ഇന്റീരിയർ വർക്കും ചതിക്കുഴികളും.വീട് അലങ്കരിക്കാനായി എത്ര പണം വേണമെങ്കിലും ചിലവഴിക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും.

വീടിന് ആഡംബരം കാണിക്കാൻ വേണ്ടി ഇത്തരത്തിൽ ഇന്റീരിയർ വർക്കുകൾ ചെയ്യുമ്പോൾ അവയിൽ പല രീതിയിലുള്ള ചതിക്കുഴികളും ഒളിഞ്ഞിരിക്കുന്നു എന്ന് പലരും തിരിച്ചറിയുന്നില്ല.

ഉപയോഗിക്കുന്ന മെറ്റീരിയൽ, ഡിസൈനിംഗ് എന്നിവയെ പറ്റി കൃത്യമായ ധാരണ ഇല്ലാത്തവർ ഏതെങ്കിലും ഏജൻസികളെ ഏൽപ്പിച്ചു നൽകുകയും അവർ ശരിയായ രീതിയിൽ പണി ചെയ്യാതെ പണം തട്ടുകയും ചെയ്യുന്നത് ഒരുപാട് തവണ കേട്ടിട്ടുണ്ടാകും.

എല്ലാ ഇന്റീരിയർ കമ്പനികളും ഈ ഒരു വിഭാഗത്തിൽ ഉൾപ്പെടുന്നവരല്ല എങ്കിലും കുറച്ചു പേരെങ്കിലും ആളുകളെ പറ്റിച്ച് പണം ഉണ്ടാക്കുന്നു എന്നതാണ് സത്യം.

ഇവയിൽ തന്നെ പ്രവാസ ജീവിതം നയിക്കുന്നവർ നാട്ടിൽ വീട് വയ്ക്കാനായി ആരെയെങ്കിലും ഏൽപ്പിച്ച് നൽകുമ്പോൾ അവർ കൃത്യമായി മേൽനോട്ടം വഹിക്കാതെ ഇരിക്കുകയും പിന്നീട് അത് വീടുപണിക്ക് വലിയ രീതിയിലുള്ള നഷ്ടങ്ങൾ ഉണ്ടാക്കി വയ്ക്കുകയും ചെയ്യുന്നു.

വർക്കുമായി ബന്ധപ്പെട്ട് സംഭവിക്കാൻ സാധ്യതയുള്ള ചതികൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ഇന്റീരിയർ വർക്കും ചതിക്കുഴികളും.

ഇന്റീരിയർ വർക്കിൽ ഷെൽഫുകൾ, ബെഡ്റൂമുകൾ എന്നിവ നിർമ്മിക്കുന്നതിനായി പല മെറ്റീരിയലുകളും ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

സാധാരണക്കാരായ ആളുകൾക്ക് ഇവ തമ്മിലുള്ള വ്യത്യാസം പെട്ടെന്ന് കണ്ടെത്താൻ സാധിക്കില്ല എങ്കിലും വിലയുടെ കാര്യത്തിൽ അവ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടാകും.

അതുകൊണ്ടു തന്നെ പണി തുടങ്ങുന്ന സമയത്ത് കാണിച്ചു തരുന്ന മെറ്റീരിയൽ തന്നെയാണോ വീടിന്റെ മുഴുവൻ ഭാഗത്തും ഉപയോഗപ്പെടുത്തിയിട്ടുള്ളത് എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്.

കാഴ്ചയിൽ ഒരു പോലെ തോന്നിക്കുന്ന ലോ ക്വാളിറ്റി മെറ്റീരിയൽ ഉപയോഗപ്പെടുത്തി വർക്ക് മുഴുവൻ ചെയ്ത പറ്റിക്കുന്ന രീതികൾ ഇന്റീരിയർ വർക്കിൽ ഉണ്ടാകാറുണ്ട്.

വീട്ടിൽ താമസം തുടങ്ങി കുറച്ചു കാലം കഴിയുമ്പോഴായിരിക്കും മെറ്റീരിയലിന് ആവശ്യത്തിന് ക്വാളിറ്റി ഇല്ല എന്ന കാര്യം പലരും തിരിച്ചറിയുന്നത്.

പിന്നീട് വർക്ക് ചെയ്യാനായി ഏൽപ്പിച്ച കമ്പനികളെ സമീപിച്ചാലും അവർ അത് ശരിയാക്കി തരണമെന്നില്ല.

പലരും റീപ്ലേസ് മെന്റ് വാറണ്ടി തുടക്കത്തിൽ നൽകുകയും പിന്നീട് പല കാരണങ്ങളും പറഞ്ഞ് ഒഴിവാക്കുകയും ചെയ്യും.

പ്രധാന തട്ടിപ്പുകൾ

ഇന്റീരിയർ വർക്ക് ചെയ്തു തരുന്ന കമ്പനികൾ തങ്ങൾ നൽകുന്ന സാധനങ്ങൾക്ക് റീപ്ലേസ് മെന്റ് വാറണ്ടി നൽകുമെന്ന് പറയും. ഇവയിൽ ഒരു പാർട്ടിനു മാത്രമായിരിക്കും റിപ്ലേസ്മെന്റ് പ്രൊവൈഡ് ചെയ്യുന്നത്.

തുടക്കത്തിൽ കാര്യങ്ങൾ കൃത്യമായി മനസ്സിലാകില്ല എങ്കിലും പിന്നീട് ഏതെങ്കിലും രീതിയിലുള്ള കംപ്ലൈന്റ് വന്ന് കമ്പനികളെ സമീപിക്കുമ്പോൾ യൂണിറ്റിന് മുഴുവനായി കമ്പനി വാറണ്ടി നൽകുന്നില്ല എന്ന് പറയും.

യൂണിറ്റ് വാറണ്ടി എന്നതുകൊണ്ട് പ്രൊഡക്ടിന് ഡാമേജ് വന്നാൽ അത് മുഴുവനായും മാറ്റി നൽകുമെന്ന തെറ്റിദ്ധാരണ വേണ്ട. കേടു വന്ന പാർട്ട്‌ വാറണ്ടിയിൽ ഉൾപ്പെടുന്നുണ്ട് എങ്കിൽ മാത്രം അവ ശരിയാക്കി നൽകും. റീപ്ലേസ്മെന്റ് എന്ന രീതിയിൽ പറയപ്പെടുന്ന മിക്ക വാറണ്ടികളും യൂണിറ്റിന് മുഴുവനായി ലഭിക്കുന്നില്ല. വീട്ടുകാരുടെ ബഡ്ജറ്റിന് ഇണങ്ങുന്ന രീതിയിൽ ഒരു മെറ്റീരിയൽ എന്ന വ്യാജേന ക്വാളിറ്റി കുറഞ്ഞ മെറ്റീരിയലുകൾ ആയിരിക്കും പല കമ്പനികളും നിർദ്ദേശിക്കുന്നത്.കാരണം അവർക്കു തന്നെ അറിയാം കുറച്ചു കാലത്തെ ഉപയോഗം കഴിഞ്ഞ് അവക്ക് കേടുപാട് സംഭവിക്കുകയും പിന്നീട് മുഴുവനായും മാറ്റിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യുമെന്നത്.

മെറ്റീരിയലുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ സാധ്യതയുള്ള ചതികൾ

മറ്റൊരു വലിയ ചതി വീട്ടുകാർ പറയുന്ന മെറ്റീരിയലിന് ക്വാളിറ്റി കുറവാണ് എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും വില കൂടിയ മെറ്റീരിയലുകൾ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നതാണ്. ഇവിടെ വീട്ടുകാർക്ക് മെറ്റീരിയൽ ക്വാളിറ്റിയെ പറ്റി വലിയ ധാരണ ഇല്ലാത്തതാണ് മുതലെടുക്കുന്നത്. അതായത് കിച്ചണിൽ തന്നെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് മെറ്റീരിയൽ തിരഞ്ഞെടുക്കുന്നത് വ്യത്യസ്ത രീതിയിലായിരിക്കും.

ഈർപ്പവും നനവും കൂടുതൽ ഉള്ള ഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കേണ്ട മെറ്റീരിയൽ ആയിരിക്കില്ല കബോർഡുകളും ഷെൽഫുകളും നിർമ്മിക്കാനായി ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ഇവിക്കെല്ലാം കൂടി ഒരേ മെറ്റീരിയൽ തന്നെ തിരഞ്ഞെടുക്കാം എന്ന് പറഞ്ഞ് വില കൂട്ടി വാങ്ങുകയും പിന്നീട് ശ്രദ്ധ എത്താത്ത ഭാഗങ്ങളിൽ ലോ ക്വാളിറ്റി മെറ്റീരിയൽ നൽകുകയും ചെയ്യുന്നത് തട്ടിപ്പിന്റെ ഭാഗമാണ്. തങ്ങൾക്ക് കെട്ടിടനിർമ്മാണ ത്തെപ്പറ്റി വലിയ ധാരണ ഇല്ല എന്ന് ചിന്തിച്ച് വീടിന്റെ മുഴുവൻ പണിയും ഇന്റീരിയർ കമ്പനികളെ ഏൽപ്പിച്ച് നൽകുമ്പോൾ ഒളിഞ്ഞിരിക്കുന്ന ചതികൾ പലതായിരിക്കും എന്ന കാര്യം ഇനിയെങ്കിലും തിരിച്ചറിയുക.

ഇന്റീരിയർ വർക്കും ചതിക്കുഴികളും മനസ്സിലാക്കിയിരുന്നാൽ ഇത്തരം തട്ടിപ്പുകളിൽ ചെന്ന് പെടാതിരിക്കാം.