വീടിന്റെ സെക്യൂരിറ്റി: CCTV ക്ക് പുറമെ ബർഗ്ലർ അലാറം എന്തിന്??

Close-up of surveillance camera installation, male hand holds cctv camera

നമ്മളുടെ വീടുകളിൽ സെക്യൂരിറ്റി സിസ്റ്റംസ് ഇൻസ്റ്റാൾ ചെയ്യുന്നതിന്റെ ആവശ്യകത കഴിഞ്ഞ ദിവസം കേരള പോലീസിന്റെ ജാഗ്രത നിർദ്ദേശത്തിൽ തന്നെ ഉണ്ടായിരുന്നു.

കേരള പോലീസിന്റെ ജാഗ്രതാ നിർദേശത്തിൽ പ്രധാനമായും പറയുന്ന ഒരു കാര്യമാണ് അർദ്ധരാത്രി 2 മണിക്കും 4 മണിക്കും ഇടയിലാണ് കവർച്ചാ സംഘങ്ങൾ ആക്റ്റീവ് ആകുന്നതെന്ന്.

നമ്മൾ ഉറക്കത്തിന്റെ യഥാർത്ഥ ആഴങ്ങളിലേക്ക് പോകുന്ന സമയമാണിത്. ആ സമയത്താണ് കള്ളന്മാരുടെ വീടുകളിലേക്കുള്ള പ്രവേശനവും.

പണ്ടൊക്കെ വീടുകളുടെ വാതിലുകളും ജനലുകളും തകർത്തു കള്ളന്മാർ അകത്തു കയറുമ്പോൾ ഇന്ന് സ്ഥിതി ഇന്ന് അങ്ങനെയല്ല. ഹൈടെക്ക് ആണ് കാര്യങ്ങൾ.

ഇങ്ങനെയുള്ള മോഷണങ്ങൾ വർധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് എല്ലാ വീടുകളിലും CCTV ഇൻസ്റ്റാൾ ചെയ്യുവാൻ തുടങ്ങിയത്. 

ഇങ്ങനെയുള്ള കൊള്ളകളും കൊലകളും നിമിത്തം നമ്മളുടെ ജീവനും സ്വത്തിനും കൂടുതൽ സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്. 

ഇങ്ങനെ സെക്യൂരിറ്റി സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ആണ് ഈ ലേഖനത്തിൽ പറയുന്നത്. 

സെക്യൂരിറ്റി സിസ്റ്റംസ്:

സെക്യൂരിറ്റി സിസ്റ്റംസ് എന്ന് ആദ്യം കേൾക്കുമ്പോൾ എല്ലാരുടെയും മനസ്സിൽ ഓടി എത്തുന്നത് CCTV ക്യാമറ ആണ്.

സെക്യൂരിറ്റി സിസ്റ്റംസ് രണ്ടു തരത്തിൽ വരുന്നു.

1 . റീആക്റ്റീവ്

2 . പ്രൊ ആക്റ്റീവ്

റീ ആക്റ്റീവ് എന്ന് പറഞ്ഞാൽ എന്തേലും സെക്യൂരിറ്റി ഇൻസിഡന്റ് ഉണ്ടായിട്ടു അതിനെ കറക്റ്റ് ചെയ്യാൻ ശ്രെമിക്കുന്നത്.

പ്രൊ ആക്റ്റീവ് എന്നാൽ എന്തേലും സെക്യൂരിറ്റി ഇൻസിഡന്റ് ഉണ്ടാകുന്നതിന് മുന്നേ തന്നെ അതിനെ പ്രതിരോധിക്കാൻ ശ്രെമിക്കുന്നതു .

CCTV കൂടുതലും ഒന്നാമത്തെ ക്യാറ്റഗറിയിൽ വരുന്നതാണ്.

നമ്മൾ ആരും 24 മണിക്കൂറും CCTV നോക്കി ഇരിക്കാറില്ല..എന്തേലും ഇൻസിഡന്റ് ഉണ്ടായാൽ മാത്രമേ അതിനെ ശ്രദ്ധിക്കാറുള്ളൂ.

ഇപ്പോഴത്തെ കാലത്തു വീട്ടിൽ മോഷണം നടന്നാൽ DVR or NVR വരെ അടിച്ചോണ്ടു പോകുന്ന ടീമ്സ് ആണ് ഉള്ളത്. അപ്പൊ നമ്മൾ ഒരു സെക്യൂരിറ്റി വയലേഷൻ / ഇൻസിഡന്റ് ഉണ്ടാകാതെ എങ്ങനെ നോക്കാം? ( CCTV ഇൻസ്റ്റാൾ ചെയ്യുമ്പോൾ NVR or DVR അധികം ആരുടേയും കണ്ണിൽ പെടാത്ത സെയ്ഫായ് ഒരു സ്ഥലത്ത് ഫിക്സ് ചെയ്യുവാൻ എല്ലാവരും ശ്രമിക്കണം)

അതിനാണ് ബർഗ്ലർ / ഇൻട്രൂഡർ അലാറം!! 

ഇതിനെ കുറിച്ച് കുറച്ചു പേർക്ക് അറിയാമെങ്കിലും എല്ലാർക്കും അറിയണം എന്നില്ല. ആരും കൂടുതൽ ശ്രദ്ധ കൊടുക്കാത്ത എന്നാൽ CCTV യുടെ അത്രയോ അതിനു മേലയോ നിൽക്കുന്ന ഒരു സിസ്റ്റം ആണിത്.

ഒരാൾ ഒരു വീടിനുള്ളിൽ അതിക്രമിച്ചു കയറുന്നതിനു മുന്നേ തന്നെ ഉടമസ്ഥന് വിവരം നൽകി എങ്ങനെ ഒക്കെ പ്രതികരിക്കാം എന്ന് അവസരം നൽകുന്നു.

CCTV ലെ മോഷൻ ഡിറ്റക്ഷൻ ഉണ്ടല്ലോ!.. അത് അലാറം തരുമല്ലോ എന്നൊക്കെ പറയാം എങ്കിലും ഡെഡിക്കേറ്റഡ്‌ ആയ ഒരു അലാറം സിസ്റ്റം CCTV യോട് ഒപ്പം തന്നെ ഇൻസ്റ്റാൾ ചെയ്യുന്നത് എപ്പോഴും നല്ലതാണ്. 

അതുകൊണ്ടുള്ള ഗുണം എന്ന് പറയുന്നത്  CCTV യിലൂടെ അവിടെ നടന്ന വിവരങ്ങൾ നമുക്ക് അറിയുവാൻ കഴിയുകയും ചെയ്യും. Alarm System ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ നമ്മളുടെ വീടുകളിലേക്കുള്ള ഒരു അറ്റാക്ക് ഒഴിവാക്കുവാനും സാധിക്കും. നമുക്ക് പൂർണമായി സേഫ് ആക്കുവാനും ഇതുമൂലം സാധിക്കും.

ഇതാകുമ്പോൾ എല്ലാ പെരിമീറ്റർ ഉം (പുറത്തു നിന്ന് വീടിനുള്ളിലേക്ക് കടക്കാൻ സഹായിക്കുന്ന ഡോർ / ജനൽ മുതലായവ) നമ്മുക്ക് മോണിറ്റർ ചെയാനും സെക്യൂർ ആയി വെക്കാനും വീട്ടിലുള്ളപ്പോഴും പ്രത്യേകിച്ചു നമ്മൾ വീടിനു പുറത്തുള്ളപ്പോഴും നമ്മളെ ഫോൺ വഴി അലെർട് ചെയുകയൂം അലാറം വഴി ചുറ്റുമുള്ളവരെ അറിയിക്കുകയും അതിക്രമിച്ചു കടക്കുന്നവരെ ആദ്യമേ തന്നെ പാനിക് ആക്കി ഓടിച്ചു വിടാനും ഇത് സഹായിക്കുന്നു.

ഇൻട്രൂഡർ / ബർഗ്ലർ അലാറം തരുന്ന മൈൻ പ്രയോജനങ്ങൾ.

1 . പെരിമീറ്റർ പ്രൊട്ടക്ഷൻ

2 . മോഷൻ ഡിറ്റക്ഷൻ

3 . ഓൺടൈം നോട്ടിഫിക്കേഷൻ

4 . റിമോട്ട് ആക്ടിവേഷൻ ആൻഡ് ഡീആക്ടിവേഷൻ

5 . പാനിക് അലാറം

6 . ഗ്യാസ് ലീക് അലാറം തുടങ്ങിയവ…