക്കാനായി ക്രൗൺ മോൾഡിംഗ് രീതി ഉപയോഗപ്പെടുത്താൻ സാധിക്കും.

ഇത്തരം വർക്കുകൾ ചെയ്യുന്നത് കാഴ്ചയിൽ കൂടുതൽ ഭംഗി നൽകുന്നത് കൊണ്ട് തന്നെ മറ്റ് ഇന്റീരിയർ അലങ്കാരങ്ങളുടെ കുറവ് പരിഹരിക്കാനും സാധിക്കും.

ക്രൗൺ മോൾഡിങ് രീതികളും ഉപയോഗങ്ങളും ഇന്റീരിയർ പരീക്ഷിക്കാവുന്ന കാര്യങ്ങളാണ്.