വാടകവീടും സ്വർഗമാക്കാം ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ.

വാടകവീടും സ്വർഗമാക്കാം ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ.സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരുക അത്ര എളുപ്പമുള്ള കാര്യമല്ല.

ജോലി ആവശ്യങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട് എന്നീ കാരണങ്ങൾ കൊണ്ട് വാടകവീട്ടിൽ താമസിക്കുന്ന ഒരുപാടു പേർ നമുക്ക് ചുറ്റും ഉണ്ട്.

തുടക്കത്തിൽ വാടക വീടുകളെ സ്വന്തം വീടായി കാണാൻ പലർക്കും വിമുഖത ഉണ്ടാവുമെങ്കിലും ഇവിടെ ജീവിച്ചു തുടങ്ങുമ്പോൾ പതിയെ അത് നമ്മുടെ സ്വന്തം വീടാണ് എന്ന ഒരു ഫീൽ വന്നു തുടങ്ങും.

അതുകൊണ്ടുതന്നെ തുടക്കത്തിൽ മോടിപിടിപ്പിക്കാൻ ഇഷ്ടപ്പെടാത്ത വാടക വീടുകളിൽ പതിയെ ചെറിയ രീതിയിലുള്ള അലങ്കാരങ്ങൾ കീശ ചോരാതെ തന്നെ എങ്ങിനെ ചെയ്തെടുക്കാം എന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും.

വലിയ രീതിയിൽ പണം ചിലവഴിക്കാതെ തന്നെ ഏതൊരു വാടക വീടിനെയും മോടി കൂട്ടി സ്വന്തം വീടെന്ന ഫീൽ ഉണ്ടാക്കിയെടുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

വാടകവീടും സ്വർഗമാക്കാം ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ.

വാടക വീട് മോടി പിടിപ്പിക്കാനായി സാധനങ്ങൾ വാങ്ങി കൂട്ടുന്നവർ പലപ്പോഴും ചിന്തിക്കുന്നത് സ്വന്തം വീട്ടിൽ പോരെ ഇത്തരം ആഡംബരങ്ങൾ എന്നതായിരിക്കും.

എന്നാൽ ഒരുപാട് കാലം വാടക വീട്ടിൽ ജീവിക്കാൻ പ്ലാൻ ചെയ്യുന്നുണ്ട് എങ്കിൽ കീശ ചോരുന്നത് മാത്രം നോക്കിയിരുന്നാൽ മനസ്സിന് സന്തോഷം ലഭിക്കണമെന്നില്ല.

വാടക വീട്ടിൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം മോടി കൂട്ടാൻ പരിമിതികളുണ്ട് എന്നതായിരിക്കും.

വാടക ഉടമയുടെ അനുമതിയില്ലാതെ ഒരു ചെറിയ ആണി പോലും നൽകാൻ പറ്റാത്ത അവസ്ഥയും പലപ്പോഴും നേരിടേണ്ടി വരാറുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ വീടിന് വലിയ രീതിയിലുള്ള പോറലുകൾ ഒന്നും നൽകാതെ തന്നെ എങ്ങിനെ ഭംഗിയാക്കാൻ സാധിക്കുമെന്നതാണ് ചിന്തിക്കേണ്ട കാര്യം.

ഇന്റീരിയറിന്റെ മോടി കൂട്ടാൻ പെയിന്റ്,വാൾപേപ്പർ എന്നിവ ഇവിടെ ഉപയോഗിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല.

അതിന് പകരമായി എന്ത് ചെയ്യാം എന്നതാണ് ചിന്തിക്കേണ്ടത്.

ചുമരിന് വലിയ രീതിയിൽ കോട്ടം വരാതെ ഒരു ആണി തറച്ച് അത്യാവശ്യം നല്ല ക്വാളിറ്റിയിലും ആഡംബരത്തിലും ഒരു ക്ലോക്ക് നൽകാം.

ഇത് പിന്നീടും ഉപയോഗിക്കാൻ സാധിക്കും എന്നത് കൊണ്ട് തന്നെ ക്ലോക്ക് വാങ്ങുന്നതിൽ പിശുക്ക് കാണിക്കേണ്ട.

ചുമരുകളിൽ ചിത്രങ്ങൾ തൂക്കാൻ താല്പര്യപ്പെടുന്നുണ്ടെങ്കിൽ ആണിക്ക് പകരമായി മാർക്കറ്റിൽ ലഭിക്കുന്ന റെഡിമെയ്ഡ് ടൈപ്പ് പിന്നുകൾ ഉപയോഗപ്പെടുത്താം.

വാഷ് ഏരിയ ഏറിയ കിച്ചൺ എന്നിവിടങ്ങളിൽ ടവൽ തൂക്കുന്നതിന് റെഡിമെയ്ഡ് ആയി ഫിക്സ് ചെയ്ത് നൽകാവുന്ന ഹാങ്ങറുകൾ ഉപയോഗപ്പെടുത്താം.

ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ

പുതിയ വീടിന് വേണ്ടിയല്ല ഫർണിച്ചറുകൾ തിരഞ്ഞെടുക്കുന്നത് എന്ന ബോധം ഉണ്ടായിരിക്കണം. സെക്കൻഡ് ഹാൻഡ് വിലയിൽ നല്ല ക്വാളിറ്റിയിൽ ഉള്ള ഫർണിച്ചറുകൾ നോക്കി തിരഞ്ഞെടുത്താൽ കാഴ്ചയിൽ ഭംഗി ലഭിക്കുകയും അതേസമയം പോക്കറ്റ് കീറാത യും നോക്കാം. മറ്റൊരു രീതി ഫർണിച്ചറുകൾ വാങ്ങുക എന്നത് പാടെ മറന്ന് റെന്റഡ് സർവീസുകളെ ആശ്രയിക്കുക എന്നതാണ്. ഇന്ന് നിരവധി ഏജൻസികൾ നിശ്ചിത കാലയളവിലേക്ക് റെന്റായി വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ ഫർണിച്ചറുകളും നൽകുന്നുണ്ട്.

കാഴ്ചയിൽ നല്ല ആഡംബര ലുക്ക് തരികയും അതേസമയം ആവശ്യം കഴിഞ്ഞാൽ തിരികെ നൽകുകയും ചെയ്യാം എന്നതാണ് റെന്റഡ് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണം . അലമാരകൾ വാങ്ങുമ്പോൾ അവ പിന്നീടും ഉപയോഗിക്കാവുന്ന രീതിയിൽ നല്ല ക്വാളിറ്റിയിൽ ഉള്ളതു തന്നെ നോക്കി വാങ്ങുന്നതാണ് നല്ലത്. എന്നാൽ ബെഡ്റൂമുകളുടെ സ്ഥലപരിമിതി മനസ്സിലാക്കി മാത്രം ഇവ വാങ്ങാനായി ശ്രദ്ധിക്കുക. വാർഡ്രോബുകളിൽ ചെറിയ പരീക്ഷണങ്ങൾ നടത്താവുന്നതാണ്. ചെസ്റ്റ് ടോപ്പ് രീതിയിലുള്ള ഫർണിച്ചറുകൾ തിരഞ്ഞെടുത്ത് അവയുടെ പിടിക്ക് ആന്റിക്ക് അല്ലെങ്കിൽ ക്ലാസിക് ലുക്ക് നൽകാവുന്നതാണ്.

ബൊഹീമിയൻ ലുക്കും പരീക്ഷിക്കാം

പേര് കേൾക്കുമ്പോൾ കാര്യം പിടി കിട്ടില്ല എങ്കിലും ആർക്കു വേണമെങ്കിലും കുറഞ്ഞ ചിലവിൽ ചെയ്യാവുന്ന ഒരു അലങ്കാരമാണ് ഇത്. കർട്ടനുകൾക്ക് പകരം വ്യത്യസ്ത നിറങ്ങളിലുള്ള തുണികൾ ഉപയോഗപ്പെടുത്തി മുറി അലങ്കരിക്കുന്നതാണ് ബൊഹീമിയൻ രീതി.അതിനായി വിലകൂടിയ തുണി വാങ്ങി പണം കളയേണ്ടതില്ല. ഉപയോഗിക്കാത്ത കളർഫുൾ ഷാലുകൾ, സാരി എന്നിവ ഉപയോഗപ്പെടുത്താം. ബൊഹീമിയൻ രീതിയിൽ അലങ്കരിച്ച് റൂമിൽ ഒരു ചെറിയ ടേബിളും, ചെയറും കൂടി നൽകിയാൽ വീടിന്റെ ലുക്കിനെ മുഴുവനായും മാറ്റിമറിക്കാം എന്ന കാര്യത്തിൽ സംശയം വെണ്ട. ലൈറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ അലങ്കാര ലൈറ്റുകൾ എൽ ഇ ഡി യിൽ ഉള്ളവ തിരഞ്ഞെടുക്കാം.

ലൈറ്റുകൾ വാങ്ങി സ്വന്തമായി ലാന്റേൺ രൂപത്തിലും നിർമ്മിച്ച് എടുക്കാവുന്നതാണ്. ഇത്തരം ലൈറ്റുകൾ ഡൈനിങ് ഏരിയ പോലുള്ള ഭാഗങ്ങളിൽ നൽകുന്നത് കൂടുതൽ ഭംഗി നൽകും. സോ ഫയ്ക്കും കർട്ടനും അനുയോജ്യമായ രീതിയിൽ കുഷ്യൻ കവറുകൾ ഫാബ്രിക് പെയിന്റ്,എംബ്രോയ്ഡ്രി എന്നിവ ചെയ്ത് പഴയ തുണികളിൽ നിന്നും നിർമ്മിച്ചെടുക്കാവുന്നതാണ്.വീടിന്റെ പുറം ഭാഗങ്ങളിൽ ബാംബു കർട്ടനുകൾ വ്യത്യസ്ത രീതിയിലുള്ള ബ്ലൈൻഡ്സ് എന്നിവ നൽകാം.ഒഴിഞ്ഞു
കിടക്കുന്ന ഭാഗങ്ങളിൽ ഇൻഡോർ പ്ലാന്റുകൾ നൽകുന്നത് കണ്ണിനു കുളിർമയും നൽകും. ലിവിങ് റൂമിലെ ചുമരുകൾ അലങ്കരിക്കാൻ മക്രമെ വാൾ ഹാങ്ങർ ഉപയോഗപ്പെടുത്താവുന്നതാണ്. ഇവയ്ക്ക് വലിയ രീതിയിൽ ചിലവ് വരുന്നുമില്ല.

വാടകവീടും സ്വർഗമാക്കാം ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ അതും കീശ ചോരാതെ തന്നെ.